ഞാൻ അളളാന്നുവിളിച്ചതും അവർ ദേവായെന്നു വിളിച്ചതും നീ ഒരാളെ തന്നെയായിരുനില്ലെ..
കണ്ണതുറക്കാത്ത ദൈവങ്ങളായിരുന്നെന്നു
ഞാനറിഞ്ഞിരുന്നില്ല..
അവരെന്നെ കടിച്ചുകീറി തിന്നിട്ടും എന്തെ ദൈവമെ ഒരിക്കലെങ്കിലും നിൻ്റെ കണ്ണുകൾ തുറക്കാഞ്ഞത്..
അതോ നിനക്കും കാണാൻ കഴിയാഞ്ഞിട്ടു
കണ്ണടച്ചു കളഞ്ഞതോ..
എത്ര വട്ടം ഞാൻ കരഞ്ഞു വിളിച്ചു
എൻ്റെ കുഞ്ഞുശരീരം നുറുങ്ങിയ വേദനയിൽ..
പിന്നെ വിശപ്പു സഹിക്കാണ്ട്...
നീ ദൈവമാണോ
അതൊ നിനക്കും ജാതിയും മതവുമുണ്ടോ..
ഇനിയെത്ര അഭിഷേകങ്ങൾ വേണം നിൻ്റെ അശുദ്ധിമാറ്റാൻ...
നിൻ്റെ തിരുമുന്നിലല്ലെ ഞാനെൻ്റെ ജീവൻ നിനക്കു ബലിയായി അർപ്പിച്ചത്..
നാളെ അവർ നെയ്യും പാലുമായി നിനക്കഭിഷേകമേകട്ടെ..
ഞാനെന്ന പാവം ഒരു കുഞ്ഞു നക്ഷത്രമായി
കണ്ണീരൊഴുക്കി കാണാൻ വരാം..
നീയെന്നും സർവാഭരണവിഭൂഷിതമായി
തിന്മയെ കാണാതെ കേൾക്കാതെ വാഴുന്നതു കാണാൻ
Dilshad Shams

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക