രണ്ടാം ഭാര്യ
==========
==========
"ഇക്കാ.... ,ഈ ഭർത്താക്കൻമാരുടെ സ്നേഹവും ലാളനയുമൊക്കെ അനുഭവിക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണല്ലേ..."
"എന്താപ്പൊ നിനക്കിങ്ങനെയൊക്കെ തോന്നാൻ ?"
"എന്താപ്പൊ നിനക്കിങ്ങനെയൊക്കെ തോന്നാൻ ?"
" അല്ല ,ഞാൻ ആലോചിക്കുവായിരുന്നു, എത്ര പെൺകുട്ടികളാ സ്ത്രീധനം കൊടുക്കാൻ കഴിയാഞ്ഞും നിറവും ഭംഗിയുമില്ലാത്തതിന്റെ പേരിലും കെട്ടുപ്രായം കഴിഞ്ഞ് വീട്ടിൽ നിൽക്കുന്നത്. അവരൊക്കെ ഒരു പാട് കിനാവ് കാണുന്നുണ്ടാവില്ലെ നല്ലൊരു ജീവിതം ?"
" അതിന്?"
"നമ്മുടെ മതത്തിൽ നാലെണ്ണത്തിനെ വരെ കെട്ടാലോ ... ,അപ്പൊ പിന്നെ എല്ലാ ആണുങ്ങളും സൗന്ദര്യമൊന്നും നോക്കാതെ ഓരോന്നിനേം കൂടെ കെട്ടുകയാണേൽ ആ പെൺകുട്ടികൾക്കും കൂടെ ഒരു ജീവിതമാകൂലേ...."
" ഉം.... , എന്നു മുതലാ നിനക്കീ ബുദ്ധിയുദിച്ചത്?"
" ഉം.... , എന്നു മുതലാ നിനക്കീ ബുദ്ധിയുദിച്ചത്?"
"നിങ്ങളിന്നലെ കൂട്ടുകാരനു പെണ്ണു കാണാൻ പോയിട്ട് ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞ് വന്നില്ലേ...
ആ പെൺകുട്ടി എത്ര പേരുടെ മുന്നിലിങ്ങനെ വേഷം കെട്ടി നിന്നിട്ടുണ്ടാവും. പാവം, ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞപ്പോൾ അതിന്റെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും. സൗന്ദര്യമില്ലാതെ പോയത് അതിന്റെ കുറ്റമാണോ?"
ആ പെൺകുട്ടി എത്ര പേരുടെ മുന്നിലിങ്ങനെ വേഷം കെട്ടി നിന്നിട്ടുണ്ടാവും. പാവം, ഇഷ്ടപ്പെട്ടില്ലാന്ന് പറഞ്ഞപ്പോൾ അതിന്റെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും. സൗന്ദര്യമില്ലാതെ പോയത് അതിന്റെ കുറ്റമാണോ?"
" എടീ ഏതെങ്കിലും ഭാര്യമാരു സമ്മതിക്കുമോ വേറൊരുത്തിയെ കൂടി കെട്ടാൻ?
" ഇക്ക വേണേൽ കെട്ടിക്കോ.. എനിക്ക് സമ്മതമാണ്. പക്ഷേ കല്ല്യാണ പ്രായം കഴിഞ്ഞ് വീട്ടുകാർക്കൊരു ഭാരമായി നിൽക്കുന്ന പാവം കുട്ടിയാവണം' "
" അതൊക്കെ ശരി .. പക്ഷേ കെട്ടിക്കൊണ്ടു വന്നാൽ നിന്റെ സ്വഭാവം മാറരുത്. നിങ്ങളു രണ്ടു പേരും നല്ല ഇണക്കത്തോടെ ഈ വീട്ടിൽ കഴിയേണ്ടി വരും. മണവാട്ടിയായതോണ്ട് നമ്മുടെ ബെഡ് റൂം നീ അവൾക്കു നൽകേണ്ടി വരും.പിന്നെ ഞങ്ങളൊന്നിച്ച് പുറത്ത് പോകുമ്പോൾ നീ കുശുമ്പ് കാണിക്കാൻ പാടില്ല. എന്റെ എല്ലാ കാര്യങ്ങളിലും നിങ്ങൾക്ക് രണ്ടു പേർക്കും തുല്യ അവകാശമായിരിക്കും.
ഒന്നും അത്ര നല്ല കാര്യങ്ങളല്ല. ...
എന്നാലും ശരി ,ഒരു വലിയ നന്മ ചെയ്യുകയല്ലെ .. അല്പം ത്യാഗമൊക്കെ ഞാനും സഹിക്കേണ്ടി വരും. എല്ലാം എനിക്ക് സമ്മതം.
ഒന്നും അത്ര നല്ല കാര്യങ്ങളല്ല. ...
എന്നാലും ശരി ,ഒരു വലിയ നന്മ ചെയ്യുകയല്ലെ .. അല്പം ത്യാഗമൊക്കെ ഞാനും സഹിക്കേണ്ടി വരും. എല്ലാം എനിക്ക് സമ്മതം.
"എങ്കിൽ ശരി നമുക്ക് ആലോചിക്കാം''
കെട്ട്യോന്റെ മുഖത്തൊരു കള്ളച്ചിരി.
* * * * * *
കെട്ട്യോന്റെ മുഖത്തൊരു കള്ളച്ചിരി.
* * * * * *
പാതി മയക്കത്തിലെപ്പോഴോ കോളിങ്ങ് ബെല്ലടിക്കുന്നത് കേട്ടാണ് വാതിൽ തുറന്നത്.
നോക്കുമ്പോഴുണ്ട്, പുതു മണവാളന്റെ വേഷത്തിൽ മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് ഇക്ക.പിറകിലിത്തിരി നാണത്തോടെ ഒരു സുന്ദരിക്കോതയും.
" നിന്റെ ഇഷ്ടം പോലെ തന്നെ പാവപ്പെട്ട വീട്ടിലെ കുട്ടിയാ..."
നോക്കുമ്പോഴുണ്ട്, പുതു മണവാളന്റെ വേഷത്തിൽ മുന്നിൽ പുഞ്ചിരിച്ചു കൊണ്ട് ഇക്ക.പിറകിലിത്തിരി നാണത്തോടെ ഒരു സുന്ദരിക്കോതയും.
" നിന്റെ ഇഷ്ടം പോലെ തന്നെ പാവപ്പെട്ട വീട്ടിലെ കുട്ടിയാ..."
കാലമാടൻ പണി പററിച്ചിരിക്കുന്നു .കാണാൻ ഭംഗിയില്ലാത്ത ഒരു പാവം പെൺ കുട്ടിക്ക് ജീവിതം കൊടുക്കാൻ പറഞ്ഞിട്ട് കിട്ടിയ ചാൻസിന് ഒരു സുന്ദരിയെ ഒപ്പിച്ച് വന്നിരിക്കുന്നു.
എന്നിലെ നാഗവല്ലി ഉണർന്നു. പിന്നെ നടന്ന തൊന്നും ഞാനോർക്കുന്നില്ല.ആ നെഞ്ചത്ത് എന്റെ വക പൊങ്കാല യായിരുന്നു.
ഇക്കയുടെ വലിയ വായിലുള്ള നിലവിളി കേട്ട് ഞാൻ കണ്ണുതുറന്നു സ്വബോധത്തോടെ നോക്കുമ്പോഴുണ്ട് പാവം കട്ടിലിനു താഴെ കിടക്കുന്നു .

മനസിലായില്ലേ...
ആദ്യം പറഞ്ഞത് യാഥാർത്ഥ്യം. പിന്നെ സംഭവിച്ചത് അതു വെച്ച് ഞാൻ കണ്ട സ്വപ്നവും. എന്തായാലും അതോടെ ജീവിതത്തിൽ ഞാനല്ലാതെ വേറൊരുത്തിയുണ്ടാവില്ലെന്ന കാര്യത്തിൽ ഒരു തീരുമാനമായി.
അല്ലേലും വല്ല്യ വർത്താനം പറയാമെന്നല്ലാതെ സ്വന്തം കെട്ട്യോൻ വേറൊരുത്തിയെ സ്നേഹിക്കുന്നത് ഏതെങ്കിലും ഭാര്യ സഹിക്കുമോ? അതാണ് അതിന്റെയൊരിത്.
അല്ലേലും വല്ല്യ വർത്താനം പറയാമെന്നല്ലാതെ സ്വന്തം കെട്ട്യോൻ വേറൊരുത്തിയെ സ്നേഹിക്കുന്നത് ഏതെങ്കിലും ഭാര്യ സഹിക്കുമോ? അതാണ് അതിന്റെയൊരിത്.
Finu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക