ഇത് ഞങ്ങളുടെ കഥ(അവസാന ഭാഗം)
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഈ തുടർക്കഥ ഇനിയും വായിച്ചിട്ടില്ലാത്ത, വായിക്കുവാൻ താല്പര്യം ഉള്ളവർക്കായി ഈ കഥയുടെ പൂർണ്ണരൂപം (ലിങ്കുകൾ )താഴെ ചേർക്കുന്നു. എല്ലാവരും അഭിപ്രായം പറയണം. ....നന്ദി
രമ വീണ്ടും ഡോക്ടറുടെ റൂമിലേക്കുള്ള വാതിൽ തുറന്നു.
ഡോർ തുറക്കുന്ന ശബ്ദം കേട്ട് രേഷ്മ നോക്കിയപ്പോൾ രമയെ കണ്ടു.
'രമ ഇതുവരെ പോയില്ലെ...?'
ഒരു മറുപടി പറയാതെ രമ നേരെ രേഷ്മയുടെ ഇരു കൈകളും ചേർത്തു പിടിച്ചുകൊണ്ട് ഇടറിയ സ്വരത്തിൽ പറഞ്ഞു...
'ഒരുപാട് നന്ദിയുണ്ട് ഡോക്ടർ... എങ്ങനെ ഇതിന് നന്ദി പറയുമെന്ന് എനിക്കറിയില്ല. നന്ദി പറഞ്ഞാൽ തീരുന്നതല്ല ഈ ഉപകാരം.. ജീവിതത്തിൽ ഒരിക്കലും ഞാൻ ഡോക്ടറെ മറക്കില്ല..'
അവൾ കരയുവാൻ തുടങ്ങി.
'രേഷ്മ എഴുന്നേറ്റ് അവളോട് പറഞ്ഞു...
'കരയാതെ രമ... ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണ് ഞാൻ ചെയ്തത്.. അത് രമയെ രക്ഷിക്കാൻ വേണ്ടി മാത്രമല്ല.. നീരജിന് രമയോടുള്ള സ്നേഹം അറിയുന്നതുകൊണ്ടു കൂടിയാണ്.. പൊയ്ക്കൊള്ളൂ.. ആരും നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു തടസ്സമായി വരാതിരിക്കട്ടെ..'
രമ മിഴികൾ തുടച്ച് തിരിച്ചു പോരവെ ഒരു നിമിഷം തിരിഞ്ഞു നിന്നു ചോദിച്ചു...
'രേഷ്മ.... still you love him..?'
ഓർക്കാപ്പുറത്തുള്ള രമയുടെ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം രേഷ്മ പതറിപ്പോയി. പക്ഷേ അത് പുറമെ കാണിക്കാതെ അവൾ പറഞ്ഞു...
'Yes.... but അത് രമ കരുതുന്നതുപോലെയല്ല..'
''Thank you Reshma. .'
'Welcome...'
മെല്ലെ വാതിൽ തുറന്ന് രമ പുറത്തുവന്ന് നീരജിനോടൊപ്പം നടന്നു.
കാറിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല...
രണ്ടു പേരും അവരുടെ മനസ്സിൽ വാചാലമായി സംസാരിക്കുന്നുണ്ടായിരുന്നു..
കുറച്ചു കഴിഞ്ഞ് തിരിച്ചു വരുന്നതിനിടയിൽ രമ പറഞ്ഞു...
'കുട്ടേട്ടാ നമുക്കൊരു യാത്ര പോയാലൊ...?'
'ഇപ്പോഴോ... എവിടെ. ...?'
'സ്നേഹതീരത്തിലേക്ക്.....'
'തന്റെ ആഗ്രഹമല്ലെ.... നടക്കട്ടെ...'
അയാൾ വിദൂരതയിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
വീണ്ടും മൗനം....
മൗനത്തിന്റെ മറ നീക്കുവാനും മനസ്സിനെ മറയ്ക്കുവാനും അയാൾ മ്യൂസിക് പ്ലേയർ ഓൺ ചെയ്തു.
അതിലൂടെ ഒഴുകി വരുന്ന സംഗീതം ഏതെന്നുപോലും ശ്രദ്ധിക്കുവാൻ കഴിയാത്തവിധം സംഘർഷഭരിതമായിരുന്നു രമയുടെ അന്തരംഗം...
എല്ലാം നേടിക്കഴിഞ്ഞിട്ടും ഇപ്പോൾ യഥാർത്ഥത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥ. ഇന്നലെവരെ തന്റേതുമാത്രമാണ് അഹങ്കരിച്ച തന്റെ കുട്ടേട്ടൻ തൊട്ടരികിലിരുന്നിട്ടും തനിക്ക് അന്യനായതുപോലെ..
ആ കരം ഗ്രഹിക്കുവാനോ ആ മാറിൽ തല ചായ്ക്കുവാനോ മനസ്സ് കൊതിച്ചിട്ടും തനിക്കതിനു കഴിയാത്തതുപോലെ...
എന്തിനായിരുന്നു എല്ലാം ..
എല്ലാം കുട്ടേട്ടനോട് തുറന്നു പറഞ്ഞ് ഈ ജീവിതം അവസാനിപ്പിക്കണമെന്ന് കരുതിയതാണ് പലപ്പോഴും. പക്ഷേ ആ സ്നേഹം നഷ്ടപ്പെടുത്താനായില്ല... ആ മനസ്സ് തകരുന്നതു കാണുവാൻ വയ്യ...
പക്ഷേ ഇനി വയ്യ...
എല്ലാം തുറന്നു പറയാതെ ഇനി വയ്യ..
മനസ്സിന്റെ വീർപ്പുമുട്ടൽ സഹിക്കുവാൻ വയ്യ..
* ** ** *
* ** ** *
സമയം സന്ധ്യയാകാത്തതിനാലാവാം സ്നേഹതീരത്ത് സന്ദർശകർ വളരെ കുറവായിരുന്നു... ആരും ഇല്ലെന്നു തന്നെ പറയാം..
നീരജ് റോഡിൽ നിന്ന് കുറച്ചു താഴേക്ക് ഇറക്കി കാർ ഒരു വശത്തായി പാർക്ക് ചെയ്തു.
ഡോർ തുറന്നുകൊണ്ട് അയാൾ പറഞ്ഞു...
'വാ... ഇറങ്ങെടോ...'
രമ പുറത്തേക്കിറങ്ങി..
രണ്ടു പേരും മെല്ലെ കടൽത്തീരത്തേക്ക് നടന്നു...
കടലിൽ തിരമാലകൾ ഒന്നിനു പുറകെ ഒന്നായി വീശിയടിച്ചുകൊണ്ടിരുന്നു..
അങ്ങകലെ വാനം സമുദ്രത്തെ ഉമ്മവെച്ച് ആ കാതിൽ എന്തോ മന്ത്രിക്കുംപോലെ...
കടനിനോടടുക്കും തോറും തിരമാലകൾ അവരെ സ്വീകരിക്കാൻ വെമ്പൽ കൂട്ടി.
തീരത്തെ ആളൊഴിഞ്ഞ ഒരിടം ചൂണ്ടി രമ പറഞ്ഞു...
'നമുക്ക് അവിടെ ഇരിക്കാം..'
നീരജ് രമയോടൊത്ത് അവിടെ ഇരുന്നു.
അവർക്കിടയിലുള്ള അകലം കൂടി വരുന്നതുപോലെ ..
മൗനത്തെ ഭഞ്ജിച്ചുകൊണ്ട് നീരജ് ചോദിച്ചു...
മൗനത്തെ ഭഞ്ജിച്ചുകൊണ്ട് നീരജ് ചോദിച്ചു...
'ഇവിടെ വന്ന് ഇങ്ങനെ മിണ്ടാതിരിക്കാനാണോ ഇങ്ങോട്ട് വരണമെന്ന് പറഞ്ഞത്..?'
വളരെ പെട്ടെന്ന് എന്തോ ഓർത്തിട്ടെന്നപോലെ അവൾ പറഞ്ഞു.
'അല്ല... '
നീരജിന്റെ കൈത്തണ്ടയിൽ തന്റെ കരം കോർത്തുകൊണ്ട് അവൾ തുടർന്നു.
'അല്ല... '
നീരജിന്റെ കൈത്തണ്ടയിൽ തന്റെ കരം കോർത്തുകൊണ്ട് അവൾ തുടർന്നു.
'ഞാൻ ഒരു കാര്യം പറഞ്ഞാൽ കുട്ടേട്ടൻ എന്നെ വെറുക്കുമോ...?'
അല്പം ശോകഭാവത്തിലുള്ള അവളുടെ ചോദ്യം കേട്ട് അയാൾ ചോദിച്ചു...
'എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ..?'
'ഇനി എനിക്ക് വയ്യ.... ഈ ഭാരം ചുമക്കാൻ എനിക്ക് വയ്യ...'
'തനിക്ക് എന്താ പറ്റിയത്...?'
അവൾ മെല്ലെ അയാളുടെ കൈ വിട്ടുകൊണ്ട് പറഞ്ഞു...
'ഞാൻ എല്ലാം പറയാം... ഇതുവരെ കുട്ടേട്ടനോട് പറയാതിരുന്ന എന്റെ ജീവിതത്തെക്കുറിച്ച്. ഇനിയും അതു പറയാതെ ഇങ്ങനെ ജീവിക്കാൻ എനിക്ക് വയ്യ. '
'എങ്കിൽ പറയൂ... താൻ എന്തു പറഞ്ഞാലും ഞാൻ കേൾക്കാം..'
'കുട്ടേട്ടാ... എല്ലാം ആ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം എനിക്കില്ല. നമ്മുടെ കാറിനകത്ത് എന്റെ ബാഗിലായി ഞാൻ എല്ലാം എഴുതിവെച്ചിട്ടുണ്ട്.. കുട്ടേട്ടൻ അതെടുത്ത് വായിക്കണം... പ്ലീസ്..'
അതുകേട്ട് അയാൾ ചോദിച്ചു...
'രമെ...താനെന്താണിങ്ങനെ.. എന്താ പറ്റിയത്..?'
'പ്ലീസ് കുട്ടേട്ടാ... എന്നോടൊന്നും ചോദിക്കരുത്...'
അവളുടെ വിഷമം കണ്ട് അയാൾ പറഞ്ഞു..
'എങ്കിൽ വേണ്ട... ഞാൻ വായിച്ചറിഞ്ഞോളാം..'
അയാൾ ചിരിച്ചുകൊണ്ട് കാറിനടുത്തേക്ക് പോയി ബാഗെടുത്ത് അതിലിരുന്ന വലിയ പേപ്പറിൽ രമ എഴുതിയത് എന്തെന്നറിയാനായി വായിച്ചു തുടങ്ങി.
എന്റെ കുട്ടേട്ടന്,
അയാൾ രമയെ നോക്കി.
അവൾ കടലിലേക്ക് മിഴികൾ നട്ടിരിക്കുകയാണ്..
എങ്ങനെ എഴുതണം എന്നെനിക്കറിയില്ല. പക്ഷേ ഇതെല്ലാം പറയാതെ എനിക്കിനി ജീവിക്കാനാവില്ല. ഈ എഴുത്ത് കുട്ടേട്ടന് തരാൻ കഴിയുമോ എന്നുപോലും എനിക്ക് നിശ്ചയമില്ല.. എന്നോട് പൊറുക്കണം എന്ന് ഞാൻ പറയുന്നില്ല. കാരണം ഒരു പുരുഷനും പൊറുക്കുവാനാവാത്ത തെറ്റാണ് ഞാൻ ചെയ്തത്..
ഇനി ഞാൻ പറയാൻ പോകുന്നത് കുട്ടേട്ടൻ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്ക് ഊഹിക്കാനാവില്ല... മാപ്പ്...
ഞാൻ കുട്ടേട്ടൻ കരുതുന്നതുപോലൊരു സ്ത്രീയല്ല.. അതെ കുട്ടേട്ടാ.. ശാപം കിട്ടിയ ജന്മമാണെന്റേത്... ഞാൻ ഒരു transgender ആണ്... ദൈവത്തിന്റെ വികൃതി...
കടലിലെ തിരമാലകൾ ആഞ്ഞടിച്ചു... കാറ്റിനു വേഗതകൂടിവന്നു...
ഞാൻ മൂലമാണ് എന്റെ മാതാപിതാക്കൾ ആത്മഹത്യ ചെയ്തത്.. അപമാനം താങ്ങാനാവാതെ...
ഞങ്ങൾ രണ്ടു മക്കൾ ആയിരുന്നു. ..ഇരട്ടകൾ... ഞാനും ഏട്ടനും... രമേഷ് എന്നായിരുന്നു ഏട്ടന്റെ പേര്.. ജന്മനാൽതന്നെ ഈശ്വരൻ എന്നെ വൈകല്യത്തോടെയാണ് സൃഷ്ടിച്ചത്. ഡോക്ടർമാർ ഇക്കാര്യം അറിയിച്ചപ്പോൾ തന്നെ അച്ഛൻ പറഞ്ഞു ഇക്കാര്യം പുറത്ത് പറയരുതെന്നും ഞാൻ പെൺകുട്ടിയാണെന്ന് എഴുതി തരണമെന്നും. അച്ഛൻ കരഞ്ഞു കാലുപിടിച്ച് അങ്ങനെ ഒരു റിപ്പോർട്ട് നേടിയെടുത്ത് മറ്റുള്ളവരുടെ ശ്രദ്ധയിൽ നിന്നും അകറ്റി നിർത്തി.
പിന്നീട് അച്ഛനുമമ്മയും വളരെ കരുതലോടെ എന്നെ മറ്റുള്ളവരിൽ നിന്നും അകറ്റി നിർത്തി വളർത്തി. എനിക്ക് രമയെന്ന് പേരും നൽകി സ്കൂളിൽ ചേർത്തു.
പക്ഷേ കുട്ടിയായിരുന്നതിനാൽ എനിക്ക് എല്ലാം മറച്ചു വെക്കാനായില്ല. പ്രവീൺ എന്റെ ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയാണ്. ഒന്നാം ക്ലാസ്സിൽ വെച്ചുതന്നെ ഇക്കാര്യം അവനറിഞ്ഞു.. കൂടെ മറ്റുള്ളവരും...
ഇതെല്ലാം അറിഞ്ഞപ്പോൾ പലരും ഞങ്ങളെ പരിഹസിച്ചു.. പലരും കേട്ടറിഞ്ഞ് എന്നെ കാണാൻ വന്നു. അവസാനം അപമാന ഭാരത്താൽ മരണം തിരഞ്ഞെടുക്കുകയായിരുന്നു ഞങ്ങൾ.
ഒരു രാത്രി വയറ് നിറയെ എന്തോ വിഷം കലർത്തിയ ഭക്ഷണം നൽകി വീട്ടിലുള്ള ആഴമേറിയ വലിയ കിണറ്റിലേക്ക് ഞങ്ങളെ രണ്ടുപേരേയും എടുത്തെറിയുകയായിരുന്നു... പുറകെ അവരും... എന്നാൽ ഇതിനിടയിൽ തന്നെ ഞാൻ കഴിച്ച ആഹാരം ഛർദ്ദിക്കുകയും ചെയ്തിരുന്നു. കിണറ്റിലേക്ക് ഇടുന്നതിനിടയിൽ ഒരുവശത്ത് വളർന്നിരുന്ന ഏതോ ചെടിയിൽ എന്റെ കാലുകൾ ഉടക്കിനിന്നു. എന്റെ കരച്ചിൽ കേട്ട് അല്പം കഴിഞ്ഞ് ആ വഴിയേ പോയ ആരോ വന്ന് എന്നെ പുറത്തെടുത്തു. ഞാൻ പറഞ്ഞിട്ടാണ് മൂന്നുപേരും കൂടി അതിനുള്ളിൽ ഉള്ളത് അവരറിഞ്ഞത്.. പിന്നീട് എങ്ങനെയോ എല്ലാവരേയും പുറത്തെടുത്തുവെങ്കിലും ദൈവത്തിന് പരീക്ഷിക്കുവാനായി ഈ ശപിക്കപ്പെട്ട ജന്മം മാത്രം ഈ ഭൂമിയിൽ അവശേഷിപ്പിച്ച് എല്ലാവരും പോയി.
ആരോരുമില്ലാതായ എന്നെ ഏറ്റെടുക്കാൻ ആരും വന്നില്ല. അവസാനം ബാംഗ്ലൂരിൽ ഒരു വലിയ വീട്ടിൽ ജോലി ചെയ്തിരുന്ന ഈ വല്ല്യമ്മ എന്നെയെടുത്ത് കൂടെ കൊണ്ടുപോയി.. കുറച്ചു വർഷങ്ങൾക്ക് ശേഷം കുട്ടേട്ടൻ കാണുന്ന ഈ രൂപത്തിലാക്കി... എന്നെ ഒരു പെൺകുട്ടിയാക്കി നാട്ടിൽ കൊണ്ടുവന്ന് കലാമണ്ഡലത്തിൽ ചേർത്തു.
ഇന്ന് ഞാനൊരു സ്ത്രീയാണെങ്കിലും കുട്ടേട്ടന് ഒരു കുഞ്ഞിനെ തരാൻ എനിക്കാവില്ല. അമ്മയുടെ ആഗ്രഹം നിറവേറ്റാൻ എനിക്കാവില്ല... ഓരോ ദിവസവും നീറി നീറി കഴിയുകയാണ് ഞാൻ.
കുട്ടേട്ടനും അമ്മയും വീട്ടിൽ വന്ന ദിവസം ഞാൻ ഇക്കാര്യം പറയുവാൻ രണ്ടുമൂന്നു തവണ തുനിഞ്ഞതാണ്. പക്ഷേ കുട്ടേട്ടന്റെ അമ്മ പറയുവാൻ അനുവദിച്ചില്ല.
മനസ്സിന് ഇഷ്ടപ്പെട്ട പുരുഷനോടൊത്തൊരു ജീവിതം ആഗ്രഹിക്കാത്ത സ്ത്രീകളുണ്ടോ... ഞാനും ഒരു സ്ത്രീയല്ലെ...
എന്റെ സ്വാർത്ഥതയാവാം.... കുട്ടേട്ടനോടൊത്തുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.. ആ സ്നേഹം നഷ്ടപ്പെടുത്താനായില്ല... എന്നോട് പൊറുക്കണം.... ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും എനിക്ക് കുട്ടേട്ടന്റെ ഭാര്യയായി ജീവിച്ചു തീർക്കണം... ഇനി വയ്യ.... ആ മനസ്സിനെ ചതിച്ചുകൊണ്ട് ജീവിക്കാൻ എനിക്ക് വയ്യ. മാപ്പ്....
കത്തു മടക്കി അവിടെ വെച്ച് അയാൾ രമയെ നോക്കി...
പക്ഷേ അവൾ ഇരുന്നിടം ശൂന്യമായിരുന്നു.
നീരജ് വേഗം പുറത്തിറങ്ങി നോക്കി. .
അകലെ കടൽത്തിരകൾക്കിടയിലായി അതാ തന്റെ രമ..
അയാൾ വേഗം ഓടിവന്ന് തിരകളെ മറികടന്ന് അവളെ പിടിക്കുവാൻ ശ്രമിക്കവേ ഒരു വലിയ തിരമാല ആർത്തലച്ചുവന്ന് അവരെ അടിച്ചുവീഴ്ത്തി കരയിലടുപ്പിച്ചു......
തീരത്തടിഞ്ഞ രമയെ അയാൾ തന്റെ മടിയിൽ കിടത്തി കുലുക്കി വിളിച്ചു. ..
'രമെ........ രമെ...'
അവൾ മിഴികൾ തുറന്നു. .....
നീരജിനെ കെട്ടിപ്പുണർന്നുകൊണ്ട് ഒരു കുഞ്ഞിനേപ്പോലെ അവൾ പൊട്ടിക്കരഞ്ഞു.
'നീ എന്തിനാ രമെ ഇങ്ങനെ........... ഞാൻ നിന്നെ വിട്ടുപോകുമെന്ന് താൻ കരുതയോ...? അങ്ങനെയാണോ താനെന്നെ കണ്ടത്...? എല്ലാം എനിക്ക് നേരത്തെ അറിയാമായിരുന്നു. പ്രവീൺ ചില സംശയങ്ങൾ പറഞ്ഞു. പിന്നീട് അത് വേറെ ആരെങ്കിലും ആയിരിക്കും എന്ന് അവനെ ബോധ്യപ്പെടുത്തി. പക്ഷേ ഞാൻ ആദ്യമേ കണ്ടത് തന്നെ ഈ രൂപത്തിലല്ലെ......തന്നെ സ്നേഹിക്കാൻ തുടങ്ങിയതും. ..പക്ഷേ എന്തുകൊണ്ടോ എനിക്ക് തന്നെ ഉപേക്ഷിക്കാനായില്ല.
ഒന്നും ചോദിച്ചു തന്നെ വിഷമിപ്പിക്കേണ്ട എന്ന് കരുതി. ഇന്ന് ഇക്കാര്യം അറിയുന്ന നമ്മൾ ചിലർ മാത്രമേ ഉള്ളൂ. തൽക്കാലം അതങ്ങനെതന്നെ നില്ക്കട്ടെ..... ഈ ലോകം ഒരുപക്ഷേ എന്നെ പരിഹസിച്ചേക്കാം.. സാരമില്ല. ......കാലം എന്നെങ്കിലും തന്നേപ്പോലെയുള്ളവരെ അംഗീകരിക്കുന്ന നാൾ വന്നാൽ അന്ന് നമുക്ക് അഭിമാനത്തോടെ പറയാം നമ്മുടെ ജീവിതത്തെക്കുറിച്ച്......
നീരജ് രമയെ ചേർത്തു പിടിച്ചു.
കടൽ ശാന്തമായി........
അകലെ സൂര്യൻ സമുദ്രത്തിൽ ലയിച്ചു തുടങ്ങിയിരുന്നു.
മറ്റൊരു പുതിയ ജീവിതത്തിന്റെ പുതിയ താളുകളിലേക്ക് രമയും നീരജും കൈകോർത്തു നടന്നു.
*അവസാനിച്ചു*
കുറിപ്പ്. .
ഈ കഥ ഇന്നും നമ്മുടെ സമൂഹത്തിൽ നമ്മുടെയെല്ലാം പരിഹാസപാത്രമായി ജീവിക്കാൻ വിധിക്കപ്പെട്ട 3.5 ലക്ഷത്തോളം വരുന്ന, നമ്മുടെ ഈ കേരളത്തിൽ തന്നെ ജീവിക്കുന്ന രമയേപ്പോലുള്ളവർക്കായി സമർപ്പിക്കുന്നു.
ഈ കഥയിലെ നായകൻ ഒരു സാങ്കല്പിക കഥാപാത്രമാണ്. പക്ഷേ നായികമാർ ഇന്നും നമ്മുടെ നാട്ടിൽ ജീവിക്കുന്നവരാണ്. അവർക്കും വേണ്ടെ ഒരു ജീവിതം!
ഈ കഥ എഴുതുവാൻ തുടങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരു വാചകം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനെ ഒരു കഥയാക്കുകയായിരുന്നു...
നിങ്ങൾ സ്വീകരിക്കുമോ എന്ന് അറിയില്ല.
എപ്പോഴും എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്നാണെനിക്ക് ആഗ്രഹം. അതു മാത്രമല്ല വേദന അനുഭവിക്കുന്നവരും കഷ്ടപ്പെടുന്നവരും എന്നും എന്റെ മനസ്സിലെ നീറ്റലാണ്. അവർക്കു വേണ്ടി ഒന്നും ചെയ്യുവാൻ കഴിവില്ലെങ്കിലും ഇത് ഞാൻ സമർപ്പിക്കുന്നു.
എന്റെ ജീവിതത്തിലെ ആദ്യത്തെ തുടർക്കഥയാണ്. ഇതുവരെ പ്രോത്സാഹനം നൽകിയ എല്ലാവരേയും സ്മരിക്കുന്നു.
എപ്പോഴും എന്തെങ്കിലും വ്യത്യസ്തമായി എഴുതണം എന്നാണെനിക്ക് ആഗ്രഹം. അതു മാത്രമല്ല വേദന അനുഭവിക്കുന്നവരും കഷ്ടപ്പെടുന്നവരും എന്നും എന്റെ മനസ്സിലെ നീറ്റലാണ്. അവർക്കു വേണ്ടി ഒന്നും ചെയ്യുവാൻ കഴിവില്ലെങ്കിലും ഇത് ഞാൻ സമർപ്പിക്കുന്നു.
എന്റെ ജീവിതത്തിലെ ആദ്യത്തെ തുടർക്കഥയാണ്. ഇതുവരെ പ്രോത്സാഹനം നൽകിയ എല്ലാവരേയും സ്മരിക്കുന്നു.
NB:- പോസ്റ്ററിലെ നായികയുടെ ചിത്രങ്ങളും ഞാൻ തന്നെ വരച്ചതാണ്..
നന്ദിയോടെ........
***മണികണ്ഠൻ അണക്കത്തിൽ***

Super story...iniyum ezhuthuka...ningale pole ullavarude aezhuthukal annu jeevidham thakarnnavare jeevikan preripikunnath.,God bless u...
ReplyDeleteValare nalla katha...
ReplyDeleteEe storyude first 3 bhagam njan mattoru groupil ninnu vayikkanidayayi...
Pinneyanu nallezhuthu groupile story anennarinjathu.. ithrayum interesting ayittulla story akathu kondu njan ee groupil join cheythu full vayichu...
Very interesting and well narrated...