Slider

'പുതുവത്സര ചിന്ത,''

0
Image may contain: 1 person

''ജീവിതത്തിൽ എത്ര വർഷങ്ങൾ കടന്നു പോയി,
ഇനിയെത്ര ബാക്കിയുണ്ട്,
ജീവിതത്തിന്റെ ബാലൻസ് ഷീറ്റിൽ ഇനി വർഷങ്ങളുണ്ടോ എന്നെനിക്കറിയില്ല,
കഴിഞ്ഞു പോയ വർഷങ്ങൾ തന്ന സന്തോഷവും സമാധാനവും വരും വർഷങ്ങൾക്ക് തരാനാകില്ല,
കാരണം ,
അങ്ങനെ തന്നാൽ പഴമയ്ക്കെന്തു പ്രസക്തി,
വർഷങ്ങളെ എനിക്ക് പരിചയപ്പെടുത്തി തന്നത് ആരായിരുന്നു,
ആദ്യമായി വർഷത്തെ കണ്ടത് ജനന സർട്ടിഫിക്കറ്റിലാണ്,
ഒറ്റ തിരിഞ്ഞുളള
ദിവസങ്ങളോടും, മാസങ്ങളോടും ഒപ്പം നാലക്ക വർഷം തലയുർത്തി നില്ക്കുന്നു,
അവന്റെ അഹംഭാവം ഒന്ന് കാണേണണ്ടതൂ തന്നെ,
എന്നാൽ
അവനറിയുന്നില്ലല്ലോ,
ഈ ദിവസങ്ങളും, ആഴ്ചകളും മാസങ്ങളും മരിച്ചുണ്ടാകുന്ന പ്രേതമാണ് താനെന്ന വർഷമെന്ന്,
അതെ ,
വർഷങ്ങൾ പ്രേതങ്ങളാണ്,
ദിവസങ്ങളുടേയും, ആഴ്ചകളുടേയും മാസങ്ങളുടേയും ആത്മാക്കൾ കൂടി ചേർന്ന നാലക്ക പ്രേതം,
ആ പ്രേതത്തെ സ്വീകരിക്കാനാണോ പുതുവത്സരം ആഘോഷിക്കുന്നത്,!?
അങ്ങനെയെങ്കിൽ ,
ജനുവരി ഒന്ന് പ്രേത ദിനമാണ്,!
അതെ ,
ഭൂമിയിൽ മരിച്ചു വീഴുന്ന
മുന്നൂറ്റി അറുപത്തി നാല് ദിവസങ്ങളുടെ ശവ ശരീരത്തെ സ്വീകരിക്കാൻ വന്ന പ്രേതാത്മാവ്,,
ആ ആത്മാവിനെ വളരെ പ്രതീക്ഷയോടും സന്തോഷത്തോടേയും മനുഷ്യൻ സ്വീകരിക്കുന്നു, ,
ഒന്നാലോചിച്ചാൽ,
പ്രേതാത്മാവിലുളള മനുഷ്യന്റെ ഉറച്ച വിശ്വാസമല്ലേ ഈ പുതുവത്സര ആഘോഷങ്ങൾ !!??
ചോദിച്ചത് ഞാനല്ല,
''ജനുവരി ഒന്നിനെ'' ഇത്രയധികം പരിഗണന കൊടുക്കുന്നത് കണ്ട് അസൂയയോടേ ''ജനുവരി രണ്ട് '; ചോദിച്ചതാണ്, !!!
=============
ഷൗക്കത്ത് മൈതീൻ,
കുവൈത്ത്, !!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo