കാളിങ് ബെല്ലടിച്ചതും ജാനകി വന്നു വാതിൽ തുറന്നു -
“ ചേച്ചി താമസിച്ചോ ? ഞാൻ സാറിനു കഞ്ഞി കൊടുക്കുവായിരുന്നു.. പാവം .. ചേച്ചി വന്നിട്ടു മതീന്ന് കണ്ണ് കാണിച്ചു.. ഒടുവിൽ നിർബന്ധിച്ചു കൊടുത്തു. മരുന്ന് സമയത്തിന് കൊടുക്കണ്ടേ “
“ ചേച്ചി താമസിച്ചോ ? ഞാൻ സാറിനു കഞ്ഞി കൊടുക്കുവായിരുന്നു.. പാവം .. ചേച്ചി വന്നിട്ടു മതീന്ന് കണ്ണ് കാണിച്ചു.. ഒടുവിൽ നിർബന്ധിച്ചു കൊടുത്തു. മരുന്ന് സമയത്തിന് കൊടുക്കണ്ടേ “
അകത്തേക്ക് കയറിയതും അവൾ വാതിലടച്ചു.
“ഉം .. ആശുപത്രി കാര്യങ്ങളല്ലേ.. എല്ലായിടത്തുംനീണ്ട ക്യു, ടെസ്റ്റ്.. ഓ ..വയ്യാതായി “
അശ്രദ്ധയോടെ ബാഗ് വലിച്ചെറിഞ്ഞു, അവൾക്കു മുഖം കൊടുക്കാതെ കിടപ്പു മുറിയിലേക്ക് നടന്നു..
“ ചോറ് എടുക്കട്ടേ ചേച്ചി?” അവൾ പിന്നാലെ വന്നു
“ വേണ്ട, നീ കഴിച്ചിട്ട് പൊക്കോ. വിശക്കുന്നില്ല. കുറച്ചു കഴിയട്ടെ”
“ വേണ്ട, നീ കഴിച്ചിട്ട് പൊക്കോ. വിശക്കുന്നില്ല. കുറച്ചു കഴിയട്ടെ”
മുറിയിലേക്കു ചെല്ലുമ്പോൾ അനിയേട്ടൻ വാതില്കലേക്കു നോക്കി കിടക്കുന്നു .... ബാത്റൂമിൽ പോയി കൈയും മുഖവും കഴുകി .
അടുത്ത് ചെന്നിരുന്ന് കൈ മടിയിലെടുത്തു വെച്ചു .ഒന്നും മിണ്ടാതെ മുഖത്ത് നോക്കികുറെ നേരമിരുന്നു .
അടുത്ത് ചെന്നിരുന്ന് കൈ മടിയിലെടുത്തു വെച്ചു .ഒന്നും മിണ്ടാതെ മുഖത്ത് നോക്കികുറെ നേരമിരുന്നു .
പണ്ടൊക്കെ ഇങ്ങിനെയിരിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകും. പതിയെ പതിയെ എല്ലാം ശീലമാവുന്നു..
വികാരങ്ങൾക്ക് പോലും മരവിപ്പ്!
വികാരങ്ങൾക്ക് പോലും മരവിപ്പ്!
ജാനകി കഞ്ഞി കൊടുത്തു മുഖമെല്ലാം തുടച്ചു വൃത്തിയാക്കിയിട്ടുണ്ട്. വർഷങ്ങൾ കൊണ്ട് അവൾ കിടപ്പു രോഗിയെ നോക്കാൻ നന്നായി പഠിച്ചു ,ഒരു പക്ഷെ എന്നേക്കാൾ..
ഒന്നും മിണ്ടാതെയിരിക്കുന്നത് കൊണ്ടാവും അനിയേട്ടൻ കുറച്ചു നേരം കഴിഞ്ഞു കണ്ണടച്ചു . സാധാരണ ഇങ്ങിനെയല്ല പതിവ് .. പുറത്തു പോയി വന്നാൽ ഓരോ കാര്യങ്ങളും പറഞ്ഞു കേൾപ്പിക്കും .. ഓട്ടോകാരനുമായി തർക്കിച്ചത് , സൂപ്പർ മാർകെറ്റിൽ നിൽക്കുമ്പോൾ ഓമനത്തമുള്ള കുഞ്ഞു നോക്കി ചിരിച്ചതു , കുട്ടിയുടുപ്പിട്ട ഇംഗ്ലീഷ്കാരി വന്നു വഴി ചോദിച്ചപ്പോൾ മനസിലാവാതെ കുഴങ്ങിയത്..
അതെല്ലാം കേട്ട് അനിയേട്ടൻ ഒരു വശത്തേക്ക് ചുണ്ടു കോട്ടി ചിരിക്കും എല്ലാം നേരിൽ കണ്ടത് പോലെ..
പക്ഷെ ഇന്ന് ...
പക്ഷെ ഇന്ന് ...
അസുഖം എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും കുടുംബ ഡോക്ടറായ ആശയെയാണ് കാണാറ് പതിവ്. അവരെ കാണാൻ പോവുന്ന അന്ന് ഏറ്റവും നല്ല സാരിയെടുത്തുടുക്കും. .
കണ്ണാടിക്കു മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് നോക്കുമ്പോൾ അനിയേട്ടൻ ഓർമിപ്പിക്കും.
കണ്ണാടിക്കു മുന്നിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് നോക്കുമ്പോൾ അനിയേട്ടൻ ഓർമിപ്പിക്കും.
“ ഉമേ, നീ രോഗിയാണ് മറക്കണ്ട “
“ ഒന്ന് പോ അനിയേട്ട .. ഡോക്ടർ വരുമ്പോൾ നോക്കിക്കോ അവരുടെ സാരി .. ഇത്ര സാരി ക്രെസ് ഉള്ളയാളെ ഞാൻ കണ്ടിട്ടില്ല.. എവിടെ നിന്നാണ് അവരിത്ര മനോഹരമായ സാരി വാങ്ങുന്നത്? കൊതിയാവുന്നു.”
അനിയേട്ടനെ കൂട്ടാതെ അവരെ കണ്ടു വരുമ്പോഴും ആദ്യം ചോദിക്കുക-
“ ഉമേ ഇന്ന് അവരുടെ സാരി കൊള്ളാമായിരുന്നോ “
കളിയാക്കുകയാണെന്നറിയാമെങ്കിലും പരിഭവിക്കും. “ഉം.. എന്റെ അസുഖം അറിയണ്ട.. ഡോക്ടറുടെ സാരി അറിഞ്ഞാൽ മതീലെ .. പെണുങ്ങളെ പോലെ”
കളിയാക്കുകയാണെന്നറിയാമെങ്കിലും പരിഭവിക്കും. “ഉം.. എന്റെ അസുഖം അറിയണ്ട.. ഡോക്ടറുടെ സാരി അറിഞ്ഞാൽ മതീലെ .. പെണുങ്ങളെ പോലെ”
പിന്നെ വാചാലയാവും .. സാരിയെക്കുറിച്ചു , അവരുടെ സൗന്ദര്യത്തെ കുറിച്ച് , പുതിയ നഴ്സിനെ കുറിച്ച്.. അങ്ങിനെ അങ്ങിനെ
പക്ഷെ ഇന്ന് ..
ഇന്നവർ ഏതു നിറത്തിലെ സാരിയാണ് ഉടുത്തിരുന്നത് .?ഓർക്കാൻ ശ്രമിച്ചിട്ട് സാധിച്ചില്ല
അനിയേട്ടന്റെ കൈ മടിയിൽ നിന്നും മാറ്റി എഴുനേറ്റു ഫോൺ നോക്കി. അപ്പോഴാണ് ഓർത്തത് ഫോൺ ബാഗിൽ നിന്നും എടുത്തില്ല..
ഫോണുമായി തിരിച്ചു വന്നു കസേരയിൽ ഇരുന്നു, നീനുവിനെ വിളിച്ചു.. ഭാഗ്യം! ഒറ്റ തവണ റിങ്ങിൽ അവൾ ഫോൺ എടുത്തു..
“എന്താ അമ്മേ ഈ നേരത്തു?”
“എന്താ അമ്മേ ഈ നേരത്തു?”
“ മോളേ “ എന്റെ ചിലമ്പിച്ച ഒച്ച അവൾ കേട്ട് കാണുമോ?
“ ഞാൻ വെറുതെ .. നിന്റെ ശബ്ദം “
“ അമ്മക്കവിടെ പണിയൊന്നുമില്ലേ .. ഇവിടെ നൂറു കൂട്ടം ജോലിയുടെ ഇടക്കാണ് ഞാൻ”
അവളുടെ വാക്കുകളിൽ അമർഷം.
അനിയേട്ടനെ ഇടം കണ്ണിട്ടു നോക്കി. ആളിപ്പോൾ കണ്ണടച്ച് കിടക്കുകയാണ്.. സംസാരം ശ്രദ്ധിക്കുന്നുണ്ടാവും..
“ നീനു, എനിക്കൊരു കാര്യം പറയാനുണ്ട് “
“ നീനു, എനിക്കൊരു കാര്യം പറയാനുണ്ട് “
“ അയ്യോ അമ്മെ, കുക്കർ അടിക്കുന്നു. ദിലീപിന് വൈറൽ ഫീവർ. അമ്മക്കറിയാല്ലോ അസുഖം വന്നാൽ കൊച്ചു കുട്ടിയെ പോലെ.. എന്റെ അരികിൽ നിന്നും മാറില്ല.. ഞാൻ ഫ്രീ ആവുമ്പോൾ വിളിക്കാം .. ഇപ്പോൾ വെക്കട്ടെ.. “
നീനു ഫോൺ വെച്ചു . ഈ സമയത്തു ദുബൈയിലേക്ക് ഒരു കാൾ ചുമ്മാ സമയം കളയാൻ അമ്മ വിളിക്കുമെന്ന് അവൾ കരുതിയോ ? അല്ലെങ്കിൽ തന്നെ ഇപ്പോൾ അവളുമായി സംസാരം കുറവാണു.. അവൾക്കു തിരക്കാണ്.. ബന്ധങ്ങളെ മറക്കാനുള്ള തിരക്ക് ..
ഉച്ച നേരത്തെ വെയിൽ ജനലിലൂടെ അകത്തേക്ക് കയറാൻ തുടങ്ങി. മുറിയിൽ നല്ല ചൂടും.. ജനൽ പാളി അടച്ചിട്ടു ഫാൻ കൂട്ടിവെച്ചു വീണ്ടും കസേരയിലിരുന്നു.
ഉച്ച നേരത്തെ വെയിൽ ജനലിലൂടെ അകത്തേക്ക് കയറാൻ തുടങ്ങി. മുറിയിൽ നല്ല ചൂടും.. ജനൽ പാളി അടച്ചിട്ടു ഫാൻ കൂട്ടിവെച്ചു വീണ്ടും കസേരയിലിരുന്നു.
അനിയേട്ടന്റെ ശ്വസോശ്വാസം ഉറക്കത്തിന്റെ....
ക്രമമായി താഴുകയും ഉയരുകയും ചെയ്യുന്ന നെഞ്ചിലേക്ക് നോക്കിയിരുന്നപ്പോൾ .. ആരോ പുണരുന്നതായി തോന്നി..
ഇറുകെ ഇറുകെ പുണരുന്ന കൈകളിലേക്ക് കൊതിയോടെ മനസിനെ മേയാൻ വിട്ടു കണ്ണുകളടച്ചു..
ഇറുകെ ഇറുകെ പുണരുന്ന കൈകളിലേക്ക് കൊതിയോടെ മനസിനെ മേയാൻ വിട്ടു കണ്ണുകളടച്ചു..
“ അനിയേട്ടാ, നോക്ക് അടുത്ത ആഴ്ച കല്യാണം നിശ്ചയിച്ച പെണ്ണാ .. അമ്മയെ കെട്ടിപിടിച്ചു കിടക്കുന്നതു ..നാണമില്ലേ നീനു നിനക്ക് ?”
“ ഉം ..അമ്മെ” സുന്ദരമായ മുഖം മാറിലേക്ക് പൂഴ്ത്തി നീനു കൊഞ്ചി
“ ഇനി കല്യാണം കഴിയുന്ന വരെ ഞാൻ അമ്മയുടെ കൂടെ കിടക്കൂ..എന്റെ പൊന്നമ്മ “
കവിളിൽ അവളുടെ ശ്വാസത്തിന്റെ ചൂട്..
കൈയുർത്തി കവിളിൽ തടവിയപ്പോളെത്ര പിടിച്ചു വെച്ചിട്ടും അനുസരണയില്ലാതെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണീർതുള്ളി..
നീനുവിന്റെ കല്യാണ ഫോട്ടോയിലും വീഡിയോയിലുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വധുവും അമ്മയും.
നീനുവിന്റെ കല്യാണ ഫോട്ടോയിലും വീഡിയോയിലുമെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായി വധുവും അമ്മയും.
വർഷങ്ങൾ കൂടിയിരുന്നു ഒരുപാടു കരഞ്ഞത് അന്നാണ്.. ഒരേഒരു മകൾ .. വിവാഹം കഴിച്ചു ഇനി ഭർത്താവിനോടൊപ്പം .. പല പല ചിന്തകളുമായി ആകുലപ്പെട്ടു നടന്ന ദിവസങ്ങൾ.. പക്ഷെ പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ദിലീപ് നല്ലവനായിരുന്നു അവൾ പെട്ടെന്ന് പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെട്ടു.. പതിയെ എല്ലാം മറന്നു..
എല്ലാവരെയും..
രണ്ടു വര്ഷം മുന്നേ അനിയേട്ടന് തളർന്നു വീണപ്പോഴാണ് അവസാനമായവൾ വന്നത് . അന്ന് ജാനകിയെ നോക്കി അവൾ പറഞ്ഞു -
“ജാനകി കൊള്ളാം .അമ്മ പേടിക്കേണ്ട .അച്ഛന്റെ കാര്യം അവൾ നോക്കിക്കൊള്ളും”
അനിയേട്ടന്റെ പെട്ടെന്നുണ്ടായ വീഴ്ച്ചയിൽ ശരിക്കും തളർന്ന നിമിഷങ്ങൾ.. രണ്ടു ദിവസം മാത്രം കൂടെ നിന്ന് കുട്ടികളുടെ പഠന കാര്യം പറഞ്ഞവൾ പെട്ടെന്ന് തന്നെ മടങ്ങി..
ഊണ് കഴിക്കാത്തത് കൊണ്ടാവും, ആകെ തളർച്ച..
.. അനിയേട്ടൻ ഉറക്കത്തിലാണ് .ഒരു ചായ കുടിക്കാം
അടുക്കളയിലേക്കു കടന്ന് കടുപ്പത്തിൽ ചായ എടുത്തു ..
.. അനിയേട്ടൻ ഉറക്കത്തിലാണ് .ഒരു ചായ കുടിക്കാം
അടുക്കളയിലേക്കു കടന്ന് കടുപ്പത്തിൽ ചായ എടുത്തു ..
പതിയെ കുടിച്ചു കൊണ്ട് വീണ്ടും മുറിയിലേക്ക് നടന്നു..
“ ഉമേ , അമ്മ വിളിച്ചിരുന്നു. നല്ല സുഖമില്ലെന്നു നമുക്ക് ഒന്ന് വീട് വരെ പോയാലോ ?”
ഓഫീസിൽ നിന്നും എത്തി ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അനിയേട്ടൻ ചോദിച്ചു.
“ എന്തായിതു അനിയേട്ട? കുട്ടികൾക്കും എനിക്കും ക്ലാസ്സില്ലേ .. ശനിയോ ഞായറോ ആവട്ടെ.. അമ്മയോട് കാത്തിരിക്കാൻ പറയ്.. എപ്പോഴും വിളിക്കുമ്പോൾ ഓടിചെന്നിട്ടാണ് പിന്നേം പിന്നെ വിളികൾ”
ദേഷ്യത്തോടെ എഴുനേറ്റ് അടുക്കളയിലേക്കു നടന്നപ്പോൾ അനിയേട്ടൻ ചായ കപ്പ് താഴെ വെച്ച് മിണ്ടാതെ അകത്തേക്ക് പോയി.
പക്ഷെ അന്ന് രാത്രി അനിയേട്ടന്റെ അമ്മ.....
മുറിയിലാകെ ഇരുട്ടു പരന്നു തുടങ്ങി.. ..
ഇനി നീനു വിളിക്കില്ല.. കുട്ടികൾ സ്കൂളിൽ നിന്നും വന്നിട്ടുണ്ടാകും
“ രണ്ടെണ്ണത്തിനെയും കൊണ്ട് പാടാണ് അമ്മെ.. പിന്നെ സിലബസ് പറയാനും വയ്യ.. കഷ്ടപ്പാട് തന്നെ.. “
“ രണ്ടെണ്ണത്തിനെയും കൊണ്ട് പാടാണ് അമ്മെ.. പിന്നെ സിലബസ് പറയാനും വയ്യ.. കഷ്ടപ്പാട് തന്നെ.. “
അവളിപ്പോൾ കുട്ടികളെ പഠിപ്പിക്കുകയാവും..
ഒരു പക്ഷെ അനിയേട്ടന്റെ അമ്മയെ പോലെ , ഞാനും ഇനിയവളെ ഒരിക്കലും കാണില്ലായിരിക്കും .
ജനാലകൾ കൊട്ടിയടച്ചു .
കിടക്കുന്നതിന് മുന്നേ ബാഗിൽ നിന്നും ബയോപ്സി റിപ്പോർട്ട് ഒന്ന് കൂടെ നോക്കി . ഇനി ജീവിതത്തിൽ ഡോക്ടർ ആശയെ കാണുകയുണ്ടാവില്ല..
ഇപ്പോൾ അവരുടെ സാരി വ്യക്തമായും ഓര്മ വന്നു . ചുവപ്പിൽ മഞ്ഞ പൂക്കളുള്ള സാരി.. അരികിൽ ചെറിയ കസവു. ആ നിറം അവർക്കു നന്നായി ചേർന്ന്നുണ്ടായിരുന്നു.റിസൾട്ട് നോക്കി, എന്നെ നോക്കിയ അവരുടെ മുഖം പതിവിലേറെ ചുവന്നു..
ഐ ലൈനർ കൊണ്ട് നീട്ടി വാലിട്ടെഴുതിയ കണ്ണുകൾ താഴ്ത്തിപ്പിടിച്ചാണ് പിന്നെ അവരെന്നോട് സംസാരിച്ചത്.
കയ്യിലിരുന്ന കടലാസ് തുണ്ടം തുണ്ടമായി കീറി, ജനാല തുറന്നു പുറത്തേക്കു വലിച്ചെറിഞ്ഞു .അതിൽ നിന്നും പറന്നു രണ്ടു മൂന്നു കഷണങ്ങൾ വീണ്ടും അകത്തേക്ക്..
കയ്യിലിരുന്ന കടലാസ് തുണ്ടം തുണ്ടമായി കീറി, ജനാല തുറന്നു പുറത്തേക്കു വലിച്ചെറിഞ്ഞു .അതിൽ നിന്നും പറന്നു രണ്ടു മൂന്നു കഷണങ്ങൾ വീണ്ടും അകത്തേക്ക്..
മുറിച്ചെറിയാനാവാത്ത വിധം എല്ലാം പടർന്നു കഴിഞ്ഞു ..
കിടക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ കണ്ടു, കണ്ണ് തുറന്നു കിടക്കുകയാണ് അനിയേട്ടൻ
കിടക്കുമ്പോൾ അരണ്ട വെളിച്ചത്തിൽ കണ്ടു, കണ്ണ് തുറന്നു കിടക്കുകയാണ് അനിയേട്ടൻ
കിടപ്പറയിലെ ലൈറ്റ് ഇട്ടു .പെട്ടെന്നുണ്ടായ വെളിച്ചത്തിൽ അനിയേട്ടൻ കണ്ണുകൾ ചിമ്മിയടച്ചു.
..
അനിയേട്ടനെ പതിയെ പൊക്കി തലയിണ ചാരി വെച്ചു .. അനിയേട്ടനിപ്പോൾ ഒട്ടും ഭാരം തോന്നാറില്ല.. എല്ലാം ശീലങ്ങൾ..
വല്ലാത്ത കുറ്റബോധം തോന്നി..ഇന്ന് ഞാനൊന്നും അനിയേട്ടനോട്ട് സംസാരിച്ചിട്ടേയില്ല. അനിയേട്ടനെ പതിയെ മാറിലേക്ക് ചേർത്ത് പിടിച്ചു..

നരച്ച മുടിയിഴകളിൽ വിരലോടിച്ചു ,ആ ദിവസത്തിന്റെ അവസാനം , ആദ്യമായി സംസാരിച്ചു തുടങ്ങി...
“ഞാനാദ്യം പോയാൽ വിഷമമാവോ?” Sanee Marie John
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക