
വാങ്ങുവാൻ ആളുണ്ടെങ്കിൽ
ഒരു കടൽ വിൽക്കുവാനുണ്ട്.
ഒരു കടൽ വിൽക്കുവാനുണ്ട്.
കോരിയാലും കോരിയാലും
വറ്റാത്തയത്രയും
ഉപ്പുവെള്ളം
അതിൽ ഓളമടിക്കുന്നുണ്ട്.
വറ്റാത്തയത്രയും
ഉപ്പുവെള്ളം
അതിൽ ഓളമടിക്കുന്നുണ്ട്.
മുങ്ങിത്താഴ്ന്നു പോയ
സ്വപ്നങ്ങളുടെ
ഒരുപാടൊരുപാട് കളിവഞ്ചികൾ
അടിത്തട്ടിൽ കിടന്നു കൊണ്ട്
നെടുവീർപ്പുകളുടെ
നുരയും പതയും
ഉയർത്തുന്നുണ്ട്.
സ്വപ്നങ്ങളുടെ
ഒരുപാടൊരുപാട് കളിവഞ്ചികൾ
അടിത്തട്ടിൽ കിടന്നു കൊണ്ട്
നെടുവീർപ്പുകളുടെ
നുരയും പതയും
ഉയർത്തുന്നുണ്ട്.
ഈ കടലിൽ
വേറൊരാൾക്കും അവകാശമില്ല.
എന്തുകൊണ്ടെന്നാൽ,
ഇതെന്റെ മാത്രം കണ്ണീർക്കടലാണ്...
•••••••••••••••••••••••••••••
സായ് ശങ്കർ,മുതുവറ
വേറൊരാൾക്കും അവകാശമില്ല.
എന്തുകൊണ്ടെന്നാൽ,
ഇതെന്റെ മാത്രം കണ്ണീർക്കടലാണ്...
•••••••••••••••••••••••••••••
സായ് ശങ്കർ,മുതുവറ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക