Slider

ആരാണ് തെറ്റുകാർ

0

*************************
രാത്രിയുടെ ഏകാന്തതയിൽ ഏങ്ങലുകളടക്കി തന്റെ വസ്ത്രങ്ങൾ, വാരിപിടിച്ച എഴുന്നേറ്റപ്പോൾ അവൾക്കു ആദ്യമായി തന്റെ ശരീരത്തോട് വെറുപ്പ്‌ തോന്നി.........
ശരീരം പൊട്ടിപൊളിയുന്ന വേദന,
ശരീരത്തിന്റെ വേദന അവൾ അവഗണിച്ചു
അതിലും വേദന മനസ്സിനേറ്റ മുറിവിനാണല്ലോ.... .
ഇന്നലെ അയാൾ പറഞ്ഞ വാക്കുകളായിരുന്നു മനസ്സുനിറയെ....
രണ്ടു വർഷത്തെ മധുരസുന്ദരമായ ദാമ്പത്യം അവസാനിപ്പിക്കാമെന്നു അയാൾ പറഞ്ഞപ്പോൾ കണ്ണിൽ തെല്ലു ഭാവ വ്യത്യാസമില്ലാതെ കേട്ടുനിന്നു........
" താനും അത് ആഗ്രഹിച്ചിരുന്നതാണല്ലോ "
എങ്കിലും പെട്ടെന്ന് അനിരുദ്ധ് അതുപറഞ്ഞപ്പോൾ മനസ്സൊന്നു തേങ്ങി..
വല്ലാത്തൊരു അസ്വസ്ഥത,എന്തു നേടി ഞാൻ വെട്ടിപ്പിടിച്ച ജീവിതം, വിധി തട്ടി പറിച്ചിരിക്കുന്നു...
ആർക്കോ വേണ്ടി ജീവിച്ച ആ ജീവിതം അവളും വെറുത്തു തുടങ്ങിയിരുന്നു........
പ്രേമത്തിന്റെ പൂക്കാമരത്തിൽ ചാഞ്ഞു കയറുമ്പോൾ അവളുടെയുള്ളിൽ യുഗന്തരങ്ങളായി മാറ്റി വെച്ച പ്രണയം ഉണ്ടായിരുന്നു...ആ പ്രണയത്തിന് നിറങ്ങൾ മാത്രം...
പക്ഷേ തേൻ കുടിച്ചു കൊതി തീർന്ന വണ്ടിന് പ്രണയമെന്തിന്..... അതു പുതിയ തേൻ കുടിക്കാൻ ഒരു പൂവിൽ നിന്ന് അടുത്ത പൂവിലേക്കു പോകുക തന്നെ ചെയ്യും....
പൂവിന്റെ പ്രണയം മതിയാവോളം നുകരാൻ വണ്ടുകൾക്ക് ആവില്ലത്രേ.....
ഒരു വർഷം നീണ്ടുനിന്ന പ്രണയദ്രമായ ദാമ്പത്യത്തിനൊടുവിൽ ദൈവം കനിഞ്ഞു നൽകിയ ജീവൻ, സന്തോഷത്തിന്റ പൊൻനാമ്പ്, അനിരുദ്ധന്റെ കാതിൽ പറയുന്നതുവരെ ഈ ലോകത്തിലെ സന്തോഷവതിയായ ഭാര്യ ഞാനായിരുന്നല്ലോ, അല്ല അങ്ങനെ ഞാൻ വെറുതെ വിശ്വസിച്ചിരുന്നു...
സായാഹ്നത്തിലെ പ്രണയ സംഭാഷണത്തിനിടയിൽ അനിരുദ്ധന്റെ നെഞ്ചിലെ ചൂടിൽ ചേർന്ന് കിടക്കുമ്പോൾ, ഒരിക്കൽ പോലും താൻ കരുതിയില്ല ഇതാണെന്റെ സന്തോഷത്തിന്റെ അവസാനം ദിനമെന്ന്...
ആ കൈകൾ എന്റെ അടിവയറിൽ ചുറ്റിച്ചു വച്ച് കാതോട് ചേർത്തു എന്റെ അധരങ്ങൾ മന്ത്രിച്ചു ഇനിയും നമ്മൾ രണ്ടല്ല കെട്ടോ മൂന്നാണ്....
അനിരുദ്ധൻ ചാടി എഴുന്നേറ്റതും ഒന്നിച്ചായിരുന്നു,
അത് എങ്ങനാ?
നീ എന്നെ ചതിച്ചോ? , നീ പിൽസ് കഴിച്ചില്ലേ....
കഴിച്ചതാണ്, പക്ഷേ സംഭവിച്ചു പോയി...
ക്രോധം കൊണ്ട് അനിരുദ്ധ് വിറച്ചു, ഭ്രാന്തനെ പോലെ അലറി വിളിച്ചു..
അനിരുദ്ധിന്റെ ഭാവമാറ്റം എന്നിൽ പേടിയുടെ കരിനിഴൽ വീഴ്ത്തി, ഒന്നുംമിണ്ടാൻ ആവാതെ ഭിത്തിയോട് ചേർന്നു നിൽക്കുമ്പോൾ താൻ തളർന്നു പോയിരുന്നു.
സ്വപ്നങ്ങൾ കൊണ്ട് ഞാൻ കെട്ടിപ്പൊക്കിയ എന്റെ കൊട്ടാരം തകരാൻ പോകുവാണെന്നു ഞാൻ അറിഞ്ഞില്ല.അത് തകർക്കാൻ പോകുന്നതെന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചവൻ ആണെന്നും ഞാൻ അറിഞ്ഞില്ല...
പിന്നീടുള്ള എന്റെ ദിവസങ്ങൾ, ഒരിക്കൽ പോലും കണ്ണീരോട് അല്ലാതെ ഞാൻ ഉറങ്ങിയിട്ടില്ല...ചെറിയ ചെറിയ അസ്വസ്‌ഥതകൾ വലിയ പൊട്ടിത്തെറികളായി എന്റെ അടക്കിയ തേങ്ങലുകൾ എന്നിൽ തന്നെ കുഴിച്ചു മൂടാൻ എന്നെ പഠിപ്പിച്ചത് അനിരുദ്ധിന്റെ മുഖം തിരിക്കലുകൾ ആയിരുന്നു....
അനിരുദ്ധിന്റെ മാറ്റം എന്നിലെ പ്രണയത്തെ കെട്ടടക്കി, അനിരുദ്ധ് എന്നോട് മിണ്ടാതായി,എന്നിലെ ജീവനെ ഇല്ലാതാക്കാൻ സ്നേഹത്തോടെയും അല്ലാതെയും നിർബന്ധിച്ചു.... അടിച്ചും ഇടിച്ചും സിഗരറ്റ് കൊണ്ട് പൊള്ളിച്ചും ദേഹോപദ്രവം ഏല്പിച്ചു...
പല രാത്രികളും വീട്ടിൽ വരാതായി, ഫോൺ വിളിച്ചാൽ എടുക്കാതായി....
പെട്ടെന്ന് ഒരു ദിവസം അനിരുദ്ധ് ഓഫീസിൽ നിന്ന് നേരത്തെ വന്നു, ശാരി വേഗം ഒരുങ്ങി വാ, നമ്മുക്ക് ഒരു സ്‌ഥലം വരെ പോകണമെന്ന് പറഞ്ഞപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ കൂടെ ഒരുങ്ങി ഇറങ്ങി....
എവിടെയാണ് പോകുന്നതെന്ന് ചോദിക്കാൻ പലതവണ നാവ് പൊന്തിയതാണ് പക്ഷേ ചോദിച്ചില്ല, ശരീരത്തിൽ ഏൽക്കുന്ന വേദന ഓർത്തപ്പോൾ ഞാൻ നിശബ്ദയായി...
പക്ഷേ എന്റെ അമ്മയെന്ന മോഹത്തെ എന്നിൽ നിന്ന് അടർത്തി മാറ്റാൻ ആണെന്ന് മനസ്സിലാക്കിയ ആ നിമിഷം ഞാൻ പൂർവാധികം ശക്തിയോടെ എതിർത്തു. എന്നെ ഉപേക്ഷിച്ചോളു പക്ഷേ വേണ്ടാ, അരുത് നമ്മുടെ കുഞ്ഞിനെ നശിപ്പിക്കരുതേ എന്നു വിളിച്ചു കൂവി കരഞ്ഞ എന്നെ അയാൾ തൊഴിച്ചെറിഞ്ഞു.....
ആ വീഴ്ചയിൽ അയാൾ ആഗ്രഹിച്ചത് നടന്നു. അമ്മയെന്ന മോഹം മാത്രം എന്നിൽ അവശേഷിച്ചു , എന്റെ കണ്ണുകളിൽ ചോര കിനിയുഞ്ഞുവോ....
അതെ ഇതു നിനക്കു കിട്ടേണ്ട ശിക്ഷ തന്നെ മനസ്സ് മന്ത്രിച്ചു കൊണ്ടേയിരുന്നു.....

പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ വെറുമൊരു മാംസപിണ്ഡം മാത്രമായിരുന്നു...
മദ്യലഹരിയിൽ അയാൾ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പാഴ്‌വസ്തു.........
എന്നിലെ സ്ത്രീത്വം എന്നെ നോക്കി കൊഞ്ഞനം കുത്തി...
അയാൾക്ക്‌ എന്നെയും മടുത്തു തുടങ്ങിയിരിക്കുന്നു, എന്നിൽ ഏറെ അഹങ്കരിച്ച എന്നിലെ സ്ത്രീയുടെ പതനം, ഞാനും വെറുത്തു പോയി ഈ ജീവിതം, മോചനം വേണം, എന്നിലെ സ്ത്രീ അത് ആഗ്രഹിക്കുന്നു....
കുടുംബകോടതിയിൽ അയാൾക്കൊപ്പം ഇരിക്കുമ്പോൾ മനസ്സ് കരിങ്കല്ലിനോളം ദൃഢം ആയിരുന്നു......
പരസ്പര സമ്മതത്തോടെ പിരിയുന്നു എന്ന് ഒപ്പിട്ടു ബന്ധം പിരിഞ്ഞപ്പോൾ ഞാൻ സ്വതന്ത്രയായി.....
എല്ലാം കഴിഞ്ഞ് ഒരു വിജയിയെ പോലെ അയാൾ ഇറങ്ങി നടന്നപ്പോൾ അന്ന് ആദ്യമായി ഞാൻ മീരയെ ഓർത്തു,
പ്രണയം എന്നെ അന്ധയാക്കിയ ആ നിമിഷങ്ങൾ ഓർത്തു.... ഭാര്യയുള്ള പുരുഷന് വേണ്ടി മനസ്സ് ദാഹിച്ചപ്പോൾ , ഒരിക്കലും അയാളുടെ ഭാര്യയുടെ കണ്ണുകളിലെ വേദന ഞാൻ കണ്ടില്ല, അവളുടെ മനസ്സ് കണ്ടില്ല...
"പ്രണയാർദ്രമായ പാഴ്കിനാവിലൂടെ ജീവിതമെന്ന സത്യം മനസ്സിലാക്കാൻ എനിക്ക് കഴിയാഞ്ഞതെന്തേ?"

അവളുടെ നിസ്സഹായാവസ്‌ഥ എന്നിൽ ഉന്മാദം പടർത്തി. എത്രയും വേഗം ആ പ്രണയത്തെ തന്നിലേക്ക് എത്തിക്കാൻ താനും ആഗ്രഹിച്ചു...
അയാളുടെ പ്രണയം അത്രമേൽ എന്നെ കിഴ്പെടുത്തിയിരുന്നു, എന്റെ ബുദ്ധിയെ അത് കാർന്നു തിന്നിരുന്നു....
അനിരുദ്ധ് എന്റെ മാത്രം ആയി തീരണമെന്നു ഞാനും ആഗ്രഹിച്ചു...
ഗദ്ഗദം ഒതുക്കി എന്നെ കാണാൻ ആ സ്ത്രീ വന്ന ദിവസം, അവജ്ഞ ആയിരുന്നു എന്റെ കണ്ണുകളിലും, വാക്കുകളിലും.........
എന്റെ ജീവിതം എനിക്ക് തിരിച്ചു തരൂ കുട്ടി, എന്റെ സർവ്വതും നിനക്കുതരാം,എന്റെ ഭർത്താവ് ഒഴികെ....
പകരം എന്റെ ഭർത്താവിനെ തിരിച്ചു തരൂന്ന് എന്നോട് യാചിച്ച അവരോടെനിക്ക് പുച്ഛമായിരുന്നു...
ഭാര്യയുടെ കഴിവ് കേടാണ് പുരുഷൻ മറ്റൊരു സ്ത്രീയെ തേടുന്നതെന്നു അവരുടെ മുഖത്തു നോക്കി പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കൂടി ഒലിച്ചിറങ്ങിയ നിർചാലിന് ചോരയുടെ നിറവും മണവും ആണെന്ന് ഞാൻ അറിയാൻ വൈകി പോയി.....
നിന്റെ സൗന്ദര്യത്തേക്കാൾ എന്നെ ഭ്രമിപ്പിക്കുന്നത് നിന്റെ പ്രണയമാണ് പെണ്ണെ എന്ന് ചെവിയിൽ അയാൾ അടക്കംപറഞ്ഞപ്പോൾ എന്നിലെ സ്ത്രീ അഹങ്കാരം കൊണ്ടു....
എന്നിലെ സ്ത്രീയിലെ പൂർണ്ണതയിൽ ഞാൻ ഊറ്റം കൊണ്ടു...
പക്ഷേ ഇന്ന് ഞാൻ എന്നിൽ കണ്ടത് മീരയെ തന്നെ ആയിരുന്നില്ലേ , രണ്ടു വർഷങ്ങൾക്ക് മുൻപ് കണ്ണീരോടെ അതിലേറെ അപേക്ഷയോട് എന്നെ നോക്കി നിന്ന മീരയെ........
പുച്ഛത്തോടെ അതിലേറെ അഹങ്കാരത്തോടെ അനിരുദ്ധിന്റെ കൈയിൽ പിടിച്ച് കോടതി വരാന്തയുടെ പടി ഇറങ്ങുമ്പോൾ ഞാൻ മറന്നില്ല ആ മുഖം ഒന്നുതിരിഞ്ഞു നോക്കി രസിക്കാൻ...... ഇന്ന് മീരയുടെ സ്‌ഥാനത്തു ഞാൻ........
അതെ വിധി ആവർത്തിക്കുന്നു, കോടതിയുടെ പുറത്ത് അയാളെ കാത്ത് ചിരിയോടെ മറ്റൊരു ശാരി, നാളെ ഇതെ കോടതിയിൽ ഇതെ അവസ്ഥയിൽ അവളും............
നികത്താൻ ആവാത്ത ഒരു ശൂന്യത മനസ്സിൽ, തോറ്റു കൊടുക്കാൻ മനസ്സില്ലാത്തതു കൊണ്ട് അടിപതറാതെ തല ഉയർത്തി പിടിച്ചു നടന്നു,കാലുകൾ വേച്ചു പോകുന്നു, ഇല്ല തളരില്ല, പുതിയ ഒരു ജീവിതം അത് മീരയുടെ അടുത്ത് നിന്ന് തുടങ്ങണം എനിക്ക്..... .
മനസ്സ് കൊണ്ട് ഒരായിരം വട്ടം
മീരയോട് മാപ്പ് പറഞ്ഞു, ഒരിക്കലും മാപ്പർഹിക്കാത്ത എന്റെ തെറ്റിന്, എങ്കിലും..........
ജിഷു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo