
ആകെ കിട്ടുന്ന ഒരു വെള്ളിയാഴ്ചയാണ് .എണീറ്റ മുതലുള്ള വസ്ത്രം അലക്കലും,ഇസ്തിരിയിടലും ഞാൻ പള്ളിയിൽ പോയി വന്നതേയുള്ളൂ.മൊബൈൽ ഓൺ ആക്കിയതും ദേ കിടക്കുന്നു 20 missed call കൾ. 9 missed call ഉപ്പാന്റെ നമ്പറിൽ നിന്നും,ബാക്കി സമീറയുടെ (ഭാര്യ) നമ്പറും . ഇത്രയും കാളുകൾ നാട്ടിൽ നിന്നും കണ്ടപ്പോൾ നെഞ്ചൊന്നു കാളി. ആർക്കും ഒന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ ദൈവത്തോട് പ്രാർത്ഥിച്ചു ലാപ്ടോപ്പ് ഓൺ ചെയ്തു.
" വോയ്പ്പ് " ഓൺ ചെയ്തു .വെള്ളിയാഴ്ചയായത് കൊണ്ട് ലൈൻ നല്ല ബിസിയാണ്.
വീണ്ടും missed call വരുന്നു.മൊബൈലിൽ ,ഭാര്യയാണ്.
" വോയ്പ്പ് " ഓൺ ചെയ്തു .വെള്ളിയാഴ്ചയായത് കൊണ്ട് ലൈൻ നല്ല ബിസിയാണ്.
വീണ്ടും missed call വരുന്നു.മൊബൈലിൽ ,ഭാര്യയാണ്.
" സമീ...ഉപ്പാക്കും ,ഉമ്മക്കും കുഴപ്പമൊന്നുള്ളില്ലല്ലോ?
മക്കൾ എവിടെ ? "
മക്കൾ എവിടെ ? "
ഭാര്യയെ വിളിച്ചു ഒറ്റ ശ്വാസത്തിൽ ചോദിച്ചു.
" അവർക്കാർക്കും കുഴപ്പമൊന്നുമില്ല. "
(അവളുടെ തണുത്ത മറുപടി കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.)
(അവളുടെ തണുത്ത മറുപടി കേട്ടപ്പോഴാണ് ശ്വാസം നേരെ വീണത്.)
പക്ഷെ വീട്ടില് വല്യൊരു പ്രശ്നമുണ്ടെന്ന അവളുടെ അടുത്ത വാക്കുകൾ വീണ്ടും നെഞ്ചിൽ തീ കോരിയിട്ടു.എന്താണ് എന്ന് ചോദിക്കുന്നതിനു മുൻപ് ഉപ്പ കാൾ വൈറ്റിംഗിൽ.
ഇത് missed call അല്ല.എന്തോ സീരിയസ് പ്രശ്നമുണ്ടാക്കും.
ഇത് missed call അല്ല.എന്തോ സീരിയസ് പ്രശ്നമുണ്ടാക്കും.
നീ ഇപ്പോൾ വെച്ചോ.ഞാൻ അഞ്ചു മിനിറ്റു കഴിഞ്ഞു വിളിക്കാം എന്നും പറഞ്ഞു അവളുടെ മറുപടിക്കു കാത്തു നിൽക്കാതെ ഫോൺ കട്ട് ചെയ്തു ഉപ്പാനെ വിളിച്ചു. പിന്നെയുള്ള സംഭാഷണമാണ് താഴെ.
ഹലോ-എത്ര നേരമായെടാ നിന്നെ വിളിക്കുന്നു.സ്ത്രീ ശബ്ദമാണ്. (മൂത്ത ഇത്തയാണ്.) ബാക്ഗ്രൗണ്ടിൽ നിന്നും ഉമ്മാന്റെയും,ഉപ്പന്റെയും ശബ്ദം കേൾക്കാം.
(ഫോൺ ലൗഡ് സ്പീക്കറിലാണ്. )
(ഫോൺ ലൗഡ് സ്പീക്കറിലാണ്. )
"ഞാൻ ജുമുയ്ക്ക് പോയിരുന്നു.വന്നു കയറിയാതെയുള്ളൂ. എന്തെ കുറെ missed കാൾ കണ്ടു."
(ഞാൻ )
(ഞാൻ )
"നിയാസെ ,ഇത്താത്തയാടാ ....എടാ.... അടുത്ത മാസം മുതൽ നിന്റെ മക്കളുടെ സ്കൂൾ ഫീസും,ബസ് ഫീസും സമീറാന്റെ അക്കൗണ്ടിൽ അയക്കേണ്ട. ഉപ്പ വീട്ടിലുണ്ടാവുമ്പോൾ കുടുംബ നാഥൻ ഉപ്പയാണ്.പൈസ മൊത്തം ഉപ്പാന്റെ അക്കൗണ്ടിൽ അയച്ചാൽ മതി. "
ഇതിനാണോ നിങ്ങളെല്ലാം കൂടി ഇത്രയും പ്രാവിശ്യം വിളിച്ചത്? (ഞാൻ )
അതെ, ഇത് ചെറിയ പ്രശ്നമൊന്നുമല്ലല്ലോ ...ആണുങ്ങളാണ് കൈകാര്യക്കാർ ....തലയിരിക്കുമ്പോ, വാലാട്ടുണ്ടാ....(ഉമ്മയാണ്)....
വീട്ടിൽ എന്താണ് വിശേഷം ഉമ്മാ? ഉപ്പാക്ക് അസുഖം കുറവില്ലേ? ഡോക്ടറെ കാണിച്ചിരുന്നില്ലേ? (ഞാൻ)
ആ..എനിക്ക് അത്ര വലിയ അസുഖമൊന്നൂല്യ...നീ ഉമ്മാ പറഞ്ഞ കാര്യത്തിൽ തീരുമാനം പറയ് ....(ഉപ്പയാണ് ).
ഞാൻ രാത്രി വിളിക്കാം ഓഫീസിലാണ് എന്നും പറഞ്ഞു ഞാൻ കാൾ കട്ട് ചെയ്തു.
അപ്പൊ അതാണ് കുഴപ്പം.ഞാൻ മക്കളുടെ ഫീസ് ഭാര്യയുടെ അക്കൗണ്ടിലേക്കാണ് അയക്കുന്നത് .ഇത് വരെ നാട്ടിലേക്കു വീട്ടു ചിലവിനടക്കമുള്ള പൈസയടക്കം ഉപ്പാന്റെ അക്കൗണ്ടിലേക്കായിരുന്നു അയച്ചോണ്ടിരുന്നത്.
" മക്കളുടെ ഫീസും പോട്ടെ എനിക്ക് അത്യാവശ്യം വേണ്ട ചിലവിനുള്ള കാശ് പോലും കിട്ടാൻ നിങ്ങളുടെ ഉപ്പാന്റെ മുൻപിൽ കൈ നീട്ടാൻ എനിക്ക് വയ്യ...നിങ്ങളുടെ പെങ്ങളുടെ ഭാവം കണ്ടാൽ നമ്മുടെ മക്കളുടെ ഫീസ് കൊടുക്കുന്നത് ഉപ്പയാണെന്നാ" ....
കുറച്ചു മാസങ്ങൾക്ക് മുൻപ് നാട്ടിൽ വന്നപ്പോൾ ഭാര്യ പറഞ്ഞ ഈ ഡയലോഗ് കേട്ടിട്ടാണ് ഞാൻ , അവൾക്കുള്ള പോക്കറ് മണിയും,മക്കളുടെ ഫീസും അവളുടെ അക്കൗണ്ടിൽ അയക്കാൻ തുടങ്ങിയത്. അതാണിപ്പോൾ ഭൂലോക പ്രശ്നം പോലെ ഭാര്യയും വീട്ടുകാരും കുത്തിപൊന്തിച്ചിരിക്കുന്നത്.ഇവർക്കൊക്കെ എന്തിന്റെ കേടാ പടച്ചോനെ...
ഫോൺ റിങ് ചെയ്യുന്നു. ഭാര്യയാണ്.
"നിങ്ങളുടെ ഇത്താത്തയോ,ഞാനോ ? ഒരാളെ ഈ വീട്ടിൽ നിൽക്കൂ...അവൾക്ക് അവളുടെ വീട്ടിൽ നിന്നാൽ പോരെ,മറ്റുള്ളവരുടെ സമാധാനം കളയാൻ വേണ്ടി ഇങ്ങട്ട് കെട്ടിയെടുക്കണോ"?
അവളുടെ പരാതിയുടെ കെട്ടഴിക്കുന്നതിനു മുൻപ് ഗൗരവത്തിൽ ഞാനിങ്ങനെ പറഞ്ഞു ഫോൺ കട്ട് ചെയ്തു.
"എടീ..ഞാൻ തിരക്കിലാണ്...നിങ്ങളുടെ രണ്ടു പേരുടെയും പ്രശ്നം ഞാൻ തീർത്തു തരാം...വൈകിട്ട് വിളിക്കാം"
-------------------------------------
-------------------------------------
ഫോൺ കട്ട് ചെയ്തു ഞാൻ ഗൂഗിളിൽ മക്കൾ പഠിക്കുന്ന സ്‌കൂളിന്റെ പേര് സെർച്ച് ചെയ്തു ഫോൺ നമ്പർ എടുത്തു നമ്പർ ഡയൽ ചെയ്തു.
"ഹലോ -MSS ഇംഗ്ലീഷ് മീഡിയം സ്കൂൾ" .....(ഫോണിൽ കിളിനാദം മുഴങ്ങി)
മാഡം...ഞാൻ 1st സ്റ്റാൻഡേർഡിൽ പഠിക്കുന്ന റിസ്‌വിയുടെ ഫാദർ ആണ്.എന്റെ സ്കൂളിന്റെ അക്കൗണ്ട് ഡീറ്റെയിൽസ് ഒന്ന് തരാമോ? ഫീസ് അടക്കാനാണ്.....
ഒരു മിനിറ്റ് ...സാർ ...ഇപ്പോൾ തരാം...
"താങ്ക് യു മാഡം...ഞാൻ ഫീസ് നാളെ ട്രാൻസ്ഫർ ചെയ്യാം. റെസീപ്റ് മക്കളുടെ അടുത്ത് കൊടുത്താൽ മതി"...
ഞാൻ കാൾ കട്ട് ചെയ്ത ശേഷമാണ് ബസ് ഫീസിന്റെ കാര്യം ഓർത്തത്....
ഞാൻ കാൾ കട്ട് ചെയ്ത ശേഷമാണ് ബസ് ഫീസിന്റെ കാര്യം ഓർത്തത്....
(വീണ്ടും സംഭാഷണം )....
മാഡം ..ഒരു കാര്യം ചോദിയ്ക്കാൻ മറന്നു.11 നമ്പർ ബസ്സിന്റെ ഡ്രൈവറുടെ നമ്പർ ഒന്ന് തരുമോ ?
മാഡം ..ഒരു കാര്യം ചോദിയ്ക്കാൻ മറന്നു.11 നമ്പർ ബസ്സിന്റെ ഡ്രൈവറുടെ നമ്പർ ഒന്ന് തരുമോ ?
ഇനി അയാളുടെ അക്കൗണ്ട് നമ്പർ വാങ്ങിക്കണം....നെറ്ബാങ്കിങ് ഉള്ളപ്പോൾ ഞാൻ എന്തിനു എന്റെ സ്വസ്ഥത കളയണം?
By: SeheerOttayil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക