
ഹിന്ദുവായ അവന് ഒരു മുസ്ലിം പെൺക്കുട്ടിയെ
പ്രേമിച്ച് ക്രിസ്തീയ ആചാരപ്രകാരം വിവാഹം കഴിക്കണം എന്നാഗ്രഹം
ഉണ്ടായിരുന്നു. അവരുടെ
മക്കൾ അവരവർക്കിഷ്ടമുള്ള
മതത്തിൽ വിശ്വസിച്ച് ഒരു വീട്ടിൽ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചിരുന്നു. പ്രവാസ ജീവിതങ്ങളിലെ ഷെയറിംഗ് വില്ലകളിലെ
കുടുംബങ്ങൾ പോലെ, സ്നേഹം എന്ന ഒരേ വികാരത്തിൽ, എല്ലാരുമൊന്നെന്ന ശാന്തി പാഠം ചൊല്ലിയുള്ള ഒരു ജീവിതം. നോമ്പും, പെരുന്നാളും, ഈസ്റ്ററും, ക്രിസ്തുമസ്സും, ഓണവും,
വിഷുവും ഒന്നിച്ച് ആഘോഷിക്കുന്ന മധുര ജീവിതങ്ങളുടെ ആകെത്തുക.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക