
ഇന്നലെ സന്ധ്യാസമയത്ത് മഴക്ക് ഒരൊഴിവുണ്ടായിരുന്നു. ആ സമയം ലാക്കാക്കി ഞമ്മളെ മീൻകാരൻ, ആപ്പവണ്ടി റോഡിനപ്പുറത്ത് പാർക്ക് ചെയ്തു.
പെരുമഴകാരണം രണ്ടാഴ്ചയായി ജോലി ചെയ്യാൻ കഴിയാതെ പോക്കറ്റ് കാലിയായ ആളുകളുടെ ഇടയിലേക്കാണ് ആപ്പവണ്ടിക്കാരന്റെ വരവ്.
എല്ലായിടത്തും കറങ്ങിത്തിരിഞ്ഞ് സാധനം ചിലവാകാതെ സാധു നട്ടം തിരിഞ്ഞിട്ടുണ്ട് എന്ന് ഞാൻ മട്ടത്തിൽ തിട്ടപ്പെടുത്തി.
എന്നാലും കിട്ടിയ തക്കത്തിന് തരാനുള്ള കാശ് വാങ്ങാൻ വേണ്ടി കാക്കാനെയാ പറഞ്ഞയച്ചത്.
കാക്കയാണെങ്കിൽ ചോദിച്ച പാട് കാശ് കൊടുത്തില്ലേൽ കോളറിന് പിടിക്കും ചെയ്യും.
അത് കൊണ്ട് കാക്കയെ ശരിക്കറിയുന്നവർ ഇടപാട് വേഗം തീർക്കും.
അത് കൊണ്ട് കാക്കയെ ശരിക്കറിയുന്നവർ ഇടപാട് വേഗം തീർക്കും.
ആ ഒരുദ്ദേശത്തിലാ ഞമ്മള് കാക്കാനെ പറഞ്ഞയച്ചത്.
പാവം മീൻകാരൻ കച്ചവടം ഇല്ലാതെ ബാക്കിയായ മീൻ വഴിയിലൂടെ പോകുന്നവർക്കൊക്കെ നിർബന്ധിച്ചു കൊടുക്കുകയാ.
ഇതിനിടയിലാക്കാക്കാന്റെ ചോദ്യം.
"പൈസ എവ് ട ടാ......."
ചോദ്യം കേട്ട് പതറിയ മീൻകാരൻ കാക്കാനെ സോപ്പിടാൻ വേണ്ടി ഒരു പൊതി മത്സ്യം കാക്കാന്റെ കൈയിൽ കൊടുത്തു.
" കാക്ക. കച്ചോടം കൊറവാ... ഇക്കണ്ട മീനൊക്കെ ബാക്കിയാ..."
അത് കേട്ട പാടെ കാക്കാന്റെ മനസ്സലിഞ്ഞു.
കിട്ടിയ പൊതിയുമായി കാക്ക കടയിൽ വന്നു.
കിട്ടിയ പൊതിയുമായി കാക്ക കടയിൽ വന്നു.
ഒരൊന്നൊന്നര പൊതി തന്നെയുണ്ട്.
കാക്കയും ഞാനും മത്സ്യം രണ്ട് പൊതികളിലാക്കി വീട്ടിലേക്ക് കൊണ്ട് പോയി.
വീട്ടിലെത്തിയ ഞാൻ പക്ഷെമത്സ്യം മറന്നു.
ഇന്ന് രാവിലെ വണ്ടിയെടുക്കാൻ വന്നപ്പഴാ ആന്റിലിൻറടിയിലെ ഹൂക്കിൽ തൂക്കിയിട്ട മത്സ്യം കണ്ടത്.
മത്സ്യം മണക്കാൻ തുടങ്ങിയിട്ടുണ്ട്.
എപ്പോഴും പൂച്ചകൾ ഉണ്ടാവാറുള്ള മുറ്റത്ത് ഒരു രാത്രി മുഴുവൻ ആ മത്സ്യം ഇരിന്നിട്ടും ഒരു ഉറുമ്പു പോലും ആ മത്സ്യം കണ്ടില്ല സൂർത്തുക്കളെ.....
മത്സ്യം മണക്കാൻ തുടങ്ങിയിട്ടുണ്ട്.
എപ്പോഴും പൂച്ചകൾ ഉണ്ടാവാറുള്ള മുറ്റത്ത് ഒരു രാത്രി മുഴുവൻ ആ മത്സ്യം ഇരിന്നിട്ടും ഒരു ഉറുമ്പു പോലും ആ മത്സ്യം കണ്ടില്ല സൂർത്തുക്കളെ.....
കാക്ക കൊണ്ട് വന്ന മത്സ്യത്തെ പൂച്ചകൾ പോലും നവർ മൈന്റ് ചെയ്ത രീതി ഒട്ടും ശരിയായില്ല സൂർത്തുക്കളെ.. ഒട്ടും ശരിയായില്ല.
ഹുസൈൻ എം കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക