ഇന്നലെ വൈകീട്ട് ഉറയൊഴിച്ചു വച്ച
കട്ടിത്തൈര്, ഒരു പിടി കാന്താരിമുളക്,
പിന്നെ ഞാൻ വേണ്ടെന്നു പറഞ്ഞ പാവയ്ക്കാതോരനു പകരം പ്രണയപുരസ്സരം അവൾ പകർന്നുതന്ന കടുമാങ്ങാ അച്ചാർ...
എല്ലാം നല്ല കുത്തരിച്ചോറിനോട് ചേർത്ത്
വാട്ടിയെടുത്ത വാഴയിലിൽ പൊതിഞ്ഞ്
സഞ്ചിയിലെടുത്താണ് വാണിയമ്പാറ എസ്റ്റേറ്റിലേക്ക് തിരിച്ചത്.
ഹൈവേയിലേക്ക് മൂന്ന് കിലോമീറ്റർ വന്ന് ഇന്നലെ ഉച്ചക്ക് കഴിച്ച വൃത്തികെട്ട ആസാമി പൊറോട്ടയുടെ ദുഃസ്വാദ് നാവിലിപ്പഴും തിണിർത്തു നിൽക്കുന്നു.

പത്തു മണിക്ക് പണിക്കാർ കാപ്പിക്കു കയറിയപ്പോൾ ചായ കുടിക്കാൻ പോയില്ല. അതിനും ഒരു കിലോമീറ്റർ പോണം. ചുക്കുവെള്ളം കൊണ്ടുവന്ന കുപ്പിയെടുക്കാൻ ബാഗു തുറന്നതും, വാടിയ ഇലയുടെയും തൈരിന്റേയും അച്ചാറിന്റെയുമെല്ലാം ഗന്ധങ്ങൾ
കൂടിക്കലർന്ന് ഒരു കൊടുങ്കാറ്റു വീശി.
അതു നാസാരന്ധ്രങ്ങളിൽക്കൂടി കടന്ന് എങ്ങനെയാണ് വയറ്റിൽ ഒരു ആർപ്പുവിളി ഉയർത്തിയതാവോ? രാവിലെ പോരുമ്പോൾ
ഇഡ്ഢലി ആറെണ്ണം കഴിച്ച കാര്യം മാത്രമല്ല ,
പൊതിച്ചോറ് ഉച്ചക്കുള്ളതാണെന്നും ഞാൻ
പൊടുന്നനെ മറന്നു.
"ഒന്നും കഴിക്കുന്നില്ലേ " എന്ന് പണിക്കാർ നേരത്തേ ചോദിച്ചതിന് -കഴിച്ചിട്ടാ വന്നത്- എന്നു തന്നെയല്ലേ പറഞ്ഞതെന്ന സംശയത്തോടെ
ഞാൻ പൊതിച്ചോറു തുറക്കുന്നത് അവർ അപ്പുറത്തിരുന്നു നോക്കിയിരിക്കണം.

വെള്ളായിയപ്പന്റെ കണ്ണീരുപ്പു കലർന്ന പൊതിച്ചോറിനേതു ഗന്ധമായിരുന്നിരിക്കും ?
ഓർക്കവയ്യ. (എന്തിനാപ്പൊ ഇതോർത്തതാവോ?)
ഓർക്കവയ്യ. (എന്തിനാപ്പൊ ഇതോർത്തതാവോ?)
പാറക്കല്ലിലെ പരപ്പിൽ
വിസ്തരിച്ചിരിക്കാൻ തുടങ്ങുമ്പോഴാണ്
അമ്മയുടെ ഫോൺ വിളി.
സാധാരണ അത്യാവശ്യങ്ങളൾക്ക് മാത്രമേ ഈ സമയങ്ങളിൽ വിളിക്കൂ എന്നതുകൊണ്ട്,
കൈയിൽ ചോറായോ എന്നതൊന്നും നോക്കാതെ തിടുക്കത്തിൽ ഫോണെടുത്തു -
- സരോജിനീ നെ ഓർമ്മില്ലേ നെനക്ക്?
അവര് മരിച്ചൂന്ന്. ദിപ്പൊ ഭാസ്ക്കരനാ
പറഞ്ഞേ.
വീട്ട്ല് പാടത്ത് പണിക്ക് ണ്ടാർന്ന് ല്ല്യേ..
ആ സരോജിന്യന്നേ...ൻറെ ഒപ്പായിരുന്നു.
നീയെപ്പഴാ എത്വാ, യ്ക്കൊന്ന്
കാണാൻ
പോണംന്ന് ണ്ട്.....
ഞാൻ നേരത്തെ വരാമെന്ന് സമാധാനിപ്പിച്ച്
ഫോൺ വച്ചു.

ഈശ്വരാ, ഇപ്പോൾ പൊതിച്ചോറിന്റെ മണം അഞ്ചാം ക്ലാസ് സി യിലേക്ക് കൊണ്ടുപോകുന്നു.
നല്ല ചോറ്റുപാത്രം ഇല്ലാത്തതിനേക്കാൾ , തിരികെ വരുമ്പോൾ
പുസ്തകക്കെട്ടിനൊപ്പം രണ്ടു കിലോമീറ്റർ പാത്രം പിടിച്ചു നടക്കേണ്ട എന്ന കാരണവും കൂടെയുണ്ട്, വരടിയം യു.പി. സ്കൂളിലേക്ക് മാറിയതിൽപ്പിന്നെ എനിക്കു പൊതിച്ചോറുമതി എന്ന് വീട്ടിൽ വാശി പിടിക്കാൻ.

അന്നും മോരും മുളകും, വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു കടുമാങ്ങാക്കഷ്ണവും മാത്രമാണ് കൊല്ലം മുഴുവനും ചോറിന് കൂട്ടുണ്ടാവുക......
ക്ലാസ്സിലെ പകുതിയിലേറെപ്പേരും ഉച്ചക്ക് വീട്ടിൽ പോയി ഉണ്ടു വരുന്നവരാണ്.
രണ്ടു കാന്താരി മുളകിന്,
ഒരു കഷ്ണം ഓംലെറ്റു പകരം തരുന്ന നന്ദനാണെന്നെ ബാരിസ്റ്റർ പഠിപ്പിച്ചത്.
രണ്ടു കാന്താരി മുളകിന്,
ഒരു കഷ്ണം ഓംലെറ്റു പകരം തരുന്ന നന്ദനാണെന്നെ ബാരിസ്റ്റർ പഠിപ്പിച്ചത്.
ഓടിക്കളിച്ച് തളർന്ന ഒരു ഒഴിവു പിരിയഡിൽ,
അവശതയോടെ ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് ഒറ്റക്ക് ചെന്നുകയറിയപ്പോൾ,
വേണുവിന്റെ സീറ്റിനടിയിൽ ഒരു പെൺകുട്ടി കുനിഞ്ഞിരിക്കുന്നു.
അത് അഞ്ചു ബി യിലെ ഒരു കുട്ടിയാണെന്ന് മുഖമുയർത്തിയപ്പോൾ മനസ്സിലായി.
അടുത്തുചെന്ന് നോക്കുമ്പോൾ അവൾ നന്ദന്റെ ചോറ്റുപാത്രം തുറന്ന്
തിടുക്കത്തിലെന്തോ തിന്നുകയാണ്....
ദേ.... കള്ളി....
എന്നു ഞാൻ ഉറക്കെ ഒച്ചവച്ചപ്പോൾ
പലരും ഓടിക്കൂടി.
ആ കുട്ടിയെ ടീച്ചേഴ്സ് റൂമിലേക്ക് വിളിപ്പിച്ചു,
ആരൊക്കെയോ അവളെ കളളീയെന്നു വിളിക്കുന്നുണ്ടായിരുന്നു.മുഖം കുനിച്ചു നടന്ന ആ കള്ളിയുടെ കണ്ണിലെന്തായിരുന്നുവെന്നറിയില്ല.
ഞാനൊരു കുറ്റം കണ്ടെത്തിയ
ക്ലാസ് ഹീറോ ആയപ്പോൾ, എനിക്കു കിട്ടുമായിരുന്ന ഒരു തുണ്ട് ഓംലെറ്റ് നഷ്ടപ്പെട്ടത് മറന്നു -
എന്റെ പൊതിച്ചോറ് ഞാനും നന്ദനും
പങ്കുവച്ചു.

പിന്നെയും സ്വാദ് ഒട്ടും കുറയാതെ
മോരും മുളകും മാത്രമായി പൊതിച്ചോറുകൾ
എത്ര കൊണ്ടുപോയി !
മോരും മുളകും മാത്രമായി പൊതിച്ചോറുകൾ
എത്ര കൊണ്ടുപോയി !
അടുത്ത വേനലാരംഭത്തിൽ
വൈക്കോലു തല്ലാൻ വന്ന
കുറുമ്പയ്ക്കും സരോജിനിക്കുമൊപ്പം
കറുത്തു മെലിഞ്ഞ
ഒരു പെൺകുട്ടിയുണ്ടായിരുന്നു.
രാവിലെ പഴംകഞ്ഞി മോന്തി
പുസ്തകക്കെട്ടും പൊതിച്ചോറുമായി
ഇടംവലം നോക്കാതെ ഓടിയിറങ്ങുമ്പോൾ,
മുളവടികൾ ഇരുകയ്യിലുമേന്തി വിരിച്ചിട്ട
വൈക്കോൽകന്നിൽ
കുപ്പിവള കിലുക്കത്തിന്റെ
താളത്തോടെ തല്ലി നിവരുന്ന പുതിയ ആളാരാണെന്ന് തിരക്കാനൊന്നും നേരമില്ലായിരുന്നു.
സ്കൂളിൽ നിന്നും തിരികെ വരുമ്പോഴാണ്
സരോജിനിയുടെ കൂടെ തല്ലിപ്പൊഴിച്ച നെല്ല്
പഴന്തുണിയിൽ കിഴികെട്ടി ഇറങ്ങാൻ തുടങ്ങുന്ന പെൺകുട്ടിയെ ശ്രദ്ധിച്ചത്.
നന്ദന്റെ ചോറ്റുപാത്രം കട്ടുതുറന്ന കള്ളിപ്പെണ്ണ്.
ഒന്നും സംഭവിച്ചിട്ടില്ലാത്ത
നിഷ്ക്കളങ്കച്ചിരിയോടെ
അവൾ നടന്നു നീങ്ങുന്നതെനിക്കു സഹിച്ചില്ല.
ഞാൻ ഓടിച്ചെന്ന് അമ്മയോടു വിശദീകരിച്ചു,
വൈക്കോലു തല്ലാൻ വന്നതൊരു കള്ളിയാണെന്ന്.
അമ്മ പറഞ്ഞു:
കള്ളിയൊന്നുമല്ലടാ
അച്ഛനുപേക്ഷിച്ച രണ്ടു മക്കൾക്കും
സരോജിനിക്കും
വിശപ്പു മാറ്റാൻ കഴിയാത്ത
കർക്കടകമാണ്
വർഷം മുഴുവൻ.
ആ കുട്ടി ഇപ്പോൾ
അമ്മയെ
സഹായിക്കാൻ
സ്കൂളിൽ പോക്ക്
അവസാനിപ്പിച്ചത്രേ.....

വർഷമെത്ര പൊഴിഞ്ഞു.....
പാടങ്ങളെല്ലാം പലവഴി പോയപ്പോൾ,
സാരോജിനിയെയും, കുറുമ്പയെയും മറ്റും കാണാതെയായി.
ഊരുചുറ്റുന്ന ജീവിതത്തിൽ
എന്തൊക്കെയാണിങ്ങനെ
ഒഴുകി മറഞ്ഞതാവോ...?!
പാടങ്ങളെല്ലാം പലവഴി പോയപ്പോൾ,
സാരോജിനിയെയും, കുറുമ്പയെയും മറ്റും കാണാതെയായി.
ഊരുചുറ്റുന്ന ജീവിതത്തിൽ
എന്തൊക്കെയാണിങ്ങനെ
ഒഴുകി മറഞ്ഞതാവോ...?!
തൈരിന്റെ
നെയ്മണം കൊണ്ടാകാം,
പൊതിച്ചോറിലാകെ
കറുത്ത ഉറുമ്പുകൾ നിറഞ്ഞു പൂത്തത് !
.....................
നെയ്മണം കൊണ്ടാകാം,
പൊതിച്ചോറിലാകെ
കറുത്ത ഉറുമ്പുകൾ നിറഞ്ഞു പൂത്തത് !
.....................
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക