Slider

സൂര്യക്ഷേത്രം

0


*************
സുമംഗലയുടെ കുടിവെപ്പു കഴിഞ്ഞ് ആദ്യത്തെ തിരുവാതിരയാണ്..അവളു
ടെ ഹൃദയം പുറത്തെ ആതിര നിലാവു പോലെ തിളങ്ങി
ഇന്നവള്‍ തിരുവാതിര നോറ്റിരിക്കാണ്
അവളുടെ തിരുമേനി ശിവസൂര്യക്കു വേണ്ടി ..പട്ടണത്തില്‍ പഠിച്ച് അവിടെ
ജീവിച്ച അവള്‍ക്ക് അത്ര വിശ്വാസവും
ആചാരവും ഇല്ല..ശിവ എന്നാണ് തിരു
മേനിയെ വിളിക്കാറ് .ആരും കേള്‍ക്കാ
നില്ലാത്തപ്പോള്‍ മാത്രം..
ബ്രഹ്മ ദത്തന്‍ തിരുമേനി മഹാമാന്ത്രികന്‍ .യക്ഷിയെ വിളിപുറത്തു നിര്‍ത്തി വീട്ടു വേല ചെയ്യിച്ച കഥ അവള്‍ ചിരിയാക്കി..തള്ളി..അത് പണ്ടു പണ്ട്
പക്ഷെ..സുമംഗലയുടെ അച്ഛന്‍ മകളെ
ഈ ഇല്ലത്തേക്ക് അയക്കാന്‍ നൂറു കാരണങ്ങളാണ്.
ഈ ഇല്ലം നിറഞ്ഞ ഐശ്വര്യം ഉള്ളതാണ്..ഇവിടെ വൈധവ്യം അനപത്ത്യദുഃഖം(സന്താനമില്ലായ്മ)
അകാലമരണം .ഇതൊന്നും കടന്നു വരില്ല..
കാരണം അവിടേക്ക് ഒരാള്‍ വന്നു നൂറ്റാ
ണ്ടുകള്‍ക്ക് മുന്‍പ്. ഒരു തിരുമേനിയോ
ടൊപ്പം..സാക്ഷാല്‍ മഹാ ഗണപതി. അദ്ദേഹം ഉണ്ണിയായി ആ ഇല്ലത്താകെ കളിച്ചു നടന്നു. അവിടുത്തെ കുട്ടികളോടൊപ്പം.ഉണ്ണാനും ഉറങ്ങാനും
അവന്‍ ഉണ്ടായിരുന്നു..അവിടെ എന്തു
കാര്യത്തിന് ആരു വന്നാലും നടക്കാതെ വരില്ല.രോഗമോ ശത്രു ദോഷമോ ബാധയോ..ആശ്രയം തേടി
വന്നവരെല്ലാം ഗണപതിയുടെ അനുഗ്ര
ഹത്താല്‍ ..കാര്യസിദ്ധി വന്നു..
എന്നാല്‍ ഒരു സാധാരണ ബാലനായി അവിടെ വന്ന ഗണപതി..ആരെന്ന് കൊണ്ടു വന്ന തിരുമേനിക്കു മാത്രെ
അറിയു.മറ്റുള്ളവരെല്ലാം ഒരു കുഞ്ഞാ
യി അവനെ കണ്ടു..ഗണപതിയെ കൂടെ
കൂട്ടിയ തിരുമേനി അസാദ്ധ്യ പണ്ഡിതനും മാന്ത്രികനുമായിരുന്നു.
ഒരിക്കല്‍ ഈ തിരുമേനി ഒരു കാര്യ സാ
ദ്ധ്യത്തിന് ഈ ഗണപതിയെ ഉപയോഗി
ച്ചു..കടലില്‍ മുങ്ങിയ ഒരു പായ്കപ്പല്‍
ഉയര്‍ത്തി കൊടുക്കാനാവശ്യപ്പെട്ടു.
അത് ചെയ്തുകൊടുത്താല്‍ തിരുമേനിക്കു കിട്ടുന്ന കണക്കില്ലാത്ത
സ്വത്ത്..ഇത് മനസ്സിലാക്കിയ ഗണപതി
അത് ചെയ്തുകൊടുത്ത്..പിന്നീട് തിരു
മേനിയുടെ നിലവറയില്‍ അന്തഃര്‍ദ്ധാനം ചെയ്യുകയുമാണ്..
പിന്നീട് ഒരിക്കലും ശരീരത്തോടെ ആരും ഗണപതിയെ കണ്ടില്ല..
ആ ഇല്ലം സൂര്യനെ തപസ്സു ചെയ്ത് പ്രത്യക്ഷമാക്കിയ .വരംവാങ്ങിയ
ബ്രഹ്മദത്തന്റെ ഇല്ലമാണ്..അനേകം
പേരിന്നും ഓരോ കാര്യത്തിന് ഇല്ലത്തെ
ത്തുന്നു.
അവിടുത്തെ ഇപ്പോഴത്തെ സൂര്യന്റെ
വേളിയാണ് സുമംഗല..അതോണ്ടാണ്
സുമംഗലേടെ അച്ഛന് രണ്ടാമതൊന്ന്
ആലോചിക്കേണ്ടി വരാഞ്ഞത്.
ശിവസൂര്യനും പൂജാതികര്‍മ്മങ്ങളറിയാം എങ്കിലും അച്ഛന്‍ തിരുമേനിയാണ് എല്ലാം.പുലര്‍ച്ചെ.നാലു
മണിക്ക് നിത്ത്യവും ഗണപതിഹോമം ഇന്നും ഉണ്ട്.
സുമംഗല സന്തുഷ്ടയാണ്..പട്ടണത്തിലെ കാഴ്ചയല്ല ഇവിടെ ഏക്കറുകണക്കിന്
തൊടി..പലജാതിമരങ്ങള്‍ ആകാശം മുട്ടെ ഉയര്‍ന്നത്..തൊടിയില്‍ അവളുടെ
മുകള്‍ നിലയിലെ ജനാല തുറന്നാല്‍ കാണുന്ന വലിയ പാലമരം..പാലയില്‍
നിറയെ വെളുത്ത പൂക്കള്‍ ഇലമൂടി വിരിഞ്ഞിരിക്കുന്നു..ആ പാലയിലാണ്
ബ്രഹ്മദത്തന്‍ തിരുമേനി യക്ഷിയെ ത
ളച്ചിരിക്കുന്നത്..തൃസന്ധ്യക്ക് ആ ജനാ
ല തുറക്കരുതെന്ന് അമ്മ സുമംഗലയെ
അറിയിച്ചിട്ടുണ്ട്.
അതിനുമപ്പുറത്ത് രണ്ടു ചെറിയ കാവു
കള്‍ വലിയ അലരിമരം കുട ചൂടിനില്‍ക്കുന്നതിനു താഴെ..ഒന്നു സര്‍പ്പകാവ്..പിന്നെ കുട്ടിചാത്തനെ കു
ടിയിരുത്തീത്..ഇല്ലത്തുള്ളവര്‍ .ചാത്തനെന്നു പറയില്ല വിഷ്ണു മായ എന്നെ
പറയു..
പുറത്ത് ആതിരനിലാ പാലാഴി പാലപ്പൂവിന്റെ ഉന്‍മത്ത ഗന്ധവും അവള്‍ക്ക് ഇത്തിരി പ്രണയം വന്നു
ശിവനുണ്ടെങ്കില്‍..ശ.ശെ നോയ്മ്പാണ്
തിരുവാതിര വ്രതം..ചുറ്റു മുള്ള വീടുകളിലെ കുട്ടികള്‍ വന്നു..കുറെ പെണ്‍ കുട്ടികള്‍..സുമംഗലയുടെ പ്രായ
മുള്ളവര്‍..നൂറ്റൊന്നു തിരിയിട്ട വിളക്ക്
നടുമുറ്റത്ത് കൊളുത്തി വെച്ചു.
പൂജിച്ചു വെച്ച നൂറ്റിയെട്ടു വെറ്റില ഓരോന്നെടുത്ത് ചവച്ച് ..സുമംഗല ഉമ്മറത്തെത്തി..
ഇനി കൈകൊട്ടി കളി..സുമംഗല അവരോടൊപ്പം ചോടുവെച്ചു.ഗണപതീ
സ്തുതി കഴിഞ്ഞ് ശിവപാര്‍വ്വതീ പരി
ണയം പാടി അവര്‍ കുമ്മിയടിച്ചു..രാത്രി
വൈകി എല്ലാരും പോവാന്‍.. പഴവും
ഇളനീരും മാത്രം കഴിച്ച്. അടുക്കളയില്‍
നിന്നവള്‍ നടന്നപ്പോള്‍ അമ്മ വിളിച്ചു
ഇന്ന് താഴെ വടക്കേ അറേല്‍ കിടന്നോ
ളൂ..രാവിലെ മൂന്നുമണിക്ക് കുളികഴിക്കണ്ടെ..കാര്യം അതൊന്നും
അല്ല ശിവനോടൊപ്പം ഉറങ്ങേണ്ടാ എന്നാണ്..
വടക്കേ അറയില്‍ ജനാല തുറന്നു കിട
ന്നു നല്ല തണുത്ത കാറ്റ്..ശിവനെ കാണാന്‍ തോന്നി മാറില്‍ ചായാന്‍ ആ
കരവലയത്തിലെ സുഖത്തിലും സുരക്ഷിതത്തിലും..കിടക്കുമ്പോള്‍
ലോകത്തെ ഈ സുമംഗലക്കൊരു ഭയവുമില്ല..
തിരുവാതിര നോല്‍ക്കുന്നത് ശിവന്റെ
ആയുസ്സിനാണ്..ദീര്‍ഘമംഗല്യത്തിന്.
അതാണൊരു സമാധാനം.
അവളുടെ തിരുമേനി സൂര്യന്‍ തന്നെയാണ് അത്ര അഴകാണ്..ആരും ഒന്നു പ്രേമിക്കാന്‍ കൊതിക്കും..ആരും
അയാളെ നോക്കുന്നതുകൂടി അവള്‍
ഇഷ്ടപ്പെടുന്നില്ല.
ഓരോന്നോര്‍ത്തു കിടന്നവള്‍ മയങ്ങി
ചെവിയോരം ഒരു വിളി അമ്മേ..
അവളുണര്‍ന്നു..പിന്നെ ഉറക്കം വന്നില്ല
ഒരു കുഞ്ഞു കൊഞ്ചലായിരുന്നു അത്.
അതിരാവിലെ ഉണര്‍ന്നു തൊടിയിലെ
കുളത്തില്‍ തുടിച്ചു കുളിക്കാന്‍ തലേന്നു വന്ന നൃത്ത സംഘമുണ്ടായിരുന്നു..കുളികഴിഞ്ഞ്
പടവിലിരുന്ന് വാല്‍കണ്ണാടി നോക്കി
കണ്ണെഴുതി സീമന്തകുറിയണിഞ്ഞ്
ദശപുഷ്പം മുടിയില്‍ ചൂടി..കസവുനേ
ര്യതാണ് വേഷം ..അമ്മയും മറ്റുള്ളവരു
മായി ആര്‍ദ്രാദര്‍ശനം..ശിവപാര്‍വ്വതി
മാരെ തൊഴുത്..ശിവസൂര്യക്കുവേണ്ടി
പ്രാര്‍ത്ഥിച്ച് വീട്ടിലെത്തിയപ്പോഴും ശിവ
ഉറക്കമാണ്..
അടുത്തിരുന്നു..വേണ്ട നല്ല ഉറക്കമാണ്
ഇന്നു തിരുവാതിരയാണ്..പകല്‍ കുറ
ച്ചു സമയെ നാളുള്ളു..എന്നാലും കൂവ
കുറുക്കും എട്ടിടങ്ങഴിയെല്ലാം ഇന്നാണ്.
അവള്‍ അമ്മയെ സഹായിക്കാന്‍ അ
ടുക്കളയിലേക്ക് നടന്നു..കോണി മുക്കിലൊരു കിലുക്കം.കുഞ്ഞികാലുക
ള്‍ വെയ്ക്കുംപോലെ..നിലവറയിലേക്കു
ള്ള ഇടനാഴിയാണ്..അമ്മേ..അതെ ആ
വിളി സുമംഗല കേട്ടു.,ഏയ് തോന്നലാണ്.
അടുക്കളയില്‍ അമ്മ തിരക്കിലാണ്
സുമംഗലയും കൂടി..ഇപ്പോഴവളെ കണ്ടാ
ല്‍ ശ്രീ പാര്‍വ്വതിയെ പോലാണ്.
ശിവ ഉണര്‍ന്നപ്പോള്‍ മുറിയിലേക്കു ചെന്നു..മാിലേക്ക് വലിച്ചിടുകയാണ്
നീ യിനി വ്രത മെടുക്കേണ്ട..എനിക്കു
വയ്യ കാണാതെ അടുത്ത് കിട്ടാതെ..
ശിവ അവളെ ശ്വാസം മുട്ടിക്കാണ്..
എന്താത് പേരെടുത്ത ഇല്ലത്തെ സന്തതി ശ്ശേ അവള്‍ കളിയാക്കി..
പിന്നീട് അവളെപ്പോഴും ആ കിലുക്കം
കേള്‍ക്കാന്‍ തുടങ്ങി ചെവിയോരം അ
മ്മേയെന്ന വിളി.ആ നിലവറയിലവള്‍
വിളക്കു തെളിച്ചു തുടങ്ങി..അവിടെയെ
ത്തിയാല്‍ കവിളോരം ഒരു തണുത്ത ഉ
മ്മ അവള്‍ അനുഭവിച്ചു..
അവളത് ശിവയില്‍ നിന്നും അമ്മയില്‍
നിന്നും ഒളിച്ചു..അവള്‍ തീവ്രമായി വിശ്വ
സിക്കാനും ആഗ്രഹിക്കാനും തുടങ്ങി
അവനെ..ആ ഉണ്ണിയെ നിലവറക്കുള്ളി
ല്‍ അന്തഃര്‍ദ്ധാനം ചെയ്ത ഉണ്ണിയെ
ചിലപ്പോഴെല്ലാം സത്ത്യം കെട്ടു കഥയെ
വെല്ലുന്നതാണ്‌..ഇപ്പോഴവള്‍ ഗര്‍ഭിണീ
യാണ്..ഇത് അവനാവണേ എന്ന് കാത്തിരുപ്പിലാണവള്‍...അമ്മേയെന്ന വിളിക്ക്..ചെറിയപാദസരത്തിന്റെ കിലു
ക്കത്തിന്..
************
ഓമന ആര്‍ നായര്‍.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo