പുസ്തകത്താളിലെ
മയിൽ പീലി പോലെ
മരുഭൂവിലെ മരുപ്പച്ച പോലെ
നാം മനസ്സിൽ താലോലിക്കുന്ന
ചില രഹസ്യങ്ങളുണ്ട്
ഏകാന്ത നിമിഷങ്ങളിൽ
വീണ്ടും വീണ്ടും ഓർമ്മകുമ്പിളിൽ
കോരിയെടുത്ത് നാം
മന്ദസ്മിതത്തോടെ
താരാട്ടു പാടുന്ന ചില
രഹസ്യങ്ങൾ....
ആരോടും പങ്കുവയ്ക്കാതെ
ഒരിക്കലും കാലം മായ്ക്കാത്ത
നമ്മളിലൂടെ മാത്രം പെയ്തൊഴിഞ്ഞു
പോകുന്ന നമ്മുടെ
ഹൃദയതുടിപ്പുകൂട്ടുന്ന ചില
രഹസ്യങ്ങൾ......
രമ്യ മoത്തിൽ തൊടി
nannaayittund
ReplyDelete