
പത്തു പതിനഞ്ചു വർഷം മുമ്പാണ്.
ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തി ഡ്രസ്സ് മാറുമ്പോളാണ് അടുക്കളയിൽ നിന്നും ഉമ്മ വിളിച്ചു പറഞ്ഞത്.
"ഡാ ..നഫീസേ അനക്കൊരു എഴുത്ത് വന്നിട്ടുണ്ട് "
ഇതാരപ്പാ എനിക്ക് എഴുത്തയക്കാൻ.. ഇനി വല്ല പെമ്പിള്ളേരും...ഛെ..
നമ്മക്കങ്ങനെ ഒരു ഭാഗ്യംകിട്ടാൻ വഴിയില്ല.
ഇതാരപ്പാ എനിക്ക് എഴുത്തയക്കാൻ.. ഇനി വല്ല പെമ്പിള്ളേരും...ഛെ..
നമ്മക്കങ്ങനെ ഒരു ഭാഗ്യംകിട്ടാൻ വഴിയില്ല.
ലുങ്കിയും എടുത്തുടുത്ത് അടുക്കളയിൽ എത്തി.
“ഏതോ ഇക്കി ഇക്കി ബേങ്കീന്നാ "
ഉമ്മ ഒരു കവർ എടുത്ത് നീട്ടി.
"ഉമ്മാ ഇത് ഇക്കി ഇക്കി ബേങ്ക് അല്ല - ICICI ബാങ്ക് "
" ഒന്ന് പോടാ, ഇംഗ്ലീഷ് അക്ഷരം പെറുക്കിപ്പെറുക്കി ബായിക്കാനാ ഇല്ലാത്ത കാശും കൊടുത്ത് നിന്നെയൊക്കെ കോളേജിൽ വിട്ട് പഠിപ്പിച്ചേ ..
പയേ നാലാം ക്ലാസ്സ് പഠിച്ച ഞമ്മളെത്ര ഭേദം " ഉമ്മ കെറുവിച്ചു ..
പയേ നാലാം ക്ലാസ്സ് പഠിച്ച ഞമ്മളെത്ര ഭേദം " ഉമ്മ കെറുവിച്ചു ..
ഉമ്മയെ പിണക്കിയാൽ അത്താഴത്തിന് കഞ്ഞീം മുളകരച്ചതും കഴിക്കേണ്ടി വരുമെന്നറിയാവുന്നതിനാൽ കൂടുതൽ തർക്കിക്കാൻ പോയില്ല.
വരാന്തയിലെ കസേരയിലിരുന്ന് "ഇക്കി ഇക്കി ബാങ്കിൻറെ" ലെറ്റർ തുറന്നു വായിച്ചു.
കഴിഞ്ഞ തവണ ബാങ്കിൽ ചെന്നപ്പോൾ സുന്ദരിയായ ഒരു സ്റ്റാഫ് ക്രെഡിറ്റ് കാർഡ് വേണോന്ന് ചോദിച്ചു. ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സുന്ദരി എന്തെങ്കിലും വേണോന്നു ചോദിക്കുന്നത് . വേണ്ടാന്ന് എങ്ങിനെ പറയും. ആപ്ലിക്കേഷൻ വാങ്ങി ഒപ്പിട്ടു കൊടുത്തു.
ഞാനൊപ്പിടുന്നത് കണ്ട് കൂടെ വന്ന കൂട്ടുകാരൻ ഹാരിസും ഒരാപ്ലിക്കേഷൻ വാങ്ങി , അതാ സുന്ദരിയുടെ കയ്യിൽ തിരികെ കൊടുത്തപ്പോൾ അവളുടെ വിരലുകൾ അവന്റെ വിരലിൽ അറിയാതെ സ്പർശിച്ചത് അവനെ തരളിതനാക്കുന്നത് കണ്ടപ്പോ എനിക്കും ഒരു പൂതി.
എന്റെ അപ്ലിക്കേഷൻ തിരികെ വാങ്ങി അവളുടെ കയ്യിൽ ഒന്നുകൂടി കൊടുത്താലോ എന്നാലോചിച്ചു. അല്ലേ വേണ്ട , ക്രെഡിറ്റ് കാർഡ് കിട്ടട്ടെ ഇവളെ വീണ്ടും വീണ്ടും കാണാൻ വരണം എന്ന് മനസ്സിലുറച്ച് അന്നവിടെ നിന്നും പൊന്നു.
എന്റെ അപ്ലിക്കേഷൻ തിരികെ വാങ്ങി അവളുടെ കയ്യിൽ ഒന്നുകൂടി കൊടുത്താലോ എന്നാലോചിച്ചു. അല്ലേ വേണ്ട , ക്രെഡിറ്റ് കാർഡ് കിട്ടട്ടെ ഇവളെ വീണ്ടും വീണ്ടും കാണാൻ വരണം എന്ന് മനസ്സിലുറച്ച് അന്നവിടെ നിന്നും പൊന്നു.
അന്ന് ക്രെഡിറ്റ് കാർഡിന് അപേക്ഷിച്ചതിന്റെ മറുപടിയാണ് ബാങ്കിൽ നിന്നും വന്നിരിക്കുന്നത്. അതിൽ ആലങ്കാരികമായ ഭാഷയിൽ വിനയത്തോടെ എഴുതിയിരുന്നത്, നമ്മടെ സാധാരണ ഭാഷയിൽ പറഞ്ഞാൽ ദേ, ദിതാണ്..
" ബഹുമാനപ്പെട്ട ദരിദ്രവാസി..
താങ്കളുടെ സാമ്പത്തീക ചുറ്റുപാട് പരിശോധിച്ചതിൽ നിന്നും നിനക്ക് ക്രെഡിറ്റ് കാർഡ് തരുവാനുള്ള യാതൊരുവിധ യോഗ്യതയും ഇല്ലെന്ന് ഞങ്ങൾക്ക് ബോധ്യായി. എന്നെങ്കിലും ഞങ്ങൾ തീരുമാനം മാറ്റുകയാണെങ്കിൽ അറിയിക്കുന്നതായിരിക്കും.
എന്ന് ഒപ്പ്”
താങ്കളുടെ സാമ്പത്തീക ചുറ്റുപാട് പരിശോധിച്ചതിൽ നിന്നും നിനക്ക് ക്രെഡിറ്റ് കാർഡ് തരുവാനുള്ള യാതൊരുവിധ യോഗ്യതയും ഇല്ലെന്ന് ഞങ്ങൾക്ക് ബോധ്യായി. എന്നെങ്കിലും ഞങ്ങൾ തീരുമാനം മാറ്റുകയാണെങ്കിൽ അറിയിക്കുന്നതായിരിക്കും.
എന്ന് ഒപ്പ്”
ആ പേപ്പർ കുനുകുനെ കീറി മുറ്റത്തേക്കെറിഞ്ഞു.
"ഫ പുല്ലേ .. നിന്റെയൊരു കാർഡ്,."
ശമ്പളം കിട്ടുന്ന ദിവസം ഒഴിച്ച് മാസത്തിലൊരിക്കലും അക്കൗണ്ടിൽ നൂറു രൂപയിൽ കൂടുതൽ ബാലൻസ് വെക്കാറില്ല. അവന്മാര് നമ്മുടെ സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിക്കാണും. അതാവാം നിരാകരിക്കാനുള്ള കാരണം.
ബാങ്കിൽ കാശൊള്ളവനെന്തിനാ ക്രെഡിറ്റ് കാർഡ്, അതങ്ങെടുത്തു ചിലവാക്കിയാൽ പോരെ. ഹല്ല പിന്നെ.
അത്താഴം കഴിഞ്ഞ് പുതച്ചുമൂടി ഉറങ്ങാൻ കിടന്നപ്പോ ബാങ്കിലെ സുന്ദരി വീണ്ടും ഓർമ്മയിൽ വന്നു, അവളെയൊന്ന് മുട്ടുവാനുള്ള അവസരം പോയതിൽ നല്ല വിഷമമുണ്ട്. മനസ്സിനെ ഒരുവിധം ശാന്തമാക്കി കിടന്നുറങ്ങി. പക്ഷെ അടുത്ത ദിവസം രാവിലെ തന്നെ ചങ്കിൽ തീ കോരിയിടാൻ ഒരുത്തൻ ബൈക്കുമോടിച്ചുവന്നു- നമ്മ്ടെ ഹാരിസ്..
വന്ന വഴി അവനെന്നോട് ഒരു ചോദ്യം "നീയെപ്പോഴാ
ബാങ്കിൽ പോണേ"
ബാങ്കിൽ പോണേ"
"എന്തിന്"
"അല്ല നിനക്ക് അവിടുന്ന് ലെറ്റർ വന്നില്ലേ, ക്രെഡിറ്റ് കാർഡ് വാങ്ങാൻ ചെല്ലാൻ, ദേ എനിക്ക് വന്നല്ലോ."
ആദ്യമായി കിട്ടിയ പ്രണയലേഖനം കാണിക്കുന്നത് പോലെ ബാങ്കിൽ നിന്നും വന്ന ലെറ്റർ എന്നെ കാണിച്ചു. ബാങ്കിൽ വന്ന് ക്രെഡിറ്റ് കാർഡും പിൻ നമ്പറും വാങ്ങിക്കോളാൻ അതിൽ എഴുതിയിട്ടുണ്ട്. ഓൻറെയൊരു ഭാഗ്യം.
ആദ്യമായി കിട്ടിയ പ്രണയലേഖനം കാണിക്കുന്നത് പോലെ ബാങ്കിൽ നിന്നും വന്ന ലെറ്റർ എന്നെ കാണിച്ചു. ബാങ്കിൽ വന്ന് ക്രെഡിറ്റ് കാർഡും പിൻ നമ്പറും വാങ്ങിക്കോളാൻ അതിൽ എഴുതിയിട്ടുണ്ട്. ഓൻറെയൊരു ഭാഗ്യം.
"നീ പൊയ്ക്കോ എനിക്ക് ഇന്നിത്തിരി തിരക്കാണ്"
അവൻ ഒറ്റയ്ക്ക് ബാങ്കിൽ പോകുന്നതും ബാങ്കിലെ സുന്ദരിയുമായി സൊള്ളുന്നതും ഓർത്തപ്പോൾ നെഞ്ചിലൊരു വല്ലാത്ത നീറ്റല്. എന്ത് ചെയ്യും.. വിധി.
"ആ പിന്നെ ഇന്ന് ക്രെഡിറ്റ് കാർഡ് കിട്ടിയതിന് ചെലവ് ചെയ്യാം, വൈകിട്ട് എന്നെ ഒന്ന് വിളിക്ക് " .. ഹാരിസ് ഉദാരമനസ്കനായി.
വൈകിട്ട് തൊട്ടടുത്തുള്ള ടൗണിൽ പോയി ഒരു മുന്തിയ ഹോട്ടലിൽ കയറി. അന്നൊക്കെ ടൗണിൽ ക്രെഡിറ്റ് കാർഡ് അനുവദിക്കുന്നത് ആ ഒരു ഹോട്ടലിൽ മാത്രമാണ്. ഹാരിസ് രണ്ടു ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. കഴിക്കുന്നതിനിടയിൽ അവൻ അന്ന് ബാങ്കിൽ ക്രെഡിറ്റ് കാർഡ് സെക്ഷനിലെ സുന്ദരിയുമായി സല്ലപിച്ച കാര്യവും അവന്റെ മൊബൈൽ നമ്പർ കൊടുത്തതുമെല്ലാം പറഞ്ഞപ്പോൾ എന്തുകൊണ്ടെന്നറിയില്ല ബിരിയാണിക്കും വല്യ സ്വാദൊന്നും എനിക്ക് തോന്നിയില്ല.
ബില്ല് പേ ചെയ്യാൻ ക്രെഡിറ്റ് കാർഡ് കൊടുത്തപ്പോൾ ഒരു പ്രശനം - മിനിമം അഞ്ഞൂറ് രൂപയ്ക്കെങ്കിലും ബില്ലടിച്ചാലേ ക്രെഡിറ്റ് കാർഡ് വാങ്ങൂ. അല്ലെങ്കിൽ കാശായിട്ട് കൊടുക്കണം. ഇപ്പൊ ബില്ല് വെറും നൂറ്റമ്പത് രൂപയേ ആയിട്ടുള്ളൂ. എന്റേം അവന്റെം കയ്യിൽ കാശൊന്നുമില്ല. ക്രെഡിറ്റ് കാർഡ് ഉള്ള ധൈര്യത്തിലാ ഭക്ഷണം കഴിച്ചത്. കാബൂളി വാലയിലെ കന്നാസിനെയും കടലാസ്സിനെയും പോലെ കുടവും തൂക്കി വെള്ളം കോരാൻ പോകുന്ന രംഗം മനസ്സിലൂടെ മിന്നിമറഞ്ഞു. ഒടുവിൽ അവിടുത്തെ സപ്ലയർ ചേട്ടന്റെ ഉപദേശപ്രകാരം ഒരു നാലഞ്ച് ബിരിയാണി കൂടി പാഴ്സൽ ആയി വാങ്ങി ബില്ല് അഞ്ഞൂറ് തികച്ചു.
ക്രെഡിറ്റ് കാർഡിൽ ആദ്യത്തെ പേയ്മെന്റ് ചെയ്യുമ്പോൾ - ഹാരിസിന്റെ മുഖത്ത് ആദ്യരാത്രിക്ക് മണവറയിലേക്ക് പോകുന്ന കല്യാണച്ചെക്കന്റെ സന്തോഷം., ചാരിതാര്ഥത. അത് കണ്ടപ്പോൾ എന്റെ നെഞ്ചെരിച്ചൽ കൂടി.
"നിനക്കറിയോ അമ്പതിനായിരം രൂപയാ എന്റെ കാർഡിലെ ലിമിറ്റ്. അത് മാത്രമല്ല ATM ൽ നിന്നും പണമായി പതിനായിരം രൂപ വരെ എടുക്കാം".
ഹാരിസിന് കാർഡിന്റെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.
ഹാരിസിന് കാർഡിന്റെ വിശേഷങ്ങൾ പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല.
"ഈ മാസം വാങ്ങണ സാധനങ്ങളുടെ പണം നമ്മൾ അടുത്ത മാസം ബാങ്കിൽ കെട്ടിയാൽ മതി. ഇനി അഥവാ പൈസ തികഞ്ഞില്ലെങ്കിൽ ഒരു മിനിമം എമൗണ്ട് കെട്ടിയാലും മതി "
വാ പൊളിച്ചു കേട്ട് നിൽക്കേണ്ടത് എന്റെ കടമയല്ലേ കാരണം അവൻ വാങ്ങിത്തന്ന ബിരിയാണിയാണ് വയറ്റിൽ.
ആഴ്ചകൾ കടന്നു പോകെ ഹാരിസിന്റെ ജീവിതത്തിൽ ആ ക്രെഡിറ്റ് കാർഡ് കൊണ്ട് വന്ന സൗഭാഗ്യങ്ങൾ കണ്ടുകണ്ട് എന്റെ കണ്ണ് മഞ്ഞളിച്ചു പോയി.
പുതിയ ബ്രാൻഡഡ് ഷർട്ട്, ജീൻസ്, റൈബാന്റെ ഗ്ലാസ് , P. ഉമയുടെ ഷൂസ് (PUMA ), കഴുത്തിലൊരു സ്വർണമാല. , വല്ലപ്പോഴും മാത്രം ഷഡ്ജം ധരിച്ചിരുന്നവന്റെ ജീന്സിനു വെളിയിൽ ഇലാസ്റ്റിക് കാണാൻ പാകത്തിന് ജോക്കിയുടെ ജെട്ടി.
(പണ്ടൊരിക്കൽ ഞങ്ങൾ ആറ്റിൽ കുളിക്കുമ്പോൾ ഹാരിസവന്റെ പഴകി തുള വീണ ഷഡ്ജം കഴുകിയിട്ട് കുറച്ചു വേഗത്തിൽ കുടഞ്ഞു. നോക്കുമ്പോൾ ഓന്റെ കൈയിൽ അതിന്റെ ഇലാസ്റ്റിക് മാത്രം. ലേശം തുണിയുണ്ടായിരുന്നത് തെറിച്ചുപോയി. ആ ഇലാസ്റ്റിക് മാത്രം ഇട്ട് രണ്ടു മാസം നടന്നവന്റെ ഇപ്പോഴത്തെ ഗമ സഹിക്കാൻ പറ്റണില്ലല്ലോ എന്റെ അള്ളാ...
അതുമാത്രമല്ല, എവിടെയെങ്കിലും സർക്കീട്ട് പോകുമ്പോൾ എന്റെ ഷൂ കടം വാങ്ങാറുള്ളവനാ. എന്നിട്ട് പുതിയ ഷൂ വാങ്ങിയപ്പോൾ രണ്ടു സൈസ് ചെറുത് വാങ്ങിയിരിക്കുന്നു, ഞാനെങ്ങാനും കടം ചോദിച്ചാൽ പാകമാകില്ലെന്ന് പറഞ്ഞ് തരാതിരിക്കാനുള്ള സൈക്കിളോടിക്കൽ മൂവ്മെന്റ്.
ഒമ്പതാം സൈസ് കാല് ഏഴാം സൈസ് ഷൂസിൽ കുത്തിക്കയറ്റി ഞെരിപിരി കൊണ്ട് നടക്കുന്ന കണ്ടില്ലേ, പഹയൻ..)
ഒമ്പതാം സൈസ് കാല് ഏഴാം സൈസ് ഷൂസിൽ കുത്തിക്കയറ്റി ഞെരിപിരി കൊണ്ട് നടക്കുന്ന കണ്ടില്ലേ, പഹയൻ..)
മാസങ്ങൾ കടന്നു പോയി.
ഇടയ്ക്കിടയ്ക്ക് അവന്റെ ഫോണിൽ ചില കാളുകൾ വരും, ചോദിച്ചപ്പോ അവൻ പറഞ്ഞത് ആ ബാങ്കിലെ പെങ്കൊച്ചാണെന്നാ . ഇക്കി ഇക്കി ബാങ്കിലെ സുന്ദരിയോട് പണ്ട് തോന്നിയ ഇഷ്ടം ഞാൻ പൂർണ്ണമായും മനസ്സിൽ നിന്നും പിഴുതു കളഞ്ഞു. ആദ്യമൊക്കെ പഴയ നെഞ്ചെരിച്ചൽ ഉണ്ടാകുമായിരുന്നു. പിന്നെ പിന്നെ അത് പതിയെ മാറി.
അവളേതായാലും ഹാരിസിന് ഉള്ളതാ, അല്ലേ പിന്നെ ഇടയ്ക്കിടയ്ക്ക് അവനെ ഇങ്ങനെ ഫോണിൽ വിളിക്കുമോ. അവളുടെ ഫോൺ വന്നാൽ ഹാരിസ് എന്റടുത്തൂന്ന് ദൂരെ മാറി നിന്നേ സംസാരിക്കത്തൊള്ളൂ.
“കാര്യം പ്രേമമൊക്കെയാ പക്ഷെ ഏത് നേരോം ഇവളിങ്ങനെ വിളിച്ചോണ്ടിരിക്കുന്നത് എന്തൊരു കഷ്ടാ എന്റെ നഫീസേ.. "
" എന്നാ നീ നിന്റെ മൊബൈൽ നമ്പർ മാറ്റ്, എന്നിട്ടാ നമ്പർ അവൾക്ക് കൊടുക്കാതിരി. പ്രശനം തീരുമല്ലോ ".. ഹല്ല പിന്നെ അവന്റെയൊരു മുടിഞ്ഞ ജാഡ.
ഞാനത് വെറുതെ പറഞ്ഞതാ. പക്ഷെ രണ്ടുദിവസം കഴിഞ്ഞപ്പോൾ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് ഹാരിസ് അവന്റെ പഴയ ഫോൺ നമ്പർ മാറ്റി. ചോദിച്ചപ്പോ പറഞ്ഞത് ബാങ്കിലെ പെങ്കൊച്ചിന്റെ ആങ്ങളമാര് വിവരം അറിഞ്ഞെന്നും അവര് വിളിച്ച് ചീത്ത പറയാൻ തുടങ്ങിയത് കൊണ്ട് മാറ്റിയതാണെന്നുമാണ്.
ഞാനന്നത് വിശ്വസിച്ചു ,
ഒരു ദിവസം ഞാനും ഹാരിസും ടൗണിൽ നിന്നും ബൈക്കിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു. ഒരു കാറ് ഞങ്ങളെ ഓവർ ടേക് ചെയ്ത് സഡൻ ബ്രേക്കിട്ട് നിർത്തി. അതിൽ നിന്നും നല്ല സ്മാർടായിട്ട് വേഷം ധരിച്ചു ടൈയൊക്കെ കെട്ടിയ ഒന്ന് രണ്ടു പേർ പുറത്തിറങ്ങി. അവർ വന്ന് ഹാരിസിനോട് സ്വകാര്യമായിട്ട് എന്തോ പറഞ്ഞു.
ഹാരിസ് എന്നോട് ബൈക്കെടുത്തു വീട്ടിലേക്ക് പൊക്കോളാൻ പറഞ്ഞു. വന്നിരിക്കുന്നവർ ആ ബാങ്കിലെ പെങ്കൊച്ചിന്റെ ആങ്ങളമാരാണെന്നു൦, വിവാഹത്തേക്കുറിച്ച് ചില കാര്യങ്ങൾ സംസാരിക്കാനായി ബാങ്കിലേക്ക് കൂട്ടികൊണ്ടുപോകുകയാണെന്നും കൂടി.
"ഇതാണോ നിന്റെആ ബാങ്കിലെ ലൈനിന്റെ ആങ്ങളമാര്, ഹൈ കൊള്ളാലോ നല്ല ഡീസന്റ് ടീമാണല്ലോടാ".
അവൻ വെറുതെ തലയാട്ടി. വന്ന ഡീസന്റ് ടീം അൽപ്പം ബലം പ്രയോഗിച്ചുതന്നെ ഹാരിസിനെ അവർ വന്ന കാറിൽകയറ്റി ഓടിച്ചു പോയി. അവർ പോയിക്കഴിഞ്ഞപ്പോളാണ് എനിക്ക് ബോധോദയം ഉണ്ടായത്. ഹാരിസിനെ അവർ കൊണ്ടുപോയത് അവന്റെ കല്യാണക്കാര്യം സംസാരിക്കാനാണ്. അപ്പോൾ അവന്റെ കൂടെ വേണ്ടപ്പെട്ടവർ ആരെങ്കിലും വേണം.
അവനാളൊരു പിടിപ്പില്ലാത്തവനാ, കാര്യങ്ങൾ വ്യക്തമായി സംസാരിക്കാനറിയില്ല.
ഞാൻ വേഗം ബൈക്കെടുത്ത് ഹാരിസിന്റെ വീട്ടിലേക്ക് വിട്ടു. ഓന്റെ ബാപ്പ പറമ്പിൽ കിളയ്ക്കുന്നുണ്ടായിരുന്നു. കാര്യങ്ങള് ചുരുക്കി പറഞ്ഞു. ഒരു കുപ്പായമിടീച്ചു ബൈക്കിൽ കേറ്റി. പോണ വഴി ഉസ്മാനിക്കേടെ ഇറച്ചിക്കട കണ്ടപ്പോൾ ഹാരിസിന്റെ ബാപ്പ വണ്ടി നിർത്തിച്ചു. ഹാരിസിന്റെ മാമയാണ് ഉസ്മാനിക്ക.
പോത്തിറച്ചി വെട്ടിക്കൊണ്ടിരുന്ന ഉസ്മാനിക്കയെ വണ്ടിയിലിരുന്ന്കൊണ്ട്തന്നെ ബാപ്പ വിളിച്ചു.
"ഉസ്മാനെ .. മ്മ്ടെ ഹാരിസിന് ഒരാലോചന പെണ്ണിന് ബാങ്കിലാ ജോലി, നീയൊന്നിങ്ങ് വന്നു വണ്ടീകേറ് മ്മക്കവിടെവരെ ഒന്ന് പോണം"
കേട്ടപാതി കേൾക്കാത്ത പാതി ഉസ്മാനിക്ക ഒരു ഷർട്ടും എടുത്തിട്ട് ബൈക്കിൽ വന്നു കയറി. ഞങ്ങള് മൂന്നുപേരും ബാങ്കിലെത്തിയപ്പോ കൗണ്ടറിൽ ഇരുന്ന സുന്ദരിയെ കാണിച്ചിട്ട് ഞാൻ അവരോടു പറഞ്ഞു.
"ദേ, ഇതാ ഹാരിസിന്റെ പെണ്ണ് "
നല്ല മൊഞ്ചത്തി പെങ്കൊച്ച്. അവർക്ക് രണ്ടുപേർക്കും കുട്ടിയെ ഇഷ്ടമായി എന്നാലും കാര്യങ്ങൾ അറിയണോല്ലോ. ബാപ്പ അവളുടെ അടുത്ത് ചെന്ന് പേര് ചോദിച്ചു.
"അന്റെ പേരെന്താടി കൊച്ചേ " അവൾക്ക് ആളെ മനസ്സിലായികാണില്ല. എങ്കിലും പേര് പറഞ്ഞു .
"മേരി "
"അപ്പൊ അതാണ് കാര്യം, .. എന്റെ ചെക്കനെകൊണ്ട് ഒരു അന്യമതക്കാരിയെ നിക്കാഹ് കഴിപ്പിക്കാനുള്ള ഏർപ്പാടാണല്ലേ. ചത്താലും നമ്മള് സമ്മതിക്കൂല "
മാനേജരുടെ ഗ്ലാസ് ക്യാബിനുള്ളിൽ ഹാരിസും മുമ്പ് കണ്ട ഡീസന്റ് അളിയന്മാരും.. ബാപ്പ അതിനുള്ളിലേക്ക് കലിതുള്ളിക്കൊണ്ട് ഓടിക്കയറി.
"ഇതെന്താ വെള്ളരിക്കാപട്ടണമോ, എന്നോട് ചോയിക്കാണ്ട് ങ്ങളെന്റെ മോന്റെ നിക്കാഹ് ഒരു നസ്രാണിച്ചിയുമായി നടത്താൻ പോവാ.."
മാനേജർ ആദ്യമൊന്ന് പകച്ചു, പിന്നെ കൂടെ നിന്നവരോട് കയർത്തു
മാനേജർ ആദ്യമൊന്ന് പകച്ചു, പിന്നെ കൂടെ നിന്നവരോട് കയർത്തു
"ഇതാരാ.. പെർമിഷൻ വാങ്ങാതെ എന്തിനാ ഇയാളെ .ഉള്ളിലേക്ക് വിട്ടത് "..
"എന്റെ ചെക്കന്റെ നിക്കാഹ് ഞാനറിയാതെ ഏർപ്പാടാക്കീട്ട്, ഞാനാരാന്നോ .. ഇങ്ങക്ക് എന്റെ സുഭാവം ശരിക്കറിയില്ല.. " ബാപ്പ പിന്നേം ചൂടായി.
ഹാരിസ് വേഗം വന്ന് ബാപ്പാനെ സമാധാനിപ്പിച്ചു.
ഹാരിസ് വേഗം വന്ന് ബാപ്പാനെ സമാധാനിപ്പിച്ചു.
"ബാപ്പ ഒന്നടങ്ങ്, ഇത് ഞങ്ങള് വേറെ ഒരു കാര്യമാ സംസാരിച്ചുകൊണ്ടിരിക്കുന്നത്" പറയുന്നതിനിടയിൽ അവനെന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി.
എന്നിട്ട് ശബ്ദം താഴ്ത്തി എന്റെ കാതിൽ ഒരു മുട്ടൻ തെറി.
"നീയെന്തിനാടാ ഇവരെ ഇങ്ങോട് വിളിച്ചോണ്ടുവന്നത്"
"നീയെന്തിനാടാ ഇവരെ ഇങ്ങോട് വിളിച്ചോണ്ടുവന്നത്"
"ഹല്ല നിന്റെ കല്യാണക്കാര്യം സംസാരിക്കുമ്പോ നമ്മുടെ ആൾക്കാരും വേണ്ടേ കൂടെ, അതോണ്ട് വിളിച്ചോണ്ട് വന്നതാ" ഞാനൊരു നല്ല കാര്യം ചെയ്തിട്ട് അവനെന്നെ തെറിപറയുന്നു ദ്രോഹി.
ബാങ്ക് മാനേജരുടെ കണ്ണൊക്കെ ദേഷ്യം കൊണ്ട് തക്കാളിപോലെ ചുവന്നു. അങ്ങേര് ബാപ്പാന്റെ നേർക്ക് തിരിഞ്ഞു .
"ടോ തന്റെ മകന് പെണ്ണാലോചിക്കാനല്ല ഞങ്ങള് വിളിച്ചോണ്ട് വന്നിരിക്കുന്നത്. ദേ ഇവനേ.. ഇവൻ കുറേക്കാലമായി ഞങ്ങളെ ഇട്ട് വട്ടം കറക്കുന്നു. ഒരുലക്ഷത്തി പതിനോരായിരമാ നിങ്ങടെ ചെക്കൻ ബാങ്കിലേക്ക് തരാനുള്ളത്. ക്രെഡിറ്റ് കാർഡ് വാങ്ങി അന്തോംകുന്തോമില്ലാണ്ട് ചിലവാക്കീട്ട്, ബാങ്കിനെ പറ്റിക്കാൻ ഫോൺ നമ്പറും മാറ്റി ഒളിച്ചുകളിക്കുന്നു"
"അള്ളാ.... ഒരുലക്ഷത്തിപതിനോരായിരം രൂപയോ, നിങ്ങളിതാരോട് ചോയിച്ചിട്ടാ ഈ ഹിമാറിന് കൊടുത്തേ"
ബാപ്പയുടെ സംശയം തീർക്കാൻ മാനേജർ കയ്യിലെ ഫയൽ തുറന്നു കാണിച്ചു.
" ദേ.. ഇതുനോക്ക് ക്രെഡിറ്റ് കാർഡിന് അപ്ലൈ ചെയ്യുംമ്പോൾ ഇവന്റെ അക്കൗണ്ടിൽ ഒന്നേമുക്കാൽ ലക്ഷം രൂപ ബാലൻസ് ഉണ്ടായിരുന്നു. ഒരു നല്ല കസ്റ്റമർ ആണെന്ന് വിചാരിച്ചാ അന്നിവന് കാർഡ് അനുവദിച്ചത്" ബാങ്ക് മാനേജർ ഹാരിസിന് ക്രെഡിറ്റ് കാർഡ് കൊടുക്കുവാനുള്ള സാഹചര്യം വ്യക്തമാക്കി.
"അത് അവന്റെ പെങ്ങള് കൊച്ചിന്റെ കല്യാണത്തിന് വേണ്ടി ഞാൻ ഇവന്റെ അക്കൗണ്ടിൽ ഇട്ടേർന്ന കാശല്ലേ.. അത് നമ്മള് കല്യാണാവശ്യത്തിന് എടുത്തല്ലോ, അത് കണ്ടാ നിങ്ങള് ഇവന് ലോൺ കൊടുത്തേ. അതൊക്കെ ഇരിക്കട്ടെ . ടാ കുരിപ്പെ നീ ഈ പൈസയെല്ലാം എടുത്തെന്തു ചെയെതെടാ "
ചോദ്യം തീരും മുമ്പേ ബാപ്പയുടെ തഴമ്പുള്ള കൈ ഹാരിസിന്റെ ചെകിട്ടിൽ "ഠപ്പേ" ന്ന് വീണു.
ഹാരിസ് ആദ്യമായ് പോലീസിന്റെ അടികൊണ്ട കള്ളനെപ്പോലെ തന്റെ കുറ്റങ്ങളത്രയും ഒറ്റശ്വാസത്തിൽ ഏറ്റുപറഞ്ഞു.
"ബാപ്പ.. ഞാൻ ഒരമ്പത്തിനായിരമേ ചിലവാക്കിയിട്ടുള്ളൂ .. ബാക്കിയൊക്കെ ഇവര് ചുമ്മാ കൂട്ടി പറയണതാ.. രണ്ട് ഷർട്ടും മൂന്ന് ജീൻസും ഒരു മാലേം ദേ ഈ ഷൂസും പിന്നെ നാലഞ്ച് ജെട്ടീം ഒരഞ്ചാറു ബിരിയാണീം... അത് മാത്രേ ഞാൻ വാങ്ങീട്ടുളൂ"
ആ ലിസ്റ്റ് കേട്ടപ്പോ പണ്ടൊരിക്കൽ അവൻ വാങ്ങിത്തന്ന ബിരിയാണി ദഹിക്കാതെ തികട്ടി വന്നു.
ബാങ്ക് മാനേജർ ഇടപെട്ടു.. "അതേയ് മിസ്റ്റർ , ക്രെഡിറ്റ് കാർഡിന് പലിശ എത്രയാണെന്നു തനിക്കറിയാമോ.. കൃത്യ സമയത്തു തിരിച്ചടച്ചില്ലേ മുപ്പത്തിയാറ് ശതമാനമാ .. മുതലും പലിശേം പിഴയും ചേർത്ത് കണക്ക് കൃത്യമായി ദേ ഈ പേപ്പറിൽ ഉണ്ട് .. ബാപ്പയും മകനും ഇതിനൊരു സമാധാനമുണ്ടാക്കീട്ടിവിടുന്നു പോയാ മതി "
അത്രയും നേരം എല്ലാം കണ്ടുകൊണ്ടിരുന്ന ഉസ്മാനിക്ക കേറി ഇടപെട്ടു
"അല്ല സാറേ ഈ ചെക്കനിതുവരെ ഒരു ജോലിയൊന്നും ആയില്ല. ങ്ങടെ ഈ ബാങ്കിൽ ഓനൊരു പണികൊട് എന്നിട്ട് മാസാമാസം ഓന്റെ ശമ്പളത്തീന്ന് ഈ കാശ് അങ്ങട് പിടിച്ചൂടേ , ഓനൊരു ജോലീം കിട്ടും ങ്ങടെ കാശും കിട്ടും"
അത് കേട്ട മാനേജർ അന്ന് പറഞ്ഞ തെറി പിന്നിതുവരെ ജീവിതത്തിൽ ഞാൻ കേട്ടിട്ടില്ല.
ഞാനും ഉസ്മാനിക്കയും കാബിനിൽ നിന്നും പുറത്തു ചാടി. ഇനിയിവിടെ നിന്നാൽ തടി കേടാകും.
പുറത്തേക്ക് നടക്കുമ്പോൾ കണ്ടു ആ സുന്ദരി ഒരു പുതിയ കസ്റ്റമറെ ചാക്കിടുന്നു.
പുറത്തേക്ക് നടക്കുമ്പോൾ കണ്ടു ആ സുന്ദരി ഒരു പുതിയ കസ്റ്റമറെ ചാക്കിടുന്നു.
"സർ താങ്കൾക്ക് ക്രെഡിറ്റ് കാർഡ് വേണോ"
അത് കണ്ടപ്പോൾ നട്ടപ്പാതിരയ്ക്ക് ഒരു യക്ഷി തന്റെ മുമ്പിൽ അകപ്പെട്ട ഇരയോട് "ചുണ്ണാമ്പുണ്ടോ " എന്ന് ചോദിക്കുന്നപോലെയാണ് എനിക്കപ്പോ തോന്നിയത്.
By
Saji M Mathews
Saji M Mathews
Good :-)
ReplyDelete