Slider

കണിക്കൊന്നകൾ പൂത്ത നേരം.

0
കണിക്കൊന്നകൾ പൂത്ത നേരം.
********* സജി വർഗീസ്*******
കണിക്കൊന്നകൾ പൂത്ത നേരം,
മനസ്സിൽ കിനാക്കൾ വിരുന്നുവന്നു,
കൊന്നപ്പൂവെൻതലയിൽ വിതറി കോരിയെടുക്കുവാൻ വരുമെൻ മന്നൻ,
കണികണ്ടുണരാൻ തുളസിക്കതിർ ച്ചൂടി,
കൊന്നപ്പൂങ്കുലയുമായ് നിൽക്കുമെൻ കവിളിലൊരു മുത്തം നൽകി,
പോയ്മറയുമെന്റെ പ്രിയനേ..
നിന്നെക്കാണാൻ സ്വപ്നങ്ങൾ നെയ്തു കിടക്കുന്ന പൊട്ടിപ്പെണ്ണാണു ഞാൻ;
(കണിക്കൊന്നകൾ...)
നിൻ പ്രിയൻ വന്നോയെന്നാ തെങ്ങോലയിലാടും പച്ചതത്ത കിന്നാരം ചോദിക്കുന്നു,
നാണത്താൽ ചുവന്ന കവിൾത്തടവുമായ് പച്ചവരമ്പത്തുകൂടിയോടിയ ഞാനിതാ ഈ വയൽച്ചെളിയിൽ വീണു ചമ്മി നിൽക്കുന്നുണ്ടേ...,
(കണിക്കൊന്നകൾ...)
വിഷുവിന് പൂത്തിരി കത്തിക്കാൻ നീ വരുമോയെൻ പ്രിയനേ..
നീ തരുന്ന വിഷുക്കോടിയുടുത്തു കൊണ്ടാ ചെമ്മൺപാതയിലൂടെ നിൻ കരംപിടിച്ച് നടക്കുവാൻ വഴിക്കണ്ണുമായ് കാത്തിരിക്കുന്നുണ്ടു ഞാൻ,
പൂത്തുലഞ്ഞ കണിക്കൊന്നകളാടികളിക്കുമ്പോൾ,
കണിവെള്ളരികൾ വിളഞ്ഞു കിടക്കുമ്പോൾ എൻ മനസ്സിലിതായൊരായിരം പൂത്തിരി കത്തിനിൽക്കുന്നുണ്ടെൻ പ്രിയനേ..
(കണിക്കൊന്നകൾ... )
സജി വർഗീസ്
Copyright protected.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo