ഒളിച്ചോടിയ ഭാര്യ
(കഥ)
''... നീ ഒരുങ്ങിയോ....... " ?
''...ങ്ഉം.. ഒരുങ്ങി അത്യാവശ്യം സാധനങ്ങൾ
കൈയിൽ കരുതിയിട്ടുണ്ട് ......."
കൈയിൽ കരുതിയിട്ടുണ്ട് ......."
''.... അയാൾ ഉറങ്ങിയോ.... "?
''..... ങ്ഉം... നല്ല ഉറക്കം...കുട്ടികളും ഉറങ്ങി ...''
''... എന്നാൽ വീടിന്റെ പിൻവശത്തെ കലുങ്കി
നടുത്ത് വന്ന് നിൽക്ക്. ബാക്കിയെല്ലാം
പറഞ്ഞതുപോലെ......"
നടുത്ത് വന്ന് നിൽക്ക്. ബാക്കിയെല്ലാം
പറഞ്ഞതുപോലെ......"
ഫോൺ കട്ട് ആയി.തരുൺ വല്ലാത്ത
ആവേശത്തിലാണ്. ഒന്നിക്കാനുള്ള മോഹം
ഒരു കടലോളമുണ്ട് അവന്റെ മനസ്സിൽ ...
വീണയ്ക്കും അതാണ് ആഗ്രഹം.!
തരുൺ ആണ് അവളുടെ സങ്കല്പത്തിലെ പുരുഷൻ! അവളെ ആഴത്തിൽ മനസ്സിലാക്കിയ ഒരു വിശാലഹൃദയൻ!
അവന് വേണ്ടി ഭർത്താവ്, കുട്ടികൾ കുടുംബം, എല്ലാം ഉപേക്ഷിക്കാൻ അവൾ
ഒരുക്കമാണ്.
തന്റെ ഭർത്താവായ ദാസേട്ടനെക്കാൾ
പതിന്മടങ്ങ് തന്നെ സ്നേഹിക്കുന്ന സുന്ദര
പുരുഷനാണ് തരുൺ !
വീണഒരുമിസ്ഡ്കോളിലൂടെപരിചയപ്പെട്ടതാണ്തരുണിനെ. ദാസേട്ടന്റെ സുഹൃത്തിന്റെ
പരിചയക്കാരനാണത്രെ തരുൺ !
ഒരിക്കൽ യാദൃച്ഛികമായി വീട്ടിൽ വന്നപ്പോഴാ
ണ് വീണ അവനെ നേരിട്ട് കാണുന്നത്!
പിന്നീട് പല സന്ദർഭങ്ങളിലും ഫോൺ വിളികളിലൂടെ വളർന്നു വന്നപ്രണയമായി
രുന്നു അവർ തമ്മിൽ!
തരുണുമായി സംസാരിക്കുന്ന് വീണയ്ക്ക് വളരെ ആവേശമാണ്. തന്റെ കുഞ്ഞു വിഷമങ്ങളും വ്യാകുലതകളും മനസ്സു തുറന്നു
കേൾക്കാൻ താല്പര്യം കാട്ടുകയും ഒത്തിരി
ആശ്വാസം പകരുന്നവനുമായിരുന്നു തരുൺ !
അപ്പോഴൊക്കെ അവന്റെ ആത്മാർത്ഥതയും
സ്നേഹവും അവൾക്ക് നന്നായി മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു.
ഭർത്താവായ ദാസേട്ടന്റെ അനാവശ്യ ഗൗരവം വീണയ്ക്ക് തീരെ ഇഷ്ടമല്ല.
ഹൃദയം തുറന്ന് ചിരിക്കാനും നല്ലത്, നല്ലതാണെന്ന് ആത്മാർത്ഥമായി പറയാനും
ദാസേട്ടൻ കാട്ടുന്ന പിശുക്ക് ..... ഇതൊക്കെ
വീണയെ ഭർത്താവിൽനിന്നുമകറ്റുന്നകാര്യ
ങ്ങളാണ്....
എന്നാൽ തരുണിന്റെ തുറന്ന ഇടപെടലും സംസാരവും വീണയ്ക്ക് അവനോട്
വല്ലാത്തെരടുപ്പംതോന്നാൻ കാരണമായി.
ആ താല്പര്യവും സ്നേഹവും അവനെ മറക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചപ്പോഴാണ് അവൾ എല്ലാം ഉപേക്ഷിച്ച് തരുണിനോടൊപ്പംഇറങ്ങിത്തിരിക്കാൻതീരുമാനിച്ചത്......
തരുണിനു വേണ്ടി ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിക്കാൻ താൻ തയ്യാ
റാണെന്ന് പറഞ്ഞപ്പോൾ തരുൺ
ഒരിക്കൽ പറഞ്ഞു......

" ........ ലോകത്തിന്റെ ഏതു കോണിൽ പോയി ജീവിച്ചാലും നിന്നെ ഞാൻ ഉപേക്ഷിക്കില്ല..."
കരുത്തുംആത്മാർത്ഥതയുമുള്ള ഒരു
പുരുഷന്റെ ദൃഢമായ വാക്ക്.... ഇനി തനിക്ക്
മുന്നോട്ട് തരുണില്ലാത്ത ഒരുജീവിതമില്ല....!
വീണ ഉറച്ചതീരുമാനത്തിലായിരുന്നു.
പുരുഷന്റെ ദൃഢമായ വാക്ക്.... ഇനി തനിക്ക്
മുന്നോട്ട് തരുണില്ലാത്ത ഒരുജീവിതമില്ല....!
വീണ ഉറച്ചതീരുമാനത്തിലായിരുന്നു.
ബെഡ്റൂമിലെ മങ്ങിയവെളിച്ചത്തിൽ
ദാസേട്ടനും കുട്ടികളും നല്ല ഉറക്കത്തിലാണ് ... വീണ താലിമാലയും വിവാഹമോതിരവും
ഊരി മേശപ്പുറത്ത് ഭദ്രമായി വെച്ചു...
താലി ഊരുമ്പോൾ ഉള്ളിൽ നേരിയ വിഷമം തോന്നിയെങ്കിലും തരുണിനെ ഓർത്ത
പ്പോൾ എല്ലാം വലിച്ചെറിഞ്ഞ് ഓടിപ്പോകാനാ
ണ് തോന്നിയത് .....
പതുക്കെബാഗുമെടുത്ത്ഒച്ചയുണ്ടാക്കാതെ വാതിൽ തുറന്ന് പുറത്തിറങ്ങി ...പിന്നെ,വീടിന്റെ പിന്നാമ്പുറത്തേക്ക്.....
കലുങ്കിനടുത്ത് വെളുത്ത ഒരു കാർ കിടപ്പുണ്ട്. നിലാവെളിച്ചത്തിൽ വ്യക്തമായി കണ്ടു... ദൈവമേ ......! തരുൺ വാക്കുപാലി
ച്ചിരിക്കുന്നു... വീണ വിറയ്ക്കുന്ന കാൽവെപ്പുകളോടെ കാറിനടുത്തെത്തി നിന്നു....

''...... വീണ വന്നു അല്ലേ.....?"
കാറിന്റെ ഡോർ തുറന്ന് തരുൺ പുറത്തിറങ്ങി....
''...... വേഗം കേറ് .... ആരെങ്കിലും കാണു
ന്നതിന് മുമ്പ് പെട്ടെന്ന് പോകണം.... "
ന്നതിന് മുമ്പ് പെട്ടെന്ന് പോകണം.... "
തരുൺ തിരക്കുകൂട്ടി. പിന്നെ ധൃതിയിൽ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു.
വീണ കാറിലേക്ക് കയറുമ്പോൾ അറിയാതെ
ഒന്നു തിരിഞ്ഞു നോക്കി. രാത്രിയുടെ
നിശ്ശബ്ദതയിൽ വീട് നല്ല ഉറക്കത്തിലാണ്.
ഭാഗ്യം! അവൾ സമാധാനിച്ചു.
വീണ കാറിലേക്ക് കയറുമ്പോൾ അറിയാതെ
ഒന്നു തിരിഞ്ഞു നോക്കി. രാത്രിയുടെ
നിശ്ശബ്ദതയിൽ വീട് നല്ല ഉറക്കത്തിലാണ്.
ഭാഗ്യം! അവൾ സമാധാനിച്ചു.
"...... വീണാ വെൽക്കം..... വെൽക്കം..... "
പിൻസീറ്റിലിരിക്കുന്ന അപരിചിതനായ
താടിക്കാരൻ ചിരിച്ചു കൊണ്ടു പറഞ്ഞു
താടിക്കാരൻ ചിരിച്ചു കൊണ്ടു പറഞ്ഞു
"........ വീണദാസ്......അല്ലേ........?
മറ്റൊരാൾ ( ഒരു തടിയനും കൂടിയുണ്ട്
കാറിൽ ) കുലുങ്ങിച്ചിരിച്ചുകൊണ്ട്
ചോദിച്ചുപ്പാൾ വീണ ഒന്നു പുഞ്ചിരിക്കാൻ
ശ്രമിച്ചു......
കാറിൽ ) കുലുങ്ങിച്ചിരിച്ചുകൊണ്ട്
ചോദിച്ചുപ്പാൾ വീണ ഒന്നു പുഞ്ചിരിക്കാൻ
ശ്രമിച്ചു......
"........ ഞങ്ങൾ തരുണിന്റെ ഫ്രണ്ട്സാ...
ഞാൻ ഹരി....ഇവൻ ജോമോൻ..."
ഞാൻ ഹരി....ഇവൻ ജോമോൻ..."
അയാൾ പരിചയപ്പെടുത്തി. വീണ ഒന്നും മിണ്ടാതെ സീറ്റിൽ പതുങ്ങി ഇരുന്നു.
തരുൺ അവളെ നോക്കിയില്ല. അവൻ പെട്ടെന്ന് കാർസ്റ്റാർട്ട് ചെയ്ത് വേഗത്തിൽ
ടാർ റോഡിലേക്ക് പായിച്ചു.
നിലാവെട്ടത്തിൽ പുറത്തെ സുപരിചിത
മായ കാഴ്ചകളെല്ലാം പിന്നിലേക്കോടി മറയുന്നത് നോക്കി വീണ നിശ്ശബ്ദം ഇരുന്നു.
തരുണിന്റെ സുഹൃത്തുക്കൾ എന്തെല്ലാമോ
കളിതമാശകൾ പറഞ്ഞ് ചിരിക്കുന്നുണ്ട്....
തരുൺ ഡ്രൈവിംഗിൽ ശ്രദ്ധിച്ചിരിക്കുക
യാണ് ...
കുറച്ചു ദൂരം ചെന്നപ്പോൾ തരുൺ
പെട്ടെന്ന് കാർ നിർത്തിയിട്ട് പറഞ്ഞു.

''......... എനിക്ക് ഇനി ഡ്രൈവ് ചെയ്യാൻ വയ്യ...
ഹരീ നീ വാ ..."
ഹരീ നീ വാ ..."
തരുൺ വണ്ടി ഓഫ് ആക്കി പുറത്തിറങ്ങി.
''....... ഞാനിപ്പോൾ വരാം വീണാ.... "
അവൻ വീണയോടായിപ്പറഞ്ഞ് നിലാവെളിച്ച
മുള്ള റോഡിലൂടെ മുന്നോട്ടു നടന്നു........
മുള്ള റോഡിലൂടെ മുന്നോട്ടു നടന്നു........
"......... തരുൺ നീ എവിടേക്കാ.... "?
വീണ എഴുന്നേറ്റ് ചോദിക്കാനാഞ്ഞപ്പോൾ
പിന്നിലിരുന്ന താടിക്കാരൻ പെട്ടെന്ന് അവളുടെ വായ വലം കൈകൊണ്ട് അമർത്തിപ്പിടിച്ച് സീറ്റിലേക്ക് ചേർത്തു.
അവൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. താൻ ചതിക്കപ്പെട്ടിരിക്കുന്നു എന്ന്
ഒരു നിമിഷംകൊണ്ടവൾ തിരിച്ചറിഞ്ഞു.
പിന്നെ ഒന്നുമോർത്തില്ല....... സർവ്വശക്തിയും
സംഭരിച്ച്സീറ്റിൽനിന്ന്കുതറിപ്പിടഞ്ഞെ ഴുന്നേറ്റ് ഡോർ തുറന്ന് പുറത്തേക്ക് ചാടി.!
അവൾ ഒട്ടും ആലോചിച്ചു നിൽക്കാതെ നിലാവെളിച്ചത്തിൽ വന്ന റോഡിലൂടെ തന്നെ
തിരിഞ്ഞോടി. പിന്നിൽ കാലൊച്ചകൾ
അടുത്തു വരുന്നതും പോലെ...... പെട്ടെന്നവൾ ഒരു ഇടവഴിയിലേക്ക് മാറി
ഓടി.... ഒരു നിശ്ചയവുമില്ലാതെ....!
കുറേ ദൂരം ഓടിക്കഴിഞ്ഞപ്പോൾ ഒരു
മരത്തിന്റെ മറപറ്റി അവൾ കിതച്ചുകൊണ്ട്
പതുങ്ങി നിന്നു. ഭയും ക്ഷീണവും കാരണം
വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു അവൾക്ക് .എന്തു ചെയ്യണമെന്നറിയാതെ
കുറേ നേരം അവിടെത്തന്നെ നിന്നു.
വിജനമായ പ്രദേശമാണ്. അടുത്തെങ്ങും
ഒരു വീടു പോലും കാണാനില്ല ....
തരുണും കൂട്ടുകാരും തന്നെ തേടിവന്നാലോ
എന്നവൾ ഭയന്നു.
തരുൺ നിഷ്കരുണം തന്നെ ചതി
ക്കുകയായിരുന്നു ... നീചനാണവൻ...!
തന്റെ പ്രിയപ്പെട്ട ദാസേട്ടനേയും കുട്ടികളെയും ഉപേക്ഷിച്ച് ഇറങ്ങിപ്പുറപ്പെട്ട
വിഡ്ഢിത്തമോർത്ത് വീണ സ്വയം ശപിച്ചു.
ഇനി എങ്ങനെ തിരികെപ്പോകും?
താൻ ചെയ്ത തെറ്റ്...... പൊറുക്കാൻ
പറ്റാത്ത തെറ്റ്.... ദാസേട്ടൻ ക്ഷമിക്കുമോ?
തന്റെ കുട്ടികൾ ...? എങ്ങനെ വീട്ടിലെത്തും...!
ഒരായിരം ചോദ്യങ്ങൾ വീണയെ കുത്തി
നോവിച്ചുകൊണ്ടരുന്നു.
ഒടുവിൽ അവൾ തീരുമാനിച്ചുറച്ചു ....
മരിക്കണം! അതാണ് തന്റെ മുന്നിലുള്ള
ഒരേ ഒരു മാർഗം .....
പെട്ടെന്ന് ഇടം കൈയിൽ മുറുകെ പിടിച്ചിരുന്ന ഫോൺ ഒരു തവണ റിംഗ്
ചെയ്ത് കട്ടായി .......
ദൈവമേ .... ഭാഗ്യം! ഫോൺ നഷ്ടപ്പെട്ടിട്ടില്ല ...
ഭയന്നോടുമ്പോൾ ബാഗ് മാത്രമേ കൈയിൽ
നിന്ന് വീണു പോയിട്ടുള്ളൂ....
അവൾ ദീർഘമായി നിശ്വസിച്ചു.
ഇതാ..... വീണ്ടും ഒരു മിസ്ഡ് കോൾ .......!
അവൾ ഞെട്ടിവിറച്ചു... ദാസേട്ടൻ!
തന്നെ വീട്ടിൽ കാണാഞ്ഞ്വിളിച്ചതാവും ...
ദൈവമേ ...... തിരികെ വിളിക്കണോ?
പലതവണ ആലോചിച്ചു .... വേണ്ട, ചെയ്ത
തെറ്റിന് മാപ്പ് അപേക്ഷിക്കുന്നതിൽ
അർത്ഥമില്ല. ഏതോ ഒരു അന്യപുരുഷന്റെ
വാക്ക് വിശ്വസിച്ച് ഭർത്താവിനെയും
കുട്ടികളെയും ഉപേക്ഷിച്ചിറങ്ങിയ തനിക്ക് ജീവിക്കാൻ ഒരർഹതയുമില്ലെന്ന്
അവൾ സ്വയം പറഞ്ഞു.
വീണ തളർന്ന് നിലത്തിരുന്നു. വീണ്ടും
ഫോൺ ബെല്ലടിച്ചു. എന്തു ചെയ്യണമെന്ന
വൾ പലതവണ ആലോചിച്ചു. ഒടുവിൽ
വിറയലോടെ അവൾ ഫോൺ എടുത്തു...

''....വീണാ നീയെവിടെയാ...?"
ദാസേട്ടന്റെ പരിഭ്രമം നിറഞ്ഞ ശബ്ദം!
"..... ഉറങ്ങാൻ കിടന്ന നിനക്കെന്താ സംഭവിച്ചത്? എന്തു പറ്റി നിനക്ക്........ " ?
ആ ചോദ്യങ്ങൾക്ക് എന്ത് ഉത്തരമാണ്
നൽകേണ്ടതെന്ന് വീണയ്ക്കറിയില്ല.
സ്വയം ചതിക്കുഴി തോണ്ടാനിറങ്ങിയവളാണ്
ദാസേട്ടന്റെ ഭാര്യ എന്ന് പറയണോ അതോ
അന്യപുരുഷന്റെ കൂടെഒന്നുമാലോചിക്കാതെ ഒളിച്ചോടിയഭാര്യയാണെന്ന്സ്വയംവിശേഷിപ്പിക്കണോ? അവൾ നെറ്റിയിൽ സ്വയം
ആഞ്ഞു തല്ലി.

"...... വീണാ നീയെന്താ സംസാരിക്കാത്തെ..?''
ദാസേട്ടന്റെ ഭയംആ ശബ്ദത്തിൽകേൾക്കാം.
ഒടുവിൽ അവൾക്ക് സർവ്വ നിയന്ത്രണവും
കൈവിട്ടു.ഉറക്കെ പൊട്ടിക്കരഞ്ഞുപോയി.
പിന്നെ, വാക്കുകൾ കിട്ടാതെ തളർന്നു ...
ഒടുവിൽ അവൾക്ക് സർവ്വ നിയന്ത്രണവും
കൈവിട്ടു.ഉറക്കെ പൊട്ടിക്കരഞ്ഞുപോയി.
പിന്നെ, വാക്കുകൾ കിട്ടാതെ തളർന്നു ...
".... നീയെവിടെയാണെങ്കിലും ഞാൻ വരാം.
നിനക്കൊന്നും പറ്റാതിരുന്നാ മതി....''
നിനക്കൊന്നും പറ്റാതിരുന്നാ മതി....''
ദാസേട്ടന്റെ ഉള്ളിലെ സ്നേഹത്തിന്റെ ആഴം എത്രമാത്രമാണെന്ന് വീണ തിരിച്ചറിഞ്ഞ
നിമിഷമായിരുന്നു അത്. ആ വാക്കുകൾ
കേട്ടപ്പോൾഹൃദയംപൊട്ടിത്തകരുന്നതുപോലെ അവൾക്ക് തോന്നി.
നിമിഷമായിരുന്നു അത്. ആ വാക്കുകൾ
കേട്ടപ്പോൾഹൃദയംപൊട്ടിത്തകരുന്നതുപോലെ അവൾക്ക് തോന്നി.
"....ദാസേട്ടാ.... എന്നോട് ക്ഷമിക്കൂ....
ഞാൻ ...."
ഞാൻ ...."
അവൾ വാക്കുകൾ കിട്ടാതെ ഉഴറി നിന്നു....
"..... വീണ .... നീ ഇപ്പോൾ അതൊന്നും
പറയണ്ട.... എവിടെയാണെന്ന് മാത്രം
അറിഞ്ഞാ മതി...."
പറയണ്ട.... എവിടെയാണെന്ന് മാത്രം
അറിഞ്ഞാ മതി...."
ദാസേട്ടന്റെ സ്നേഹം തുളുമ്പുന്ന ശബ്ദം വീണയെ വല്ലാത്തൊരു കുറ്റബോധത്താൽ നൊമ്പരപ്പെടുത്തി.ഒടുവിൽ അവൾ വിതുമ്പി
ക്കൊണ്ട് പറഞ്ഞു.
ക്കൊണ്ട് പറഞ്ഞു.
" ഞാൻ കുറച്ച് ദൂരെയാ.... അമ്പലമുക്കിൽ നിന്ന് രണ്ട് കിലോമീറ്റിർ ഇപ്പുറം....... ആ...
നെയ്ത്ത് ശാലയ്ക്കടുത്ത് ...."
നെയ്ത്ത് ശാലയ്ക്കടുത്ത് ...."
ഏകദേശം അറിയാവുന്ന പ്രദേശത്തെ
അടയാളമാക്കി അവൾ വിറച്ചുകൊണ്ട് പറഞ്ഞു.......
അടയാളമാക്കി അവൾ വിറച്ചുകൊണ്ട് പറഞ്ഞു.......
''.... ഓകെ മോളെ... പേടിക്കണ്ട ഞാൻ
ദാ..... എത്തി....... നീ റോഡിനരികിൽ
നിന്നാ മതി... ആരും കാണാതിരിക്കാൻ
ശ്രദ്ധിക്കണം.... ''
ദാ..... എത്തി....... നീ റോഡിനരികിൽ
നിന്നാ മതി... ആരും കാണാതിരിക്കാൻ
ശ്രദ്ധിക്കണം.... ''
ദാസേട്ടൻ അത്രയും പറഞ്ഞ് ഫോൺ കട്ട്
ചെയ്തു. ദൈവമേ ...... സംഭവിക്കാൻ പോകുന്ന ഭൂകമ്പത്തെക്കുറിച്ച് ആലോചി
ച്ചപ്പോൾ അവൾക്ക് കടുത്ത തളർച്ച
തോന്നി...ഭയം കാരണം തൊണ്ട വറ്റി
വരണ്ടു....
ചെയ്തു. ദൈവമേ ...... സംഭവിക്കാൻ പോകുന്ന ഭൂകമ്പത്തെക്കുറിച്ച് ആലോചി
ച്ചപ്പോൾ അവൾക്ക് കടുത്ത തളർച്ച
തോന്നി...ഭയം കാരണം തൊണ്ട വറ്റി
വരണ്ടു....
ഇരുട്ടും നിലാവും ഇടകലർന്നു കിടക്കുന്ന
ചെറിയ ഇടവഴിയിലൂടെ വീണപതുക്കെ തിരിച്ചു നടന്നു... തരുണും കൂട്ടുകാരും
തന്നെ തിരഞ്ഞ് വരുമോ എന്ന പേടിയുണ്ട്
അവൾക്ക്. റോഡിലെത്തിയപ്പോൾ ഭയം
വർദ്ധിച്ചു. ആരെങ്കിലും കണ്ടാൽ !
ഇരുൾമറപറ്റി റോഡിലൂടെ നടക്കുമ്പോൾ
ദൂരെ നിന്ന് ഒരു ബൈക്ക് സാവധാനം
അടുത്തേക്ക് വരുന്നത് കണ്ടു.
അവളിൽ ഒരു ഞെട്ടൽ ഉണ്ടായി.........
ആരായിരിക്കും...? വീണ അനങ്ങാതെ നിന്നു.
ബൈക്ക് തൊട്ടടുത്ത് വന്നു നിന്നപ്പോൾ അവൾ കണ്ടു ....
ദാസേട്ടൻ....!ഒരു പാട് കുറ്റങ്ങളും കുറവുകളും നിരത്തി നിരന്തരം താൻ
വേദനിപ്പിച്ചു കൊണ്ടിരുന്ന തന്റെ ഭർത്താവ് !
തരുൺ മാത്രമാണ് ഈ ലോകത്തിലെ
സുന്ദരപുരുഷനെന്ന് തെറ്റിദ്ധരിച്ച ഒരു
വിഡ്ഢിപ്പെണ്ണാണ് താൻ .... പക്ഷേ..... തന്റെ
ദാസേട്ടൻ....!

" .... ദാസേട്ടാ...''
വീണ പൊട്ടിക്കരഞ്ഞുകൊണ്ട് വിളിച്ചു...
''..... നിനക്കൊന്നും പറ്റിയില്ലല്ലോ ...." ?
അയാൾ വീണയെ ചേർത്തു പിടിച്ച്
ആശ്വസിപ്പിച്ചു....
ആശ്വസിപ്പിച്ചു....
"..... വേഗം പോകാം ........ നമ്മുടെ മക്കൾ
പേടിക്കും.... "
പേടിക്കും.... "
മറ്റൊന്നും പറയാതെ ഭർത്താവ് അവളെ
ബൈക്കിൽ കയറാൻ സഹായിച്ചു.
അവൾ ആകെ ഭയന്ന് വിറച്ച് തളർന്നു
പോയിരുന്നു. വീട്ടിലേക്കുള്ള യാത്രയിൽ
ദാസേട്ടൻ അവളോട് ഒന്നും ചോദിച്ചില്ല...
അവൾക്ക് വല്ലാത്ത അസ്വസ്ഥത തോന്നി...
ദാസേട്ടൻ എല്ലാം അറിഞ്ഞോ ?താൻ ചെയ്ത
കൊടും ചതി മനസ്സിലാക്കിയോ?
ആ ശരീരം ചേർന്നിരിക്കാൻ അവൾക്ക്
ലജ്ജ തോന്നി. താനൊരു വൃത്തികെട്ട
പെണ്ണാണ് ..... പത്തു വർഷത്തെ ദാമ്പത്യ
ജീവിതത്തിൽ ദാസേട്ടനെ ഉപേക്ഷിക്കാൻ
താൻ ചെയ്ത വൃത്തികെട്ട പ്രവൃത്തി ....
കുറ്റബോധം അവളെ വല്ലാതെ തളർത്തി.
ബൈക്ക് വീട്ടുമുറ്റത്ത് എത്തിയപ്പോൾ
രണ്ടു മൂന്നു പേർ വരാന്തയിൽ ഇരിക്കുന്നു.
വീണയ്ക്ക് തലയ്ക്ക് ഒരടി കിട്ടിയതുപോലെ
തോന്നി.... ആരൊക്കെയോ അറിഞ്ഞ്
വന്നിരിക്കുന്നു........
തന്നെ കാണാതായപ്പോൾ ദാസേട്ടൻ
എല്ലാവരേയും വിളിച്ചുകൂട്ടിയതാവും...'!
തല ഉയർത്താതെ ബൈക്കിൽ നിന്നി
റങ്ങുമ്പോൾ പടിക്കൽ ഇരിക്കുന്ന ചെറുപ്പ
ക്കാരന്റെ മുഖം കണ്ട് വീണ ഞെട്ടിത്തരിച്ചു.

''... തരുൺ....."!
അറിയാതെ ശബ്ദം ഉയർന്നു പോയി.
".... അതെ ചേച്ചി.... തരുൺ തന്നെ
ചേച്ചി എന്നോട് ക്ഷമിക്കണം ... ദാസേട്ട
നും .... ദാസേട്ടൻ എന്റെ ചേട്ടന്റെ
അടുത്ത സുഹൃത്താ ചേച്ചി.... മുമ്പ്
ചേട്ടനെ ഗൾഫിൽ കൊണ്ടുപോകാൻ സഹായിച്ച ആളാ ദാസേട്ടൻ...
ഇതൊന്നും അറിയാതെയാ ഞാൻ ചേച്ചിയെ
ഫോൺ ചെയ്തത് ....... ഒരു തമാശയ്ക്ക്
തുടങ്ങിയതാ........ എല്ലാം അറിഞ്ഞു
വന്നപ്പോൾ വലിയൊരു തെറ്റാണെന്ന്
ബോധ്യപ്പെട്ടു... എല്ലാം ദാസേട്ടനോട്
തുറന്നു പറഞ്ഞ് ഒരു നാടകം കളിച്ചു.
അത്ര മാത്രം.... ഒന്നും തോന്നരുത് ...
സോറി.....റിയലി സോറി... ചേച്ചി.... "

തരുണിന്റെ ക്ഷമാപണം കേട്ട് വീണ തരിച്ചു
നിന്നു... അവന്റെ പിന്നാലെ കൂടെ ഉണ്ടാ
യിരുന്ന ചെറുപ്പക്കാരുംമുറ്റത്തേക്കിറങ്ങി
വന്നു.....
നിന്നു... അവന്റെ പിന്നാലെ കൂടെ ഉണ്ടാ
യിരുന്ന ചെറുപ്പക്കാരുംമുറ്റത്തേക്കിറങ്ങി
വന്നു.....
"..... ചേച്ചി.... ഞങ്ങളോടും ക്ഷമിക്കണം....
തരുൺ പറഞ്ഞിട്ടാ ഞങ്ങൾ ...
പിന്നെ, ഒരു കുടുംബം രക്ഷിക്കാൻ
കഴിഞ്ഞതിന്റെ സന്തോഷം ........ വളരെ
വളരെ ഉണ്ട് ...."
തരുൺ പറഞ്ഞിട്ടാ ഞങ്ങൾ ...
പിന്നെ, ഒരു കുടുംബം രക്ഷിക്കാൻ
കഴിഞ്ഞതിന്റെ സന്തോഷം ........ വളരെ
വളരെ ഉണ്ട് ...."
ആരുടെയും മുഖത്ത് നോക്കാതെ വീണ
പെട്ടെന്ന്അകത്തേക്ക് ഓടി.... അവൾക്ക് സംഭവിച്ചതിന്റെ ഏകദേശ രൂപം പിടികിട്ടിക്കഴിഞ്ഞു.
പെട്ടെന്ന്അകത്തേക്ക് ഓടി.... അവൾക്ക് സംഭവിച്ചതിന്റെ ഏകദേശ രൂപം പിടികിട്ടിക്കഴിഞ്ഞു.
''.....ദാസേട്ടാ.... ഒന്നും പറഞ്ഞേക്കല്ലേ...
പാവം ചേച്ചി.... ഞങ്ങൾ വല്ലാതെ പേടിച്ചു ...
ഓടിപ്പോയി വല്ല കടുംകൈയ്യും ചെയ്തേക്കു
മെന്ന്..... ചേട്ടന്റെ ഉറപ്പാ ഞങ്ങൾക്ക്
ധൈര്യമായത്.... വീണച്ചേച്ചിയെ അത്രമാത്രം
നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് ... "
പാവം ചേച്ചി.... ഞങ്ങൾ വല്ലാതെ പേടിച്ചു ...
ഓടിപ്പോയി വല്ല കടുംകൈയ്യും ചെയ്തേക്കു
മെന്ന്..... ചേട്ടന്റെ ഉറപ്പാ ഞങ്ങൾക്ക്
ധൈര്യമായത്.... വീണച്ചേച്ചിയെ അത്രമാത്രം
നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ട് ... "
തരുണിന്റെ ശബ്ദത്തിൽ വല്ലാത്ത വിറയൽ..
'''..... തരുൺ ,സാരമില്ല .... നിങ്ങൾ ചെയ്ത
നന്മയ്ക്ക് ഞാൻ ആദ്യം നന്ദി പറയുന്നു ....
എന്റെ ഭാര്യ അവൾ ഒരു പാവമാ....
ഏതോ ഒരു ദുർബലനിമിഷത്തിൽ തോന്നിയ
തെറ്റിന് ഞാനല്ലേ മാപ്പു കൊടുക്കേണ്ടത്....?
ഞാനവൾക്ക് മാപ്പു കൊടുത്തിരിക്കുന്നു... "
നന്മയ്ക്ക് ഞാൻ ആദ്യം നന്ദി പറയുന്നു ....
എന്റെ ഭാര്യ അവൾ ഒരു പാവമാ....
ഏതോ ഒരു ദുർബലനിമിഷത്തിൽ തോന്നിയ
തെറ്റിന് ഞാനല്ലേ മാപ്പു കൊടുക്കേണ്ടത്....?
ഞാനവൾക്ക് മാപ്പു കൊടുത്തിരിക്കുന്നു... "
തന്റെ ഭർത്താവിന്റെ ആത്മാർത്ഥമായ
വാക്കുകൾ വീണയെ വല്ലാതെ തളർത്തു
കയും നൊമ്പരപ്പെടുത്തുകയും ചെയ്തു...
ഒറ്റനിമിഷം കൊണ്ട് ഭൂമി പിളർന്ന് ഈ ലോക
ത്തുനിന്ന് അപ്രത്യക്ഷമായെങ്കിൽ
എന്നവൾ ആശിച്ചു. പിന്നെ, നിഷ്കളങ്കരായ
തന്റെ പിഞ്ചു മക്കളെ കെട്ടിപ്പിടിച്ചു കൊണ്ട്
വിങ്ങിക്കരഞ്ഞു....!

ശുഭം ബിന്ദു.എം.വി.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക