ഇന്ന് വിവാഹിതരാകുന്ന എഫ്ബി സുഹൃത്തിന്റെ പ്രിയ കൂട്ടുകാരിക്കും ആ പെൺകുട്ടിയുടെ വരനും ഈ കഥ സമർപ്പിക്കുന്നു
-----------------------------------------------------------------------------
-----------------------------------------------------------------------------
"ഹേയ് കുട്ടീ തന്റെ പേരെന്താ"""
ഹിന്ദിയിലൂടെയുള്ള അവന്റെ ചോദ്യം കേട്ട് ഹരിത ആദ്യമൊന്ന് അമ്പരന്നു.....
അത് തന്നെയായിരിക്കില്ലെന്ന വിചാരത്തിൽ അവളതു ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു....
വീണ്ടും ആ ചോദ്യം പിന്നിൽ നിന്നും മുഴങ്ങിയപ്പോൾ അത് തന്നെയാണ് വിളിക്കുന്നതെന്ന് അവൾക്കു മനസിലായി.....
"ഞാൻ കുട്ടിയോട് തന്നാണു ചോദിച്ചത്..."
അറിയാവുന്ന മലയാളത്തിൽ അവനതു പറഞ്ഞൊപ്പിച്ചു....
"എന്റെ പേര് താനറിഞ്ഞട്ട് എന്തു സാധിക്കാനാ..."
അവൾ തിരിച്ചടിച്ചു...
"എനിക്കു തന്നെ കെട്ടാനാണു...."
"ഹ ഹാ ഹാ...ബെസ്റ്റ്...ഡോ ഞാൻ പ്ലസ് വൺ ആയതെയുള്ളൂ...എനിക്കിപ്പോൾ പ്രേമിക്കാനൊന്നും സമയമില്ല...താൻ തന്റെ കാര്യം നോക്കി പൊയ്ക്കോ...."
അത്രയും പറഞ്ഞിട്ടവൾ തിരിച്ച് നടന്നു....
പിന്നീടുള്ള ദിവസങ്ങളിലെല്ലാം അവൾ സ്കൂൾ വിട്ടു വരുന്ന വഴികളിലെല്ലാം അവൻ കാത്തു നിന്നിരുന്നു...അവൾ മൈൻഡു ചെയ്യാതെ നടക്കും...
എങ്കിലും അവൻ നിരാശപ്പെടാതെ പല ദിവസങ്ങളിലും കാത്തു നിന്നു...
ദിവസങ്ങൾ മാസങ്ങളും വർഷങ്ങളുമായി കൊഴിഞ്ഞു വീണു....
എന്നിട്ടും അവൻ പ്രതീക്ഷ കൈവിടാതെ കാത്തു നിൽക്കുമായിരുന്നു....
അവളുടെ പ്ലസ്ടൂ പഠന കാലയളവ് അവസാനിക്കാറായ ടൈമിൽ പെട്ടന്നാണു അവൻ അപ്രത്യക്ഷനായത്....
പലപ്പോഴും അവന്റെ കാത്തുനിൽപ്പ് അവൾ ശ്രദ്ധിച്ചിരുന്നെങ്കിലും പഠനത്തിനു അവൾ പ്രാധാന്യം നൽകിയിരുന്നു....
ദിവസങ്ങൾ അവനെ കാണാതിരിക്കുമ്പോൾ ഉള്ളിലൊരു നൊമ്പരമുയരുന്നത് അവളറിഞ്ഞു....
ദിവസങ്ങൾ ഓരോന്നും കൊഴിയുമ്പഴും അവളാകെ അസ്വാസ്ഥയായിരുന്നു....
"അവനെന്തു പറ്റി...എന്നുളള ചിന്ത അവളെ പഠനത്തിൽ പിന്നോക്കം വലിച്ചു....
കൂട്ടുകാരിയുടെ ഏട്ടന്റെ സഹായത്താൽ അവനെ കുറിച്ച് അവൾ തിരക്കിയറിഞ്ഞു...
" ആൾ നോർത്ത് ഇന്ത്യൻ ആണ്... അച്ഛനു കേരളത്തിൽ ജോലിയായതിനാൽ ഇവിടെയിപ്പോൾ സ്ഥിര താമസമാണ്....
തന്നെ കാണാനായി വരുന്ന ദിവസം ആക്സിഡന്റ് ഉണ്ടായി കാലൊടിഞ്ഞ് അവൻ ആശുപത്രിയിൽ ആയിരുന്നു....
"തന്റെയൊരു അനുകൂല മറുപടി അവനു കിട്ടിയിരുന്നെങ്കിൽ അവനു ആക്സിഡന്റ് സംഭവിക്കുക ഇല്ലായിരുന്നു... എന്ന ചിന്ത അവളെ വല്ലാതെ അലട്ടി...'
" അവൻ ആത്മാർത്ഥമായി തന്നെയാണ് തന്നെ സ്നേഹിച്ചത്..അല്ലെങ്കിൽ ദിവസങ്ങൾ തനിക്കായി കാത്തു നിൽക്കില്ലായിരുന്നു...."
മനസ്സിൽ ആനന്ദ പൂത്തിരി കത്തുന്നത് അവൾ അറിഞ്ഞു...അവനെ വീട്ടിൽ പോയൊന്നു കാണാൻ അവൾ തീരുമാനം എടുത്തു...
പ്രിയ കൂട്ടുകാരിയെയും കൂട്ടി അവൾ അവന്റെ വീട്ടിലെത്തി...
അവളെ കണ്ടതും അവൻ അത്ഭുതപ്പെട്ടു... വീട്ടുകാർക്ക് അവളെ പരിചയപ്പെടുത്തുമ്പോൾ അവന്റെ മിഴികളിൽ വിടർന്ന സന്തോഷമവൾ ശ്രദ്ധിച്ചു....
അവളുടെ ഇഷ്ടമാണെന്ന മറുപടി അവനെ വളരെയേറെ ആഹ്ലാദിപ്പിച്ചു....
വീട്ടിൽ വന്നു ആലോചിക്കാൻ അവൾ പറഞ്ഞു....
മകളെടുക്കുന്ന തീരുമാനം തെറ്റില്ലെന്നറിയാവുന്ന അവളുടെ മാതാപിതാക്കൾ വിവാഹത്തിനു സമ്മതം മൂളി....
തന്റെ പെണ്ണാണിവൾ എന്ന് സാക്ഷ്യപ്പെടുത്താൻ നല്ലൊരു ദിവസം നോക്കി തന്റെ പേര് ആലേഖനം ചെയ്ത മോതിരമവൻ അവളുടെ വിരലിൽ അണിയിച്ചു....
പിന്നീട് ഫോൺ വിളി വഴി കൂടുതൽ അറിയുകയും ഇരുവരുടെയും സ്വഭാവവിശേഷങ്ങൾ മനസ്സിലാക്കി പൊരുത്തപ്പെട്ടു....
തുടർന്ന് നല്ലതായി പഠിച്ചു നല്ലൊരു ജോലി സമ്പാദിച്ചു....
നീണ്ട വർഷങ്ങളുടെ പ്രണയത്തിനൊടുവിൽ അവരിന്നു വിവാഹിതരാകുന്നു.....
ലൈസൻസു കിട്ടിയെങ്കിലും പരിശുദ്ധ പ്രണയം എല്ലാ കാലഘട്ടത്തിലും നില നിൽക്കുമെന്ന് ഈ യുവമിഥുനങ്ങൾ തെളിയിച്ചു....
NB :"ഇന്നു കതിർമണ്ഡപത്തിൽ വിവാഹിതരാകുന്ന ഒരിക്കലും കണ്ടട്ടില്ലാത്ത യുവമിഥുനങ്ങൾക്കു പരിശുദ്ധ പ്രണയം ദാമ്പത്യത്തിൽ ഉടനീളം നില നിർത്താൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു.....
A story by സുധീ മുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക