Slider

#വിധവാ_വിവാഹം

0
"അതെങ്ങനെ ശരിയാവാനാ വിഷ്ണു. ഈ കല്യാണം നടക്കില്ല.."
ഭവാനിയമ്മ തീർപ്പു കൽപ്പിച്ചു.
"അമ്മേ ഞാനൊന്ന് പറഞ്ഞോട്ടേ..."
"നീയൊന്നും പറയണ്ട വിഷ്ണു. ഇത് നടക്കൂല്ല.നിരഞ്ജന നിന്റെ ഏട്ടത്തിയമ്മ മാത്രമല്ല വിധവയും കൂടിയാണ്. അതും പാപജാതകമുളള പെണ്ണും‌.നിന്റെ ഏട്ടനും ജ്യോത്സ്യൻ വിധിയെഴുതിയതു വെല്ലുവിളിച്ചാ കല്യാണം നടത്തിയത്. ഇപ്പോൾ എനിക്കെന്റെ ഒരുമോനില്ല.ഇനിയുള്ളതിനെക്കൂടി കൊലക്കു കൊടുക്കുവാൻ വയ്യ...."
ഒഴുകി വന്ന കണ്ണുനീർ തുടച്ച് ഭവാനിയമ്മ അകത്തേക്ക് നടന്നു.എന്ത് പറയണമെന്ന് അറിയാതെ ഒരുനിമിഷം നിശ്ചലം നിന്നിട്ട് പിന്തിരിഞ്ഞ വിഷ്ണു കണ്ടു മിഴികളിൽ രൗദ്രരൂപം ആവാഹിച്ച കാളിയെപ്പോലെ തൊട്ട് മുമ്പിൽ നിരഞ്ജന..തന്റെ ഏട്ടത്തിയമ്മ...
"വിഷ്ണു നിനക്ക് ഞാൻ ഏട്ടത്തിയാണ്.എന്റെ അനിയന്റെ സ്ഥാനം. പിന്നെങ്ങനെ തോന്നി നിനക്ക് എന്നെ കല്യാണം കഴിക്കണമെന്ന്.നിന്റെ ഏട്ടന്റെ ഓർമ്മകളുമായി ജീവിക്കുന്നൊരു വിധവയാണ് ഞാൻ. എനിക്ക് മൂന്നു വയസ്സുകാരി മോളുണ്ട്.ആരുടെയും ശാപമേറ്റു വാങ്ങാതെ ദൂരെയെവിടെങ്കിലും പോയി ജീവിച്ചുകൊളളാം.."
"ഏട്ടത്തി ഞാൻ..."
"നീയൊന്നും മിണ്ടരുത്... മതി നിന്റെ കപട സ്നേഹം..."
പൊട്ടിക്കരഞ്ഞു കൊണ്ട് നിരഞ്ജന അകത്തേക്കോടി.എന്ത് ചെയ്യണമെന്നറിയാതെ വിഷ്ണു തരിച്ചു നിന്നു പോയി....
വിഷ്ണുവിന്റെ ഏട്ടനായ ജിഷ്ണു പെണ്ണുകണ്ടതാണ് നിരഞ്ജനയെ.വാക്കുകളാൽ കല്യാണമുറപ്പിച്ചു.എല്ലാം തീരുമാനം ആയതിനുശേഷമാണ് ജാതകപ്പൊരുത്തം വീട്ടുകാർ നോക്കിയത്.നിരഞ്ജനയുടെ പാപജാതകമായതിനാൽ ഭർത്താവ് ഒരുവർഷത്തിനുള്ളിൽ മരിക്കുമെന്ന് ജ്യോത്സ്യവിധി.നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതോടെ മനസ്സുകൊണ്ട് ഒന്നായി തീർന്ന ജിഷ്ണവും നിരഞ്ജനയും കടുത്ത മാനസിക സമ്മർദ്ദത്തിലായി....
ഒടുവിൽ ഇരുവീട്ടുകാരുടെയും എതിർപ്പിനെയും മറി കടന്നവർ ഒന്നായപ്പോൾ ഏറ്റവുമധികം സന്തോഷിച്ചതും എല്ലാവിധ സഹായവും അവർക്കു ചെയ്തത് വിഷ്ണുവായിരുന്നു.ഏറ്റവും നല്ല സുഹൃത്തുക്കൾ കൂടിയാണ് രണ്ടു പേരും...
നീലാഞ്ജന മോളെ നിരഞ്ജന ഗർഭം ധരിക്കുമ്പോഴേക്കും ബൈക്കാക്സിഡന്റിൽ ജിഷ്ണു മരണമടഞ്ഞു. പിന്നീട് മോൾക്കും നിരഞ്ജനക്കും അവിടെയും തുണയായി നിന്നത് വിഷ്ണുവായിരുന്നു.മകന്റെ മരണത്തിനു കാരണം നിരഞ്ജനയും കുഞ്ഞുമാണെന്ന് ഭവാനിയമ്മ ഉറച്ചു വിശ്വസിച്ചിരുന്നു. കുഞ്ഞിനെപ്പോലും അവരൊന്ന് കൊഞ്ചിച്ചിരുന്നില്ല.അത്രക്കും വെറുപ്പാണവർക്ക് അവരോട്....
ജിഷ്ണു മരിച്ചിട്ടിപ്പോൾ അഞ്ചുവർഷം കഴിഞ്ഞിരിക്കുന്നു. തന്റെ വിവാഹം വീട്ടുകാർ ആലോചിച്ചിക്കുന്നത് കണ്ടപ്പോഴെ വിഷ്ണു നിശ്ചയിച്ചു...
"തന്റെ വിവാഹത്തിനു മുമ്പ് ഏട്ടത്തിക്കും മോൾക്കും നല്ലൊരു ജീവിതം കിട്ടണം‌.അവരുടെ ജീവിതം സുരക്ഷിതമാക്കണം‌.അവർ വേദന തിന്നുമ്പോൾ തനിക്ക് സന്തോഷമായി കഴിയാൻ പറ്റില്ല....
ഏട്ടത്തിയുടെ വിവാഹക്കാര്യം ആദ്യം നടത്തണമെന്ന് പറയാൻ വന്നപ്പോൾ താൻ തെറ്റിദ്ധരിക്കപ്പെട്ടു.തനിക്ക് ഏട്ടത്തിയെ വിവാഹം കഴിക്കാനാണ് ഇഷ്ടമെന്ന് അമ്മയും ഏട്ടത്തിയും കരുതിക്കാണും.....
" ഇല്ല..ഈ തെറ്റിദ്ധാരണ നീക്കണം.ഇത് ശരിയാകില്ല.അല്ലെങ്കിലും നാട്ടുകാർ പൊടിപ്പും തൊങ്ങലും ചേർത്തു എന്തെക്കയൊ പറയുന്നുണ്ട്.....
ഭവാനിയമ്മയെ ബലമായി പിടിച്ചു നിർത്തി വിഷ്ണു പൊട്ടത്തെറിച്ചു...
"എനിക്ക് പറയാനുള്ളത് കേട്ടേ പറ്റൂ..."
ഏട്ടത്തിയുടെ വിവാഹക്കാര്യം അമ്മയെ ധരിപ്പിച്ചു. മകനെ തെറ്റിദ്ധരിച്ചതിൽ ഭവാനിയമ്മ വ്യാകുലപ്പെട്ടു.....
നിരഞ്ജനക്ക് വിവാഹാലോചന കൊണ്ട് വരാൻ ബ്രോക്കറോട് ഭവാനിയമ്മ പറഞ്ഞു.
"ഇനി ഏട്ടത്തിയെ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തണം ..." വിഷ്ണു തീരുമാനിച്ചു...
തന്നെ തെറ്റിദ്ധരിച്ചയന്ന് ഏട്ടത്തി അവരുടെ വീട്ടിൽ പോയതാണ്.പിന്നീട് ഇതുവരെ തിരിച്ച് ഇവിടേക്ക് വന്നട്ടില്ല....
അന്നു വൈകിട്ട് തന്നെ വിഷ്ണു ഏട്ടത്തിയുടെ വീട്ടിലെത്തി. പക്ഷേ വീട് അടഞ്ഞു കിടക്കുന്നു. എന്തായാലും വന്നതല്ലെ കുറച്ചു നേരം കാത്തിരിക്കാമെന്ന് കരുതി....
പെട്ടെന്ന് അകത്ത് ചെറിയ ഒരു ശബ്ദം കേട്ടത് പോലെ.ഒപ്പം എന്തൊ തട്ടി മറിയുന്നത് പോലെ....
വിഷ്ണു മറ്റൊന്നും ആലോചിക്കാതെ ചെറിയ വീടിന്റെ അടുക്കള വാതിൽ ചവുട്ടിപ്പൊളിച്ച് അകത്തു കടന്നു.അവിടെ കണ്ട കാഴ്ചയവനെ ഞെട്ടിപ്പിച്ചു...
ഏട്ടത്തിയുടെ ഉടുതുണികൾ വലിച്ചെറിഞ്ഞ പോലെ കിടക്കുന്നു. നഗനയായ ഏട്ടത്തിയെ പ്രാപിക്കാനൊരുങ്ങുന്ന ഒരുത്തൻ.....
മറ്റൊന്നും ചിന്തിച്ചില്ല.അവനെ ചവുട്ടിത്തെറുപ്പിച്ചു.ഏട്ടത്തിയുടെ മുറച്ചെറുക്കനെ കണ്ട് വിഷ്ണു ഞെട്ടി....
"ഇതെന്റെ വീടാണിപ്പോൾ.ഇവളും വീട്ടുകാരും ഇവിടെ താമസിക്കുന്നതിനു എനിക്ക് വാടക തരണം.ഇല്ലെങ്കിൽ ഈ ചരക്കിനെ ഞാൻ മുതലാക്കും...."
അവൻ പറഞ്ഞു തീരും മുമ്പേ ചെകിട്ടത്തൊന്ന് വിഷ്ണു പൊട്ടിച്ചു....
ബഹളമെല്ലാം കേട്ട് നാട്ടുകാർ ഓടിക്കൂടി....
വിഷ്ണുവിനും നിരഞ്ജനക്കും രഹസ്യ ബന്ധമുണ്ടെന്നും അതുകൊണ്ട് വീട്ടിൽ നിന്നിവളെ ഇറക്കി വിട്ടതാണെന്നും ഇവിടെയും ഇരുവരും അവിഹിതം നടത്തുന്നത് ചോദ്യം ചെയ്തതിനു തന്നെ മർദ്ദിച്ച് അവശനാക്കീന്നും മുറച്ചെറുക്കൻ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചു....
നാട്ടുകാർക്ക് മുമ്പിൽ അപമാന ഭാരത്താൽ ഇരുവരുടെയും തല കുനിഞ്ഞു..നിരഞ്ജനയുടെ മാതാപിതാക്കൾ എന്തു ചെയ്യണമെന്നറിയാതെ തരിച്ചു നിന്നു.ഭവാനിയമ്മയെ ആരൊ വിവരം ധരിപ്പിച്ചു. ഭവാനിയമ്മ കാറിൽ അവിടെയെത്തി....
അമ്മയെ കണ്ടതും വിഷ്ണുവും നിരഞ്ജനയും പച്ചമാംസത്തിൽ മുളകുപൊടി വാരി വിതറിയതു പോലെ നീറി പുളഞ്ഞു....
അച്ഛന്റെ മരണശേഷം മക്കൾക്കായി ജീവിച്ച സ്ത്രീയാണ്.അതാണവരുടെ സ്വഭാവം കാർക്കശ്യമാക്കീത്....
ഭവാനിയമ്മ ഇരുവരെയും കനപ്പിച്ചൊന്നു നോക്കി.എന്തൊ പറയുവാൻ ചുണ്ടു പിളർത്തിയ നിരഞ്ജനയുടെ മുറച്ചെറുക്കനു ചെകിട്ടത്തൊന്ന് അവർ പൊട്ടിച്ചു....
"അപവാദം പറഞ്ഞു പരത്തുന്നോടാ പട്ടി.എന്റെ മോൻ അവന്റെ ഏട്ടത്തിക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാനുള്ള നെട്ടോട്ടത്തിലാ.ഞാൻ പറഞ്ഞിട്ടാടാ അവനിവിടെ വന്നത്.......
അതുഭുതത്തിൽ നിരഞ്ജന വിഷ്ണുവിനെ നോക്കി...ആ നോട്ടത്തിൽ മറ്റൊന്ന് കൂടി അർത്ഥം ഉണ്ടായിരുന്നു... വിഷ്ണുവിനെ തെറ്റുദ്ധരിച്ചതിനു മാപ്പു പറച്ചിലു കൂടി....
ഭവാനിയമ്മ നിരഞ്ജനയുടെ അരുകിലെത്തി...
" അമ്മയോട് ക്ഷമിക്കെന്റെ മോൾ.ഇനിയുള്ള കാലം നിന്റെ കൂടെയും എന്റെ നീലാഞ്ജനയുടെയും കൂടെ അമ്മക്ക് ജീവിക്കണം....
വിഷ്ണുവിന്റെ കയ്യിലൊരു പൊതി ഭവനിയമ്മ കൊടുത്തു...
"അതിനകത്തെ താലിയെടുത്ത് അവളുടെ കഴുത്തിൽ കെട്ടടാ....
ഭവാനിയമ്മ ആഞ്ജാപിച്ചു....
" കഴിയത്തില്ലമ്മേ..എനിക്ക് എന്റെ അമ്മയുടെ സ്ഥാനമാ ഏട്ടത്തിയമ്മക്ക്...നമുക്ക് നല്ലൊരു ചെറുപ്പക്കാരനെ കണ്ടുപിടിച്ചു ഏട്ടത്തിയുടെ വിവാഹം നടത്താം...നല്ല ചെറുപ്പക്കാർ ഈ നാട്ടിലുണ്ട്....
വിഷ്ണു ഭവാനിയമ്മയോട് പറഞ്ഞു....
"ഏട്ടത്തി ഇനി എതിരൊന്നും പറയരുത്....പിന്നെ എനിക്കൊരു ഇഷ്ടം ഉണ്ട് എല്ലാവരും സമ്മതിക്കണം‌..ജാതകപ്പൊരുത്തമല്ല മാനസികപ്പൊരുത്തമാണ് വലുത്...
" അതെ മോനെ...ജാതകം പോയിത്തുലയട്ടെ....എനിക്കൊരു നന്മ വരുവാൻ അല്ലെ എന്റെ അനിയൻ ഈ പരാക്രമമെല്ലാം കാണിച്ചത്..ഏട്ടത്തിക്ക് സമ്മതം......"
ഭവാനിയമ്മ അവസാനം തീർപ്പു കൽപ്പിച്ചു...
"നിങ്ങളുടെ ഇഷ്ടം നടക്കട്ടെ... ജാതകപ്പൊരുത്തം നോക്കണ്ട...എല്ലാം ദൈവവിധി.....
" അമ്മേ എനിക്കിഷ്ടം ഏട്ടത്തിയുടെ അനിയത്തിക്കുട്ടിയാണു......."
"എന്റെ കുട്ടീടെ ഇഷ്ടമാ അമ്മക്ക് വലുത്...നമുക്ക് ഇന്നു തന്നെ അവളെ പറഞ്ഞുറപ്പിച്ചിട്ട് പോകാം....
" രണ്ടിനും ഞാൻ വെച്ചിട്ടുണ്ട് ട്ടാ ...ഇത്രയും നാളും ഞങ്ങളെ പറ്റിച്ചതിനു.....
ഏട്ടത്തിയമ്മ പറഞ്ഞതിലെ നർമ്മം ആസ്വദിച്ച് എല്ലാവരും കൂടി പെണ്ണ് ചോദിക്കാനായി വീട്ടിലേക്ക് കയറി...... "
(Copyright protect)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo