Slider

കൗസുവിന്റെ ഗോൾ

0
Image may contain: Shoukath Maitheen
============
''സ്റ്റേഡിയം ആരവത്താൽ മുഖരിതമാണ്,
കാണികൾ എഴുന്നേറ്റ് നില്ക്കുന്നു,
കൈയ്യടിക്കുന്നു,
പതാക വീശുന്നു,
ഡാൻസ് കളിക്കുന്നു ,
ഗ്രൗണ്ടിൽ,
കാൽപ്പാദങ്ങളെ ചുംമ്പിച്ച് പന്തുരുളുകയാണ് ഗോൾ പോസ്റ്റിലേക്ക്,
അതെ,
വിജയം ഉറപ്പാകുന്നു,
അവസാനത്തെ ഗോൾ,
കളിക്കളം ഒരു പടക്കളമാകുന്ന നിമിഷം,
അതെ,
പന്തുമായി തന്റെ പ്രിയപ്പെട്ട താരം മുന്നേറുകയാണ്,
പാദങ്ങൾക്കുമുണ്ട്
ഗോളടിക്കാനുളള മോഹ
ങ്ങൾ എന്ന പരസ്യ വാചകം ഇതാ യാഥാർത്ഥ്യമാകുന്നു,
അതാ എതിർ കളിക്കാരെ വെട്ടിച്ച് പന്തുമായി താരം ഗോൾ പോസ്റ്റിലെത്തി,
സ്റ്റേഡിയത്തിൽ
ജനം ആർത്തു തിമിർക്കുകയാണ്,
ചിലർ ശ്വാസമടക്കിപ്പിടിച്ചിരിക്കുന്നു,
അതാ താരം, നമ്മുടെ പ്രിയ താരം
ഗോൾ മുഖത്തെത്തി,
ലക്ഷ്യ സ്ഥാനമെത്തിക്കഴിഞ്ഞു,
പാദങ്ങളുടെ വിസ്മയ ചലനം,
അത്ഭുതം, മഹാത്ഭുതം,
സംഭവിച്ചിരിക്കുന്നു,
'' ഗോൾ !!!========
ഹെന്റെമ്മോ =======
അലർച്ച കേട്ട് സുഗുണൻ ചാടി എണീറ്റ് ലൈറ്റിട്ടു,
കട്ടിലിന്റെ താഴെ നടു തല്ലി
വീണു പന്ത് പോലെ ചുരുണ്ട് കിടക്കുന്നു ഭാര്യ കൗസു,
ദൈവമേ, താൻ കണ്ടത് സ്വപ്നമായിരുന്നോ,
നിലത്ത് വീണ ഭാര്യ ചാടി എണീറ്റു,
''നിങ്ങടെ ഒടുക്കത്തെ ഫുട്ബോൾ ഭ്രാന്ത്, ഞാൻ തീർത്തു തരാം,!!
അവൾ നൈറ്റി ഉയർത്തി കുത്തി, !
സുഗുണന്റെ കഴുത്തിന് പിടിച്ച് കൊണ്ട് അലറി,!!
''സോറി ഡി, ഉരുണ്ടിരിക്കുന്നതു കണ്ട്
പന്താണന്ന് കരുതി ഉറക്കത്തിൽ അറിയാതെ ഗോളടിച്ചതാടി, !! പന്ത് കളി തീരുന്നതുവരെ നീ അപ്രത്തെ മുറിയിലുറങ്ങിക്കോ, !!!
'' ഭാര്യയുടെ നിതംമ്പത്തിനിട്ട് ആഞ്ഞു തൊഴിച്ച കണവന്റെ ഗോൾ പോസ്റ്റ് ചവിട്ടി
തകർത്ത് കളിക്കളമൊരു പടക്കളമാക്കി മാറ്റി കൗസു എന്ന മലയാളി താരം !!
===========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo