Slider

അസഹിഷ്ണുത

0


ഇന്ന് ഉണ്ണി കുട്ടൻ സ്കൂളിൽ നിന്നും വന്നത് തന്നെ അസ്വസ്ഥനായാണ്. ബാഗ് ഒക്കെ ഒരു സൈഡിലേക്ക് വലിച്ചെറിഞ്ഞു അവൻ കട്ടിലിൽ പോയി കിടന്നു. അവന്റെ പുറകെ നടന്നു ബഹളം വച്ചാണ് ദിവസവും ഒന്നു കുളിപ്പിക്കുന്നത്. ഇന്നിപ്പോ പറഞ്ഞു ഒന്നു കിടന്നിട്ടു വരാം അമ്മ എന്ന്. എന്ത് പറ്റിയോ ആവോ?
മനസ്സിൽ ഇത്രേം ചിന്തകൾ ഉണ്ടായിരുന്നെങ്കിലും അത് പുഴുങ്ങി അത്താഴത്തിനു തിന്നാൻ പറ്റാത്ത കൊണ്ട് അവൾ അതൊക്കെ മനസ്സിൽ ഒതുക്കി. എന്നിട്ട് മീൻ വെട്ടിലേക്കു ശ്രദ്ധ തിരിച്ചു. ഇച്ചായന്റെ അമ്മ വന്നതിൽ പിന്നെ എന്നും മീൻ വേണം. ഇനിയിപ്പോ താൻ കാരണം അത് മുടങ്ങണ്ട കരുതി ചെയ്യുന്നതാണ്. ഇച്ചായൻ മാത്രം ഉള്ളപ്പോൾ കുഴപ്പം ഇല്ല പുള്ളി വേണ്ടപ്പോൾ ഹോട്ടൽ പോയോ സ്വന്തമായി ഉണ്ടാക്കിയോ കഴിച്ചോളും.
തോമസ് ബിടെക് ന്നു പടിച്ചോണ്ടിരുന്നപ്പോൾ ആണ് കൂടെ ഉണ്ടായിരുന്ന നമ്പൂരി കുട്ടിയെ പ്രേമിച്ചതും അങ്ങ് കെട്ടിയതും. നാട്ടുകാർകും വീട്ടുകാർക്കും ഒക്കെ എതിർപ്പായിരുന്നു. എല്ലാവരും ഉടക്കി പിണങ്ങി പതിവ് നാടകങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നിട്ട് ഒന്നും സംഭവിച്ചില്ല രണ്ടു കൊല്ലം കഴിഞ്ഞു അവരുടെ സ്നേഹ പ്രതീകമായി ഉണ്ണിക്കുട്ടൻ ഉണ്ടായി.
ഇരു വീട്ടുകാരും കൊച്ചിനെ മതം ചേർക്കാൻ വെമ്പൽ കൊണ്ടു. തോമസും ഗായത്രിയും അവനു ഒരു ലേബലും നൽകാൻ തയ്യാറായില്ല. മനുഷ്യൻ ആയി വളരട്ടെ എന്ന് തീരുമാനിച്ചു. മീൻ വെട്ടി അടുപ്പത്തു കേറ്റി. മിയാസ് കിച്ചൻ ന്റെ വീഡിയോ ഓഫ്‌ ആക്കി അവൾ കുളിക്കാൻ പോയി. കുളി കഴിഞ്ഞു വന്നപ്പോഴും ഉണ്ണി കുട്ടൻ കട്ടിലിൽ തന്നെ.
"എന്താ അമ്മടെ വാവക്ക് പറ്റിയെ? "എന്ന് ചോദിച്ചു കൊണ്ട് അടുത്ത് ചെന്ന ഗായത്രിയെ കെട്ടിപിടിച്ചു അവൻ കരഞ്ഞു. "എന്താ മോനെ ആരേലും തല്ലിയോ? ഇടിചോ ". അവളുടെ മനസ്സിൽ ഒരു ഇടി തീ വീണു.
കരഞ്ഞു മൂക്കളയും ഒലിപ്പിച്ചു അവൻ പറഞ്ഞു. "ഈശോ ഉണ്ടായ കഥ ഞാൻ ക്ലാസ്സിൽ പറഞ്ഞപ്പോൾ "എന്നെ വിഷ്ണുവും പ്രിയയും മീനുവും ഒക്കെ കളിയാക്കി.
"അയ്യേ അതിനാന്നോ കരയുന്നെ,"...ഗായത്രിയുടെ മനസ് ഒന്നു സമാധാനിച്ചു വേറെ ഒന്നും അല്ല. എന്ത് പറഞ്ഞ മോനെ അവർ കളിയാക്കിയത്.
ചിണുങ്ങി കൊണ്ട് അവൻ പറഞ്ഞു ."അച്ഛനും അമ്മയും ഉണ്ടേൽ മാത്രേ പിള്ളേരുണ്ടാവു അല്ലാതെ ആത്മാവ് കൊണ്ടു പറ്റൂല്ല എന്ന്. അമ്മച്ചി പറഞ്ഞല്ലോ ഈശോ ടെ സ്റ്റെപ് ഫാദർ ആണ് ജോസഫ് ശെരിക്കുള്ള ഫാദർ ദൈവം ആണെന്ന്".
ഗായത്രി ഉടനെ ചിരിച്ചു കൊണ്ട് പറഞ്ഞു മോനെ ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസം ആണ്. നമ്മൾ ഒരു കാര്യം പറയുമ്പോൾ വേറെ ഒരാൾ സമ്മതിച്ചില്ലെന്നു വരും. അപ്പോൾ എന്ത് ചെയ്യും.
"ഞാൻ അല്ല പോൾസൺ ചെയ്തു "അവൻ ചിരിച്ചോണ്ട് പറഞ്ഞു . ഗായത്രി ജിജ്ഞാസയോടെ ചോദിച്ചു പോൾ എന്ത് ചെയ്തു . അവളെ ഞെട്ടിച്ചു കൊണ്ട് ഉണ്ണിക്കുട്ടൻ പറഞ്ഞു "ഇടിച്ചു തോൽപിച്ചു ".
ഗായത്രി യുടെ മനസ്സ് അസ്വസ്ഥമായി ഇത്ര ചെറുപ്പത്തിൽ ഈ അസഹിഷ്ണുത. അവൾ ഉണ്ണിക്കുട്ടനെ വിളിച്ചിരുത്തി പറഞ്ഞു. "വേറെ ആരേലും പറയുന്നത് ഇഷ്ടം ആയില്ലെങ്കിൽ അവരോടു പറയുക, അവർ എന്നിട്ടും വഴക്ക് കൂടുവാണേൽ അവോയ്ഡ് ചെയ്യുട്ടോ കുട്ടാ അടി ഇടി ഒക്കെ ചീപ് ആണ് ബാഡ് ബോയ്സ് ആണ് അങ്ങനെ ചെയ്യുന്നേ".
പിന്നെ പല പല കഥകളിൽ, പല കാര്യങ്ങൾ പറയുന്നു ചിലതു വിശ്വസിക്കാൻ പറ്റാത്തത് ചിലത് പറ്റുന്നത്. അതൊന്നും ആലോചിച്ചു തല പൊട്ടിക്കാൻ നിൽക്കണ്ട നീ കേട്ടല്ലോ. ഇതൊക്കെ തീർന്നപ്പോളേക്കും അകത്തു നിന്നും ഇച്ചായൻ ന്റെ അമ്മ വന്നു "പ്രസംഗം ഒക്കെ കൊള്ളാം ഞങ്ങടെ കൊച്ചേ.... നല്ല ഒന്നാന്തരം ക്രിസ്ത്യാനി ആയി തന്നെ വളരും ".
ചിരിച്ചോണ്ട് ഗായത്രി അരി അടുപ്പത്തിടാൻ ഉള്ള ഒരുക്കങ്ങൾ തയ്യാറാക്കി.മുതിർന്നവരെ ഇങ്ങനെ. ആർക്കും സഹിഷ്ണുത ഇല്ല. അവരവരുടെ ചിന്താഗതിയെ ഒന്നു ഖനിച്ചു സംസാരിച്ചാൽ പാപം ആയി, സംസ്കാരം ഇല്ലായ്മ ആയി, ഷട്ട് അപ്പ്, നിന്ദ, വിവരം ഇല്ല, ദൈവം കത്തിച്ചു കളയും എന്ന് വരെ പറയും. കഷ്ടം തന്നെ മുതലാളി.......... മീൻ മണം മൂക്കിൽ അടിച്ചു കയറിയപ്പോൾ ചിന്തകളിൽ നിന്നും ഉണർന്നു അവൾ ചാടി ഓടി ഗ്യാസ് ഓഫ്‌ ആക്കി.
**ജിയ ജോർജ് **
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo