ആൾക്കൂട്ടത്തിൽവെച്ചുള്ള കണ്ടുമുട്ടലുകളിൽ എന്നോ ഒരു ദിനം പരസ്പരം തങ്ങളുടെ കണ്ണുകൾ ഇടഞ്ഞപ്പോളായിരുന്നു ആദ്യമായി അവർ തങ്ങളുടെ പ്രണയം തിരിച്ചറിഞ്ഞത്.....
പിന്നീട് പതിവാക്കിയ ഫോൺവിളികളിലും ചാറ്റിങ്ങിലും അവർ തമ്മിൽ കൈമാറിയതും പ്രണയം തന്നെയായിരുന്നു....
അപൂർവ്വം ചില അവസരങ്ങളിൽ ഒഴിഞ്ഞ ഇടനാഴികളിൽ കണ്ടുമുട്ടിയപ്പോൾ അവൻ അവളുടെ നെറ്റിയിൽ കൊടുത്ത ചുംബനങ്ങളിലും തുടിച്ചു നിന്നത് പ്രണയമായിരുന്നു....
ഒടുവിൽ വീട്ടുകാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യത്തിൽ പരസ്പ്പരം വരണമാല്യം ചർത്തിയപ്പോളും അവർ തമ്മിൽ തമ്മിൽ കണ്ണുകൾകൊണ്ട് കൈമാറിയതും പ്രണയമായിരുന്നു........
അവന്റെ ഞരമ്പുകൾ എഴുന്നു നിൽക്കുന്ന മെലിഞ്ഞ കയ്യുകളിൽ തന്റെ കൈകോർത്തു മണിയറയിൽ അവനോടു ചേർന്നിരുന്നപ്പോൾ അവർക്ക് ചുറ്റും പ്രണയം ഒരു മഴപോലെ പെയ്തിറങ്ങുകയായിരുന്നു......
തങ്ങൾക്കിടയിലേക്ക് കടന്നുവന്ന പുതിയ കുഞ്ഞു അതിഥിയെ അവരുടെ ഉള്ളിലെ പ്രണയത്തിന്റെ ജീവനുള്ള സമ്മാനം ആയി ആയിരുന്നു അവർ കണ്ടത്.....
പിന്നീടെപ്പോഴോ കാലത്തിന്റെ കുത്തൊഴുക്കിൽ ജീവിതം മുന്നോട്ടു നീങ്ങവേ തങ്ങളുടെ പ്രണയത്തിൽ മങ്ങലേൽക്കുന്നത് അവർ അറിഞ്ഞു...
ജോലിത്തിരക്കിലും ജീവിതപ്രാരാബ്ദത്തിനുമിടയിൽ തങ്ങളിലെ വറ്റിപോകുന്ന പ്രണയത്തെക്കുറിച് അറിഞ്ഞിട്ടും അറിയാത്തപോലെ അവർ നടിച്ചു.....
ഒടുവിൽ ഒരു കൂരയ്ക്കു താഴെ രണ്ടു അപരിചിതരെപ്പോലെ കഴിയുമ്പോളും തങ്ങളിലെ നഷ്ടപ്രണയത്തെ തിരികെ പിടിക്കാൻ രണ്ടാളും മുതിർന്നില്ല....
അപ്പോളും താൻ വീണ്ടും അവർക്കിടയിൽ വസന്തം വിരിയിക്കും എന്ന പ്രതീക്ഷയിൽ രണ്ടാളുടെയും ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ പ്രണയം മറഞ്ഞു കിടന്നു....
By Revathy M Radhakrishnan

സ്വാഭാവികമായ പരിണാ
ReplyDeleteമമല്ലേ?