*റാംജി..*
ന്യൂയോർക്കിൽ ഒരു പത്രസമ്മേളനം കഴിഞ്ഞ്, മേപ്പിൾസിലുള്ള എന്റെ ബംഗ്ലാവിലേക്ക് കാറോടിച്ചു പോകവേയാണ് റോഡുസൈഡിലെ കുറ്റികാട്ടിൽ നിന്ന് ഒരു മനുഷ്യൻ പെട്ടന്ന് ചാടിവീഴുന്നത്..
മറ്റുപലതിലും അഗ്രഗണ്യനായപോലെ ഡ്രൈവിങ്ങിലും വിദഗ്ധനായിരുന്നതുകൊണ്ട് നിയന്തണവിധേയമാക്കി ഇടിച്ചു ഇടിച്ചില്ലാ എന്നമട്ടിൽ അയാളുടെ തൊട്ടു മുന്നിൽ ചെന്നു നിന്നു..
ഞാൻ നോക്കുമ്പോൾ കീറിപ്പറിഞ്ഞവേഷവും,അലസമായമുടിയും താടിരോമങ്ങളുമായി വയോധികനായ ഒരുവൻ..
കോപത്താൽ
ഞാൻ ചോദിച്ചു ;

"താൻ വീട്ടിലൊന്നും പറഞ്ഞിട്ടല്ലെ ഇറങ്ങിയിരിക്കുന്നത്"..
പക്ഷെ അയാൾ മറുപടി പറയാതെ കരയുകയാണ് ഉണ്ടായത്..
ആ തേങ്ങലിനിടയിൽ അയാൾ പറഞ്ഞു
"ആഹാരം കഴിച്ചിട്ട് രണ്ടുനാളായി..വീട്ടിലും നാട്ടിലും വെറുക്കപെട്ടവനാണിപ്പോൾ ഞാൻ".
സഹായത്തിനാരുമില്ല..
തമ്പുരാനെന്നേ സഹായിക്കണം..

ഞാൻ ഞെട്ടിപ്പോയി..
"എന്നെ എങ്ങനെ തിരിച്ചറിഞ്ഞു.. "
ഞാൻ ചോദിച്ചു..
"ആട്ടേ ഞാൻ തമ്പുരാനാണെന്ന് തനിക്കെങ്ങനെ മനസിലായി.. "

"ഒന്നു പോ തമ്പ്രാ..
അങ്ങൂന്നിനെ കണ്ടാൽ ആർക്കാ മനസിലാകാത്തത്.."
ആ വിഷമത്തിലും
പുഞ്ചിരിയോടെ അയാൾ പറഞ്ഞു..
അങ്ങൂന്നിനെ കണ്ടാൽ ആർക്കാ മനസിലാകാത്തത്.."
ആ വിഷമത്തിലും
പുഞ്ചിരിയോടെ അയാൾ പറഞ്ഞു..
ഞാൻ ചോദിച്ചു..
"തന്റെ പേരെന്തുവാ.. നാടെവിടെയാ..??"
"തന്റെ പേരെന്തുവാ.. നാടെവിടെയാ..??"
ഓരോന്നായി
അയാൾ പറഞ്ഞു..
വില്ല്യം കാർട്ടർ..
ജോർജ്ജിയയിലായിരുന്നു താമസം..
ഇപ്പോൾ,
ആൾതാമസം ഇല്ലാത്ത ഒഴിഞ്ഞ വീടുകളിലോ,സെമിത്തേരികളിലോ പാലത്തിന്റെ അടിയിലോ ഒക്കെയാണുതാമസം..

"താനെന്താ ആ ഒളിപ്പിച്ച് പിടിച്ചിരിക്കുന്നത്..
ക്യാമറായോ,.?
താൻ ഫോട്ടോഗ്രാഫറായിരുന്നോ..??"
ക്യാമറായോ,.?
താൻ ഫോട്ടോഗ്രാഫറായിരുന്നോ..??"
തലകുനിച്ചുകൊണ്ട് അയാൾപറഞ്ഞു..
"അതേ തമ്പ്രാ.. "
"പിന്നെന്താ താനിങ്ങനെ അലയുന്നത്.?"
"അതേ തമ്പ്രാ.. "
"പിന്നെന്താ താനിങ്ങനെ അലയുന്നത്.?"
വില്ല്യം തന്റെ വിഷമങ്ങൾ എന്നോടുപറഞ്ഞുതുടങ്ങി.
"ഞാനൊരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്നു,അത്യാവശ്യകാർക്ക് കല്ല്യാണഫോട്ടോയൊക്കെ എടുത്തുകൊടുക്കുന്ന സമയം..
ഒരുദിവസം നാട്ടിലെ പൗരപ്രമുഖനും,രാഷ്ട്രീയ കുലപതിയുമായിരുന്ന നളിനാക്ഷൻ എന്നെകണ്ടുപറഞ്ഞു, 'ചിറക്കൽ ഔതകുട്ടിയുടെ മകൾ മോളമ്മയുടേയും,എന്റേയും മിന്നുകെട്ട് സെന്റ് നിക്കോളാസ് പള്ളിയിൽവച്ചാണ് ..നീ അതിന്റെ സ്റ്റിൽസ് എടുത്ത് ആൽബമാക്കിതരണം..,

വലിയൊരു കോളുകിട്ടിയ സന്തോഷത്തിൽ ഞാനേറ്റു..
പക്ഷെ പറഞ്ഞിരുന്ന സമയത്തിനുള്ളിൽ ആൽബം സെറ്റ്ചെയ്തുകൊടുക്കുവാൻ എനിക്ക് കഴിഞ്ഞിരുന്നില്ല,
ഒന്നും,രണ്ടുംപറഞ്ഞ് ഞങ്ങൾ തെറ്റി..
ഈ വൈരാഗ്യംവച്ചുകൊണ്ട് നളിനാക്ഷൻ അസോസിയേഷനിൽ പരാതികൊടുത്തു..
മെമ്പർഷിപ്പില്ലാതെ ഫോട്ടോ എടുത്തതിനാൽ അവർ എന്നെ നിയമകുരുക്കുകളിൽ അകപെടുത്തുകയും,തുടർന്ന് ഫോട്ടോ എടുക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു..
അതുകൊണ്ടും നളിനാക്ഷൻ അടങ്ങിയില്ല..
അയാളുടെ രാഷ്ട്രീയ സ്വാധീനവും,കുബുദ്ധിയും പ്രയോഗിച്ച് പല കുപ്രചരണങ്ങളും നടത്തിയതിനൊടുവിൽ നാട്ടുകാരുടേയും,വീട്ടുകാരുടേയും മുന്നിൽ ഞാൻ വെറുക്കപെട്ടവനായിമാറി. അങ്ങനെയാണ് എനിക്ക് നാടുവിടേണ്ടിവന്നത്..

ബാക്കിപിന്നെപറയാം അങ്ങത്തെ..
ഇപ്പോൾ
അങ്ങയുടെ വണ്ടിയിൽ കഴിക്കാനെന്തെങ്കിലും ഉണ്ടെങ്കിൽ താ..

എനിക്ക് വല്ലാതെ വിശക്കണു.. "
അയാളുടെ മുഖംകണ്ടാലറിയാം പട്ടിണിയിൽ ആയിരുന്നുവെന്ന്..
അത് കണ്ടെത്തുവാൻ എന്നിലെ മനുഷ്യത്വമാണെന്നെ സഹായിച്ചത്,
അല്ലാതെ ഞാൻ കൊടികുത്തിയ തമ്പുരാനായതുകൊണ്ടൊയിരുന്നില്ല..
ഞാൻപറഞ്ഞു ;
"താൻ വണ്ടിയിലേക്ക് കയറിക്കോ ആവശ്യമുള്ളത് ഞാൻ വാങ്ങിതരാം.. "

വണ്ടി കുതിച്ചുപാഞ്ഞു..
സിറ്റിയിലെ 'മിക്സ് അറ്റ്‌ലാന്റാ ' നിശാക്ലബ്ബിൽ കയറി വയറുനിറച്ച് ക്യാപിറ്റൽ ഗ്രിൽ വാങ്ങികൊടുത്തു
ഇറങ്ങിയപ്പോൾ ഡാഷ്ബോഡിൽ ഇരുന്ന രണ്ടുകെട്ട് 100ന്റെ ഡോളർ വില്ല്യമിനുകൊടുത്തു.
എന്നിട്ടുപറഞ്ഞു;
"ഇനി ദൂരെ എവിടെങ്കിലും പോയി ജീവിക്ക്.." ഞാനതുപറഞ്ഞതും
ദു:ഖം കടിച്ചമർത്തികൊണ്ട് അയാൾ പറഞ്ഞു ;

"എന്നെ ഇപ്പോൾ കൈവിടരുത് തമ്പുരാനേ മാനസികമായി ഞാനിപ്പോൾ അശക്തനാണ്.. "
എന്നേ ഉപേക്ഷിക്കരുതേയെന്നുള്ള ഇടറിയ ശബ്ദം കേട്ടപ്പോൾ എനിക്കയാളെ ഉപേക്ഷിക്കാൻ തോന്നിയില്ല..

വില്ല്യമിനോട് പറഞ്ഞു..
"ഞാനിവിടെ ചില പരീക്ഷണങ്ങൾക്കായി വന്നതാണ് താൽപര്യമുണ്ടേൽ എന്നോടൊപ്പം കൂടാം"..
അയാൾക്ക് സന്തോഷമായി..

മൂന്നാലുദിവസം കഴിഞ്ഞു..
ലാബിൽ ഞാനെന്റെ പരീക്ഷണത്തിൽ മുഴുകിയിരിക്കുകയായിരുന്നു..
പെട്ടന്ന് നേർത്തരീതിയിലുള്ളശബ്ദം കേൾക്കാനായി..
ഞാനെന്റെ പരീക്ഷണം നടത്തിയ ക്യാമറയെടുത്തു, ആദ്യത്തെ ഫോട്ടോ ഫിലിമിലേക്കാക്കി..
അതിനുശേഷം
പെട്ടന്നു തന്നെ ഡാർക്ക് റൂമിൽകയറി അത് ഡവലപ്പ് ചെയ്തു..
സംശയിച്ച പോലെ തന്നെ..
ലാബിന്റെ തെക്കുകിഴക്കേ മൂലക്ക് പട്ടട സ്ഥാനത്തായി വെള്ള ഗൗൺ അണിഞ്ഞ ഒരു മദാമ്മയിരിക്കുന്നു.
കൂട്ടത്തിൽ കുടകമ്പിപോലെ വളഞ്ഞിരിക്കുന്ന ഒരുത്തനേയും കാണാം..
ചിലപ്പോൾ ആക്സിഡന്റിൽ മരണപെട്ട ദമ്പതികളാകും,
ഞാൻ ചിന്തിച്ചു..

അങ്ങനെ ലോകചരിത്രത്തിൽ ആദ്യമായി ആത്മാക്കളുടെ ഫോട്ടോയെടുക്കുന്നതിനുള്ള സംവിധാനം ഞാൻ കണ്ടെത്തി..
വില്ല്യം ആത്മാർത്ഥമായി ഇങ്ങനെ നടക്കുന്നതുകണ്ട് അവന്റെ ക്യാമറയിലേക്കും ഈ സംവിധാനം സെറ്റ് ചെയ്തുകൊടുത്തു..

പിന്നെ ജോർജ്ജിയൻ ടൗണിൽ കണ്ണായഭാഗത്ത് 12 സെന്റ് സ്ഥലം വാങ്ങി..
അവിടെ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്റ്റുഡിയൊ ഇട്ടുകൊടുക്കുകയും ..ഫോട്ടോഗ്രാഫർ അസോസിയേഷന്റെ പ്രസിഡന്റാക്കുകയും ചെയ്തതിനുശേഷം ഞാനെന്റെ പരീക്ഷണങ്ങളുമായി നാടൊട്ടുക്കു കറങ്ങി..

ഇതിനിടയിൽ,
നാളുകൾക്കുള്ളിൽ എന്റെ ശിഷ്യൻ പേരെടുത്തു.
അവന്റെ ക്യാമറയിലും ഈ സംഗതിയുള്ളതിനാൽ,
അവനെടുത്ത നിരവധിഫോട്ടോകളിൽ ആത്മാവിന്റെ സാന്നിധ്യം ഉണ്ടാകുകയും ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു...

ഒരുനാൾ പരീക്ഷണാർത്ഥം ബോംബയിൽ എത്തിയ ഞാൻ, എന്റെ ക്യാമറകൊണ്ട്
നിഗൂഡതകൾ ഒളിഞ്ഞുകിടക്കുന്ന
കൻഹേരി കേവ്‌സിലെ
പല ചിത്രങ്ങളും ക്യാമറയിലാക്കി കേരളത്തിലേക്ക് മടങ്ങി..
തിരക്കൊഴിഞ്ഞ
ഒരു ദിവസം ഡാർക്ക് റൂമിൽ ഇതെല്ലാം ഡെവലപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ഫോട്ടോയിൽ എന്റെ കണ്ണുടക്കിയത്.

അവിടെവച്ചെടുത്ത ഒരു ഫോട്ടോയിൽ,തടിച്ച ഒരുവാലുമാത്രമാണുകാണാൻ സാധിച്ചത്.. ധൃതിയിൽ ബാക്കിയുള്ള ഫോട്ടോകൾ കൂടി പരിശോധിച്ചു..
അതെ സംശയിച്ചപോലെ തന്നെ,
ഒരു ദിനോസറിന്റെ ആത്മാവ്..
ലവലേശം ഭയം പിടികൂടാത്ത ഞാനൊന്നു ഞെട്ടി..
പിറ്റേന്ന് രാവിലെതന്നെ ഞാൻ വീണ്ടും കൻഹേരി കേവ്‌സിലേക്ക് വച്ചുപിടിച്ചു..
ചെന്ന് രണ്ടുമൂന്നു ദിവസത്തിനുള്ളിൽ, പ്രേതാത്മാവിന്റെ സാന്നിധ്യം അറിയാൻ തുടങ്ങി..
ഭയമില്ലാതെ ഞാൻ അവിടെതന്നെ തങ്ങിയതിനാലാകണം,ചമ്മി നാണംകെട്ട് ആത്മാവ് എന്റെ മുന്നിൽ തെളിഞ്ഞുവന്നു..
ജുറാസിക്ക് പാർക്ക് എന്ന സിനിമയിൽകാണുന്നതിനേകാൾ ഭീകരം..
ചുവന്നു ഭീഭത്സമായ കണ്ണുകൾ,ചുവരിനു പരുക്കനിട്ടതുപോലെയുള്ള ശരീരം, ചുമട് എടുക്കുന്നവരുടെകയ്യിൽ കാണപെടുന്ന വളഞ്ഞ് ഹുക്കുപോലെയിരിക്കുന്ന മൂർച്ചയേറിയനഖങ്ങൾ
ആനക്കൊമ്പിനേക്കാൾ നീളത്തിൽ ഉള്ള പല്ലുകൾ
തടിയറപ്പുമില്ലിലെ വാളുപോലെ നിരയോടെയിരിക്കുന്നു..
വർണ്ണിക്കാൻ കഴിയാത്തത്ര ഭീകരൻ.
ഇടക്കിടക്കത് ദീർഘശ്വാസം എടുക്കുന്ന ശബ്ദം കേൾക്കാം.

മനശക്തിയില്ലാത്ത ഒരു മാനവന്റെ ഹൃദയതുടിപ്പുകൾ നിലക്കുന്ന അതിഭീകരമായ കാഴ്ച..
എന്നെ പേടിപെടുത്താനായി പലഭാവങ്ങളും അത് കാട്ടുന്നുണ്ട്..
ഒപ്പം,16 ഹെഡ്സിൽ മനുഷ്യർക്ക് ശ്രവിക്കുവാൻ കഴിയാത്ത ശബ്ദത്തിൽ, ബാക് ഗ്രൗണ്ട് മ്യൂസിക്കായി..
"നിഴലായ് ഒഴുകിവരും ഞാൻ
യാമങ്ങൾതോറും,
കൊതിതീരുവോളം.
ഈ നീലരാവിൽ"..
എന്ന ഈരടികൾ എന്നിലെ ഭയം വർദ്ധിപ്പിക്കുന്നതിനായി ആത്മാക്കളുടെ ക്രു സംഘം ചേർന്ന് ഇട്ടിരുന്നു. പക്ഷെ അസാമാന്യ ധൈര്യശാലിയായ ഈ പിള്ളയദ്ദിയം ഒട്ടും ഭയന്നില്ല..

എന്റെ അസാമാന്യ ധൈര്യത്തിൽ
പകച്ചുപോയ ദിനോസർ
, എഴുന്നള്ളത്തിന് ആനകൾ സാഷ്ടാംഗം വീണു തൊഴുന്നതുപോലെ എന്റെ പാദാരവിന്ദങ്ങളിലേക്ക് വാലുംതല്ലി വീണു..
ഞാൻ ചോദിച്ചു,.
" എങ്ങനെയാണ് നീ മരണപെട്ടത്..
ഇത്രയും കാലം പരലോകത്ത് പോകാതിരുന്നത് എന്തുകൊണ്ടാണ്..?

ചാപല്യമില്ലാത്ത ഒരുകുട്ടിയേപോലെ
ദിനോസർ സംസാരിച്ചുതുടങ്ങി..
പത്തെമ്പത് ദശലക്ഷം വർഷങ്ങൾക്ക് മുൻപ് അറ്റ്ലാന്റിക് ഓഷനടുത്ത്
(ഇന്നത്തെ സൗത്ത് അമേരിക്കയുടേയും, കരീബിയൻ കടലിന്റേയും അടുത്ത് ) സാമാന്യം ഭേതപെട്ട ഒരു കുടുംബത്തിൽ ഞാൻ ജനിച്ചു.
അഞ്ചുമക്കളിൽ മൂന്നാമനായിരുന്നു,ഞാൻ..ബാബുമോൻ.പി അതായിരുന്നു എന്റെ പേര്..
മറ്റുള്ള ദിനോസറുകൾക്ക് ആഹാരം എത്തിച്ചുകൊടുക്കുന്ന ചെറിയ കാറ്ററിംഗ് സ്ഥാപനം നടത്തുകയായിരുന്നു അപ്പച്ചൻ..
വലിയ മുട്ടില്ലാതെ കഴിഞ്ഞുപോകവേയാണ് അത് സംഭവിച്ചത്...

അന്ന് വേട്ടക്കുപോയ അപ്പച്ചനുകിട്ടിയത് ഒരു ഇളം ദിനോസറായിരുന്നു..
അതിനെ കുഴിമന്തി ബിരിയാണിയാക്കി മറ്റ് ദിനോസറുകൾക്ക് കൊടുത്തു.
സത്യത്തിൽ
അപ്പച്ചനറിഞ്ഞില്ലായിരുന്നു അത് വേഷം മാറിവന്നിരുന്ന കുഞ്ഞു ദേവനായിരുന്നെന്ന്.

മകൻ കൊല്ലപെട്ടതിലുള്ള കലിപ്പിൽ ദൈവം അപ്പച്ചനെ ശപിച്ചു...
"നിന്റെ മക്കളിൽ ഒരുവൻ ഗതികിട്ടാ പ്രേതമായി നാടൊട്ടുക്കും അലഞ്ഞുനടക്കട്ടെ.....
അപ്പച്ചനു പേടിയായി..
ശാപം പിൻവലിക്കുവൻ,പല അപേക്ഷകൾ മാറിമാറികൊടുത്തിട്ടും ഫലമുണ്ടായില്ല..

ഒടുവിൽ ശാപമോക്ഷ പരിഹാരം പറഞ്ഞുകൊണ്ട് പുള്ളി സ്കൂട്ടായി.
അധികകാലം കഴിഞ്ഞില്ല,
അദ്ദേഹത്തിന്റെ ശാപം ഫലിച്ചു..
ഉൽക്കവീണ് ഞങ്ങളുടെ കുലം മുടിഞ്ഞപ്പോൾ എനിക്കുമാത്രം പരലോകത്തിൽ പോകാൻ കഴിഞ്ഞില്ല ..
ശാപമോക്ഷം ആയി
പറഞ്ഞിരുന്നത്...ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതീവ ധൈര്യശാലിയും,ലോകം അറിയപെടുന്നവനുമായ ഒരുവൻ നിന്റെമുന്നിൽ ഭയരഹിതനായി നിൽക്കും.
അദ്ദേഹത്തിന്റെ അടിമയായിമാറിയാൽ അദ്ദേഹം ശാപമോക്ഷം തന്നുകൊള്ളും എന്നാണ് ദേവൻ പറഞ്ഞിരിക്കുന്നത്..

ഇപ്പോൾ ആ സമയം ആഗതമായിരിക്കുന്നുവെന്നു തോന്നുന്നു..
"യശ്ശമാ..അടിയനു ശാപമോക്ഷം തരില്ലേ.... ? ഈ ജീവിതം അടിയനു മടുത്തു.. "
ഇങ്ങനെ പറയുമ്പോൾ, ബാബുമോന്റെ താടിയെല്ലുകൾ സങ്കടത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു.

അവന്റെ കണ്ണുനീർ താഴേക്ക് വീണ് അവിടം ഒരു കൈത്തോടുപോലായിരിക്കുന്നു..
ഈ തമ്പുരാൻ അവനെ
സ്നേഹപൂർവ്വം തലോടി..
അപ്പോൾ അവൻ പറഞ്ഞു,
"അല്ലേ എനിക്ക് ശാപമോക്ഷം വേണ്ടാ അങ്ങുന്നേ..
അങ്ങയുടെ ദാസനായി അടിയൻ ശിഷ്ടകാലവും കഴിഞ്ഞു കൊള്ളാം..."

അപ്പോൾ ഞാൻ പറഞ്ഞു;
"അതൊന്നും പറഞ്ഞാൽപറ്റില്ല,ഇതെന്റെ നിയോഗമാണ്. ..
നിന്നെ നോം സ്വതന്ത്രനാക്കുന്നു സന്തോഷത്തോടെ നീ പരലോകത്തുപോയ്ക്കോളൂ "
എന്നുപറഞ്ഞതും ബാബുമോൻ എന്നോടുപറഞ്ഞു "കുറേകാലമെങ്കിലും അങ്ങയുടെ പാദങ്ങൾ പിൻതുടരണമെന്നുണ്ട്...
അതെങ്കിലും നിവർത്തിച്ചു തരികില്ലേ..??
ഒരവസരം തന്നുകൂടേയെന്ന് ബാബുമോൻ ചോദിച്ചപ്പോൾ..
ഞാൻ പറഞ്ഞു,
എന്റെ കോപത്തിനു പാത്രമായാൽ ഞാൻ നിന്നെ യമപുരിക്കാകും അയക്കുക..ഓർത്തുകൊള്ളുക.. "
അതംഗീകരിച്ചുകൊണ്ടവൻ അരൂപിയായി എന്റെ പിന്നാലേ കൂടി..

ഇത്രയും കേട്ടുകഴിയുമ്പോൾ യുക്തിചിന്തകരായ ചില സുഹൃത്തുക്കൾപറയും,
"സയൻസിനു നിരക്കാത്തതാണ്,ലോജിക്കില്ലാത്ത കാര്യമാണ്,അസംഭവ്യമാണ് എന്നൊക്കെയുള്ള വാഗ്മിത്വം വിളമ്പും. പക്ഷെ,
ഈ തമ്പുരാന്,നിങ്ങളോട് ഒന്നേ പറയാനുള്ളു
"മൂല്യശോഷണം സംഭവിക്കാത്ത നമ്മുടെ അമൂല്യ ഗ്രന്ഥങ്ങൾ പഠിച്ചിട്ട് വന്ന് വിമർശ്ശിക്കൂ.. ശേഷം മനസിലാകും നമ്മുടെ സംസ്കാരങ്ങളും,ആചാരങ്ങളും എന്തായിരുന്നെന്ന്...

*സയൻസിനെ വിശ്വസിക്കുന്ന പുവർ യുക്തിവാദീസ്...*
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക