Slider

മുഖം മൂടി

0



"നാം സ്ത്രീകൾ കൂടുതൽ കരുത്ത്‌ ആർജ്ജിക്കേണ്ടിയിരിക്കുന്നു... പുരുഷനുമുന്നിൽ കരഞ്ഞു കണ്ണീർ വാർത്ത്‌ ജീവിക്കേണ്ടവരല്ല നാം സ്ത്രീകൾ ... മാറ്റം അത്‌ അനിവാര്യമാണു...!\"

തനിക്കുമുന്നിൽ അണി നിരന്നിരുന്ന സ്ത്രീ ജനങ്ങളെ അഭിവാദ്യം ചെയ്തു കൊണ്ട്‌ ആ വനിത സ്ത്രീ \"ശാക്തീകരണ യത്നം\" എന്ന സെമിനാർ ഉത്ഘാടനം ചെയ്തു.
സദസ്സ്‌ തികഞ്ഞ കരഘോഷത്തോടെ ആ വാക്കുകൾ നെഞ്ചിലേറ്റി.

ശേഷം സന്ധ്യമയങ്ങി ആ വനിത തന്റെ വീട്ടിലെത്തി ടി വി തുറന്ന് അതിനു മുന്നിൽ സ്ഥാനമുറപ്പിച്ചു....

താൻ ഇന്നലെ അഭിനയിച്ച കണ്ണീർ സീരിയൽ കാണുവാൻ ആരംഭിച്ചു...!

\"ഞാൻ ഒരു പെണ്ണല്ലെ ഗോപേട്ടാ.... ഞാൻ എങ്ങനെ ഈ പ്രതിസന്ധി തരണം ചെയ്യും .. ഒരു പെണ്ണിനു പരിമിതികൾ ഏറെയാണു ഗോപേട്ടാ...\"\"

എന്നീ സ്വന്തം ഡയലോഗുകൾ കണ്ടും കേട്ടുമാസ്വദിച്ചു ലക്ഷക്കണക്കിനു വരുന്ന തന്റെ സ്ത്രീ പ്രേക്ഷകരോടൊപ്പം ആ വനിത കണ്ണുനീർ വാർത്ത്‌ സായൂജ്യമടഞ്ഞു...!

© ശ്രീജിത്ത്‌ ജെ ബി



Name:sreejith jb
Email:sreejith0001sree@gmail.com
Phone:8289897778
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo