നീർച്ചാലുകൾ.
മനസ്സിൽ ഉറവ പൊട്ടും ചിലപ്പോൾ
വെറുതേ കുറച്ചൊഴുകി വറ്റിപ്പോകുന്ന
നിർച്ചാലുകൾ.
വെറുതേ കുറച്ചൊഴുകി വറ്റിപ്പോകുന്ന
നിർച്ചാലുകൾ.
അതിരുകൾക്കുള്ളിൽ ഒതുങ്ങാനാവാതെ
പുറത്തേക്കുമൊഴുകാനാവാതെ
നിശബ്ദമായ് മണ്ണിൽ വേദനയോടെ..
മാഞ്ഞു പോകുന്നവ.
പുറത്തേക്കുമൊഴുകാനാവാതെ
നിശബ്ദമായ് മണ്ണിൽ വേദനയോടെ..
മാഞ്ഞു പോകുന്നവ.
നമ്മോടൊപ്പം മറഞ്ഞു പോകുന്ന മോഹങ്ങളുമായ് അത്
വേദനകൾ മാത്രം നൽകി അപ്രത്യക്ഷമാവും.
വേദനകൾ മാത്രം നൽകി അപ്രത്യക്ഷമാവും.
മനസ്സിനുള്ളിൽ അമർത്തിവെച്ചവസാനം
കാണാനാകാത്തൊരു
അഗ്നിപർവ്വതം പോലെ പുകഞ്ഞ്
അന്തർദ്ധാനം ചെയ്ത നദികൾ പോലെ
ഭൂമിക്കടിയിലൂടെ..
മനസ്സിലും സമാന്തരമായ് ഒഴുകി കൊണ്ടിരിക്കും.
കാണാനാകാത്തൊരു
അഗ്നിപർവ്വതം പോലെ പുകഞ്ഞ്
അന്തർദ്ധാനം ചെയ്ത നദികൾ പോലെ
ഭൂമിക്കടിയിലൂടെ..
മനസ്സിലും സമാന്തരമായ് ഒഴുകി കൊണ്ടിരിക്കും.
പൂർത്തീകരിക്കാത്ത ആശകളുമായി
മറ്റാരും കാണാതെ ചിലർ.
മറ്റാരും കാണാതെ ചിലർ.
ഹവിസ്സായ് അഗ്നിയിൽ ഹോമിച്ച്
കുടുബത്തിന് വിളക്കാവുമ്പോൾ
തെളിയുന്ന പ്രകാശത്തെ മറപറ്റി
ചില നിഴലുകൾ മറഞ്ഞിരുന്നു വിതുമ്പാറില്ലേ.
കുടുബത്തിന് വിളക്കാവുമ്പോൾ
തെളിയുന്ന പ്രകാശത്തെ മറപറ്റി
ചില നിഴലുകൾ മറഞ്ഞിരുന്നു വിതുമ്പാറില്ലേ.
കൊച്ചു കൊച്ചു സങ്കടങ്ങൾ കൂട്ടിവെച്ച്
മനസ്സുനിറഞ്ഞ് അറിയാതൊഴുകിപ്പോകുന്ന
കണ്ണീരിനൊപ്പം ഒലിച്ചിറങ്ങി
മോഹങ്ങളുടെ ഉപ്പ് ഉപേക്ഷിച്ചു മറയുന്ന നീർച്ചാലുകൾ.
മനസ്സുനിറഞ്ഞ് അറിയാതൊഴുകിപ്പോകുന്ന
കണ്ണീരിനൊപ്പം ഒലിച്ചിറങ്ങി
മോഹങ്ങളുടെ ഉപ്പ് ഉപേക്ഷിച്ചു മറയുന്ന നീർച്ചാലുകൾ.
വിധിയെന്നാശ്വസിച്ച് ജീവിച്ചു തീർക്കുമ്പോൾ
പലപ്പോഴും ചില സാരിത്തുമ്പുകളിൽ
പിടഞ്ഞവസാനിക്കുന്ന കൂട്ടിവെച്ച മോഹങ്ങൾ.
പലപ്പോഴും ചില സാരിത്തുമ്പുകളിൽ
പിടഞ്ഞവസാനിക്കുന്ന കൂട്ടിവെച്ച മോഹങ്ങൾ.
ഓളങ്ങളില്ലാതെ നനവു മാത്രം നൽകി
മറയുന്ന നീർച്ചാലുകൾ.
മറയുന്ന നീർച്ചാലുകൾ.
Babu Thuyyam
10/4/18.
10/4/18.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക