എങ്ങനെ ഞാൻ ഫെമിനിസ്റ്റ് ആയി ??!!
************************-**************
എന്റെ ബാല്യകാലത്തു... എനിക്കും എന്റെ ആങ്ങളമാർക്കും, ചാച്ചനു തയ്പ്പിച്ച കളസത്തിന്റെ ബാക്കി തുണി കൊണ്ട്.. അമ്മച്ചി മൂന്നു നിക്കർ തയ്പ്പിച്ചു തന്നു..

അതു ഞാൻ ഇട്ടോണ്ട് നടന്നപ്പോൾ... "നീ എന്നാടീ അപ്പന്റെ അണ്ടർ വെയർ ഇട്ടോണ്ട് നടക്കുന്നത് "..
എന്ന ചോദ്യം കാണുന്നവരിൽ നിന്നും ഉയർന്നു.. അതേ സമയം അവന്മാരോടും,ചാച്ചനോടും ഈ ചോദ്യം ചോദിച്ചില്ല....

ആ ചോദ്യം.. ഞാൻ ഇതുവരെ എന്റെ മനസ്സിൽ ഒതുക്കി..
പിന്നീട് പുതിയതായി വാങ്ങിയ.. പറമ്പിൽ ഒരു കശുമാവുണ്ടായിരുന്നു അതിന്റെ ശാഖകൾ മൂന്നായി അരയാൾ പൊക്കത്തിൽ വച്ചു പിരിഞ്ഞു നില്ക്കുന്നു.. അതിനിടയിൽ ഒരാൾക്ക് നിൽക്കാം...

എന്റെ ആങ്ങളമാരും കൂട്ടുകാരും അതിന്റെ മുകളിൽ കയറി.. പിന്നാലെ ഞാനും.. കഷ്ടകാലത്തിന് ഞാൻ കയറാൻ നോക്കിയിട്ട് പറ്റിയില്ല.. മാത്രമല്ല.. ആ ശിഖരങ്ങൾക്കിടയിൽ കാല് രണ്ടും കുടുങ്ങി ഇരിക്കുന്ന പരുവത്തിൽ ആയിപ്പോയി..
എന്റെ അപ്പൻ നല്ലൊരു ഈർക്കിലി കൊണ്ടു വന്നു എന്റെ തുടയിൽ കുറേ അടി.. "പെണ്ണ് മരം കേറാമോ "എന്ന് ചോദിച്ചു.. "ആങ്ങളമാരും.. കൂട്ടുകാരും മരത്തിന്റെ ചില്ലകളിൽ ഇരുന്നു കൂവിയാർത്തു ചിരിച്ചു.. അന്ന് ഇനീ മരത്തിൽ കയറില്ല എന്ന് ശപഥം ചെയ്യിപ്പിച്ചിട്ടാണ് അപ്പൻ എന്നെ വലിച്ചു പൊക്കി എടുത്തത്.. സാമാന്യത്തിലേറെ ഉരുണ്ടവൾ ആയിരുന്നു ഞാൻ.... നിലത്തിറങ്ങിയ എന്നെ വല്യമ്മച്ചിയും അവിടുത്തെ പെണ്ണുങ്ങളും.." കോലേൽ കേറി "എന്ന് വിളിച്ചു ആക്ഷേപിച്ചു... പക്ഷേ ആ മരത്തിൽ ഇരുന്ന വാനരന്മാരായ ആൺ പടകളെ..ഒറ്റ എണ്ണത്തിനെയും "കോലേൽ കയറന്മാർ "എന്ന് വിളിച്ചില്ല..???!! എന്തുകൊണ്ട് ??!
ഞാൻ ഒരു പെണ്ണായത് കൊണ്ടല്ലേ.. !!??ഇന്നും എന്റെ ഉള്ളിൽ ആ ചോദ്യം മുഴങ്ങുന്നു...

പിന്നീട്.. വിളമ്പി തന്ന ചോറിൽ മുടി കണ്ടു ദേഷ്യപ്പെട്ട... അപ്പനോട് അമ്മച്ചി ക്ഷമ ചോദിക്കുന്നു... പിറ്റേന്ന് ആങ്ങളയ്ക്കും കിട്ടിയൊന്ന്... അപ്പോഴും അമ്മച്ചി .. അവനോടും ക്ഷമ ചോദിച്ചു... അതിന്റെ പിറ്റേന്ന് എനിക്ക് കിട്ടി.. ഉയർത്തി കാണിച്ചപ്പോൾ "ഓ.. എന്നതാ.. ഒരു മുടിയല്ലേ.. എടുത്തു കളഞ്ഞിട്ടു അങ്ങ് തിന്നാൽ മതി "എന്ന് അമ്മച്ചി പറഞ്ഞു...ഇന്നും എന്റെ ഉള്ളിൽ ആ രംഗം പതിഞ്ഞു കിടക്കുന്നു...
പിന്നീട്... നല്ല ആമ്പക്കാടൻ കപ്പ പുഴുങ്ങിയതും..കാന്താരി മുളക്.. കുഞ്ഞുള്ളിയും..ഉപ്പും ഇട്ടു.. ചതച്ചതിൽ നല്ല വെളിച്ചെണ്ണ ഒഴിച്ചതും ഇട്ടിളക്കിയ ചമ്മന്തിയും.. പച്ചക്കുരുമുളകും.. വെളുത്തുള്ളിയും.. ഇഞ്ചിയുമൊക്കെ ചേർത്തരച്ചു വറുത്ത മത്തിയും..എല്ലാർക്കും വിളമ്പിയപ്പോൾ....
മത്തി പൊരിച്ചതിൽ മുറിഞ്ഞു പോയത്.. അടർന്നു പോയത്.. കുറച്ചു കൂടുതൽ മൊരിഞ്ഞു പോയത്.. ഒക്കെ അമ്മച്ചി .. എനിക്ക്.. വല്യമ്മച്ചിക്ക്.. അമ്മച്ചിയ്ക്ക് ഒക്കെ മാറ്റി വച്ചിട്ട്.. നല്ല ലക്ഷണം ഒത്ത മീൻ വറുത്തത്... അപ്പനും ആങ്ങളമാർക്കും വിളമ്പുന്നു... തീറ്റക്കാര്യം ആയതുകൊണ്ട് ഞാൻ ചോദ്യം ചെയ്യുകയും "നിഷേധി "എന്ന പേര് വീഴുകയും ചെയ്തു...

പിന്നീട് വൃശ്ചികത്തിൽ.. മഞ്ഞു പെയ്യുന്ന പുലർകാലത്തു... പള്ളിയിൽ പാട്ടുവയ്ക്കുന്നതിന് മുൻപ് അമ്മച്ചി "എടീ പെണ്ണേ എഴുന്നേൽക്കേടീ..."എന്ന് അലറാൻ തുടങ്ങും... പലപ്പോഴും അമ്മച്ചിയുടെ വിളി ഒരു താരാട്ടായി അനുഭവപ്പെട്ടത് കൊണ്ട്... ഒന്ന് കൂടി പുതപ്പിൽ ചുരുണ്ട് കൂടി ഉറങ്ങുമ്പോൾ തലയിൽ വെള്ളം കൊണ്ടൊഴിച്ചു ആ തണുത്ത കാലത്ത് കുളിപ്പിച്ച് എഴുന്നേൽപ്പിക്കുമായിരുന്നു ഒരു പെണ്ണായ അമ്മച്ചി...എത്ര വട്ടം ??
ഞാൻ ഉണർന്നു നോക്കുമ്പോൾ എന്റെ ആങ്ങളമാർ അണലി ചുരുണ്ട് കിടക്കുന്നത് പോലെ ഉറങ്ങുന്നു.. അമ്മച്ചി അവരെ വിളിക്കുന്നതേയില്ല... അത് സഹിക്കാത്ത ഞാൻ അമ്മച്ചി കാണാതെ ഉപ്പുപരൽ, അവരുടെ വായിൽ, നൂലിൽ കെട്ടിയിട്ടു തല പൊന്തിക്കുക.. അവരുടെ പുതപ്പിനിടയിലേക്ക്.. പുസ്സി പൂച്ചയെ.. കയറ്റി വിടുക.. പുതപ്പ് എടുത്തോണ്ട് പോവുക.. അല്ലേൽ ആ എല്ലും തോലും പിടിച്ചവന്മാരുടെ.. ഇത്തിരി ദശ ഉള്ളിടത് നുള്ളിപ്പറിക്കുക.. ചെവിയിൽ കൂവുക ഒക്കെ ചെയ്തു പോന്നു..
എന്നിലെ സ്ത്രീക്കു നേരെ ഉള്ള അക്രമങ്ങൾക്കെതിരെ..സ്വയം സ്ത്രീ എന്നറിയാതെയുള്ള എന്റെ പ്രതിഷേധത്തിനു.. അപ്പന്റെ ചൂരൽ പ്രയോഗങ്ങൾ എന്റെ തുടയിൽ അടയാളം വീഴിച്ചു കൊണ്ടിരുന്നു..

ഈ ശിക്ഷയൊന്നും.. എന്നിലെ സ്ത്രീ പക്ഷത്തിനു വേണ്ടി.. നിലകൊള്ളുന്ന പോരാളിയെ ഇളക്കാൻ ആയില്ല...
കുറച്ചു മുതിർന്നതിനു ശേഷം.. ഒരു ദിവസം.. ഞാൻ, വീട്ടിൽ ധരിക്കുന്ന വസ്ത്രങ്ങൾ മഴയിൽ നനഞ്ഞു പോയത് കൊണ്ട് തല്ക്കാലം അപ്പന്റെ ഷർട്ടും മുണ്ടും ഉടുത്തു.. കസേരയിൽ പിന്തിരിഞ്ഞു ഇരുന്ന എന്നെ കണ്ടു അപ്പന്റെ അനിയൻ ആണെന്ന് തെറ്റിദ്ധരിച്ചു അപ്പൻ എന്നോട് ബീഡി ചോദിച്ചു . ആകെ ചമ്മിയതിന്റെ ഫലമായി.. അതിന്റെ ദേഷ്യം.. മലയാളത്തിൽ രേഖപ്പെടുത്താൻ പറ്റാത്ത പദങ്ങൾ ആയി എന്നോട് മൊഴിഞ്ഞു... അപ്പൻ...
പിന്നീട് എന്റെ ആങ്ങള അപ്പന്റെ വസ്ത്രം ധരിച്ചപ്പോൾ ഒന്നും അപ്പൻ "കമ "എന്ന് ഒരക്ഷരം പറഞ്ഞില്ല .. ഇതൊക്കെ.. എന്താണ്... ??!!!
ദൂരെയുള്ള സ്കൂളിൽ
പഠിക്കുവാൻ പോകുമ്പോൾ.. വഴിവക്കിലെ കലുങ്കിൽ ഇരുന്നു.. എന്നെ കാണുമ്പൊൾ.. കമെന്റ് പറഞ്ഞ ഒരുത്തന്റെ "അപ്പന് വിളിച്ചതിനു.." അവന്മാർ പറഞ്ഞു പരത്തി.. "അവൾ റൗഡി" ആണെന്ന് ...

പിന്നീട്.. എന്നെ കമന്റ് അടിക്കുന്നത് കണ്ടു എന്റെ ആങ്ങളമാർ അവനെ പഞ്ഞിക്കിട്ടപ്പോൾ അവന്മാരെ "ചുണക്കുട്ടന്മാർ "എന്ന്.. എന്തൊരു വേർതിരിവ്... !!!!
താമസിച്ചു ഒന്നുണർന്നാൽ കുറ്റം.. മൂളിപ്പാട്ട് പാടിയാൽ കുറ്റം.. ഉറക്കെ ചിരിച്ചാൽ കുറ്റം... വരാന്തയിൽ ഇരുന്നാൽ കുറ്റം... ഇങ്ങനെയൊക്കെ ചെയ്താൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചതിനും കുറ്റം.എന്റെ ഈ ചോദ്യങ്ങൾക്ക് ഒക്കെയും..
മറുപടി പ്രസംഗത്തിൽ..അമ്മയും വല്യമ്മച്ചിയും എന്നോട് വലിയൊരു സത്യം പറഞ്ഞു തന്നു... കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ അമ്മായിയമ്മ എന്നൊരു ഭീകര ജീവി ഉണ്ട്.. അവർ നിന്റെ തോൽ ഉരിച്ചെടുത്തു മുളക് പുരട്ടും...ഉറങ്ങുമ്പോൾ തീ കോരിയിടും എന്നോക്കെ ആണ്...

അങ്ങനെ കുട്ടിക്കാലം മുതൽ അമ്മായി അമ്മ എന്ന സ്ത്രീ ഒരു ഭീകര ജീവിയായി എന്നുള്ളിൽ വളരുകയായിരുന്നു...
ഏത് രോഗത്തിനും എതിരെ നമ്മുടെ ദേഹത്ത് പ്രതിരോധശേഷി ഉണ്ടാവുന്നത് പോലെ.. എന്റെ ചിന്തകളിൽ സദാ അവരെ എങ്ങനെ നേരിടാം.. കീഴ്പ്പെടുത്താം എന്നായിരുന്നു...
പെണ്ണാണ് പെണ്ണിന്റെ ശത്രു എന്ന് ആദ്യം പഠിപ്പിച്ചത് .വീട്ടിലെ . പെണ്ണുങ്ങൾ ആയിരുന്നു...

വീട്ടിലും നാട്ടിലും ഞാൻ അന്ന് അറിയപ്പെടുന്ന ഒരു നിഷേധിയായി അറിയപ്പെട്ടു... ഇന്നത്തെ ഫെമിനിസ്റ്റ്...
അടുത്ത വീട്ടിലെ തോമസ് ചേട്ടൻ കള്ളടിച്ചു വന്നു പെണ്ണുമ്പിള്ളയെ കൂച്ചിക്കൂട്ടി ഇടിക്കുമ്പോൾ... ഭാര്യ ഏലിയാമ്മ "കർത്താവെ.. നാട്ടുകാരെ ഓടിവായോ... ഈ കാലമാടൻ എന്നെ ചവിട്ടി കൊല്ലുന്നേ... "എന്ന് നിലവിളിക്കുമ്പോൾ.. അയാളുടെ അമ്മച്ചി ത്രേസ്സ്യാമ്മ, ആ സമയത്ത് മാതാവിന് കൊന്ത എത്തിച്ചു കൊണ്ടിരുന്നു ".
ഇതൊക്കെ
കേട്ട് കേട്ട് എന്നിലെ ഫെമിനിസ്റ്റ് ഉണർന്നു തുടങ്ങി... താഴത്തെ റബ്ബർ തോട്ടത്തിൽ പശുവിന് പുല്ല് മുറിക്കാൻ വരുമ്പോൾ.. ഏലിയാമ്മച്ചി കണ്ണീരോടു കൂടി "മോളെ.. നോക്കെടീ.. ആ കാലമാടൻ ചവിട്ടിയതാ.. ഇടിച്ചതാ..." എന്നൊക്കെ പറഞ്ഞു പല മുറിവുകളും ചതവുകളും കാട്ടിത്തരും..
എന്റെ ഉള്ളിൽ ഒരു പെൺസിംഹം ഉണർന്നു... അതു ആ കശ്മലനേ ചവിട്ടി കൂട്ടി ഭിത്തിക്കടിച്ചു... കാലിൽ വാരി താഴെ പറമ്പിലേക്കെറിഞ്ഞു.. അയാളെ.. കടിച്ചു കീറി കുടഞ്ഞു...

എന്നിലെ ഈ സിംഹിയുടെ ക്രൗര്യം പലപ്പോഴും ഉറക്കത്തിൽ ആയതുകൊണ്ട്.. എന്റെ ഇളയ ആങ്ങള അധികം താമസിയാതെ.. വേറെ കിടക്കയിലേക്ക് മാറി... എനിക്ക് എന്തോ ബാധോപദ്രവം ആണെന്ന് കരുതി അമ്മ പളളിയിലെ അച്ചനെ കൊണ്ട് തലയ്ക്ക് പിടിപ്പിച്ചു...
പിന്നീട് എന്നിലെ സിംഹിക്ക് ക്രൗര്യം അടക്കാൻ പറ്റാതെ ആയി... ബൊളീവിയൻ ഒളിപ്പോരാളികളുടെ പുസ്തകം.. നക്സലൈറ്റ് ആയ.. അപ്പാപ്പന്റെ അലമാരയിൽ നിന്നും അടിച്ചു മാറ്റി വായിച്ച്.. പുല്ലുപറിക്കാൻ വന്ന ആ അബലയായ ചേച്ചിക്ക്
ക്ലാസ്സ് കൊടുത്തു...... അയാളെ എതിർക്കാൻ പ്രേരിപ്പിച്ചു...( ഓലമടൽ കൊണ്ട് തല്ലാൻ പ്രേരിപ്പിച്ചു..)

എന്റെ ക്ലാസുകൾ കേൾക്കുംതോറും ആ ചേച്ചിയുടെ കണ്ണുകളിൽ അഗ്നിസ്ഫുലിന്ഗങ്ങൾ ചിതറുന്നതും.... പല്ലുകൾ ഞെരിക്കുന്ന ശബ്ദവും കേട്ടെങ്കിലും.. അതു ആ തോട്ടത്തിലെ കൊതുക് കടി കൊണ്ടിട്ടാവും എന്നേ കരുതിയുള്ളൂ....
ഞാൻ ഒരിക്കൽ പോലും വിചാരിച്ചില്ല.. അവർ എന്റെ സ്റ്റഡി ക്ലാസ്സിൽ.. വീഴുമെന്ന്...

പിറ്റേന്ന് ഒരു കള്ള് ഷാപ്പ് മുഴുവനും വയറ്റിലാക്കി...തോമസച്ചായൻ ഒരു തെറിപാട്ടും പാടി.. ആടിക്കുഴഞ്ഞു... ഒരു ചുവടു മുന്നോട്ടു വയ്ക്കുമ്പോൾ പത്ത് ചുവടു പിന്നോട്ട് പോയി വീട്ടിലേക്കു പോകുന്നതും.. മുന്നിലുള്ള കയ്യാല..പെണ്ണുമ്പിള്ള ആണെന്ന് കരുതി ആഞ്ഞ് തൊഴിക്കുകയും.. അവിടെ ഉരുണ്ടു വീണ്..വീണ്ടും എഴുന്നേറ്റു മുന്നോട്ട് നടന്നു..
തോമസച്ചായൻ .
വീടിന്റെ മുറ്റത്ത് എത്തുന്നതും കണ്ടു..
എത്തിയ പാടെ "എടീ ഏലിയാമ്മേ... ഇറങ്ങിവാടീ..****. ഞാൻ പത്തു രൂപ ചോദിച്ചിട്ട് നീ തന്നില്ല.. അല്ലെടീ??!!..ഇറങ്ങി വാടീ."
പതിവുപോലെ മുറ്റത്ത് ഇട്ടു ചേച്ചിയെ ചവിട്ടി കൂട്ടാനാണ്.. പണി...
ഞാൻ നോക്കി നിൽക്കുകയാണ്... ചേച്ചിയുടെ അനക്കം ഇല്ല... ചേച്ചിയുടെ അനക്കം കേൾക്കാഞ്ഞപ്പോൾ അയാൾ.. "എടീ ഏലിയാമ്മേ.. മറുത ഏലി.. വാടീ ഇവിടെ.. "
മകന്റെ രണഭേരി കേട്ടതും അമ്മച്ചി.. "കൊന്തയെടുത്തു.. "ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വേണ്ടിയുള്ള ജപം "തുടങ്ങി...
പെട്ടന്ന് ചേച്ചി.. രംഗപ്രവേശം നടത്തി... "എന്നതാ മനുഷ്യാ എന്നതാ അലറുന്നത്.. അയൽക്കാർക്ക് കിടന്നു പൊറുക്കണ്ടേ.. "
"ങ്ഹേ!!!ഞാഞ്ഞൂൽ തല പൊക്കുന്നോ.. എന്നാടി.. വിളിച്ചാൽ വരാൻ ഇത്രേം താമസം.. (അയാളുടെ വാക്കുകൾ കുഴയുന്നുണ്ട് )
അയാൾ പതിവുപോലെ ചേച്ചിക്ക് കുർബാന കൊടുക്കാൻ കുനിച്ചു പിടിച്ചതും.. ചേച്ചി ഒരു ഗൊറില്ലയുടെ മെയ്വഴക്കത്തോടെ തിരിഞ്ഞു മാറി പുറകിൽ ഒളിപ്പിച്ചു വച്ച ഓലമടൽ കൊണ്ട് ഉണ്ടാക്കിയ ബാറ്റു വച്ചു അയാളുടെ ആസനത്തിൽ ആഞ്ഞു പ്രഹരിക്കാൻ തുടങ്ങി... ഒരിക്കലും പ്രതീക്ഷിക്കാത്ത ആ നീക്കം കണ്ടു ഞാൻ കോരിത്തരിച്ചുപോയി...

മകന്റെ ദയനീയ നിലവിളി ശബ്ദം കേട്ട് അമ്മച്ചി.. ത്രേസ്സ്യ.. ആത്മാക്കളെ വഴിയിൽ ഉപേക്ഷിച്ചു.. മകനെ രക്ഷിക്കാൻ പാഞ്ഞു...
"മാറിനിൽക്കൂ... തള്ളെ.. തരും ഞാൻ നിങ്ങൾക്കിട്ടും... ഇത്രേം നാൾ ഈ മനുഷ്യൻ എന്നേ ഇവിടിട്ട് ഇടിച്ചു കൂട്ടുമ്പോൾ പരട്ട കിളവീ നിങ്ങളുടെ അണ്ണാക്കിൽ അരുതേ എന്നൊരു വാക്കുണ്ടായിരുന്നോ.. വന്നേക്കുന്നു.. ഹും "മരുമകൾ.. ദാരുകനെ വധിക്കാൻ നിൽക്കുന്ന ഭദ്രയെ പോലെ നിൽക്കുന്നത് കണ്ടു ത്രേസ്സ്യാമ്മച്ചി തിരിച്ചോടി..ആത്മാക്കളെ വീണ്ടും.. കൈയിൽ പിടിച്ചോണ്ട് പ്രാർത്ഥിക്കാൻ തുടങ്ങി...
ആവശ്യത്തിനു കിട്ടിയപ്പോൾ.. "വേണ്ടെടീ.. ഉവ്വേ.. മതിയെടീ... "കെട്ടിയോൻ കാല് പിടിച്ചു.. പറഞ്ഞപ്പോൾ ചേച്ചി അടങ്ങി.. മടൽ ബാറ്റ് ദൂരെയെറിഞ്ഞു.. അകത്തേക്ക് കയറിപ്പോയി...
പിന്നീട് അവിടം നിശബ്ദമായി...
കുറച്ചു ദിവസം ചേട്ടനെ വെളിയിൽ കണ്ടില്ല... ചേച്ചിയെയും....

രണ്ടു ദിവസത്തിന് ശേഷം.. ശുഭ്രവസ്ത്രധാരിയായി തോമസച്ചായനും, ഏലിയാമ്മ ചേച്ചിയും കൂടി ഇണപ്രാവുകളെപ്പോലെ മുട്ടിയുരുമ്മി പള്ളിയിലേക്ക് പോകുന്നത് ഞാൻ കണ്ടു.. "ചേച്ചിയെ "ഞാൻ കൈയും കാലും എടുത്തു വീശികാണിച്ചു.. പിന്നെ കാണമെന്ന് ചേച്ചി ആംഗ്യം കാണിച്ചു...
പിറ്റേന്ന് വൈകിട്ട് ചേച്ചി "പിടിയും കോഴിക്കറിയുമായി "വീട്ടിൽ വന്നു.. എന്റെ കൈയിൽ തന്നു..
"എന്നതാ ഏലിയെ.. നിന്റെ മുഖം റോസാപ്പൂ പോലെ ഇരിക്കുന്നല്ലോടീ.. നിന്റെ മാപ്പിള കുടി നിർത്തിയെന്നു കേട്ടല്ലോ "
അമ്മച്ചി ലേശം കുശുമ്പോടെ ചേച്ചിയോട് ചോദിച്ചു..
"ഞാനേ ഒരു മരുന്ന് കൊടുത്തു... അതാ അങ്ങേരു കുടി നിർത്തിയത്.."
"എന്നാ മരുന്നാടീ നീ കൊടുത്തത് ?!!എനിക്കും പറഞ്ഞു താ.. ഇവിടുത്തെ മനുഷ്യൻ ഇടയ്ക്കിടയ്ക്ക് കുടിക്കുന്നുണ്ട് "
ഞാൻ അപ്പുറത്ത് നിന്നും കൈയും കാലും കാട്ടി ചേച്ചിയുടെ ശ്രദ്ധ ആകർഷിച്ചു.,"അരുതേ "എന്ന് കൈകൂപ്പി യാചിച്ചു..
വല്ലപ്പോഴും ഒന്ന് കുടിച്ചു വന്നിട്ട് "സ്ത്രീധനബാക്കി "തരാതെ പറ്റിച്ചതിന്റെ പേരിൽ അമ്മച്ചിയുടെ കുടുംബക്കാരെ മൊത്തം ആക്ഷേപിക്കുന്നു എന്നല്ലാതെ അപ്പൻ പ്രശ്നക്കാരൻ അല്ല.. മാത്രമല്ല എന്നാ ഫെമിനിസ്റ്റ് ആയാലും എന്റെ അപ്പനെ അമ്മച്ചി 'ഓലമടൽ 'കൊണ്ട് തല്ലുന്നത് സങ്കൽപ്പിക്കാൻ പോലും എനിക്ക് വയ്യ..
ആറടി പൊക്കമുള്ള ആജാനുബാഹുവായ അപ്പന്റെ മുന്നിൽ അമ്മച്ചി കേവലം നീർക്കോലിക്ക് തുല്യയാണെന്നത് എനിക്ക് ആശ്വാസമായി..
എന്റെ വീട്ടിൽ നടക്കുന്ന പുരുഷാധിപത്യത്തിനെതിരെയുള്ള എതിർപ്പായി അപ്പൻ ജോലിക്ക് പോയതിനു ശേഷം.. അപ്പന്റെ ഷർട്ടിട്ടു മുണ്ടും മടക്കി കുത്തി ഉടുത്തു തലയിൽ പുള്ളിത്തോർത്തു കൊണ്ട് വട്ടം കെട്ടി ചട്ടമ്പി മോഡലിൽ നടന്നു..
പലതവണ കൊതുക് കാലിൽ കടിക്കുമ്പോഴും...മാവിന്റെ ചുവട്ടിൽ വച്ചു ചോണനുറുമ്പ് ഒരു തടസ്സവും ഇല്ലാതെ കാലുവഴി മുകളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ മാത്രമാണ് ഈ പുരുഷവസ്ത്രം പ്രശ്നം ആയി തോന്നിയത്.. എങ്കിലും അപ്പന്റെ ചാരുകസാലയിൽ കിടന്നു അപ്പാപ്പന്റെ പുസ്തകശേഖരത്തിലെ പുസ്തകങ്ങൾ വായിച്ചും ഞാൻ മുന്നേറി... അപ്പൻ വീടിന്റെ കുത്തുകല്ലുകൾ കയറുമ്പോഴേക്കും ഒന്നുറക്കെ ചുമയ്‌ക്കും.. അപ്പോൾ ഞാൻ വായുവേഗത്തിൽ മുറിയിലേക്കോടും..മുണ്ടൂരി എറിഞ്ഞു പുള്ളിപ്പാവാട ഉടുത്തു അടങ്ങി നിൽക്കും..
എന്റെ ഈ ദുഷ്പ്രവർത്തനങ്ങൾ അമ്മച്ചി വഴി അപ്പൻ അറിയുന്നുണ്ടെങ്കിലും പോത്തു പോലെ വളർന്ന എന്നെ ഇനി തല്ലുന്നത് അപ്പന് നാണക്കേടാണ് എന്ന് പറഞ്ഞു അപ്പൻ കൈകഴുകി.. അതെനിക്ക് വളമായി..
ആകെയുള്ള പെൺസന്താനം ഇങ്ങനെ തല തിരിഞ്ഞു പോയതിൽ അമ്മച്ചിക്കും വല്യമ്മച്ചിക്കും വേദന ഉണ്ടെങ്കിലും" കൈക്ക് എല്ലുള്ള ഒരുത്തൻ ഇവളെ കെട്ടുന്ന അന്ന് ഇവളുടെ ഭ്രാന്ത് അവസാനിക്കുമെന്ന് "ഉറക്കെ പറഞ്ഞു അവർ സമാധാനിക്കും..
കുറച്ചു കാലത്തിനു ശേഷം വീട്ടിൽ അപ്പന്റെ കാപ്പിപ്പൊടി ഷിർട്ടുമിട്ട് ഒരു നീലവരയൻ മുണ്ടും മടക്കി കുത്തി മുറ്റത്ത് ഉണക്കാനിട്ട നെല്ല് ചിക്കുമ്പോൾ മുറ്റത്തെ കുത്തുകല്ലുകൾ കയറി ഒരാൾ കടന്നു വന്നു.. അയാളെ കണ്ടു ഞാൻ ഒന്നമ്പരന്നു.. പെട്ടെന്ന് മുണ്ട് അഴിച്ചിട്ടു.. പക്ഷേ മുണ്ട് അരയിൽ നിന്ന് തന്നെ ഊരിപ്പോയി..അരയിൽ പാവാട ഉടുത്തിരുന്നതിനാൽ അയാൾ നാണം കെടാതെ രക്ഷപെട്ടു.. വഴി ചോദിച്ചു വന്നതാ..

അയാൾക്ക് അടുത്തുള്ള ബസ് വരുന്ന റോഡിലേക്കുള്ള വഴി പറഞ്ഞു കൊടുത്തു.. അപ്പോൾ അങ്ങേർക്കു വെള്ളം വേണം.,"കിണറും, തൊട്ടിയും കാണിച്ചു കൊടുത്തു..
എന്റെ ഈ പ്രവൃത്തി കേട്ടു കൊണ്ട് അവിടെ വന്ന അമ്മച്ചി,അന്യപുരുഷൻ എന്ന് പോലും നോക്കാതെ അയാളുടെ മുന്നിലിട്ട് വഴക്കു പറഞ്ഞു.എന്നിട്ട് അയാൾക്ക് സംഭാരം കൊണ്ട് വന്നു കൊടുത്തു..
ഞാൻ ശ്രദ്ധിച്ചില്ല.. സ്ത്രീകളെ മാനിക്കാത്ത സ്ത്രീകൾ.. ഹും..
ഞാൻ ഒന്നും ശ്രദ്ധിക്കാതെ നെല്ല് ചിക്കാൻ തുടങ്ങി.. അമ്മച്ചിയും വല്യമ്മച്ചിയും അയാളെ വിസ്തരിക്കാൻ തുടങ്ങി..
"പുതിയ വില്ലേജോഫീസർ "ആണത്രേ.. പറഞ്ഞു തീരുന്നതിനു മുൻപേ അമ്മച്ചി അയാൾക്ക് കസേരയിട്ടുകൊടുത്തു..
അയാൾ ഓട്ടക്കണ്ണിട്ട് എന്നേ നോക്കുന്നുണ്ടായിരുന്നു.. കാണാൻ സുമുഖനായ അയാളെ ഞാനും ഒന്നുമറിയാത്ത മട്ടിൽ കാക്ക കണ്ണിട്ട് നോക്കി..
എന്തായാലും.. ഒരാഴ്ച കഴിഞ്ഞു എനിക്ക് ആ മനുഷ്യന്റെ കല്യാണാലോചന വന്നു.. അപ്പൻ അന്വേഷിച്ചു.. കോട്ടയംകാരൻ, കുടുംബക്കാരൻ.. പണക്കാരൻ...എല്ലാർക്കും പെരുത്തിഷ്ടം.. അങ്ങനെ കല്യാണം വേണ്ട എന്ന എന്റെ" ഫെമിനിസം"കരച്ചിൽ (ആത്മാർത്ഥത ഇല്ലാത്ത )വെറുതെ ആയി..
പിറ്റേ നോമ്പുവീടലിനു
എന്നെ അങ്ങേരു കെട്ടി.. എന്റെ അലക്സിച്ചായൻ.. ഇപ്പോൾ ഞാൻ അങ്ങേരുടെ പെമ്പിള. അന്നാമ്മ അലക്സി..
കല്യാണം കഴിഞ്ഞു അച്ചായന്റെ വീട്ടിൽ ചെല്ലുമ്പോൾ, എന്റെ നെറ്റിയിൽ കുരിശു വരച്ചു, എന്റെ കൈയിൽ കത്തിച്ച നിലവിളക്കു തരുമ്പോൾ ഞാൻ അമ്മായിയമ്മ എന്ന ഭീകരജീവിയെഞാൻ ഒന്നുനോക്കി..
നന്നേ മെലിഞ്ഞു വെളുത്തു ചുമന്നു കവിളിൽ ഒരുമറുകുമായി, അരുമയുള്ള മുഖവുമായി, എന്റെ പുന്നാര അമ്മായിയമ്മ ലീലാമ്മ...

"നിലവിളക്ക് രൂപക്കൂടിന്റെ മുന്നിൽ വയ്ക്കുമ്പോൾ അമ്മച്ചി പറഞ്ഞു "അന്നാമോ.. മോളാണ് ഇന്ന് മുതൽ ഈ വീടിന്റെ വിളക്ക് "എന്ന്
അതു കേട്ടതും എന്റെ "ഗ്യാസ് "പോയി..
അമ്മച്ചിയുടെ വായിൽ ഞാൻ വിരലിട്ടു കുത്തിയാൽ "മോളുടെ കൈ നൊന്തോ" എന്ന് ചോദിക്കുന്ന പാവം പാവം എന്റെ അമ്മച്ചി..

അലക്സിച്ചായനോ അതിലും പാവം.. രാത്രികളിൽ കുത്തിയിരുന്ന് വായിച്ച ഒളിപ്പോരാട്ടങ്ങളുടെ, കഥകൾ അതോടെ വെറുതെയായി...
അങ്ങനെ ഞാൻ അടക്കവും ഒതുക്കവുമുള്ള ഒരു പെമ്പിളയായി..
എങ്കിലും.. എന്നിലെ ഫെമിനിസ്റ്റ്.. ഒതുങ്ങാൻ തയ്യാർ ആയില്ല..

ബസുകളിൽ യാത്ര ചെയ്യുമ്പോൾ കൈകുഞ്ഞുങ്ങളുമായി കയറുന്ന അമ്മമാർക്ക്,ഗർഭിണികൾക്ക് പ്രായമായ അമ്മമാർക്ക്.. ഒക്കെ സീറ്റ് ഒഴിഞ്ഞു കൊടുത്തു..
ഭർത്താക്കന്മാരുടെ ദേഹപീഡനങ്ങൾ താങ്ങാതെ കേഴുന്ന അബലകൾക്ക് "ഏലിയാമ്മചരിതം "പറഞ്ഞു കൊടുത്തു.. പലതും വിജയിച്ചു.. വിജയിക്കാത്ത അബലമാരുടെ ഭർത്താക്കന്മാർ വീട്ടിൽ വന്നു എന്നെ ചീത്ത വിളിച്ചു.. ഞാൻ കുറേ സമയം തോമസച്ചായനെ മനസ്സിൽ ധ്യാനിച്ചു ഒരു " ഗൊറില്ലപോരാളി "ആയി മാറും.. അവന്മാർ ഗേറ്റ് വഴി ഓടുന്നത് കാണുമ്പൊൾ എന്നിലെ ഫെമിനിസ്റ്റ് ആഹ്ലാദിക്കുന്നു...
എന്നാലും.. പെണ്ണുങ്ങളെ ചവിട്ടിത്തേയ്ക്കുന്ന, മാലാഖ കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്ന പുരുഷന്മാരെ പറ്റി വായിക്കുമ്പോൾ ടി വി യിൽ കാണുമ്പൊൾ.. ഞാൻ എന്റെ കോപം അലക്സിച്ചായന്റെ മുന്നിൽ ഘോര ഘോരമായി പ്രസംഗിക്കും.. അദ്ദേഹമപ്പോൾ ഏതോ പാടശേഖരങ്ങളുടെ പോക്കുവരവുകൾ ക്രമപ്പെടുത്തുകയാവും... എന്നാലും.. ഇടയ്ക്ക് തലയുയർത്തി ചോദിക്കും "അന്നംമ്മോ നീ ഫെമിനിസ്റ്റാ അല്യോ "
അപ്പോൾ എനിക്ക് സന്തോഷമാവും..
അതേ ഞാൻ ഫെമിനിസ്റ്റ് ആണ്...
*******************************-----****

Deepa

എഴുത്ത് ഉഗ്രനായിട്ടുണ്ട്..അഭിനന്ദനങ്ങള്‍ !!!
ReplyDelete