Slider

ഭദ്ര

0
Image may contain: 1 person, smiling, closeup

കർക്കിടകത്തിലെ കറുത്തവാവിൽ തിരുനാവായ ജനനിബിഡമാണ് . മൺമറഞ്ഞുപോയ തങ്ങളുടെ പിതൃക്കളെ ഓർക്കുന്നതിനും, പിതൃതർപ്പണം ചെയ്യുന്നതിനും ദൂരദേശങ്ങളിൽ നിന്ന് പോലും പതിനായിരങ്ങൾ ആണ് നിളയുടെ തീരങ്ങളിൽ ഒത്തുചേരുന്നത് . തങ്ങളുടെ മാതാപിതാക്കൾക്കും , കൂടപ്പിറപ്പുകൾക്കും തർപ്പണം ചെയ്ത ആത്മസംതൃപ്തിയിൽ ജനങ്ങൾ മടങ്ങുമ്പോൾ കു‌ടെ പിറക്കാത്ത ,കുലമഹിമയില്ലാത്ത ,താഴ്ന്ന ജാതിയിൽ പിറന്ന് മരണത്തിന്റെ നിഗുഢമായ താഴ്വരയിലേക്കു ഉളിയിട്ടുപോയ ഭദ്ര എന്ന ഓമനപ്പേരിൽ വിളിക്കുന്ന തങ്ങളുടെ പ്രിയപ്പെട്ട സുഭദ്രക്ക് തർപ്പണം ചെയ്യുന്നതിനാണ് ഹരീന്ദ്രനും , ജഗതയും തിരുനാവായ നിളാതീരത്തു കർക്കിടകത്തിലെ കറുത്തവാവിൽ എത്തിയിരിക്കുന്നത് . ഹരീന്ദ്രന്റെ മനസ്സിൽ ഭദ്രയെ കുറിച്ചുള്ള ഓർമ്മകൾ മങ്ങിത്തുടങ്ങിയിരിക്കുന്നു എങ്കിലും അവളുടെ കരയാൻ വെമ്പൽ കൊള്ളുന്ന മുഖം കഴിഞ്ഞ അൻപത്തിയേഴു വർഷങ്ങൾക്കു ശേഷവും മനസ്സിൽ മായാതെനിൽക്കുന്നു . എത്രയെത്ര ഭദ്രമാരാണ് നമ്മളുടെ ഇടയിൽ ആരോരും അറിയാതെ ജനിക്കുകയും മരിക്കുകയും ചെയ്യുന്നത് . എന്തുകൊണ്ടാണ് ഭദ്ര ഹരീന്ദ്രന് പ്രിയങ്കരി ആകുന്നത് ? ഇനിയും ഭദ്ര ആരാണെന്നു പറയാം . തേവന്റയും , ഭാരതിയുടെയും പത്തു മക്കളിൽ ഏഴാമത്തെ മകളായി പുലയകുടിലിൽ പിറന്ന ഭദ്ര ഇന്ന് ഹരീന്ദ്രന്റെയും,ജഗതയുടെയും മനസ്സിൽ മാത്രം അവശേഷിക്കുന്നു . 'അമ്മ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് . ആ കുട്ടി ജനിച്ചത് ഉത്തരായണകാലത്തിലെ ശുക്ലപക്ഷത്തിൽ ഉദയാല്പരം ഇരുപതു നാഴികക്ക് ശേഷമാണെന്ന് ( അമ്മക്ക് അല്പം ജോതിഷം അറിയാം ) എന്നിട്ടും ആ കുട്ടിക്ക് ഇങ്ങനെ ഒരു ദുർവിധി . ഭദ്രയും ഞാനും ഒരേ ക്ലാസിൽ ആണ് പഠിച്ചിരുന്നത് . മുഷിഞ്ഞു കീറിയ ധാവണിയും ,കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ക്ലാസിലേക്കു കയറിവരുന്ന അവൾ എന്നും എല്ലാവർക്കും ഒരു പരിഹാസവിഷയമായിരുന്നു . ഞാനും എന്റെ കൂട്ടുകാരും അവളെ കരയിക്കുന്നതിൽ ഒരു പ്രെത്യേക ആനന്ദം കണ്ടെത്തിയിരുന്നു . അവളുടെ ധാവണി കീറുക , മുടി വലിക്കുക അങ്ങനെ പോകുന്നു ഞങ്ങളുടെ വിനോദങ്ങൾ . ഒരു എട്ടാം ക്ലാസുകാരന്റെ അവിവേകങ്ങൾ . ഒരിക്കൽപോലും ഒന്നും പ്രീതികരിക്കാതെ , അറവുകാരന്റെ അനുസരണ ഉള്ള ആട്ടിൻകുട്ടിയായി , ഒരു പുഞ്ചിരിയിലൂടെ അവൾ തന്റെ പ്രെതികാരം വീട്ടുമായിരുന്നു . നമ്മളുടെ സ്വഭാവ രൂപീകരണത്തിൽ വളർന്നു വരുന്ന സാഹചര്യങ്ങൾ നിർണായകമായ പങ്കു വഹിക്കാറുണ്ട് . ഒരു പക്ഷെ അവൾ വളർന്ന സാഹചര്യം ആയിരിക്കാം അവളെ പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നത് . എന്റെ മറ്റൊരു വിനോദമായിരുന്നു അവളുടെ ഭക്ഷണം മോഷ്ടിച്ച് കഴിക്കുന്നത് . ഭക്ഷണം എന്നുപറയാൻ മാത്രം ഒന്നുമില്ല ! മുതിരപ്പയറ് പുഴുങ്ങിയത് . എങ്കിലും എല്ലാ ദിവസവും അത് കഴിക്കുന്നത് ഞാനായിരുന്നു . ഉച്ചഭക്ഷണത്തിന്റെ സമയത്തു എല്ലാവരും കഴിക്കുമ്പോൾ അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിക്കുമായിരുന്നു . ഭദ്രയുടെ ആ പുഞ്ചിരിയാണ് എന്നെ ഇന്ന് ഈ നിളാതീരത്തു എത്തിച്ചിരിക്കുന്നത് !!!!! തുലാവർഷം അതിന്റെ എല്ലാ രൗദ്ര ഭാവങ്ങളും ആവാഹിച്ചു തകർത്താടുകയാണ് . ഉമ്മറത്തുനിന്നും കണാരേട്ടന്റെ നീട്ടിയുള്ള വിളികേട്ടാണ് അച്ഛനും ,അമ്മയും അവിടേക്കു ചെന്നത് . അവരുടെ സംഭാഷണം അകത്തെ മുറിയിൽ നിന്നും എനിക്ക് കേൾക്കാമായിരുന്നു . അമ്മയാണ് ചോദിച്ചത് , എന്താ കണാരൻ ഈ പെരുമഴയും നനഞ്ഞു ത്രിസന്ധ്യനേരത്തു ? തമ്പുരാട്ടി അറിഞ്ഞോ ?ആ തേവന്റെ മകളില്ലേ ഭദ്ര എന്ന് പറയണ പെണ്ണ് , അത് ചത്തുവത്രെ . ഒരു ഭാവവ്യത്യാസവുമില്ലാതെ 'അമ്മ ചോദിച്ചു അതിനു വല്ല സൂകേടോ മറ്റോ ആയിരുന്നോ ? തലയിൽ ചുറ്റിയ തോർത്ത് പിഴ്ഞ്ഞുകൊണ്ട് കണാരൻ പറഞ്ഞു !! കൊടും പട്ടിണി ആയിരുന്നുവത്രെ , ഒരുനേരമായിരുന്നു ഭക്ഷണം . ഉസ്ക്കൂളിൽ കൊണ്ടുചെന്നാൽ അത് ഏതെങ്കിലും തെണ്ടിപ്പിള്ളേർ അങ്ങ് തിന്നുമായിരുന്നത്രെ !!!! കണാരൻ ആ നാട്ടിലെ ഒരു നാരദൻ ആയിരുന്നു . ന്യുസ് എത്തിക്കുന്നതിന് എന്തെങ്കിലും പരിധോഷികം കിട്ടുമായിരുന്നു . അവരുടെ സംപാഷാണങ്ങൾക്കു വിരാമമിട്ടുകൊണ്ട് 'അമ്മ അകത്തേക്കു നടന്നുപോയി . പോകുന്നതിനിടയിൽ 'അമ്മ വിളിച്ചുപറഞ്ഞു കണാരൻ പോകരുത് ചായക്കാശു തരാം , അമ്മയുടെ കൈയിൽ നിന്നും കിട്ടിയ ചില്ലറത്തുട്ടുകളുമായി കണാരൻ ഇരുളിലേക്ക് മറഞ്ഞു !!! അച്ഛനാണ് അമ്മയോട് പറഞ്ഞത് അടമഴയായാൽ ഇവറ്റകളുടെ കാര്യം മഹാകഷ്ടമാ , എല്ലാം ചത്തും കെട്ടും പോവുകയേ ഉള്ളു . അത്രയും പറഞ്ഞു അച്ഛനും അമ്മയും അവരുടെ ജോലിയിൽ മുഴുകി . അച്ഛന്റെയും , അമ്മയുടെയും മനസ്സിൽ നിന്നും ഭദ്ര അപ്രെത്യക്ഷമായി !!!! അന്ന് രാത്രി മുഴുവൻ എന്റെ മനസ്സിൽ വല്ലാത്ത ഒരു ശൂന്യത ആയിരുന്നു . അതിരാവിലെ ഉണർന്നു ഞാൻ അമ്മയുടെ അടുത്തെത്തി !! അമ്മെ ഞാൻ ആ കുട്ടിയുടെ ശവമൊന്നു കണ്ടോട്ടെ ? ആരുടെ ? ഭദ്രയുടെ ,, മിണ്ടാണ്ട് പൊക്കോ നീയ് ,, അച്ഛൻ കേൾക്കണ്ടാ . അവരുടെ ഒന്നും കൂരകളിൽ നമ്മളാരും പോകാറില്ല ! നീ ഒരുങ്ങി ഉസ്‌കൂളിൽ പോകാൻ നോക്കു . ഭദ്രയുടെ അഭാവം അദ്യാപകരിലോ , കുട്ടികളിലോ ഒരു ചലനവും സൃഷ്ടിച്ചില്ല . എങ്കിലും എന്റെ മനസിലെ ശൂന്യത കൂടിവരുന്നതുപോലെ തോന്നി . സ്വപ്നങ്ങളിൽ അവൾ ഒരു നിത്യ സന്ദർശകയായി . ചിലപ്പോൾ അരികിലിരുന്നു കരയും , ചിലപ്പോൾ സ്നേഹത്തോടെ അവളുടെ ഭക്ഷണപ്പൊതി എനിക്ക് നേരെ നീട്ടും !!! മനസിലെ ശൂന്യതയും,അവളെ കുറിച്ചുള്ള ഓർമകളുമായി വർഷങ്ങൾ എന്നിൽ കൂടി കടന്നുപോയി . എങ്കിലും ഇപ്പോഴും കണ്ണടച്ചാൽ ഭക്ഷണപൊതിയുമായി അവൾ അരികിൽ നിൽക്കുന്നതായി തോന്നും . എന്താണിത് ? എത്ര വർഷങ്ങൾ ആയി ? എന്നിട്ടും അവളെ കുറിച്ചുള്ള ചിന്തകൾ എന്നെ വല്ലാതെ വേട്ടയാടുന്നു . മനസിന്റെ അസ്‌വസ്ഥത കൂടിവരുന്നു . ഒരു ഭ്രാന്തനായി മാറുമോ എന്ന് പോലും ഞാൻ ഭയക്കുന്നു . ആരോടെങ്കിലും പറയാതെവയ്യ !!! ഞാൻ അമ്മയോട് എല്ലാം തുറന്നുപറഞ്ഞു . അമ്മയാണ് പറഞ്ഞത് . പണിക്കര കൊണ്ട് പ്രെശ്നം വെപ്പിക്കാം . എന്താണന്നു അറിയാമല്ലോ ? പ്രശ്നവശാൽ തെളിഞ്ഞത് ആ കുട്ടിയുടെ ആത്മാവിനു മോക്ഷം കിട്ടിയിട്ടില്ല . ബലിയിടണം . എനിക്കും അതൊരു നല്ല തീരുമാനമായാണ് തോന്നിയത് . കാരണം ആ കുട്ടിയുടെ മരണത്തിനു ഉത്തരവാദി ഞാൻ തന്നെയാണ് . മുഴുപ്പട്ടിണിയിൽ കഴിഞ്ഞ ഭദ്രയുടെ കാൽപട്ടിണി അകറ്റാനുള്ള ഭക്ഷണം മോഷ്ടിച്ചു കഴിച്ച ഞാൻ തന്നെയാണ് അവളുടെ കൊലയാളി . അവളുടെ ആത്മാവിന്ന് മോക്ഷം കിട്ടണം , ബലയിടണം . അന്നുമുതൽ ഇന്നുവരെ ഞാൻ അത് മുടങ്ങാതെ ചെയുന്നു . ഇടക്ക് ജീവിതസഖിയായി എന്നിലേക്കു കടന്നുവന്ന ജഗതയും കൂട്ടിനുണ്ട് !!! തിരിച്ചുള്ള ബസ് യാത്രയിൽ ഉടനീളം ജഗത ഭദ്രയെ കുറിച്ചുമാത്രമാണ് ചോദിച്ചത് . ഞാൻ മൂകനായിരുന്നു . എന്താണ് പറയേണ്ടത് എന്നറിയില്ല . അല്ലങ്കിൽ പറയാനായി അവൾ ഒന്നും ബാക്കിവെച്ചില്ല !!! ഭദ്രയുടെ മരണശേഷം മൂന്നോ , നാലോ വർഷംകൂടിയെ ആ കുടുമ്പം ആ നാട്ടിൽ ഉണ്ടായിരുന്നുള്ളു . ഏതോ മുതലാളി ഇഞ്ചികൃഷിക്കെന്നു പറഞ്ഞു കുടകിലേക്കോ മറ്റോ ആ കുടുമ്പത്തെ പറിച്ചുനട്ടു . ഭദ്രയുടെ കുഴിമാടം നിന്നിരുന്ന സ്ഥലം ഇന്ന് സതീശൻ കോൺട്രാക്റ്ററുടെ ഇരുനില മാളികയാണ് . ജീവിച്ചിരുന്നു എന്നതിന്റെ ഒരു ശേഷിപ്പും ബാക്കിവെക്കാതെ ആണ് ഭദ്ര കാലയെവനികക്കുളിൽ മറഞ്ഞത് !!! എങ്ങനെ ആണ് ദാരിദ്ര്യത്തിലും പുഞ്ചിരിക്കാൻ കഴിയുന്നത് . ചിരിക്കാൻപോലും അറിയാത്ത ഒരു സമൂഹത്തിനു എന്തിനാണ് ഭദ്രമാർ . എന്നെപോലെ നിശബ്ധരായ കൊലയാളികൾ ആണ് പല ഭദ്രമാരെയും ഇല്ലാതാക്കുന്നത് . പലരും പല തരത്തിൽ . ജഗത ഹരീന്ദ്രനെ വിലക്കി , അരുത്‌ , അങ്ങനെയൊന്നും പറയരുത് . അവളുടെ ആത്മാവിനു നിത്യശാന്തി കിട്ടുവാൻ ജഗതീശ്വരനോട് പ്രാർത്ഥിക്കു!!!!!!
സ്നേഹത്തോടെ
ബിജുചുനക്കര
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo