#എന്റെഓപ്പോൾ
ഭാഗം - 28
ഭാഗം - 28
ബ്രഹ്മദത്തന്റെ മുഖം പതിവിലും മങ്ങിയിരുന്നു ഒരു ക്രൂരത നിറഞ്ഞ തിളക്കം. അയാൾ പോയി കുറച്ച് വെള്ളം കൊണ്ട് വന്ന് എന്റെ മുഖത്ത് തളിച്ചു. ഞാൻ ലഹരിയിൽ നിന്ന് കുറച്ച് മുക്തനായപോലെ മുഖമുയർത്തി നോക്കി.
മനോജ്, രാവിലെ തന്നെ നമ്മൾ തിരിച്ച് പോകുന്നു.
ഞാൻ തലയാട്ടി.
അതിരാവിലെ തന്നെ ബ്രഹ്മദത്തൻ എന്നെ വിളിച്ചെഴുന്നേൽപ്പിച്ചു. ഹോട്ടൽ ബിൽ അടച്ചതിന് ശേഷം ഞങ്ങൾ തിരികെ തിരുവില്വാമലയിലേക്ക് തിരിച്ചു. ഞാൻ ഒന്നും അറിഞ്ഞതായി ഭാവിച്ചില്ല.
ദിവ്യ ചേച്ചി?
രാത്രി തന്നെ തിരികെ പോയി... അയാൾ മറുപടി പറഞ്ഞു.
മനോജ് നമ്മളിവിടെ വന്നെന്നും ദിവ്യയെ കണ്ടെന്നും ആരുമറിയുവാൻ പാടില്ല?
അതെന്താ ചേട്ടാ ?
ഞാൻ ചില കാര്യങ്ങൾ പറയാം. നീ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എല്ലാം വ്യക്തമായി തന്നെ പറയാം.
ദിവ്യ ഇവിടെ വന്നത് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സംസാരിക്കുവാനാണ്. മുല്ലിശ്ശേരി മനയുടെ മഹത്വവും പെരുമയും ഞാൻ പറയാതെ തന്നെ നിനക്കറിയാമല്ലോ.
അറിയാം ചേട്ടാ... എന്താ കാര്യം?
അങ്ങനെയെങ്കിൽ ആ തറവാടിന്റെ പേരും പെരുമയും മഹത്വവും ഒരു സുപ്രഭാതത്തിൽ പോയ് മറിഞ്ഞ് പോയാലോ?
ഇത്ര വർഷങ്ങളായിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പിന്നെ എന്താണിങ്ങനെയൊരു സംസാരം?
മനോജ്, ചില കുടുംബ വിഷയങ്ങൾ തറവാട്ടിൽ നടക്കുന്നുണ്ട്, മീനാക്ഷിയാണ് ആ പ്രശ്നത്തിന്റെ കേന്ദ്ര ബിന്ദു.
ആര് നമ്മുടെ മീനുക്കുഞ്ഞോ?
അതെ നമ്മുടെ ദിവ്യ നമ്പൂതിരിയുടെ മകൾ മീനാക്ഷി!
ആ കുഞ്ഞ് എന്താണ് ചെയ്തത്?
അതൊക്കെ പിന്നെ സംസാരിക്കാം. ഇപ്പോൾ ഞാൻ പറയുന്ന പോലെ നീ ചെയ്യണം.
പറയു, ഞാനെന്താണ് ചെയ്യേണ്ടത്....
പറയാം , ഇപ്പോൾ നീ വണ്ടി ഓടിക്കൂ, ഞാൻ പിന്നീട് സംസാരിക്കാം ബാക്കി കാര്യങ്ങൾ.
ശരി ചേട്ടാ..
എന്ന് പറഞ്ഞ് ആ യാത്രയിൽ പിന്നെ ഞങ്ങൾ ഒട്ടും സംസാരിച്ചില്ല. എന്തോ വലിയൊരു ആലോചനയിലായിരുന്നു ബ്രഹ്‌മദത്തൻ.
പിറ്റേ ദിവസം രാവിലെ എന്റെ വീട്ടിലേക്ക് ഒരാളെ അയച്ച് വേഗം ഇല്ലാത്തോട്ട് ചെല്ലുവാൻ പറഞ്ഞതനുസരിച്ച് ഞാൻ ചെന്നു.
ആരായായിരുന്നു വന്നത് ? ജെറോം ചോദിച്ചു
അത് എന്റെ ഒരു സ്നേഹിതൻ ഒരു ടാക്സി ഡ്രവറായിരുന്നു.
എന്നിട്ട് ? എബ്രഹാം കോശി സമയമൊട്ടും കളയാതെ ചോദിച്ചു.
ഇല്ലത്ത് ചെന്നപ്പോൾ ബ്രഹ്മദത്തനുണ്ടായിരുന്നു.
എന്നെ കണ്ടതും തൊടിയിലേക്ക് കൂട്ടികൊണ്ട് പോയി ഏതൊരു മനുഷ്യനേയും ഞെട്ടിപ്പിക്കുന്നൊരു കാര്യം പറഞ്ഞു.
എന്താണാ കാര്യം? ആനി ഗൗരവത്തോടെ ചോദിച്ചു.
പറയാം മാഡം, എനിക്കൊരു ഗ്ളാസ് വെള്ളം വേണം, മനോജിന്റെ മുഖവും ദേഹവും ആ സമയം കൊണ്ട് വിയർത്ത് കുളിച്ചിരുന്നു.
ആനി വാങ്ങി വെച്ചിരുന്ന ഒരു കുപ്പി മിനറൽ വെള്ളം മനോജിന് കൊടുത്തു. അര ലിറ്റർ വെള്ളം ഒറ്റയടിക്ക് അവൻ കുടിച്ച് തീർത്തു.
പറയൂ മനോജ് ബ്രഹ്മദത്തൻ പറഞ്ഞ ആ ഞെട്ടിപ്പിക്കുന്ന കാര്യം എന്താണ്? ജെറോം വീണ്ടും ഒട്ടും സമയം കൊടുക്കാതെ ചോദിച്ചു.
അയാൾ തന്റെ തോളിൽ കിടന്ന ഒരു ബായ്ഗ് തന്നിട്ട് പറഞ്ഞു. ഇതിൽ ക്ലോറോഫോമും പഞ്ഞിയും, ഒരു സിറിഞ്ചും ഒരു 5ml മരുന്നുമുണ്ട്.
ഇതെന്തിനാണ്, ഞാൻ ചോദിച്ചു...
മീനാക്ഷി ഇനി ഒന്നും ഓർക്കുവാൻ പാടില്ല. അടുത്ത ദിവസം അവൾ ഗന്ധർവ്വ കാവിൽ പോകുമ്പോൾ ക്ളോറോfom മണപ്പിച്ച് അവളുടെ ഞെരമ്പിൽ ഈ സിറിഞ്ചിൽ മരുന്ന് നിറച്ച് കയറ്റണം. ഞെരമ്പിൽ കയറ്റുവാൻ ബുദ്ധിമുട്ടാണെങ്കിൽ ശരീരത്തിൽ എവിടെയെങ്കിലും അല്പം കയറ്റി ഈ മരുന്ന് ശരീരത്തിൽ പ്രവേശിപ്പിക്കണം.
സർ, എനിക്ക് എനിക്കിത് ചെയ്യുവാൻ പറ്റില്ല. എന്തിനാണ് ആ കുഞ്ഞിനോടിത് ചെയ്യുന്നത്?
നിനക്ക് ചെയ്യുവാൻ പറ്റില്ലെങ്കിൽ ഞാനിത് ചെയ്യും. എന്നാൽ ഈ കാര്യം പുറത്ത് പറഞ്ഞാൽ നീയും നിന്റെ കുഞ്ഞുങ്ങളും പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ല.
ബ്രഹ്മദത്തന്റെ ആ വാക്കുകൾ കേട്ടതും ഒരു നിമിഷത്തേക്ക് ഞാനെന്റെ മക്കളെ ഓർത്തു. ഞാൻ ചിന്തിച്ചു, എനിക്കിത് പറ്റില്ലെന്ന് പറഞ്ഞാൽ അയാളിത് ചെയ്യും.
ഞാൻ പെട്ടെന്ന് പറഞ്ഞു. ഞാൻ ചെയ്യാം!
അപ്പോൾ തന്നെ ഒരു കെട്ട് നോട്ട് കയ്യിൽ വെച്ച് തന്നിട്ട് പറഞ്ഞു, ഇനിയും തരാം, എല്ലാം കഴിഞ്ഞിട്ട്. ഞാൻ ആ നോട്ടിലേക്ക് നോക്കിയപ്പോൾ മീനുവിന്റെ മുഖം അതിൽ തെളിഞ്ഞ് നിൽക്കുന്ന പോലെ തോന്നി.
എന്നിട്ട് മനസ്സിൽ പറഞ്ഞു.. ഇല്ല ഞാനിത് ചെയ്യില്ല. മീനുക്കുഞ്ഞിനെ ഞാൻ രക്ഷിക്കും, ആ പാവത്തിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി എവിടേക്കെങ്കിലും പറഞ്ഞയക്കും. ഈ കാപാലികന്മാരുടെ കൈയിൽ നിന്നും ആ സാധു പെങ്കൊച്ചിനെ രക്ഷിക്കും. എന്നാലോചിച്ച് നിൽക്കുമ്പോൾ ബ്രഹ്മദത്തൻ എന്റെ ചിന്തയെ കീറി മുറിച്ച് ചോദിച്ചു...
എന്താണ് മനോജ് ആലോചിച്ച് നിൽക്കുന്നത്.
ഒന്നുമില്ല,
എന്നാൽ ഞാൻ പോകുന്നു. ഇനിയുള്ള കുറച്ച് രാത്രികൾ നീയിവിടെ ഔട്ട് ഹൗസിൽ ഉണ്ടാവണം. മുത്തശ്ശനോട് പറഞ്ഞിട്ടുണ്ട്.
ശരി....
പകൽ മുഴുവൻ ഞാൻ ഓട്ടത്തിന് പോകും, രാത്രി ഇല്ലത്ത് വരും. അന്നാ ദിവസം വന്നെത്തി, മീനാക്ഷി ഗന്ധവർക്കാവിൽ പോകുന്ന രാത്രി. അവൾ രാത്രി മൂന്ന് മണിക്ക് തന്നെ കതക് തുറന്ന് കാവിലേക്ക് തിരിച്ചു.
ഞാൻ അവളെ പിന്തുടർന്നു. അവളെ സ്വപ്നാടനത്തിൽ നിന്നുണർത്തി കാര്യങ്ങൾ സംസാരിച്ച് ബോധ്യപ്പെടുത്തുക, എത്രയും പെട്ടെന്ന് എവിടേക്കെങ്കിലും രക്ഷപ്പെടുക എന്ന് പറയുക.
ഞാൻ അവളെ പിന്തുടർന്നു. അവളെ സ്വപ്നാടനത്തിൽ നിന്നുണർത്തി കാര്യങ്ങൾ സംസാരിച്ച് ബോധ്യപ്പെടുത്തുക, എത്രയും പെട്ടെന്ന് എവിടേക്കെങ്കിലും രക്ഷപ്പെടുക എന്ന് പറയുക.
ഇത് പറയുവാനായി ഞാൻ അവളെ പിന്തുടർന്ന് കൊണ്ടിരുന്നു...
തുടരും
Jijo

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക