നോവൽ
💃
💃സാമ്യം
👩
👩




അദ്ധ്യായം 2
സാമ്യം 2
എടാ നിശാന്തെ എന്തെടാ പതിവില്ലാത്തൊരു ഫോൺ വിളി ,നീ എവിടുന്നാ..?
നീ എന്തു പോക്ക പോയെ ഒന്നു പറഞ്ഞിട്ടു പൊയ്ക്കുടെ .
ഒന്നു പോടാ ..പറഞ്ഞിട്ടു പോകാൻ ഞാനെന്താ നിന്റെ കെട്ടിയോളോ കാമുകിയൊന്നും അല്ലല്ലോ..?
വേണ്ട നിനക്കു രാഹുലിനോടെങ്കിലും പറഞ്ഞിട്ടു പൊയ്ക്കൂടായിരുന്നോ .ഞങ്ങൾ എന്തെല്ലാം പ്ലാനുകൾ ചെയ്തു വെച്ചിരുന്നതാ..?
ദേ ...നിന്നോടു പലതവണ പറഞ്ഞിട്ടുണ്ട് ആ വായിനോക്കിയുടെ കാര്യം പറഞ്ഞു എന്റെയടുത്തു വരരുതെന്ന് .എന്തു ജീവിയാടാ അവൻ .എനിക്കവന്റെ ഒലിപ്പിച്ചുള്ള പിറകെ നടത്തമൊട്ടും പിടിക്കണില്ല .നാണമില്ലേ നിനക്കോരോന്നും പറഞ്ഞു അവനെ ഇളക്കി അവനെ കൊണ്ടു ചിലവു ചെയ്തു ജീവിക്കാൻ കഷ്ടം..!!
വന്നു വന്നു ഒാഫീസിൽ വന്നാൽ ഒരു തലവേദനയാ എനിക്കവൻ .നിന്നെ ഒാർത്തു മിണ്ടാതിരിക്കണതാ ..എന്തവാടെ ലോകത്തവന്റെ കണ്ണിൽ വേറൊരു പെണ്ണുമില്ലേ ..ഈശ്വരാ അവന്റെ ഒരു ബുജി സ്റ്റയിലും ....ഇനി അവനെ കുറിച്ചെന്തെങ്കിലും പറഞ്ഞാൽ നമ്മൾ തമ്മിലുള്ള ഫ്രൺഷിപ്പും കട്ടാകും പറഞ്ഞേക്കാം
നിനക്കെന്താടി അവനെകൊണ്ടു ഉപദ്രവം മുഖത്തിങ്ങനെ നോക്കി അവൻ ചിരിച്ചു നടക്കട്ടടി .അതു കൊണ്ടു ഞങ്ങൾ അടിച്ചു പൊളിച്ചു ജീവിച്ചു പോണു
കഷ്ടം ആ പാവത്തിനെ എന്റെ പേരിൽ ഊറ്റുന്നതിനും ഒരു പരിദിയില്ലേടേ
ദാ...ആ പാവം അതൊന്നു മാത്രമാ ഞങ്ങളുടെ ചിന്തയും .അതല്ല എന്താ പെട്ടെന്നൊരു നാട്ടിൽ പോക്ക് പ്രത്യേകിച്ച് എന്തെങ്കിലും ?
ഒാ ഒന്നുമില്ലടാ നിനക്കറിയുമല്ലോ എന്റെ മുത്തശ്ശിയേ കുറിച്ചു .കഴിഞ്ഞ ദിവസം ഫോൺ വിളിച്ചപ്പോൾ ഒന്നു നേരിട്ടു കാണണമെന്ന് .മുത്തശ്ശി അങ്ങനെ പറഞ്ഞാൽ പിന്നെ എനിക്കവിടിരുന്നാൽ ഉറപ്പു വരില്ലന്നു നിനക്കറിയാമല്ലോ.,?
എന്നാൽ ശരിയടാ വരുമ്പോൾ കാണാം
അതേ ഇടക്കിടക്കു കാര്യം പറയാൻ എന്നും പറഞ്ഞു വിളിക്കണ്ട കേട്ടോ അമ്മ കണ്ടാൽ ഇനിയിതു പ്രണയമാകും അങ്ങനെ പലതുമായി വളച്ചൊടിക്കും .നമ്മുടെ സൗഹൃദം പറഞ്ഞാലൊന്നും അമ്മക്കു മനസ്സിലാകില്ല .ഒരാണും പെണ്ണും ഒന്നിച്ചു മിണ്ടിയാൽ ഒന്നു ചിരിച്ചാൽ ഈ നാട്ടുകാരൂടി വേറെ എന്തെങ്കിലും പറഞ്ഞുണ്ടാക്കും അതു കൊണ്ടു മോനെ സ്വറ പറച്ചിലൊക്കെ അവിടെ വരുമ്പോൾ മതി കേട്ടോ..എന്നാൽ മോൻ വെച്ചോ...ബൈ സിയു
ഒാക്കെടാ.,,ബൈ സിയു
ദേവുവിന്റെ കമ്പിനിയിലെ സ്റ്റാഫ് മാത്രമല്ല അവൻ ചെറുപ്പം മുതലേ ഒന്നിച്ചു പഠിച്ചും കളിച്ചും വളർന്നവർ .
പരസ്പരം എന്തും വെട്ടിത്തുറന്നു രണ്ടു പേരും പങ്കുവെക്കും
പക്ഷെ ഒന്നു മാത്രം ദേവു അവൻ പോലും അറിയാതെ ഉള്ളിൽ മറക്കണുണ്ട് അവളുടെ പ്രണയം
തമ്മിൽ കണ്ട ആദ്യനിമിഷമേ കക്ഷി മനസ്സും കട്ടെടുത്തു കടന്നു കളഞ്ഞു .തുറന്നു പറഞ്ഞാൽ എന്തു കരുതും .കാലം മാറിയെന്നൊക്കെ പറയും ഒരു പെണ്ണു ചെന്നൊരുത്തന്റെ മുഖത്തു നോക്കി ഇഷ്ടമെന്നു പറഞ്ഞു പോയാൽ അവൾ വേറേ ടൈപ്പാകും
അല്ല അതും പോട്ടെ എന്നു കരുതി പറഞ്ഞാൽ .അവനുമറ്റാരുമായെങ്കിലും പ്രണയമാണേൽ
സ്വന്തം പ്രണയവും സ്വപ്നവും കാറ്റിൽ പറന്നു പോകുകമാത്രമല്ല .പിന്നെങ്ങനെ വീണ്ടും ആ മുഖത്തു നോക്കും
വേണ്ട അവൻ പറയുന്നിടം വരെ കാത്തിരിക്കാം അതായിരുന്നു നിനച്ചിരുന്നേ ...പക്ഷേ അല്ലേൽ വേണ്ട അവന്റെ കഥ പിന്നീടു പറയാം
ഇപ്പോൾ പുറത്തിരുന്നു മുത്തശ്ശി വിളിക്കണുണ്ടേ ...മുത്തശ്ശിയുടെ കഥ അതെന്നും ദേവു ഇഷ്ടപ്പെടാൻ കാരണമുണ്ടേ ..തനിക്കു ചുറ്റുമുള്ള ആരുടേയെങ്കിലും ജീവിതമാവും മുത്തശ്ശി പറയാറ് അത് ദേവുവിന്റെ അനുഭവമാ .അതിൽ ഭൂതവും ഭാവിയും എല്ലാം ഉണ്ടാവും അവരുടെ .
ആരുടെ കഥയെന്നു പറയാനാവില്ല .ചിലപ്പോൾ കൂട്ടുകാരികളിൽ ആരുടേയെങ്കിലും ആവും ചിലപ്പോൾ ബന്ധുക്കളുടെ ചിലപ്പോൾ ഒരു പക്ഷെ ഈ വീട്ടിൽ നടക്കാനിരിക്കുന്ന സംഭവങ്ങളുമായി ആ കഥക്കു വലിയ ബന്ധമുണ്ടാവും
അതാണ് ദേവുവും മുത്തശ്ശിയുടെ കഥകളോടുള്ള ഇഷ്ടത്തിനും ഉള്ള ബന്ധം
എല്ലാർക്കും മുത്തശ്ശിയുടെ കഥ വെറും മുത്തശ്ശികഥയാകുമ്പോൾ ദേവുവിനതു പലരുടേയും ഭൂത ഭാവി പ്രവചനങ്ങളായാ മനസ്സിലായത്
അതാണു മുത്തശ്ശി കഥയിലെ ദേവുവിന്റെ ഗുഡ്ഡൻസ്
മുത്തശ്ശി തന്നെ കാണണമെന്നു പറഞ്ഞാൽ ഒരു കഥ പറയാനുണ്ടാവും ..
ഈ മുത്തശ്ശിക്കു അതീന്ദ്രിയ ജ്ഞാനം വല്ലതും ഉണ്ടോ..?ആ...
ഈ മുത്തശ്ശിക്കു അതീന്ദ്രിയ ജ്ഞാനം വല്ലതും ഉണ്ടോ..?ആ...
എന്തായാലും കഥകൾ കേട്ടു പലരുടേയും പല അപകടങ്ങളും തടുക്കാനും
പലപ്പോഴും ചിലരെയെങ്കിലും വരാനിരിക്കുന്ന അപകടങ്ങളിൽ നിന്നും രക്ഷിക്കാനും ആയിട്ടുണ്ട് ആരും അറിയാതെ
ഇതിപ്പോൾ ആരുടെ കഥയാണാവോ മുത്തശ്ശി പറയാൻ പോകണതു
എന്തായാലും കേൾക്കാൻ രസമായിരിക്കും കേട്ടോ കാരണം മുത്തശ്ശി രാജാപാർട്ട് സ്റ്റയിലിലേ കഥ പറയു
മുത്തശ്ശി പുറത്തു കാത്തിരിക്കയാ എന്തായാലും കഥ പറയാൻ തുടങ്ങിയാൽ ദേവുവിനതു മുഴുവൻ കേൾക്കാതെസമാധാനമില്ല
അവൾ ഫോണും വെച്ചു മുത്തശ്ശിയുടെ അടുത്തേക്കോടി
**********************************************
ആരാ ദേവുട്ട്യേ ..നിന്നെ വിളിച്ചേ ?
അതോ മുത്തശ്ശി എന്റെ ഒരു കൂട്ടുകാരനാ..,
അതെന്താ മോളെ കൂട്ടുകാരനു പേരില്ല്യാ എന്നുണ്ടോ...?
പറഞ്ഞാൽ മുത്തശ്ശിക്കറിയുമോ..?
അതു പറഞ്ഞാലല്ല്യേടി കൊച്ചേ അറിയൂ !!!
എന്നാലൊന്നറിയണമല്ലോ പേര് നിശാന്ത് എന്താ പരിചയമുണ്ടോ..?
അതാ കേശവന്റെ മോനല്ലേ ..?
എന്റെ ദൈവമേ മുത്തശ്ശിയെ സമ്മതിച്ചിരിക്കണു എങ്ങനറിയാം..,?
പിന്നാരാ നിനക്കൊരു കൂട്ടുകാരൻ കുഞ്ഞനാളിലെ ഇവിടെ കേറിയിറങ്ങി നടന്ന ചെക്കനാ കുറേ നാളായി കാണും അല്ലേ ഇങ്ങോട്ടൊക്കെ വന്നിട്ട്
അവനു ഇപ്പോൾ ഗ്രാമമെന്നു പറയുന്നതേ അലർജിയാ മുത്തശ്ശി
ഒാ ഒരു പട്ടണവാസി ഒരു ദിവസം നീ അവനേം വിളിച്ചിങ്ങോട്ടു വാ..,
അതൊക്കെ വരുത്താം മുത്തശ്ശി ഇപ്പോൾ കഥ പറ
നിനക്കു പോയി കുളിക്കയും നനക്കുകയും ഒന്നും വേണ്ടേ കുട്ടിയേ..
അതൊക്കെ കഥ കേട്ടേനു ശേഷം മുത്തശ്ശി കഥ പറ
എന്നും പറഞ്ഞു ദേവു മുത്തശ്ശിയുടെ കാലെടുത്തു തന്റെ മടിയിൽ വെച്ചു പതിയെ തലോടാൻ തുടങ്ങി
**************************************
എന്നും പറഞ്ഞു ദേവു മുത്തശ്ശിയുടെ കാലെടുത്തു തന്റെ മടിയിൽ വെച്ചു പതിയെ തലോടാൻ തുടങ്ങി
**************************************
വേണി രാജകുമാരിയേ സ്നേഹമുള്ളവർ യമുനാ റാണീന്നാണു വിളിച്ചിരുന്നത്
യമുനക്കു വയസ്സറിയിച്ച നാളിലാണു ആദ്യമായ് യമുന ആ മുഖം മിന്നായം പോലെ കണ്ടത്
ആ കുമാരൻ ആരായിരിക്കും സദാ സമയവും അവളുടെ ചിന്തയിൽ അവൻമാത്രമായി മാറി
ഈശ്വരാ...ഈ മുത്തശ്ശി മനസ്സിലുള്ള തന്റെ പ്രണയമായിരിക്കുമോ പറയാൻ വരണത്
ദേവൂട്ടിയുടെ മനസ്സിൽ ചിന്തകളുടെ ഒരു യുദ്ധം ആരംഭിക്കുകയായിരുന്നു വരാൻ പോകണ പടയണി കോലം കെട്ടി തുള്ളി മറയുമ്പോൾ ഭഗവതി പ്രസാദിക്കുമോ പിണങ്ങുമോ ?
അരുതാത്തതെന്തെങ്കിലും കേൾക്കണ്ടി വരുമോ ദൈവമേ ..?
ആ പതുക്കെ ദേവൂട്ടിയേ കാലു നോവണുട്ടോ..!!!
മുത്തശ്ശിയുടെ ഈ വാക്കു കേട്ടാണു ചിന്തയിൽ നിന്നും ദേവു ഉണർന്നത്
ആ എന്നിട്ട് പറ മുത്തശ്ശി .കുമാരനേ യമുനാറാണി കണ്ടുവോ..?
തുടരും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക