Slider

അയനി....

0

തന്നെ തഴുകുന്ന മകളുടെഹസ്തങ്ങൾ അരുമയായ് ചേർത്തു പുണർന്നീടവേ ... ഒഴുകിയെത്തീടുന്നനിറമാർന്നൊരോർമ്മതൻ കളിയോടമാവുന്നൊരന്ത:രംഗം
അച്ഛനുമമ്മയ്ക്കും വൈകി ലഭിച്ചൊരു
പൊൻ മണി മുത്താണാ പെൺകിടാവ്
സ്നേഹം പകർന്നും നുകർന്നുമാ
വാടിയിൽ പൂക്കാലമെന്നും നിറഞ്ഞിരുന്നു
തൂങ്ങി നടന്നൊരാ വിരലുകളാലച്ഛൻ
താമരമൊട്ടിനെ തഴുകീടവെ
ഉതിർന്നു വീണോരവളുടെ കണ്ണുനീർ താതന്റെ ഉള്ളിലെയഗ്നിയായി
കരയുന്നതെന്തിനായ് മകളേ നീയിനി
മറ്റൊരു തറവാടിൻ പൊൻ മുത്തല്ലേ
നിനക്കായ് ഒരുക്കിയ സ്വർലോകമല്ലോ
നീയിനിയവിടുത്തെ മകളാണെല്ലോ
നാളെക്കഴിഞ്ഞാൽ ഇവിടെ നിറയുന്ന
ശൂന്യത ഞങ്ങൾക്ക് ശീലമാകും
അമ്മയും താനുംതനിച്ചാകുമെങ്കിലും
അറിയുന്നു നിയതിതൻ നിയമങ്ങളെ
പൊന്നുണ്ണിക്കണ്ണന്റെ നിറയും സാന്നിദ്ധ്യം
നിറദീപശോഭ തന്നിൽ ഉണർന്നീടവെ
അയനിക്കൊരുങ്ങുന്ന മകളുടെ ഉള്ളം
അലതല്ലും പ്രക്ഷുബ്ദ്ധ സാഗരമായ്
മുത്തും പവിഴവും കൈവിട്ട തിരയായ്
തീരത്തിൻ സൗന്ദര്യം നുകരുവാനായ്
ഉൾക്കടലമ്മതൻ സ്നേഹാർദ്ര ഹസ്തങ്ങൾ
പതിയെയടർത്തുന്നു വേദനയാൽ
നിറയുന്ന സൗഭാഗ്യം മാടി വിളിച്ചിട്ടും
കൊഴിയുവാൻ മടിയുള്ള പുഷ്പമായി
ഈ മലർ പൂന്തോപ്പിൽ ഇനിയുമൊരിക്കൽ
വിടരുവാൻ മോഹമുണ്ടേറെയിപ്പോൾ
പൊൻമണികൊല്ലസ്സിൻ മണിയൊച്ചയോടെ
പൊന്നുരുള നീട്ടുന്ന മാതൃസ്നേഹം
തട്ടിക്കളഞ്ഞൊന്നു വീണ്ടുമോടാൻ
ഇനിയൊരു വേള ലഭീച്ചീടുമോ
ആവണി പലകയിൽ അരിമാവിൻ തരികളാൽ അണിയുന്ന കാലത്തിൻ
ഹസ്തങ്ങളെ ...അറിയുന്നുവോ
നിങ്ങളവളുടെ മുഗ്ദ്ധമാം മൂക വിചാരങ്ങളെ
ആയിരം തിരികൾ ഒരുമിച്ചു തെളിയുന്ന
അനുരാഗലോലമാം അന്ത: രംഗം
വിരിയാനൊരുങ്ങുന്ന നറു മുല്ലമൊട്ടുകൾ
അവിടെ ഉണർത്തട്ടെ സർവ്വഗന്ധം
ഇരു ഹസ്ത ഭാഗത്തും നിറയും സുമംഗല
ദേവകൾ ക്കൊത്ത നടുവിലായ്
അമ്മതൻ കൈയാൽ വിളമ്പുന്ന
സ്നേഹം നറു മിഴിയോടവൾ സ്വീകരിച്ചു.
ഇനിയില്ല! ഈ തറവാടിന്റെ നാമം
നാളെ കഴിഞ്ഞാൽ താനന്യനല്ലോ
ഒരു വേള പിടയുന്നോരുള്ളം മറയ്ക്കാം
ഇവിടെ തുടങ്ങുന്നു തന്നയനം
അറിയുക തേങ്ങുന്നമനസ്സുമായി
പാദങ്ങൾ വെയ്ക്കുന്ന ശ്രീലക്ഷ്മിയെ
ഉരുകുന്ന മനസ്സിനെ മാറ്റി നിർത്തി
നന്മകൾ നേരുന്നോരുറ്റവരെ .....

By: SreedharRN
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo