നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോസ്മറ്റിക്ക്

Image may contain: 1 person, standing and beard
കട്ടിലിന് ചെറിയൊരു കുലുക്കം തട്ടിയപ്പോൾ ആൺഡ്രിയ കണ്ണു തുറന്നു.
കൈ വച്ച് മെല്ലെ ചെറുതായി വീർത്തവയറിൽ ഒന്നു പരതി നോക്കി .
ഇടതു വശത്ത് കിടന്നിരുന്ന മാർക്ക്, അവിടെയില്ല എന്ന് കണ്ട് മെല്ലെ എഴുന്നേറ്റ് പകുതി നഗ്നമായിരുന്ന ശരീരത്ത് വെള്ള ഗൗൺ എടുത്ത് പുതച്ച് വെളിയിലേക്കിറങ്ങി !
മൂന്നു ദിവസമായി ഈ ക്രൂസിൽ, മാർക്കിനൊപ്പം പേരറിയാത്ത ദ്വീപിലേക്ക് യാത്ര തിരിച്ചിട്ട്. മാർക്കിന്റെ നിർബന്ധ പ്രകാരമാണ് ഈ യാത്ര! പക്ഷേ പലപ്പോഴും മാർക്ക് അപ്രത്യക്ഷനാകുന്നു.
ആൺഡ്രിയ ക്രൂസിന്റെ മുകൾത്തട്ടിലെത്തി. ആകാശം നിറയെ നക്ഷത്രങ്ങൾ കാണാം. നിലാവെളിച്ചത്ത് കടലിലെ ചെറിയ ഓളപ്പരപ്പുകൾ ക്രൂസിനെ ചുംബിച്ചകലുന്നു.
യാത്ര തുടങ്ങി ആദ്യദിനരാത്രങ്ങളെ കുറിച്ച് ഓർക്കുകയായിരുന്നു ആൻഡ്രിയ!
മാർക്കിന്റെ "വൈറ്റ് പ്രിൻസസ്".
"എന്റെ പ്രിയപ്പെട്ടവളെ " മാർക്കിന്റെ സ്വരം പ്രണയ പാരവശ്യത്താൽ വിറച്ചിരുന്നു. നിലാവെളിച്ചത്തിൽ അവന്റെ പൂച്ചക്കണ്ണുകളിൽ കണ്ട പ്രണയം, ചുണ്ടുകളെ ചുംബിച്ചുണർത്തി, മാറിടങ്ങൾക്കിടയിലൂടെ , ആവേശത്തോടെ വീർത്തു തുടങ്ങിയ വയറിൽ ചെന്നെത്തിയ ചുംബനം.
അവന്റെ കുറ്റിത്താടി കാട്ടിയ കുസൃതികളൊക്കെയും ഓർമ്മ വന്നപ്പോൾ, ഗൗൺ ഒന്നുകൂടി ശരീരത്തോട് കൂടിപ്പിടിച്ച് ആൺഡ്രിയ ദീർഘനിശ്വാസമയച്ചു!
"മാർക്ക് നീ മനസ്സിലാക്കുന്നില്ലേ, ഇപ്പോൾ ഞാൻ നിന്നെ എന്തുമാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ? ഈ തണുപ്പിനെ അകറ്റാനുള്ള ഒറ്റമൂലി, അത് നിന്റെ കൈവശം മാത്രമേ ഉള്ളൂ മാർക്ക് "
മനസ്സ് ഉരുവിട്ടതിന് ശേഷം പെട്ടെന്ന് ആൺഡ്രിയക്ക് ലജ്ജ തോന്നി, പലപ്പോഴും ഇത്തരത്തിലുള്ള തന്റെ ജൽപ്പനങ്ങൾ കേട്ട് മാർക്ക് പൊട്ടിച്ചിരിച്ചിട്ടുണ്ട്!
"നിനക്ക് എപ്പോഴും തണുപ്പും ദാഹവുമാണെന്ന് " പറഞ്ഞാണ് മാർക്ക് കളിയാക്കാറ്!
"മാർക്ക് വിൻസെന്റ് " തന്റെ മാർക്ക് ! , ആ പൂച്ചക്കണ്ണൻ എപ്പോഴാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടവൻ ആയത്?
"വിൽ യൂ മാരി മീ"
വെഡിംഗ് റിംഗുമായി നിലത്തിരിക്കുന്ന മാർക്ക്, പൂച്ചക്കണ്ണിൽ നിറയെ പ്രണയം..
അവന്റെ കണ്ണുകളിലെ ആഴങ്ങളിലേക്ക് നോക്കി, റോസ് നിറമുള്ള ചുണ്ടുകളിൽ അമർത്തി ചുംബിച്ചാണ് ആൺഡ്രിയ എന്ന മാർക്കിന്റെ "പ്രിൻസസ് " തന്റെ സമ്മതമറിയിച്ചത്!
മാർക്കിന്റെ സാമീപ്യം വല്ലാതെ ആഗ്രഹിക്കുന്നു, മാർക്ക് പറയാറുള്ള അതേ ദാഹം!
പക്ഷേ ഒരുറക്കത്തിനപ്പുറം അവൻ അപ്രത്യക്ഷനായിരിക്കുന്നു!
മെഡിക്കൽ കമ്പനിയിലാണ് മാർക്കിന് ജോലി.ഫ്രണ്ട്സ് എന്നെടുത്ത് പറയാൻ ആരുമില്ല!
പക്ഷേ ഈ ആഡംബര കപ്പലിൽ യാത്ര തുടങ്ങിയതിനപ്പുറം പല പ്രാവശ്യം മാർക്ക് അപ്രത്യക്ഷനായി!
താൻ കഴിഞ്ഞ പ്രാവശ്യം കണ്ട ചെറിയ മെയിന്റനൻസ് റൂമിനടുത്തു കാണുമോ അവൻ, തിരക്കി ചെന്നപ്പോൾ അവിടെ വച്ചാണ് കണ്ടത്.
എന്താണ് ഇവിടെ എന്നു ചോദിക്കാൻ അവസരം കിട്ടിയില്ല അതിനു മുമ്പേ തന്റെ ചുണ്ടുകളെ അവൻ സ്വന്തമാക്കിയിരുന്നു!
ചുണ്ടുകളെ സ്വതന്ത്രമാക്കുന്നതിന് മുമ്പ് കിടക്കയിലും!
തണുത്ത കാറ്റേറ്റ് ആൺഡ്രിയക്ക് പല്ലുകൾ കൂട്ടിയടിക്കുന്നുണ്ടായിരുന്നു!
സ്പൈറൽ ഗോവണിയിറങ്ങി താഴെയെത്തിയപ്പോൾ ഒരു നിമിഷം സന്ദേഹിച്ചു. റൂമിലേക്ക് പോകണമോ മാർക്കിനെ തിരയണമോ?
അവസാനം മാർക്കിനെ തിരയാൻ തന്നെ തീരുമാനിച്ചു, മാർക്കില്ലാതെ റൂമിലിരിക്കുന്നത്ര വിരസത വേറെ ഒന്നുമില്ല!
മാർക്കിനെ അന്ന് കണ്ടുമുട്ടിയ വാതിലിനടുത്തെത്തിയപ്പോൾ ലേശം ഭയം തോന്നിത്തുടങ്ങിയിരുന്നു ആൺഡ്രിയക്ക്!
മെല്ലെ തളളിയപ്പോൾ വാതിൽ അൽപ്പമൊന്നു തുറന്നു!
"നോ എൻട്രി "
വാതിലിൽ പതിച്ചിരുന്ന ചുവന്ന അക്ഷരങ്ങൾ മെല്ലെ തിളങ്ങി !
അകത്ത് കൂരിരുട്ടായിരുന്നു!
സ്വൽപ്പമകലെ സ്ക്വയർ ഷെയിപ്പിൽ വെളിച്ചം കണ്ട് ഒന്നു ചിന്തിച്ചു നിന്ന ശേഷം അങ്ങോട്ട് നടന്നു ആൺഡ്രിയ!
കപ്പലിനു മെയ്ന്റനൻസിനു വേണ്ടി വരുന്ന ഉപകരണങ്ങൾ ആയിരുന്നു റൂമു നിറയെ !
കാല് എവിടെയൊക്കെയോ തട്ടി രക്തം കിനിയുന്ന പോലെ തോന്നിയപ്പോൾ തിരികെ പോയാലോ എന്നും തോന്നി!
ജിഞ്ജാസ! അതാണ് തന്നെയിപ്പോൾ മുന്നോട്ട് നയിക്കുന്നത്!
വിയർപ്പു മണികൾ ഉടലാകെ ചാലിട്ടൊഴുകി!
അകത്തെ മുറിയിൽ നിന്ന് സ്ക്വയർ ഷെയിപ്പിലുള്ള ഹോളിലൂടെയാണ് വെളിച്ചം പുറത്തേക്കു വരുന്നത്!
പെരുവിരലിലൂന്നി ആൺഡ്രിയ വെളിച്ചം കണ്ടിടത്തേക്ക് കണ്ണു പായിച്ചു!
ലാബ് പോലെ ഒരു മുറി ! പല വിധ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ട് നിറച്ചിരിക്കുന്നു! മദ്ധ്യത്തിലായി ഒരു ടേബിൾ, അത് മഞ്ഞ നിറത്തിലുള്ള കവർ കൊണ്ട് മൂടിയിരിക്കുന്നു!
മാർക്ക് ! മാർക്ക് എവിടെ? ആൺഡ്രിയയുടെ കണ്ണുകൾ മാർക്കിനു വേണ്ടി തിരഞ്ഞു!
അകത്ത് മറ്റൊരു ഡോറു തുറക്കുന്ന ശബ്ദം!
മാർക്ക് ഒരു വീൽചെയർ തള്ളി അകത്തേക്കു വന്നു!
വീൽ ചെയറിലുള്ള ആളെ കണ്ട് ആൺഡ്രിയ സ്തബ്ദയായി . മരണപ്പെട്ടെന്ന് മാർക്ക് തന്നെ വിശ്വസിപ്പിച്ചിരുന്ന, അവന്റെ അമ്മ! "ഐവാ വിൺസെന്റ്!
വീൽചെയർ ടേബിളിനടുത്തായി ചേർത്തു നിർത്തി മാർക്ക് ഐവയുടെ മൂർദ്ധാവിൽ അമർത്തി ചുംബിച്ചു!
പിന്നീട് ടേബിളിലെ മഞ്ഞ കവർ മെല്ലെ മാറ്റി!
ഉള്ളിലെ കാഴ്ച കണ്ട് ശ്വാസം നിലച്ച് നിന്നു പോയി ആൺഡ്രിയ! ശബ്ദം പുറത്തു വരാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു, കണ്ണു രണ്ടും പുറത്തേക്കുന്തി!
ടേബിളിൽ പൂർണ്ണ നഗ്നയായ ഒരു സ്ത്രീയാണ് കിടന്നിരുന്നത് ! വയറ് നെടുകേ പിളർത്തി മാറ്റിയിരിക്കുന്നു!
ആന്തരികാവയവങ്ങൾ വലിച്ചു പുറത്തിട്ടിരിക്കുന്നു!
കൈയ്യുറ ധരിച്ച് ടേബിളിനടുത്തെത്തിയ മാർക്ക് ഒന്നു ചിരിച്ചു !
പിന്നെ മുഖം പിളർന്ന വയറിനോട് ചേർത്ത് ഗന്ധം മെല്ലെ ആസ്വദിച്ചു. മുഖം മെല്ലെയുയർത്തി യുവതിയുടെ മുഖത്തോടടുപ്പിച്ച് അവളുടെ ചുണ്ടുകൾ വായിലാക്കി മെല്ലെ നുണഞ്ഞു!
മാർക്ക് ! ആ പൂച്ചക്കണ്ണൻ, യുവതിയുടെ പിളർത്തി മാറ്റിയ വയറിനകത്തേക്കിട്ട് കൈയിട്ട് ഒരു മാംസപിണ്ഡം വലിച്ചു മുകളിലേക്കെടുത്തു!
അത് വളർച്ചയെത്താത്ത ഒരു കുഞ്ഞിന്റെ ശരീരമാണെന്ന് ആൺഡ്രിയ കണ്ടു! അടിവയറ്റിൽ നിന്ന് ഒരു ഓക്കാനം അവളുടെ വാ വരെയെത്തി!
തലകീഴായി പിടിച്ച് കുഞ്ഞിന്റെ ശരീരത്ത് നിന്ന് വരുന്ന കൊഴുത്ത ലിക്വിഡ് , ഫ്ലാസ്കിൽ ശേഖരിച്ച് മാർക്ക് കുഞ്ഞിനെ ടേബിളിലേക്കിട്ടു !
ലിക്വിഡ് മായി ഐവയ്ക്ക് മുന്നിൽ കുത്തിയിരുന്ന് മാർക്ക് പതിയെ അൽപ്പം ഐവയുടെ മുഖത്ത് പുരട്ടി ! പിന്നെ അൽപ്പം തൊട്ട് നാക്കിൽ വച്ച് മെല്ലെ കണ്ണടച്ച് രുചിച്ച് നോക്കി!
മമ്മാ....
ഗുഹയ്ക്കുള്ളിലിരുന്നു വന്യമൃഗങ്ങളിലൊരെണ്ണം മുരളുന്ന പോലെ മാർക്കിന്റെ ശബ്ദം ആൺഡ്രിയയുടെ കാതിലലച്ചു! കണ്ണുകൾ ഇറുകിയsച്ചു! ദേഹത്തെ മൂടിയിരുന്ന ഗൗൺ ഊർന്നു താഴെ വീണു!
മമ്മാ ! മമ്മയ്ക്ക് സുന്ദരിയാകണ്ടെ! ഈ ചുളുവുകൾ എല്ലാം എന്നത്തേക്കുമായി മാഞ്ഞു പോകണ്ടേ ! മാർക്ക് ഐവയുടെ മുഖത്ത് ആ ലിക്വട് തേച്ചു പിടിപ്പിക്കുകയാണ്!
ജീവിക്കണ്ടെ മമ്മാ , അതിന് കാശ് വേണ്ടേ! മമ്മ നോക്കിക്കോ മാർക്ക് ബില്യനയറാകും! വേസ്റ്റ് സ്റ്റുഡന്റ് മാർക്ക് വിൺസന്റ് വിൽ ബികം ബില്യനയർ! ഹ ഹ !
മമ്മയ്ക്കറിയോ ഇത് മമ്മയുടെ വൺ ഓഫ് ദ ഗ്രാന്റ് ഡോട്ടേർസാണ് ! മൂന്നു മാസം തികഞ്ഞു! മാർക്ക് വീണ്ടും ജീവനറ്റ ശരീരം തൂക്കിയെടുത്തു!
സീ മമ്മ ! സ്കിനും പാർട്ട്സുകളും വന്നിട്ടേ ഉള്ളു !
മറ്റൊരു കയ്യിൽ കത്തിയെടുത്ത് മാർക്ക് ആ കുഞ്ഞു ശരീരത്തിൽ മെല്ലെയൊന്നു വരഞ്ഞു!
ഈ ചെറിയ സ്കിന്നിന്റെ വാല്യു മമ്മയ്ക്കറിയില്ല!
പക്ഷേ പപ്പയ്ക്കറിയാമായിരുന്നു! ബട്ട് അയാളൊരു വേസ്റ്റ് ഡോക്ട്ടറായിരുന്നു!
പണമുണ്ടാക്കാനറിയാത്ത ശവം!
ഈ സ്കിൻ ക്ലോൺ ചെയ്തെടുത്തു ഫേഷ്യൽ പാക്ക് ഉണ്ടാക്കിയെടുത്താൽ... മമ്മ ഇങ്ങോട്ടു നോക്കൂ..
മാർക്ക് താഴേക്കു വീണ ഐവയുടെ തല പിടിച്ചുയർത്തി!
ലോകത്തിൽ മരിക്കുന്ന വരെ ആളുകൾ ഒരു ചുളുവുകളും ഇല്ലാതെ..... സുന്ദരന്മാരും സുന്ദരികളുമായി.... കോസ്മറ്റിക് വേൾഡ്'.
സമ്പാദ്യം മുഴുവൻ വിറ്റുതുലച്ചാണെങ്കിലും അവരിതൊക്കെ വാങ്ങും! വിഡ്ഢികൾ ! പിന്നെ മാർക്ക് വിൻസന്റ് "ബില്യണയർ "...
ബട്ട് മമ്മാ ......മാർക്ക് തലയിൽ അള്ളിപ്പിടിച്ചു.. ഒരു പൈശാചികത കൈ വന്നു സ്വരത്തിന്!
കഴിഞ്ഞ മൂന്നു തവണ സംഭവിച്ചത് ഇത്തവണ സംഭവിക്കരുത്.
ആൺഡ്രിയ.. അവളുടെ വയറ്റിൽ കിടക്കുന്നതിൽ നിന്ന് എന്റെ ആദ്യ പ്രോഡക്ട് ഇറങ്ങണം!അല്ലങ്കിൽ ഇത്രയും സൗകര്യം ഇതിനുള്ളിൽ ഒരുക്കി തന്നവർ മുന്നോട്ടു ക്ഷമിക്കില്ല!
അതിന് ഇന്ന് ഈ പരീക്ഷണം വിജയിച്ചേ പറ്റൂ..
മാർക്ക് തിരക്കിട്ട് കുഞ്ഞു ശരീരത്തിൽ നിന്ന് സ്കിൻ വേർപെടുത്താൻ തുടങ്ങി!
ഗൗണും വാരിയെടുത്ത് റൂമു വിട്ടിറങ്ങുമ്പോൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു ആൺഡ്രിയ! കോവണി കയറി ക്രൂസിന്റെ മുകളിലെത്തിയപ്പോൾ നന്നായി കിതച്ചു!
കരയണമെന്നുണ്ടങ്കിലും കരച്ചിൽ പുറത്തേക്കു വരുന്നില്ല!
കാറ്റിൽ ഗൗൺ പാറിപ്പറന്നപ്പോൾ അവിടെയിവിടായി ഉരഞ്ഞു ചോര പൊടിഞ്ഞടിത്ത് നീറ്റലനുഭവപ്പെട്ടു!
നേരം പുലരാറായപ്പോൾ ആൺഡ്രിയയെ തിരക്കി മാർക്ക് ക്രൂസിനു മുകളിലെത്തി!
പിന്നിൽ ചേർന്ന് നിന്ന് വയറ്റിലൂടെ കൈ കോർത്ത് വാരിപ്പുണർന്ന് മാർക്ക് പിൻ കഴുത്തിൽ ഉമ്മ വച്ചപ്പോൾ ആൺഡ്രിയ മെല്ലെ തിരിഞ്ഞു !
എന്റെ രാജകുമാരി... നീ ഇന്ന് എത്ര മനോഹരിയാണ്.
വശ്യമായി പുഞ്ചിരിച്ച അവളെ അവൻ മാറോടടുക്കി!
ദേഹത്ത് നിന്ന് അവനെ വേർപെടുത്തിയ അവൾ മാർക്കിന്റെ ചുണ്ടുകൾ മെല്ലെ നുണഞ്ഞു.
ആൺഡ്രിയയുടെ പിൻമേനിയിലൂടെ സഞ്ചരിച്ച മാർക്കിന്റെ കൈകൾ ഗൗണിന്റെ കെട്ടുകളഴിച്ച് അവളുടെ ശരീരം സ്വതന്ത്രമാക്കി!
മാർക്കിന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി ആൺഡ്രിയയുടെ ചുണ്ടുകൾ ചെവിയും കടന്ന് കഴുത്തിന്റെ വശം എത്തിയിരുന്നു!
വികാരത്തിന്റെ വേലിയേറ്റത്തിൽ ആൺഡ്രിയയുടെ നഗ്നതയിലൂടെയാകമാനം സഞ്ചരിച്ച കൈകൾ , ഉരഞ്ഞു ചോര പൊടിഞ്ഞ മുറിവുകളിൽ എത്തിയപ്പോൾ മാർക്കിന്റെ മനസ്സിൽ അപായ സൈറൺ മുഴങ്ങി!
മെയിന്റനൻസ് റൂമിലെ ഓയിലിന്റെയും പഴകിച്ച തുരുമ്പുമണവും മാർക്കിന്റെ നാസിക പിടിച്ചെടുത്തു എന്നറിഞ്ഞ നിമിഷം , ആൺഡ്രിയ മാർക്കിന്റെ കൊരവള്ളിയടക്കം കടിച്ചു വലിച്ചെടുത്തു.
മാർക്കിന്റെ ചുടുചോര വായ നിറച്ച് തൊണ്ട പൊള്ളിച്ചിറങ്ങിപ്പോയപ്പോഴും , പിടക്കുന്ന ദേഹം ചേർത്തു പിടിച്ചു കൈവരിക്കു മുകളിലൂടെ കടലിലേക്കു കുതിച്ചു ആൺഡ്രിയ ! " വൈറ്റ് പ്രിൻസസ്"
ഇരയെ ലക്ഷ്യമാക്കി കടലിന്റെ മക്കൾ പാഞ്ഞടുക്കുമ്പോൾ ഐവ വിൺസന്റുമായി ക്രൂസ് മുന്നോട്ടു പോവുകയായിരുന്നു!


സുജിത്ത് സുരേന്ദ്രൻ!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot