Slider

#ഉണക്കാനിട്ട_പാവാട 😁!!

1
അവന്റെ വിറയാർന്നകൈകൾ അരയ്ക്ക് ചുറ്റും അമരുന്നനിമിഷംചുണ്ടുകൾ ഒരു ചുംബനത്തിനായി....... ..
അമ്മിണി ഡി അമ്മിണി...
എഴുനേൽക്കെടി പോർക്കേ
ഛെ കളഞ്ഞല്ലോ ദുരന്തമേ, ജീവിതത്തിലോ രക്ഷയില്ല സ്വപ്നത്തിലെങ്കിലും ഒന്നു പുഷ്പിക്കാൻ നോക്കുമ്പോ @$&%##$###!
കെട്ടിയോനാ, പക്ഷേ എങ്ങിനെ ദേഷ്യം വരാതിരിക്കും അജ്ജാതി പരിപാടിയല്ല അയാൾ കാണിച്ചത്. ആ ഉറക്കം പോയി...
ഇനിയിപ്പോ ചായ കിട്ടിയില്ലെങ്കിൽ കാര്യങ്ങൾ വെടിപ്പാവൂല. നേരെ അടുക്കളയിലേക്കു ചെല്ലാം.
അടുക്കളയിലെ കാര്യങ്ങൾ ഊഹിക്കാവുന്നതേ ഉള്ളു....
അമ്മായിയമ്മ പുട്ടിനു പണികൊടുക്കുക ആയിരിക്കും, കുക്കറിന് ഉള്ളിൽ കിടന്നു പരിപ്പോ, കടലയോ, പയറോ ചക്രശ്വാസം വലിക്കുന്നുണ്ടാവും.....
ബാത്‌റൂമിൽ പോവാൻ അടുക്കളവഴി അല്ലാതെ വേറെ വഴി ഇല്ലാത്തോണ്ട്, ഈ വഴി വരും എന്നല്ലാതെ ഇവിടം എനിക്ക് അത്ര പരിജയം പോരാ....
ചായയുമായി കോലായിൽ ചെന്നപ്പോ ഫാദർ ഖാൻ പത്രം തിന്നുകൊണ്ടിരിക്കുന്നു.
ഞാൻ : അച്ഛാ ആ പത്രം ഒന്നുതരോ ?
അച്ഛൻ : ചിരിപ്പിക്കാതെ ഒന്നു പോടീ അമ്മിണി
കറണ്ടുപോകുമ്പോ വീശാൻ അല്ലാതെ ഈ സാദനം ഞാൻ തൊടാറില്ല, അത്‌ പുള്ളിക്ക്‌ അറിയാം...
എന്തായാലും രജനികാന്തിനെ കൊല്ലാൻ ചെന്ന വെടിയുണ്ട പോലെ ചമ്മിപ്പോയി ഞാൻ !!
ഇനി സമയം കളയാനില്ല, ന്റെ പുതിയ സൃഷ്ടി " ഓണക്കാനിട്ട പാവാട " ഇന്ന് ഒരു സീരിയൽ സംവിധായകനെ വായിച്ച് കേൾപ്പിക്കാൻ അവസരം ഉണ്ടാക്കിത്തരാം ന്ന്‌ " ഒടൻകൊല്ലി കവിതകൾ "ഗ്രൂപ്പിലെ അഡ്മിൻ കണമ്പ് കണാരൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്....
വേഗം കുളിച്ചൊരുങ്ങി, തലേ ദിവസം എഴുതി തീർത്ത സൃഷ്ടി,, " ഓണക്കാനിട്ട പാവാട " അതുമായി ഒരു സീരിയൽ നിർമാതാവിനെ കാണാൻ പുറപ്പെട്ടു.
ഈ നിർമാതാവ് ഒരു പുതുപ്പണക്കാരനാ, ആളെ എനിക്ക് നന്നായി അറിയാം. കല്യാണ ശേഷം ഭാര്യയുടെ അപ്പൻറെ സമ്പത്, കിട്ടാൻ അങ്ങേര് തട്ടിപോകാൻ കാത്തിരിക്കുമ്പോഴാ അത്‌ സംഭവിച്ചത്....
നെഞ്ചുവേദന എടുത്തു പുളഞ്ഞ അപ്പൻ മോളോട് ഗുളിക എടുക്കാൻ പറഞ്ഞു. Tv സ്റ്റാൻഡിൽ ഇരിക്കുന്ന ഗുളിക എടുക്കാൻ പോയ മോള്, നോക്കിയപ്പോ ടീവിയിൽ സീരിയൽ !!!
ഭർത്താവിന്റെ അവിഹിതം കണ്ടുപിടിക്കാൻ വരുന്ന ഭാര്യ,...
ആകാംഷ ഭരിതമായ നിമിഷങ്ങൾ...... എന്തു സംഭവിക്കും എന്നറിയാൻ അവൾ നോക്കിനിന്നു...
ഭീകര മ്യൂസിക്കും, പതിനാറു ക്ലോസ് അപ്പ് ഷോട്ടും, പതിനഞ്ചു തവണ സീൻ തിരിച്ചും മറിച്ചും കാണിച്ചു കഴിഞ്ഞപ്പോഴേക്കും സമയം കഴിഞ്ഞു. പിന്നേ ഗുളികേം കൊണ്ടു അപ്പന്റെ അടുത്തെത്തിയപ്പോഴേക്കും, കാര്യങ്ങൾ തീരുമാനമായി !!
അപ്പൻ "മാലയിട്ടു ഭിത്തിയിൽ കയറി "
അതോടുകൂടി മരുമകൻ കോടിശ്വരനായി,,, തന്നെ കോടിശ്വരനാക്കിയ സീരിയലിനോട് പുള്ളിക് കടപ്പാടും. അങ്ങിനെയാണ് പുള്ളിക്കാരൻ ഒരു സീരിയൽ പിടിക്കാൻ പ്ലാൻ ഇട്ടത്.
എന്റെഭാഗ്യത്തിന്, ആ മണ്ടന് കഥ ഇഷ്ടായി, ഞങ്ങൾ രണ്ടാളും കൂടി, സംവിധായകനെ കാണാൻ പുള്ളിക്കാരന്റെ കാറിൽ സീരിയൽ ലൊക്കേഷനിലേക് പോയി. സൂപ്പർ മാർക്കറ്റിൽ പഴങ്ങൾ ഇരിക്കുന്നപോലെ പലപല കളറിലും, ഷേപ്പിലും, നടിമാരും, നടന്മാരും ഓടിക്കളിക്കുന്നു. ഓഹ് എന്തൊരു കാഴ്ച്ച 
കഥ പറഞ്ഞു കഴിഞ്ഞു, പക്ഷേ, ആ സംവിധായകന് കഥ ഇഷ്ടായില്ല. കഥയിൽ നന്മയില്ല അതാണ് പ്രശനം😏
തെണ്ടി🙄 ഭർത്താവിന്റെയും, മകളുടെയും അവിഹിതം അറിഞ്ഞു വിഷമിച്ചു, ഇളയച്ഛന്റെ കൂടെ ഒളിച്ചോടിയ പതിവൃത ആയ അമ്മയുടെ കഥ പറഞ്ഞ...
" സകുടുംബം " എന്ന സീരിയലിന്റെ സംവിധായകനാണ് ഈ അലവലാതി !!!
അവനു കഥ ഇഷ്ടായില്ല, അല്ലേലും കഴിവുള്ളവരെ ഇവർ വളരാൻ സമ്മതിക്കില്ല ! മലയാളികൾ ശരിയല്ല....
ഇനി ഇവിടെ നിന്നിട്ടു കാര്യം ഇല്ല നേരെ ഹൈദ്രാബാദിലേക് പോകാം........
അവിടെ ഒരു പുതുമുഖ സംവിധായകൻ ഉണ്ട്, പേര് രാജമൗലി🤔, അങ്ങിനെയെന്തോ ആണ്.ബാഹുബലി , ബാഹുബലി 2 ഇങ്ങനെ രണ്ടു സീരിയൽ പുള്ളിപിടിച്ചു പക്ഷേ രക്ഷപെട്ടിട്ടില്ല......
നായകനായി മുംബയിൽ നിന്നും ഒരു പയ്യനാണ്, ഷാരൂഖ്,, ഖാൻ എന്നോമറ്റോ ആണ് അവന്റെ പേര് !!! അവനും ഇതുവരെ രക്ഷപെട്ടിട്ടില്ല. ആ രണ്ടു പേരെയും രക്ഷിക്കണം, എനിക്കും രക്ഷപ്പെടണം !!
തെലുങ്കാന ആയതുകൊണ്ട് സീരിയലിന്റെ പേര് മാറ്റേണ്ടി വരും........
" ഓണക്കാ ലു പാവാടാ ലു "
ശുഭം !!
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo