
"സർവ്വമംഗള മംഗല്ല്യേ ശിവേ
സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ"
സർവ്വാർത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ
നാരായണീ നമോസ്തുതേ"
സർവ്വമംഗളങ്ങളും വരുത്തുന്ന, മംഗളയും ശിവയും ത്രയംബകയുമായ ഭഗവതിയെ ഞാൻ സ്മരിയ്ക്കുന്നു.....
ദേവിയെ മനസ്സിൽ ധ്യാനിച്ചു, നടയ്ക്കൽ നമസ്കരിച്ച്, പതിയെ പടവുകളിറങ്ങി, നീലാംബരിയും ശ്രീതുളസിയും.
സോപാനത്തിന്റെ ഇടതു വശത്തു നിന്നും അപ്പോൾ കേൾക്കായി, ഇടക്ക കൊട്ടി, മുഴങ്ങുന്ന മധുരസ്വരത്തിൽ പാടുന്ന, ദേവദത്തന്റെ അഷ്ടപദി.
തീർത്ഥവും പ്രസാദവും വാങ്ങി മടങ്ങുമ്പോൾ, ശ്രീതുളസിയുടെ കണ്ണുകൾ ദേവദത്തനിലേക്ക് നീണ്ടു പോകുന്നതു കണ്ടു നീലാംബരി കളിയാക്കി.
"പറയാതെ പറയുന്ന പ്രണയമെന്നൊക്കെ ഞാൻ പറഞ്ഞു കേട്ടിട്ടേയുള്ളൂ, ഇപ്പൊ കണ്ടൂട്ട്വോ ശ്രീക്കുട്ടീ...... "
"ഒന്നു പോ നീലി... "
ചമ്മൽ മറയ്ക്കാൻ ബദ്ധപ്പെട്ടുകൊണ്ട് ശ്രീതുളസി നീലിയുടെ കവിളിൽ നുള്ളി.
ചമ്മൽ മറയ്ക്കാൻ ബദ്ധപ്പെട്ടുകൊണ്ട് ശ്രീതുളസി നീലിയുടെ കവിളിൽ നുള്ളി.
"പ്രണയൊന്നൂല്ല്യാ, വെറുതെ ഒരിഷ്ടം.... ചിലപ്പോ ആ ശബ്ദത്തോടാവാം... എന്തു നല്ല ശബ്‌ദാ.. ല്ലേ.... ?"
"അതേലോ...... "
നീലാംബരി ചിരിച്ചു.
"നല്ല ശബ്ദാ..ചിലപ്പോ ആ രൂപത്തോടുമാവാം, ശബ്ദത്തേക്കാൾ മനോഹരമല്ലേ ആ രൂപം."
നീലാംബരി ചിരിച്ചു.
"നല്ല ശബ്ദാ..ചിലപ്പോ ആ രൂപത്തോടുമാവാം, ശബ്ദത്തേക്കാൾ മനോഹരമല്ലേ ആ രൂപം."
"അങ്ങനെയൊന്നൂല്ല്യാ ന്റെ കണ്മണീ..... നീ നടന്നേ. "
"ഹയ്യടാ, അങ്ങനെ നീയിപ്പോ ന്റെ അച്ഛമ്മയാവണ്ടാ ട്ട്വോ.... പിന്നേയ്, വേണെങ്കി ഒരു പുടമുറിയൊക്കെ ആവാം. ദേവദത്തനെപ്പറ്റി ഈ ദേശത്തൊക്കെ നല്ല അഭിപ്രായാ. "
നീലാംബരി കുസൃതിച്ചിരിയോടെ പറഞ്ഞു.
നീലാംബരി കുസൃതിച്ചിരിയോടെ പറഞ്ഞു.
"അയാൾക്കും സമ്മതല്ല്യാണ്ടിരിക്കാൻ തരോന്നൂല്ല്യാ. ആരോടും സമ്മതം ചോയ്ക്കാനൂല്ല്യ. പാവം പിടിച്ച ഒരമ്മ മാത്രല്ലേള്ളൂ അയാൾക്ക്. അവര് സമ്മതിക്കാണ്ടിരിക്കില്ല്യ. "
"ഓ.. ന്റെ നീല്യേ.... ഇതൊക്കെ മ്മള് മാത്രം നിശ്ചയിച്ചാ പോരല്ലോ. "
തമാശ പറഞ്ഞും കുണുങ്ങിച്ചിരിച്ചും അമ്പലപ്പറമ്പിലൂടെ നടന്നു, രണ്ടുപേരും.
"നെനക്കാരാ ഈ പേരിട്ടത് നീല്യേ..... ഞാനെപ്പഴും ചോദിക്കണംന്നു കരുതും. ഈ ദേശത്തൊന്നും കേട്ട്ട്ട് ല്ല്യാത്ത ഒരു പേര്. "
"അച്ഛനാന്നാ അച്ഛമ്മ പറഞ്ഞേ."
"അത്യോ.... ആയിരിക്കും ട്ടോ, നെന്റച്ഛൻ പേരുകേട്ട കവിയല്ലേ, അവർക്കേ ഇങ്ങനെള്ള പേര്കളൊക്കെ നാവിൻ തുമ്പില് വരുള്ളൂ. സരസ്വതീ കടാക്ഷം ഏറ്റം കൂടുതല്ണ്ടാവാ അവർക്കല്ലേ ?"
" ഉം "
ക്ഷേത്രത്തിൽ തൊഴാൻ വരുന്നവരും തൊഴുതു മടങ്ങുന്നവരുമെല്ലാം കണ്ണിമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു, നീലാംബരിയെ.
ക്ഷേത്രത്തിൽ തൊഴാൻ വരുന്നവരും തൊഴുതു മടങ്ങുന്നവരുമെല്ലാം കണ്ണിമ വെട്ടാതെ നോക്കുന്നുണ്ടായിരുന്നു, നീലാംബരിയെ.
"അമ്മേക്കണ്ട ഓർമ്മേണ്ടോ നെനക്ക് ?"
ശ്രീതുളസി ചിലപ്പോൾ ഇങ്ങനെയാണ്. എല്ലാം അറിയാമെങ്കിലും ചില നേരത്ത് കിള്ളിക്കിഴിച്ച് ഓരോന്ന് ചോദിച്ചുകൊണ്ടിരിയ്ക്കും. സത്യത്തിൽ അവളൊരു പാവമായതു കൊണ്ട് നീരസം പ്രകടിപ്പിക്കാതെ തന്നെ മറുപടിയും കൊടുക്കാറുണ്ട് നീലി. ഇപ്പൊ പക്ഷേ അവൾക്കറിയാം, പലരുടെയും തുറിച്ചു നോട്ടത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് ശ്രീക്കുട്ടി ഇങ്ങനെ ചോദിക്കുന്നതെന്ന്.
"അങ്ങനെ ഓർമ്മയൊന്നൂല്ല്യ ശ്രീക്കുട്ടീ,ഞാൻ ജനിച്ചപ്പഴേ പോയതല്ലേ ന്റമ്മ, എങ്ങനെ ഓർക്കാനാ.... ?"
"ഉം.... നെന്റമ്മ അപാര സുന്ദരിയായിരുന്നൂന്നാ കേട്ടിരിക്കണേ. എന്റമ്മ എപ്പഴും പറയും. സ്ക്കൂള്ളും കോളേജിലുമൊക്കെ പുവ്വുമ്പോ, ചന്തം കണ്ടു നോക്കി നിന്നേർന്നൂത്രേ, ഈ ദേശത്തുള്ളോരൊക്കെ. ഒരിക്കൽ കണ്ടാൽ ആ മുഖത്തൂന്ന് കണ്ണെട്ക്കാൻ തോന്നില്ല്യാന്ന്... മുടിയോ..... ? അഴിച്ചിട്ടാ നെലം തൊടുംന്നൊക്കെ പറഞ്ഞാ... ന്റമ്മേ........ "
നീലാംബരി ഒന്നും പറയാതെ നടന്നു.
"ആയമ്മടെ മുടിയാവും നെനക്കും കിട്ടീണ്ടാവാ ലേ, അല്ലാണ്ടെ പത്തു പതിനെട്ടു വയസ്സിലൊക്കെ പെൺകുട്ട്യോൾക്ക് ഇത്രേം മുടീണ്ടാവാന്നെച്ചാ, അതിശയം തന്ന്യാണേ."
നിതംബം മറച്ചുകൊണ്ട് മുട്ടറ്റം കിടക്കുന്ന, നീലാംബരിയുടെ അഴകാർന്ന മുടിയിൽ തലോടിക്കൊണ്ട് ശ്രീ തുളസി പറഞ്ഞു.
"എന്തുള്ളുള്ള മുടിയാ നീല്യേ..... വെർത്യല്ല ആളോള് പറേണത് ഈ മുടിക്കുള്ളിൽ കേറി ഒരാൾ ഒളിച്ചിരുന്നാ പോലും അറീല്ല്യാന്ന്. അതിശയോക്തിയാണേലും അതു സത്യം തന്നെയാണേയ് "
നീലാംബരി അപ്പോഴും പുഞ്ചിരിച്ചു.
"നൂറ്റൊന്നു നിലവിളക്കുകൾ കത്തി നിക്കണ മാതിരിയാ ആ കുട്ടീടെ ചിരിയെന്ന് ഒരിക്കൽ ദേവദത്തൻ ആരോടോ പറഞ്ഞു കേട്ടതോർത്തു, അപ്പോൾ ശ്രീ തുളസി.
"വേഗം നടക്കൂ ശ്രീക്കുട്ടീ, ഇരുട്ടു വീഴാറായി. നേരം വൈക്യാ അച്ഛമ്മ ചീത്ത പറഞ്ഞു കണ്ണു പൊട്ടിയ്ക്കും.സർപ്പക്കാവിലും വെളക്കു വക്കണം ചെന്നിട്ട്. "
"ഓ സന്ധ്യാവാനൊക്കെ ഇനീം സമയണ്ട്, വെറുതെ തെരക്ക് കൂട്ടണ്ടാ നീല്യേ "
ആൽത്തറയിലിരുന്നു നമ്പീശൻ അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. അയാളുടെ ജട പിടിച്ച മുടിയും താടിയും, പ്രാകൃതമായ മുഷിഞ്ഞ വേഷവും അവരിൽ നേരിയ ഭയപ്പാടുണ്ടാക്കി.
ക്ഷേത്രത്തിൽ തൊഴുതു മടങ്ങുന്ന സുന്ദരികളായ പെൺകുട്ടികളെ ഇതുപോലെ തുറിച്ചുനോക്കിയിരിക്കുന്നതാണ് നമ്പീശന്റെ പ്രധാന നേരമ്പോക്ക്. നോട്ടം മാത്രമേയുള്ളൂ, അരുതാത്ത ഒരു വാക്കു പോലും പറയില്ല.
"പണ്ട് അയാൾ പ്രണയിച്ചിരുന്ന പെൺകുട്ടി അമ്പലക്കുളത്തിൽ മുങ്ങി മരിച്ചിട്ടുണ്ടത്രെ. ചുഴലിദീനം വന്നിട്ടേയ്, പത്തു മുപ്പതു കൊല്ലം മുമ്പാണ്. അതീപ്പിന്നെ നമ്പീശൻ ആരോടും ഒന്നും സംസാരിക്കാറില്ല്യ. നീയാ കഥ കേട്ടിട്ടുണ്ടോ നീല്യേ ?"
"ഉവ്വ്, അച്ഛമ്മ എപ്പോഴോ പറയേണ്ടായി "
ശ്രീക്കുട്ടിയ്ക്ക് അറിയാത്ത ചരിത്രവും ഭൂമിശാസ്ത്രവുമൊന്നും കണിമംഗലം ദേശത്തിനില്ല. ദേശക്കാർക്കുമില്ല.
"നമ്പീശൻ പാവം, ല്ല്യേ ഇപ്പഴും ആ പെൺകുട്ടീനെത്തന്നെ ധ്യാനിച്ച് കഴിയാവും, അതാവും കുളീം ജപോം ഒന്നൂല്ല്യാത്തെ. അല്ലേ നീല്യേ.... ?"
"നിയ്ക്കറീല്ല്യാ ന്റെ ശ്രീക്കുട്ട്യേ ഒന്നു വേഗം വരാ നീയ്യ്. "
ആൽത്തറക്കരികിൽ എത്തിയതും, മുനിയെപ്പോലിരുന്ന നമ്പീശൻ ഉറച്ച ശബ്ദത്തിൽ വിളിച്ചു.
"നീലാംബരീ........ "
പെട്ടന്നുണ്ടായ, അപ്രതീക്ഷിതമായ ആ വിളിയുടെ ശക്തിയിൽ സ്തബ്ധരായി നിന്നുപോയി രണ്ടു പേരും.
വർഷങ്ങളായി ആരോടും സംസാരിക്കുകയോ കൂട്ടുകൂടുകയോ ചെയ്യാത്ത നമ്പീശൻ, തന്നെ പേരെടുത്തു വിളിച്ചതെന്തിനാണെന്ന് ഒരു വേള ശരിക്കും ഭയന്നു പോയി നീലാംബരി.
ഭംഗിയുള്ള, വലിയ കണ്ണുകൾ വിടർത്തി അവൾ നമ്പീശന്റെ മുഖത്തേക്ക് നോക്കി.
മുഖത്തു ഒരു ഭാവഭേദവുമില്ല. പക്ഷേ ചെറുതായി കിതക്കുന്നുണ്ടായിരുന്നു അയാൾ.
നെഞ്ചോരം വളർന്നു കിടക്കുന്ന നരച്ച താടിയിൽ തടവിക്കൊണ്ട് ഒരു അപായ സൂചന നൽകും പോലെ അയാൾ നീലിയോടു പറഞ്ഞു.
"എനിക്ക് കുട്ടിയോട് ഒരു കാര്യം പറയാനുണ്ട്. അല്പം സ്വകാര്യാണ്. "
നീലാംബരി വീണ്ടും നടുങ്ങി.
"വാ നീല്യേ, മ്മക്ക് പുവ്വാം, ഇയാളത്ര ശര്യല്ലാ ട്ട്വോ. "
നീലിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ധൃതിയിൽ നടന്നു ശ്രീക്കുട്ടി.
നീലിയുടെ കൈയിൽ പിടിച്ചു വലിച്ചുകൊണ്ട് ധൃതിയിൽ നടന്നു ശ്രീക്കുട്ടി.
"യ്യോ, ന്റമ്മേ...... അയാൾക്കെന്താ ന്നോട് പറയാനുള്ളത് ?"
"ആവോ, നിയ്ക്കറിയോ.പത്തറുപതു വയസ്സു കഴിഞ്ഞ ആ കെളവന് പതിനെട്ടു തികയാത്ത നെന്നോട് എന്തു സ്വകാര്യാ പറയാനുള്ളത് ? സ്വകാര്യാത്രെ. "
ദേഷ്യം കൊണ്ടു വിറക്കുന്നുണ്ടായിരുന്നു ശ്രീക്കുട്ടിയുടെ മൂക്കിൻതുമ്പ്.
"ഞാൻ അച്ഛയോടു പറയും"
നീലിക്ക് സങ്കടം വന്നു.
നീലിക്ക് സങ്കടം വന്നു.
"വേണ്ടാ, ഇപ്പൊ പറയണ്ടാ. നെന്റച്ഛയറിഞ്ഞാ ആകെ പ്രശ്നംണ്ടാക്കും. അയാളെ കൊല്ലാനും മടിക്കില്ല്യാ. സുന്ദരിയായ പുന്നാരമോളെ, പന്തിയല്ലാത്ത ഒരു നോട്ടം പോലും ആരും നോക്കാൻ പാടില്ല്യാലോ."
ശ്രീതുളസി പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലകൾ നീലിയിലേക്കും പടർന്നു.
വാര്യത്തെത്തിയപ്പോൾ അച്ഛമ്മ പടിപ്പുരയിൽ കാത്തുനിന്നിരുന്നു.
എന്താ ത്ര വൈകിയേ ന്റെ കണ്മണി ?"
വാത്സല്ല്യമുത്തുകൾ പൊഴിഞ്ഞുകൊണ്ടേയിരിക്കും അച്ഛമ്മയിൽ നിന്നും എപ്പോഴും.
അമ്മയില്ലാത്ത കുട്ടിയല്ലേ....
അമ്മയില്ലാത്ത കുട്ടിയല്ലേ....
"ഒന്നൂല്ല്യ, ശ്രീക്കുട്ടീടെ പായാരം കേട്ടു അങ്ങനെ നേരം പോയി. പതുക്കെയേ നടന്നുള്ളൂ അച്ഛമ്മേ."
"മുഖമെന്താ വല്ലാണ്ടിരിക്കണേ? വഴിയിൽ വല്ലതും കണ്ടു പേടിച്ചോ ന്റെ കുട്ടി ?"
"ഏയ് ഇല്ല്യാ "
മുഖമൊന്നു വാടിയാൽ, മനസ്സൊന്നു പിടച്ചാൽ, അപ്പൊ കണ്ടുപിടിച്ചു കളയും അച്ഛമ്മ.
നിറയുന്ന കണ്ണുകൾ അച്ഛമ്മയിൽ നിന്നൊളിപ്പിച്ചു വേഗം സർപ്പക്കാവിലേക്ക് നടന്നു നീലാംബരി.
വിളക്കു വച്ച് തൊഴുതു പ്രാർത്ഥിക്കുമ്പോഴും മനസ്സ് വല്ലാതെ കലുഷമായിരുന്നു.
അറുപതു കഴിഞ്ഞ ആ വൃദ്ധന് എന്തായിരിക്കും തന്നോടു പറയാനുള്ളത് ?
അതും സ്വകാര്യമായി ?
അയാൾക്ക് പ്രണയമാണോ ?
അതും സ്വകാര്യമായി ?
അയാൾക്ക് പ്രണയമാണോ ?
ഈശ്വരാ........
അച്ഛയെയല്ലാതെ മറ്റൊരു പുരുഷനെയും അടുത്തറിഞ്ഞിട്ടില്ലാത്ത തന്നോട്.....
അച്ഛയെയല്ലാതെ മറ്റൊരു പുരുഷനെയും അടുത്തറിഞ്ഞിട്ടില്ലാത്ത തന്നോട്.....
ദേശത്തും സ്ക്കൂളിലുമെല്ലാം നിറയെ ആൺകുട്ടികളുണ്ട്. പക്ഷേ ആരുമായും തനിക്കു സൗഹൃദം പോലുമില്ല. പിന്നെയാണോ പ്രണയം ?
അച്ഛയ്ക്ക് അതൊന്നും ഇഷ്ടമല്ല. മകൾ തന്റേതു മാത്രമാണെന്നൊരു പിടിവാശി എപ്പോഴും അദ്ദേഹത്തിനുണ്ട്. അച്ഛമ്മയല്ലാതെ മറ്റാരും തന്നെ കൊഞ്ചിക്കുന്നതും താലോലിയ്ക്കുന്നതും എന്തിനു, ഒന്നു സ്പർശിക്കുന്നതു പോലും അച്ഛയ്ക്ക് ഇഷ്ടമായിരുന്നില്ല ; കുഞ്ഞായിരുന്നപ്പോൾ പോലും.
പ്രസവത്തോടെ അമ്മ മരിച്ചപ്പോൾ അമ്മമ്മയും ചിറ്റയും ഒരുപാട് ശ്രമിച്ചുവത്രേ, തന്നെ അമ്മാത്തേക്ക് കൊണ്ടുപോകാൻ. അച്ഛ അന്നു ചെറുപ്പമാണ്. പ്രശസ്‌തനും. മറ്റൊരു വിവാഹം കഴിച്ചു ഒരു നല്ല ജീവിതം തുടങ്ങാൻ എല്ലാവരും നിർബന്ധിച്ചിട്ടും അച്ഛ വഴങ്ങിയില്ല.
"എന്റെ നന്ദിനിക്കുട്ടി മരിച്ചിട്ടില്ല. അവൾ പുനർജ്ജനിച്ചിരിയ്ക്കുകയാണ് നീലാംബരിയിലൂടെ. എനിക്കെന്റെ മകൾ മാത്രം മതി. ഇനിയൊരു ജീവിതവും ദാമ്പത്യവും ഒന്നും വേണ്ടെ"ന്നു ശാഠ്യം പിടിച്ചുവത്രേ പാവം അച്ഛ.
മകൾക്കു വേണ്ടി, സൗഭാഗ്യപൂർണ്ണമായ ഒരു ജീവിതം തന്നെ ത്യജിച്ച അച്ഛയെ ഒരിക്കലും വേദനിപ്പിക്കില്ലെന്നതു അറിവായ കാലം മുതലേ മനസ്സിലുറപ്പിച്ച തീരുമാനമാണ്. പ്രണയം നിറഞ്ഞ പല നോട്ടങ്ങളും പാടെ അവഗണിച്ചതും അതുകൊണ്ടു മാത്രമാണ്.
മുലപ്പാലിന്റെ കരുത്തില്ലാതെയാണ് താൻ വളർന്നത്. പക്ഷേ അച്ഛയുടെ സ്നേഹവാത്സല്യങ്ങൾ പകർന്നു തന്ന കരുത്ത്, അതു തനിക്ക് അമൃതോളമായിരുന്നു ; ഇപ്പോഴും.
"ന്റെ നാഗദൈവങ്ങളെ, ആ നമ്പീശൻ അരുതാത്തതൊന്നും ന്നോട് പറയാൻ ഇടയാക്കരുതേ........"
ഉൾപ്പിടച്ചിലോടെ നാഗത്തറയിൽ നമസ്കരിച്ചു നീലാംബരി.
കണ്ണു തുറന്നതും അവൾ ഞെട്ടി പുറകോട്ടു മാറി.
മുന്നിൽ, പത്തി വിടർത്തി കോപാന്ധനായെന്ന പോലെ നിന്നാടുന്നു ഉഗ്രനായൊരു കരിമൂർഖൻ.
നീലാംബരി ഭയന്നു വിറച്ചു.
"പാലും നൂറും വിളക്കും ഒന്നും മുടക്കാറില്ല്യാലോ ഞാൻ. ന്തിനാ ന്നെ ഉപദ്രവിക്കാൻ നോക്കണേ ?"
നീലി തൊഴുകൈയോടെ കരഞ്ഞു.
ഒരു രണ്ടു മിനിട്ടു കൂടി അതേ നിൽപ്പു തുടർന്ന സർപ്പം പയ്യെ പത്തി താഴ്ത്തി മടങ്ങി.
നീലിയുടെ മനസ്സിൽ ഭയം ഒരു കോട്ട പോലെ വളർന്നു.
എല്ലാം ദുഃസൂചനകളായി അവൾക്കു തോന്നി.
ഒരു രണ്ടു മിനിട്ടു കൂടി അതേ നിൽപ്പു തുടർന്ന സർപ്പം പയ്യെ പത്തി താഴ്ത്തി മടങ്ങി.
നീലിയുടെ മനസ്സിൽ ഭയം ഒരു കോട്ട പോലെ വളർന്നു.
എല്ലാം ദുഃസൂചനകളായി അവൾക്കു തോന്നി.
അത്താഴം കഴിക്കുമ്പോഴും അവളുടെ വാടിയ മുഖം കണ്ടു അച്ഛ കാരണം തിരക്കി.
"ഒന്നൂല്ല്യ അച്ഛേ.. " എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയതേയുള്ളൂ നീലി.
"ഒന്നൂല്ല്യ അച്ഛേ.. " എന്നു പറഞ്ഞു ഒഴിഞ്ഞു മാറിയതേയുള്ളൂ നീലി.
അച്ഛമ്മ പറഞ്ഞു.
"ക്ഷേത്രത്തിൽ ഒരു നിറമാലേം വിളക്കും കഴിപ്പിക്കണം. എന്തോ ഭയം തീണ്ടീരിയ്ക്ക്ണൂ ന്റെ കുട്ടിയെ. ചിലപ്പോ കണ്ണേറൂണ്ടാവും. ആ പുള്ളുവത്തിയെ ഈ വഴി കണ്ടിട്ട് ഏറെ നാളായി.ല്ല്യാച്ചാ ഒരു നാവൂറു പാടിക്കായിരുന്നു."
"ക്ഷേത്രത്തിൽ ഒരു നിറമാലേം വിളക്കും കഴിപ്പിക്കണം. എന്തോ ഭയം തീണ്ടീരിയ്ക്ക്ണൂ ന്റെ കുട്ടിയെ. ചിലപ്പോ കണ്ണേറൂണ്ടാവും. ആ പുള്ളുവത്തിയെ ഈ വഴി കണ്ടിട്ട് ഏറെ നാളായി.ല്ല്യാച്ചാ ഒരു നാവൂറു പാടിക്കായിരുന്നു."
അച്ഛമ്മയുടെ സ്വരമിടറിയത് അവൾ തിരിച്ചറിഞ്ഞു.
ജയദേവ വാര്യർ മകളുടെ മുഖത്തേക്ക് പാളി നോക്കി.
ഭയവും നിഷ്കളങ്കതയും നിഴലിക്കുന്ന കണ്ണുകൾ. അവ നന്ദിനിക്കുട്ടിയെ വീണ്ടും മുന്നിൽ കൊണ്ടുവന്നു നിർത്തി.
ഭയവും നിഷ്കളങ്കതയും നിഴലിക്കുന്ന കണ്ണുകൾ. അവ നന്ദിനിക്കുട്ടിയെ വീണ്ടും മുന്നിൽ കൊണ്ടുവന്നു നിർത്തി.
"എന്തു പറ്റി മോളെ ?"
അച്ഛന്റെ ആർദ്രമായ ചോദ്യത്തിൽ മഞ്ഞു പോലെ അലിഞ്ഞു പോയി നീലാംബരി.
അച്ഛന്റെ ആർദ്രമായ ചോദ്യത്തിൽ മഞ്ഞു പോലെ അലിഞ്ഞു പോയി നീലാംബരി.
"ഒന്നൂല്ല്യ അച്ഛേ, നിയ്ക്കെന്തോ ഭയം പോലെ. എന്തോ ആപത്തു വരണൂന്ന്. "
വാത്സല്യത്തോടെ ജയദേവൻ മകളെ നെഞ്ചോടു ചേർത്തു പിടിച്ചു.
അതെപ്പോഴും അങ്ങനെയായിരുന്നു. വാക്കുകൾ കൊണ്ടു സാന്ത്വനിപ്പിക്കാനാവാതെ വരുമ്പോൾ അദ്ദേഹം മകളെയിങ്ങനെ ചേർത്തു പിടിക്കും.
അതെപ്പോഴും അങ്ങനെയായിരുന്നു. വാക്കുകൾ കൊണ്ടു സാന്ത്വനിപ്പിക്കാനാവാതെ വരുമ്പോൾ അദ്ദേഹം മകളെയിങ്ങനെ ചേർത്തു പിടിക്കും.
അച്ഛന്റെ നെഞ്ചിലേക്ക് ഒഴുക്കിക്കളഞ്ഞാൽ തീരാത്ത വേദനകളൊന്നുംമുണ്ടായിരുന്നില്ല നീലാംബരിക്ക്.
പക്ഷേ....
ഇപ്പോൾ മാത്രം....
അവൾ ഭയക്കുന്നു.....
എന്തിനെയോ വല്ലാതെ ഭയക്കുന്നു....
പക്ഷേ....
ഇപ്പോൾ മാത്രം....
അവൾ ഭയക്കുന്നു.....
എന്തിനെയോ വല്ലാതെ ഭയക്കുന്നു....
പേടി കാരണം രണ്ടുമൂന്നു ദിവസം ക്ഷേത്രത്തിൽ പോയില്ല അവൾ. നാലാം ദിവസം പോയപ്പോഴും നമ്പീശൻ പഴയ പല്ലവി ആവർത്തിച്ചു.
അന്ന് ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങിയെത്തിയ നീലാംബരി കടുത്ത പനിയാൽ അവശയായി. അബോധാവസ്ഥയിലും, അടുത്തിരുന്നു നെറ്റിയിൽ ചന്ദനം പുരട്ടുകയായിരുന്ന അച്ഛമ്മയോട് അവൾ ചോദിച്ചുകൊണ്ടിരുന്നു.
"അച്ഛമ്മ സൗന്ദര്യയക്ഷിയെ കണ്ടിട്ടുണ്ടോ?"
നമ്മുടെ കാവിനടുത്തുള്ള യക്ഷിപ്പാലയിൽ ഗന്ധർവ്വൻ വസിക്കുന്നുണ്ടോ?"
നമ്മുടെ കാവിനടുത്തുള്ള യക്ഷിപ്പാലയിൽ ഗന്ധർവ്വൻ വസിക്കുന്നുണ്ടോ?"
"ഇല്ല്യ കണ്മണീ, കുട്ടിയെന്താ ഇങ്ങനെ പിച്ചും പേയും പറയണേ?"
അച്ഛമ്മയിലും ഭയത്തിന്റെ കനലുകൾ ദൃശ്യമായി.
അച്ഛമ്മയിലും ഭയത്തിന്റെ കനലുകൾ ദൃശ്യമായി.
"ജയദേവാ, കുട്ടിക്കെന്തൊ ഭയം കടന്നു കൂടീരിക്ക്ണൂ. ഒരു പ്രശ്നം വപ്പിക്കാം നമുക്ക്, നീയാ കൃഷ്ണൻ കണിയാരോടു വരാൻ പറ. "
അനുസരണയുള്ള കുട്ടിയെപ്പോലെ ജയദേവൻ തലയാട്ടി.
അനുസരണയുള്ള കുട്ടിയെപ്പോലെ ജയദേവൻ തലയാട്ടി.
കവിടി നിരത്തി കൃഷ്ണൻ കണിയാൻ പ്രവചിച്ചു.
"ദോഷം ണ്ട്. ഈ കുടുംബത്തോടുള്ള ഒരടുപ്പം വച്ച് അതെന്തൊക്ക്യാന്ന് എനിക്കങ്ങട് തുറന്നു പറയുക വയ്യ. ഭയപ്പെടേണ്ട കാര്യല്ല്യ.ദോഷം ണ്ട് ച്ചാ അതിനു പരിഹാരോം ണ്ട്.മ്മക്ക് പരിഹാരം ചിയ്യാലോ. കുട്ടീടെ പുടമുറി നടക്കട്ടെ ആദ്യം. "
"ദോഷം ണ്ട്. ഈ കുടുംബത്തോടുള്ള ഒരടുപ്പം വച്ച് അതെന്തൊക്ക്യാന്ന് എനിക്കങ്ങട് തുറന്നു പറയുക വയ്യ. ഭയപ്പെടേണ്ട കാര്യല്ല്യ.ദോഷം ണ്ട് ച്ചാ അതിനു പരിഹാരോം ണ്ട്.മ്മക്ക് പരിഹാരം ചിയ്യാലോ. കുട്ടീടെ പുടമുറി നടക്കട്ടെ ആദ്യം. "
"അയ്യോ ഈ പതിനെട്ടാം വയസ്സിലോ ?"
ജയദേവനതു ഒട്ടും സമ്മതമായിരുന്നില്ല.
പക്ഷേ കണിയാൻ തറപ്പിച്ചു പറഞ്ഞു.
പക്ഷേ കണിയാൻ തറപ്പിച്ചു പറഞ്ഞു.
"ഇപ്പൊ നടന്നില്ല്യാച്ചാ പിന്നെ ആ കുട്ടിക്ക് ഉടനെയെങ്ങും മംഗല്യയോഗം കാൺണില്ല്യാ.മകരം പതിനേഴിന് ഒരു ശുഭ മുഹൂർത്തം ണ്ട്. അനുയോജ്യനായ ഒരു വരനെ കണ്ടുപിടിച്ചു ആ ചടങ്ങങ്ങ്ട് നടത്താം... "
മകരം പതിനേഴു ന്ന് പറയുമ്പോ ഇനി കഷ്ടിച്ച് ഒരു മാസം. അതിനിടക്ക് ഞാനെവിടെപ്പോയി പയ്യനെ കണ്ടു പിടിക്കും ?
മകരം പതിനേഴു ന്ന് പറയുമ്പോ ഇനി കഷ്ടിച്ച് ഒരു മാസം. അതിനിടക്ക് ഞാനെവിടെപ്പോയി പയ്യനെ കണ്ടു പിടിക്കും ?
"വാര്യർ മനസ്സു വച്ചാൽ ഒക്കെ നടക്കും.മ്മടെ കുട്ടിക്ക് വേണ്ടീട്ടല്ലേ ? എന്റേതായ വഴിക്ക് ഞാനുമൊന്നു ശ്രമിക്കാം.ഈശ്വരൻ കൂടെയുണ്ടെന്ന് ഉറച്ചു വിശ്വസിക്ക്യാ. "
ജയദേവൻ അമ്മയെ ദയനീയമായി നോക്കി. നിറകണ്ണുകളാൽ സമ്മതം മൂളി, ആ പാവം അമ്മയും.
'എന്റേതായ വഴിക്ക് ഞാനും ശ്രമിക്കാം' എന്ന വാക്ക് കൃഷ്ണൻ കണിയാൻ പാലിച്ചു.
ദേവദത്തന്റെ മുന്നിൽ അപേക്ഷയുമായി തൊഴുകൈയോടെ നിൽക്കുമ്പോൾ, നിഷ്കളങ്കയായ ആ സാധു പെൺകുട്ടിയുടെയും നിരാശയും സങ്കടവും നിറഞ്ഞ അവളുടെ അച്ഛന്റെയും മുഖങ്ങൾ മാത്രമേ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നുള്ളൂ. ദേവദത്തൻ സമ്മതമറിയിച്ചപ്പോൾ അനുഗ്രഹാശിസ്സുകൾ ചൊരിഞ്ഞു കൊണ്ട് അദ്ദേഹമവനെ ആലിംഗനം ചെയ്തു.
നാളെയാണ്......
നാളെയാണ് ആ ശുഭമുഹൂർത്തം.
നാളെയാണ് ആ ശുഭമുഹൂർത്തം.
ഒട്ടും സന്തോഷമില്ലാതെ,അച്ഛയ്ക്ക് വേണ്ടി, അച്ഛേടെ മനസ്സമാധാനത്തിനു വേണ്ടി മാത്രം നീലാംബരി ഒരു വധുവാകാനൊരുങ്ങി. ശ്രീക്കുട്ടിയെ സങ്കടപ്പെടുത്തിയല്ലോ എന്ന കുറ്റബോധം മറുവശത്ത്.
ശ്രീക്കുട്ടി പക്ഷേ അതീവസന്തോഷത്തോടെ പറഞ്ഞു.
ശ്രീക്കുട്ടി പക്ഷേ അതീവസന്തോഷത്തോടെ പറഞ്ഞു.
"ഏയ്, അങ്ങനെയൊന്നൂല്ല്യാ നീല്യേ, ഇഷ്ടാന്ന് ന്റെ മനസ്സിലെ തോന്നലല്ലേ?ന്നോടങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല്യ. നിങ്ങൾ തമ്മിലാ ചേർച്ച. ശിവനും പാർവ്വതീം പോലെ. ഇതു നടക്കണം. ഇതേ നടക്കാവൂ. "
ശരിയാണ്.
അതേ നടക്കാൻ പാടുണ്ടായിരുന്നുള്ളൂ.
പക്ഷേ......
അതേ നടക്കാൻ പാടുണ്ടായിരുന്നുള്ളൂ.
പക്ഷേ......
***** ***** ***** ***** ***** ***** *****
കരിയിലകൾ കുമിഞ്ഞു കിടക്കുന്ന വീട്ടുമുറ്റത്ത് പൊളിഞ്ഞു വീഴാറായവീടിന്റെ മേൽക്കൂര നോക്കി കത്തുന്ന ഹൃദയത്തോടെ നിന്നു, ജയദേവൻ.
പ്രിയപ്പെട്ടവരെല്ലാം വിട്ടു പോയ ഏകാകിയുടെ നൊമ്പരം അദ്ദേഹത്തിന്റെ കണ്ണുകളിൽ തളംകെട്ടിക്കിടന്നു.
ആദ്യം, ജീവിതപങ്കാളി.
പിന്നെ ജീവശ്വാസമായ മകൾ.
പിന്നെ ജന്മം നൽകിയ അമ്മ.
പിന്നെ ജീവശ്വാസമായ മകൾ.
പിന്നെ ജന്മം നൽകിയ അമ്മ.
ജയദേവനെ വിധി ബാക്കിയാക്കിയത്,ഇനിയേതു കർമ്മഫലങ്ങൾ ഏറ്റുവാങ്ങാനാണോ....
പക്കപ്പിറന്നാളാണ് ഇന്ന്.
തന്റെ ഹൃദയമിടിപ്പായിരുന്ന, മിഴികളിലെ വെളിച്ചമായിരുന്ന പോന്നോമനയുടെ.
ജീവിച്ചിരുന്നെങ്കിൽ സുമംഗലിയായിട്ട് മൂന്നു വർഷം തികഞ്ഞേനെ.
തന്റെ ഹൃദയമിടിപ്പായിരുന്ന, മിഴികളിലെ വെളിച്ചമായിരുന്ന പോന്നോമനയുടെ.
ജീവിച്ചിരുന്നെങ്കിൽ സുമംഗലിയായിട്ട് മൂന്നു വർഷം തികഞ്ഞേനെ.
അപ്പൂപ്പനായി സ്ഥാനക്കയറ്റം തന്ന് ഈ വീട്ടുമുറ്റത്തു പിച്ചവച്ചു നടന്നേനെ രണ്ടു പിഞ്ചിളം പാദങ്ങൾ....
നെഞ്ചു പൊട്ടിപ്പിളരും പോലെ തോന്നി ജയദേവന്. ഉമ്മറത്തൂണിലേക്ക് ചാരി അയാൾ നിശ്ശബ്ദമിരുന്നു.
മകളുടെ കുഴിമാടത്തിൽ കാട്ടുചെടികൾ വളർന്നിരിക്കുന്നു. യക്ഷിപ്പാലയിൽ നിന്നുതിർന്ന പൂക്കൾ കരിഞ്ഞു കിടക്കുന്നു.
ദുർമ്മരണം ഇങ്ങനെയും സംഭവിയ്ക്കുമെന്നു ഞെട്ടലോടെ അറിഞ്ഞ ആ ദിവസത്തെ അയാൾ മനസ്സാ ശപിച്ചു, വീണ്ടും വീണ്ടും.
വിവാഹംത്തലേന്ന്......
കുളി കഴിഞ്ഞു നീണ്ടിടതൂർന്ന മുടി വിടർത്തിയിട്ടു കിഴക്കേ കോലായിൽ കാറ്റു കൊണ്ടു കിടന്ന മകൾ...
കുട്ടിക്കാലം തൊട്ടുള്ള ശീലമാണത്. ആ കോലായിൽ കിടന്നുകൊണ്ടാണ് വായനയും ഉച്ചയുറക്കവും കഥ പറച്ചിലുമെല്ലാം. അമ്മയോ ശ്രീക്കുട്ടിയോ അടിച്ചുതളിക്കാരി രാധമ്മയോ ആരെങ്കിലും കാണും കൂട്ടിന്.
കുളി കഴിഞ്ഞു നീണ്ടിടതൂർന്ന മുടി വിടർത്തിയിട്ടു കിഴക്കേ കോലായിൽ കാറ്റു കൊണ്ടു കിടന്ന മകൾ...
കുട്ടിക്കാലം തൊട്ടുള്ള ശീലമാണത്. ആ കോലായിൽ കിടന്നുകൊണ്ടാണ് വായനയും ഉച്ചയുറക്കവും കഥ പറച്ചിലുമെല്ലാം. അമ്മയോ ശ്രീക്കുട്ടിയോ അടിച്ചുതളിക്കാരി രാധമ്മയോ ആരെങ്കിലും കാണും കൂട്ടിന്.
അന്ന്
മോളുടെ കാൽവിരലിൽ
മൈലാഞ്ചിയിട്ടുകൊണ്ട് അരികത്തുണ്ടായിരുന്ന ശ്രീക്കുട്ടിയോ തൊട്ടടുത്ത കിണറ്റുകരയിലിരുന്നു പാത്രം മോറിയിരുന്ന രാധമ്മയോ ആരും കണ്ടില്ല, അവളുടെ മുടിയിഴകൾക്കുള്ളിലേക്ക് ഇഴഞ്ഞു കയറിയ കരിമൂർഖനെ. !!
മോളുടെ കാൽവിരലിൽ
മൈലാഞ്ചിയിട്ടുകൊണ്ട് അരികത്തുണ്ടായിരുന്ന ശ്രീക്കുട്ടിയോ തൊട്ടടുത്ത കിണറ്റുകരയിലിരുന്നു പാത്രം മോറിയിരുന്ന രാധമ്മയോ ആരും കണ്ടില്ല, അവളുടെ മുടിയിഴകൾക്കുള്ളിലേക്ക് ഇഴഞ്ഞു കയറിയ കരിമൂർഖനെ. !!
രക്തത്തിലാകമാനം വിഷം കലർന്ന്, കരിനീലവർണ്ണമായി തളർന്നു കിടന്ന പോന്നോമനയെ വാരിയെടുത്തു ആശുപത്രിയിലേക്ക് ഓടുമ്പോഴും വലംകൈയായി കൂടെയുണ്ടായിരുന്നു, മകന്റെ സ്ഥാനത്ത് ദേവദത്തൻ.
നീലിയുടെ കനത്ത കേശഭാരത്തിനുള്ളിൽ നിന്നും താഴെ വീണ മൂർഖന് ദേവദത്തൻ അടിച്ചുകൊല്ലും വരെ പാതിജീവനുണ്ടായിരുന്നു.
ആശുപത്രിയും ഡോക്ടർമാരും അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ച ഒരു ദാരുണമരണമായിരുന്നു അത്.
തലയോട്ടിയിൽ സർപ്പദംശനം. !!
ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം.
ആശുപത്രിയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവം.
അങ്ങനെയും ഒരു വിധി.
ആരോ പടിപ്പുര കടന്നു വരുന്ന ശബ്ദം.
കാലടിയിൽ കരിയിലകൾ ഞെരുങ്ങുന്ന പോലെ.
ക്ഷീണിച്ച കണ്ണുകളുയർത്തി നോക്കി ജയദേവൻ.
കാലടിയിൽ കരിയിലകൾ ഞെരുങ്ങുന്ന പോലെ.
ക്ഷീണിച്ച കണ്ണുകളുയർത്തി നോക്കി ജയദേവൻ.
ഭ്രാന്തൻ നമ്പീശനാണ്.
എന്തു കൊണ്ടോ ജയദേവന്റെ മനസ്സൊന്നു പിടഞ്ഞു.
എന്തു കൊണ്ടോ ജയദേവന്റെ മനസ്സൊന്നു പിടഞ്ഞു.
അടുത്തിരുന്നു, ജട പിടിച്ച വെളുത്ത താടിയിൽ തടവിക്കൊണ്ടയാൾ പറഞ്ഞു.
"അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ദുർമരണവാർത്ത കേട്ടു ഞാൻ നടുങ്ങിയില്ല ജയദേവാ, അതു സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. "
"അപൂർവ്വങ്ങളിൽ അപൂർവ്വമായ ആ ദുർമരണവാർത്ത കേട്ടു ഞാൻ നടുങ്ങിയില്ല ജയദേവാ, അതു സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. "
ഇപ്പോൾ നടുങ്ങിയതു ജയദേവനാണ് .
"എങ്ങനെ?"
"എങ്ങനെ?"
"തന്റെ മകൾ അൽപ്പായുസ്സാണെന്ന് അവളുടെ ജ്വലിക്കുന്ന സൗന്ദര്യം എന്നോട് പറഞ്ഞിരുന്നു. അതിസൗന്ദര്യമുള്ളവരെല്ലാം അൽപ്പായുസ്സുകളാണ് ഈ ഭൂമിയിൽ. തനിക്ക് ഓർമ്മയില്ലേ എന്റെ ശ്രീപാർവതിയെ? തന്റെ നന്ദിനിക്കുട്ടിയെ? ദേവതകളെക്കാൾ സൗന്ദര്യം മനുഷ്യവർഗ്ഗത്തിനുണ്ടാവുന്നതു അവർ സഹിക്കുകയില്ല. തീർത്തുകളയും."
ശ്വാസം നിലച്ചുപോകുമെന്ന് ജയദേവനു തോന്നിയ ആ നിമിഷത്തിലും നമ്പീശൻ തുടർന്നു കൊണ്ടേയിരുന്നു.
"ഒരിക്കൽ ഞാനൊരു സ്വപ്നം കണ്ടു. തന്റെ മകൾ പാമ്പുകടിയേറ്റു മരിച്ചുവെന്ന്. സൂക്ഷിച്ചു നടക്കണംന്ന് അവളോട് പറയാനായി പല വട്ടം ശ്രമിച്ചു ഞാൻ. അവൾ തിരിഞ്ഞു പോലും നോക്കിയില്ല. അവസാനം പിടിച്ചുനിർത്തി പറയേണ്ടി വന്നു. സർപ്പങ്ങളെ സൂക്ഷിക്കണംന്ന്. അതിൽ പിന്നെ അവൾ ക്ഷേത്രത്തിൽ വന്നില്ല. ഞാൻ കണ്ടിട്ടുമില്ല........
എന്റെ ആരുമായിരുന്നില്ലെങ്കിലും മകളുടെ സ്ഥാനമുണ്ടായിരുന്നെടോ ഈ വൃദ്ധമനസ്സിൽ ആ സുന്ദരിക്കുട്ടിക്ക്..... "
എന്റെ ആരുമായിരുന്നില്ലെങ്കിലും മകളുടെ സ്ഥാനമുണ്ടായിരുന്നെടോ ഈ വൃദ്ധമനസ്സിൽ ആ സുന്ദരിക്കുട്ടിക്ക്..... "
ജയദേവൻ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ലെന്നു തോന്നി.
കനത്ത കാറ്റിൽ കരിയിലകൾ കൂട്ടമായി പറന്നുയർന്നു..... അലക്ഷ്യമായി..
ഈ ഭൂമിയിൽ അവശേഷിയ്ക്കുന്ന വിനാഴികകൾ ഇനിയെത്ര....... ?
By- Sajna Shahjahan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക