
ഹൈറേഞ്ചിന്റെ മലമടക്കുകളിൽ കൂടി ഞങ്ങളുടെ ഇന്നോവ കാർ വളഞ്ഞും പുളഞ്ഞും ഓടിക്കൊണ്ടിരുന്നു. നേര്യമംഗലം പാലത്തിലേക്ക് എത്തിയതേ ഉള്ളൂ അപ്പോഴേയ്ക്കും ഹൈറേഞ്ചിന്റെ കളിർകാറ്റു സ്വാഗതം ചെയ്തു. ഞാൻ ചുരിദാറിന്റെ ഷാൾ തലവഴി ചുറ്റി പുതച്ചിരുന്നു. എറണാകുളത്തുനിന്നും സ്വന്തം നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് ഞങ്ങൾ.
എന്റെ അമ്മയും , എന്റെ സഹോദരന്മാരായ ജോബിയും ജോഷിയും , അവരുടെ ഭാര്യമാരായ ബിന്ദുവും , അനിലയും അവരുടെ ഈരണ്ട് മക്കളും ഉണ്ട്. ഒരു ഒഴുവുദിനത്തിലെ കറക്കം. ഒപ്പം എന്റെ അടുക്കലൊരു വരവും അതിനാണ് അവർ വന്നത്. അവരോടൊപ്പം ഞാനും കൂടി.
ആദ്യം മലയാറ്റൂർ പള്ളിയിൽ പോയി പ്രാർത്ഥിച്ചു. കുട്ടികൾ പള്ളിയിൽകൂടി ഓടിനടന്നു. വലിയവർ എന്തൊക്കെയോ ആവശ്യങ്ങൾ മുത്തപ്പനോട് പറഞ്ഞു. അത് രഹസ്യമായതിനാൽ എല്ലാവരും മനസ്സിൽ സൂക്ഷിച്ചു. എന്തായാലും മുത്തപ്പൻ നടത്തികൊടുത്തൽ മതിയാരുന്നു.
പിന്നെ തിരക്കുള്ള ഹോട്ടലിൽ കയറി തിരക്കിട്ട് ഭക്ഷണം കഴിച്ചു. അതിനുശേഷം നേരെ കൊച്ചി മെട്രൊയിലേയ്ക്ക്.. ജോഷിയും ഞാനും ഒഴികെയുള്ളവരുടെ ആദ്യ മെട്രൊ യാത്ര. പുളിഞ്ചോട് മുതൽ മഹാരാജാസുവരെ. എറണാകുളത്തിന്റെ നെറുകയിലുടെ ഒരുപറ്റം ആളുകളെയും വഹിച്ചുകൊണ്ട് മെട്രൊ ട്രയിൻ കുതിച്ചുപാഞ്ഞു...
ഞങ്ങളെല്ലാം സെൽഫിയെടുത്തും , കൂട്ടായുള്ള ഫോട്ടോ എടുത്തും പുറംകാഴ്ചകൾ കണ്ടുമിരുന്നു. കുട്ടികൾ നാലുപേരും വളരെ കൗതുകത്തോടെ തുള്ളിച്ചാടി. ജോബിയുടെ ഏഴുവയസുകാരൻ അഡോൺ.. സ്കൂളിൽ ചെന്ന് കൂട്ടുകാരോട് മെട്രൊ വിശേഷം പങ്ക് വയ്ക്കാനുള്ളതൊക്കെ ശേഖരിച്ചു.
മഹാരാജാസിന്റെ അവിടുള്ള വലിയ മരങ്ങൾ ചൂണ്ടിക്കാട്ടി തന്റെ നാലും, രണ്ടും വയസ്സുള്ള മക്കളോട് അനിലയുടെ പറച്ചിൽ.
" ദാ.. ആ കാണുന്ന കോളേജിൽ നിങ്ങൾ വന്ന് പഠിക്കാനുള്ളതാ... "
"ഏതാമ്മേ ... ?"
അപ്പോൾ ജെറോൺ എന്ന അംഗനവാടി ക്കാരൻ ചോദിച്ചു..
അനിലയപ്പോൾ ദൂരെ മരകൂട്ടങ്ങളിലേയ്ക്ക് കൈ ചൂണ്ടി.
ജെറോൺ തലകുലുക്കി സമ്മതിച്ചു. എന്തിനാണാവോ അവൻ തലകുലുക്കിയത്.
അപ്പോൾ ജെറോൺ എന്ന അംഗനവാടി ക്കാരൻ ചോദിച്ചു..
അനിലയപ്പോൾ ദൂരെ മരകൂട്ടങ്ങളിലേയ്ക്ക് കൈ ചൂണ്ടി.
ജെറോൺ തലകുലുക്കി സമ്മതിച്ചു. എന്തിനാണാവോ അവൻ തലകുലുക്കിയത്.
സ്വന്തം മക്കളുടെ ഭാവിയെ കുറിച്ചുള്ള എന്റെ നാത്തൂന്റെ ദീർഘവീക്ഷണത്തെ കുറിച്ച് ഞാനോർത്തു.
അങ്ങനെ അവിടെയും ഇവിടെയും കറങ്ങിത്തിരിഞ്ഞു മടക്കയാത്രയിലാണ്. നേരം രാത്രി ഒൻപത് മണികഴിഞ്ഞു. നല്ലൊരു ഹോട്ടലിൽ കയറി എല്ലാവരും മൂക്കുമുട്ടെ ബിരിയാണി കഴിച്ചു. പിന്നീടുള്ള യാത്രയിൽ കുട്ടികൾ ക്ഷീണിച്ചുറങ്ങി. വലിയവർ ഓരോ വർത്തനവും മെട്രൊ വർണ്ണനയുമായി യാത്ര തുടർന്നു.
ഹൈറേഞ്ചിൽ ഒരിക്കലും എത്തിപ്പെടാൻ സാധ്യതയില്ലാത്ത മെട്രൊ ഓരോ ഹൈറേഞ്ച് കരനിലും സന്തോഷവും , അത്ഭുതവും നിറഞ്ഞൊരു അനുഭവമാകും ഉണ്ടാകുക.
മഴയത്തുകൂടി ഇരുട്ടിനെ കീറി മുറിച്ച് ഇന്നോവ വീട്ടുമുറ്റത്തെത്തി കിതച്ചു നിന്നു. ഒരു ദീർഘയാത്രയുടെ ഷീണം എല്ലാ മുഖങ്ങളിലും ഉണ്ടായിരുന്നു. സമയം രാത്രി രണ്ടുമണിയോളം ആയിരുന്നു. എല്ലാവരും കിടന്നുറങ്ങി.
അന്ന് പകൽ എല്ലാവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ചു. കളിചിരിയും , വിശേഷങ്ങളുമായി ഒരു ദിവസംകൂടി. പിറ്റേന്ന് എല്ലാവരും പിരിഞ്ഞു. സ്വന്തം ജീവിതത്തിലേയ്ക്കും , തിരക്കിലേയ്ക്കും. വീണ്ടും കാണാം ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ...!
അന്ന് പകൽ എല്ലാവരും ചേർന്ന് ഭക്ഷണം ഉണ്ടാക്കി കഴിച്ചു. കളിചിരിയും , വിശേഷങ്ങളുമായി ഒരു ദിവസംകൂടി. പിറ്റേന്ന് എല്ലാവരും പിരിഞ്ഞു. സ്വന്തം ജീവിതത്തിലേയ്ക്കും , തിരക്കിലേയ്ക്കും. വീണ്ടും കാണാം ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ...!
മനസ്സ് നിറഞ്ഞ സന്തോഷത്തോടെ തിരികെ ഞാൻ നേര്യമംഗലം പാലം കടന്നെത്തിയപ്പോൾ എറണാകുളത്തിന്റെ മണം ഓടിയെത്തി എന്നെ വരവേറ്റു... !!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക