Slider

യക്ഷിണി

0
Image may contain: 1 person, smiling, closeup

 (യക്ഷി),ഈ സങ്കൽപ്പം ഭയക്കുന്നവർ കുറവായിരിക്കും,
ഈ സങ്കൽപത്തെ പ്രണയിക്കുന്നവർ അനവധി.ഞാനുൾപ്പെടെ.
നേത്രങ്ങളിൽ പതിക്കാതെ മനസ്സിന്റെ കണ്ണാടിയിൽ കേട്ടറിഞ്ഞ രൂപത്തിൽ പതിഞ്ഞു കിടപ്പുണ്ട്, മണ്ണിൽ സ്പർശിക്കാത്ത പാദങ്ങളോടെ,ശുഭ്ര വസ്ത്രധാരിയായി ഒഴുകി നടക്കുന്ന അഭൗമ ലാവണ്യം.
വിരഹത്തിന്റെയും,പകയുടെയുമൊക്കെമൂർത്തീഭാവമെങ്കിലും ക്ഷണത്തിൽ വിരിഞ്ഞു മറയുന്ന പ്രണയവും ലാസ്യവും കുശാഗ്രതയുമൊക്കെ കവിമനസ്സുകളിലുണ്ടാക്കിയ ഓളങ്ങൾ ഇന്നും പാടിപ്പതിയുന്നുണ്ട്, സമുദ്രത്തിലെ തിരമാലകൾ പോലെ അവസാനമില്ലാതെ...
ദക്ഷിണ തിരുവിതാംകൂറിലെ കാഞ്ഞിരക്കോട്ട് ദേശത്തിലെ മംഗലത്ത് പാതമംഗലം നായർ തറവാട്ടിലെ ഗണക സ്ത്രീയായ ചിരുതേവിയിൽ നിന്ന് തുടങ്ങാം.
വേണാട് രാജാവ് രാമവർമ്മയുടെ മകന് പ്രിയമുള്ള ചിരുതേവിക്ക് പുരുഷലക്ഷണങ്ങൾ എല്ലാംതികഞ്ഞ കുഞ്ഞുരാമനോട് തോന്നിയ മോഹത്തിന്റെ ഫലം അവളുടെ കൊലപാതകത്തിൽ കലാശിച്ചു.
ദിവസങ്ങൾക്ക് ശേഷം ദുർമ്മരണപ്പെട്ട ആത്മാവ് മോക്ഷം കിട്ടാതെ യക്ഷിയായി പുനർജനിച്ച് അരൂപിയായി ദേശത്ത് നാശം വിതച്ചു.
ഒടുവിൽ കുഞ്ഞിരാമന്റെ ദേഹപീഡകൾ അവസാനിപ്പിച്ച് യക്ഷിയെ തളയ്ക്കാൻ തീരുമാനമായി.
ഘോരമന്ത്രങ്ങൾക്കും ഉപാസാനകൾക്കും ഒടുവിൽ നിബന്ധനകളോടെ യക്ഷി ബന്ധനസ്ഥയായി.
ബന്ധിക്കപ്പെട്ട ക്ഷേത്രം നശിപ്പിക്കപ്പെട്ടപ്പോൾ നിബന്ധന പ്രകാരം നരസിംഹമൂർത്തി ക്ഷേത്രത്തിൽ കോപമടക്കി ഇരുന്നുകൊള്ളാം എന്ന സത്യം ലംഘിക്കാനാവാതെ യക്ഷി അനന്ത പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹ മൂർത്തിയുടെ സമീപത്ത് എത്തുകയും,"താനവിടെ എത്തിയിട്ടുണ്ട് വിധിപ്രകാരമുള്ള കർമ്മങ്ങൾ തുടരുക" എന്നതിന്റെ സൂചനയായി ദേശത്ത് വീണ്ടും രാത്രികാലങ്ങളിൽ ഭീതി പരത്തുകയും ചെയ്തു.
വിധിപ്രകാരം ആവാഹനം ചെയ്ത് നരസിംഹമൂർത്തിയുടെ സമീപം സ്ഥാപിച്ചെങ്കിലും ,വീണ്ടും ഒരിക്കൽക്കൂടി പ്രജകൾക്ക് ഭയമുണ്ടാക്കാതെ ഇരിക്കാൻ മഹാരാജാവ് ചൂണ്ടിക്കാട്ടിയ പൂർണ്ണ ബന്ധനമുള്ള നിലവറക്കുള്ളിൽ ആവാഹിച്ചു ബന്ധിക്കുകയും ചെയ്തു.
കാലം മുന്നോട്ടു പോവുമ്പോൾ മന്ത്രോപാസകരില്ലാത്ത കാലത്ത് പോലും യക്ഷി സ്വതന്ത്രയായി വിഹരിക്കുവാൻ പാടില്ല എന്നതായിരുന്നു തിരുവിതാംകൂർ രാജാവിന്റെ കൽപ്പന.
കാലം മുന്നോട്ടു പോയി.നിലവറകൾക്ക് എ. ബി.സി....ഇങ്ങനെ അടയാളങ്ങളിട്ടു.
എല്ലാ നിലവറകളും തുറന്നിട്ടും താളിയോലക്കെട്ടുകളിൽ ദുർമന്ത്രങ്ങളാൽ ബന്ധിക്കപ്പെട്ട യക്ഷിയെ ആവാഹിച്ചിരുത്തിയ ബി'നിലവറ തുറക്കാൻ വിശ്വാസങ്ങൾ മുറുകെപ്പിടിച്ചു ജീവിക്കുന്ന രാജകുടുംബാംഗങ്ങൾ തയ്യാറായിട്ടില്ല.
ശാസ്ത്രം പോലും നെഗറ്റീവ് ആയിട്ടുള്ള ശക്തികൾ ഇല്ലെന്നു പൂർണ്ണമായും സമ്മതിച്ചിട്ടുമില്ല.
ബി 'നിലവറയ്ക്കുള്ളിലെ കാഞ്ഞിരങ്കോട്ട് യക്ഷിയോട് ഇഷ്ട്ടം


By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo