
എന്തെങ്കിലും സംസാരിക്കാൻ കൊതി തോന്നിയാണ് ഞാനവരെ നോക്കിയത്. നിഖിൽ ചുവരിലേക്കു തല ചായ്ച്ചു കണ്ണടച്ചിരിക്കുന്നു.ബാബുട്ടന്റെ അച്ഛനാവട്ടെ, ചെറുതായി കഷണ്ടി കയറി തുടങ്ങിയ നരച്ച തല കൈത്തലത്തിലമർത്തി കുനിഞ്ഞിരിക്കുന്നു.. ഇവരിലാരോട് സംസാരിക്കാൻ?
ഏകദേശമൊരു മണിക്കൂറായി കാണും ഈ പോലീസ് സ്റ്റേഷന്റെ വരാന്തയിലെ ബെഞ്ചിലിരിക്കാൻ തുടങ്ങിയിട്ട് ..... ഒന്നും മിണ്ടാതെ.
സ്റ്റേഷനിൽ വലിയ ആളനക്കമില്ല.. ജോലികൾ തുടങ്ങാൻ പത്തുമണിയെങ്കിലുമാവും .അത് വരെ കാത്തിരിക്കുക തന്നെ..
നിശബ്ദത ശ്വാസം മുട്ടിച്ചു തുടങ്ങി.. അകത്തു ബൂട്ടിന്റെ കാലൊച്ചകൾ..
നിശബ്ദത ശ്വാസം മുട്ടിച്ചു തുടങ്ങി.. അകത്തു ബൂട്ടിന്റെ കാലൊച്ചകൾ..
എഴുനേറ്റ്റ് പത്തടി നടന്നപ്പോഴേക്കും മടുപ്പു തോന്നി.. വീണ്ടും ബെഞ്ചിൽ വന്നിരുന്നു..
മൗനത്തിന്റെ കനത്ത വേലി കെട്ടിനുള്ളിലാണ് ഞങ്ങൾ.
വെയിലുദിച്ചിട്ടില്ലെങ്കിലും ചൂട് തോന്നുന്നുണ്ട് . ചുറ്റിലുമുള്ള മരങ്ങളോട് കാറ്റു പിണങ്ങി നിൽക്കുന്നു..
വെയിലുദിച്ചിട്ടില്ലെങ്കിലും ചൂട് തോന്നുന്നുണ്ട് . ചുറ്റിലുമുള്ള മരങ്ങളോട് കാറ്റു പിണങ്ങി നിൽക്കുന്നു..
അത് ബാബൂട്ടൻ തന്നെയായിരിക്കുമോ ?
അച്ഛനുമായി ചെറിയ പിണക്കമുണ്ടായി ഒരാഴ്ച മുന്നെയാണ് അവൻ വീട് വിട്ടത്.. എന്നാലും ആത്മഹത്യ ചെയ്യാൻ മാത്രമുള്ള ബുദ്ധിശൂന്യത അവൻ കാണിക്കുമോ ?
ബാബുവിന്റെ അച്ഛൻ നിവർന്നിരുന്നു....പുറത്തു പോയി അയാൾക്കൊരു ചായവാങ്ങി കൊണ്ട് വരാം.. ചായ വേണോയെന്നു ചോദിക്കുന്നതിനു മുന്നേ അയാൾ വീണ്ടും നരച്ച തല രണ്ടു കൈ തലത്തിനുള്ളിലൊതുക്കി കുനിഞ്ഞിരുന്നു.
തൊണ്ടയിൽ നിന്നും ചാടാൻ കൊതിച്ച വാക്കുകളെ വിഴുങ്ങി വിദൂരതയിലേക്ക് നോക്കി. പോലീസ് സ്റ്റേഷന്റെ ഗേറ്റിനടുത്തെ വലിയ കാറ്റാടി മരത്തിലേക്ക് നോക്കിയിരിക്കുമ്പോൾ മനസിലേക്ക് കടന്നു വന്ന ചോദ്യം -എപ്പോഴാണ് ഞങ്ങൾ മൂവരും അവസാനമായി സംസാരിച്ചത്..
നാട്ടിൽ നിന്നും കുമാരേട്ടന്റെ കാറിൽ കയറുന്നതിനു മുന്നേ?
“ വേണ്ട അമ്മാവാ.. അമ്മാവൻ വരേണ്ട .ഞങ്ങൾ പോയി നോക്കാം.”- നിഖിലാണത് പറഞ്ഞത്.. അതിനുത്തരം പറയാതെ ബാബുവിന്റെ അച്ഛൻ കാറിന്റെ മുൻസീറ്റിലേക്കു കടന്നിരുന്നു . പിന്നെ ആരും തടഞ്ഞില്ല.
“ വേണ്ട അമ്മാവാ.. അമ്മാവൻ വരേണ്ട .ഞങ്ങൾ പോയി നോക്കാം.”- നിഖിലാണത് പറഞ്ഞത്.. അതിനുത്തരം പറയാതെ ബാബുവിന്റെ അച്ഛൻ കാറിന്റെ മുൻസീറ്റിലേക്കു കടന്നിരുന്നു . പിന്നെ ആരും തടഞ്ഞില്ല.
അത് കഴിഞ്ഞു, കഴിഞ്ഞ മൂന്ന് മണിക്കൂർ ആരും സംസാരിച്ചിട്ടുമില്ല.
ഇല്ല , ഞങ്ങളെ വണ്ടിയിൽ കൊണ്ട് വന്ന കുമാരേട്ടൻ പറയുകയുണ്ടായി..” ഞാൻ വണ്ടി മാറ്റിയിടാം. എന്തെലുമുണ്ടേൽ വിളിച്ചോ മക്കളെ “
നാട്ടിൽ നിന്നുമാരോ വിളിച്ചു പറഞ്ഞത് കൊണ്ട് പോലീസ് സ്റ്റേഷനിൽ സത്യത്തിൽ ഞങ്ങൾക്ക് സംസാരിക്കേണ്ട ആവശ്യം വന്നതേയില്ല.
സ്റ്റേഷന് അകത്തേക്ക് കയറുന്നതു കണ്ടതും പൊക്കം കൂടിയ പോലീസുകാരൻ പറഞ്ഞു –“നിങ്ങൾ കാത്തിരിക്കൂ . മോർച്ചറി തുറക്കാൻ പത്തുമണിയെങ്കിലുമാവും “
അങ്ങിനെഒന്നും മിണ്ടാതെ,പരസ്പരം നോക്കാതെ പുറത്തുള്ള ബെഞ്ചിൽ ഞങ്ങളിരുന്നു.
പോക്കറ്റിൽ നിന്ന് ഫോണെടുത്തു വെറുതെ നോക്കി. നാട്ടിലുള്ള ആർക്കും വിവരങ്ങൾ അറിയണ്ടേ ?എന്താണ് ആരും വിളിക്കാത്തതു .. ആരെങ്കിലുമൊന്നു വിളിച്ചിരുന്നെങ്കിലീ മൗനത്തിന്റെ കുരുക്കഴിക്കാമായിരുന്നു.
നിശബ്ദമായ കാത്തിരിപ്പു തുടരുകയാണ്.. ഒടുവിൽ പത്തു മണിക്ക് മുന്നേ തന്നെ കറുത്തുരുണ്ട പോലീസുകാരൻ വന്നു-
‘”വരൂ ,നമുക്ക് പോവാം “
‘”വരൂ ,നമുക്ക് പോവാം “
ആശ്വാസത്തോടെ അതിലേറെ അങ്കലാപ്പോടെ ഞങ്ങൾ അയാളുടെ പിന്നാലെ ജീപ്പിലേക്കു കയറി. വണ്ടിയിൽ എനിക്കെതിരെ ബാബുവിന്റെ അച്ഛനിരുന്നു . അയാൾ വീണ്ടും കൈത്തലത്തിലേക്കു തല കുനിച്ചു . ഇപ്പോൾ അയാളുടെ കഷണ്ടി കയറി തുടങ്ങിയ നരച്ച തല എന്റെ മുട്ടുകാലുകൾക്കു തൊട്ടു മുന്നിൽ.. വണ്ടിയുടെ കുലുക്കത്തിൽ ഏതു സമയവും അയാളെ മുട്ടാവുന്ന മട്ടിൽ.. ഞാൻ കാലുകൾക്കു ആവശ്യമില്ലാതെ ബലം കൊടുത്തു..ചെറിയൊരു വേദന പോലും അയാൾക്ക് നൽകാൻ ഇഷ്ടപ്പെടാതെ..
നിഖിൽ പുറത്തേക്കു കണ്ണ് നട്ടിരിക്കുമ്പോൾ ഞാനും അവന്റെ കൂടെ കൂടി..
“അത് ബാബു ആയിരിക്കുമോ ? എന്റെ പ്രിയ കൂട്ടുകാരൻ.. ?”മൗനം ഭേദിക്കാൻ മടിച്ചു ഞാൻ എന്നോട് തന്നെ ചോദിച്ചു.
യാത്രയിൽ മുന്നിലിരുന്ന പോലീസുകാർ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും വ്യക്തമല്ല. അവരുടെ ഫോണുകളും ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു..
പതിനഞ്ചു മിനിട്ടിനുള്ളിൽ ആശുപത്രിയിലെ മോർച്ചറിക്കു മുന്നിൽ വണ്ടി നിർത്തി. . ബാബുവിന്റെ അച്ഛനെ വണ്ടിയിൽ നിന്നുമിറങ്ങാൻ സഹായിക്കേണ്ടി വന്നു.ആൾ പരവശനാണ്.
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ..ആരോട് ചോദിക്കാൻ..
ചുണ്ടുകൾക്ക് വരൾച്ച.. നാവു നീട്ടി ചുണ്ടു നനച്ചു..
കുറച്ചു വെള്ളം കിട്ടിയിരുന്നെങ്കിൽ ..ആരോട് ചോദിക്കാൻ..
ചുണ്ടുകൾക്ക് വരൾച്ച.. നാവു നീട്ടി ചുണ്ടു നനച്ചു..
“ഇവിടെ നിൽക്കൂ .. വിളിക്കാം” പോലീസുകാരൻ അകത്തേക്കു പോയി..
വീണ്ടും പുറത്തു കാത്തിരിപ്പ്.ബാബുവിന്റെ അച്ഛൻ ഇരിക്കാനായി ചുറ്റിലും നോക്കി .പിന്നെ വീഴുന്നപോലെ താഴേക്ക് ഊർന്നിരുന്നു..
മോർചറിക്കകത്തേക്കു പോലീസുകാരൻ പോയപ്പോൾ പകുതി ചാരിയിട്ട വാതിലിലൂടെ നിഖിൽ അകത്തേക്ക് നോക്കുന്നു .
ആദ്യമായാണ് മോർച്ചറിയിലേക്ക് ..
ആദ്യമായാണ് മോർച്ചറിയിലേക്ക് ..
ഭയം രോമകൂപങ്ങളിൽ നിറയാൻ തുടങ്ങി..
എങ്ങനെയാവും അതിന്റെ ഉള്ളിൽ ? സിനിമയിൽ കാണുന്ന പോലെ കുറെ ശവങ്ങൾ നിരത്തിയിട്ടു .. ഓരോ വെള്ള പുതപ്പുകളും മാറ്റി മാറ്റി .. ഒടുവിൽ..
കൈകാലുകളിലേക്കു തണുപ്പ് അരിച്ചു കയറി.ശരീരമാസകലം വിറവൽ പടർന്നു കയറി.. .
എന്നെ ആശ്രയിച്ചു വന്ന മറ്റു രണ്ടു പേര് ഞാൻ നോക്കി. അവരുടെ അവസ്ഥയെന്താവും. പ്രത്യേകിച്ചും..
താഴേ ബാബുവിന്റെ അച്ഛൻ കൂനി കൂടിയിരിക്കുന്നു.. അത് ബാബുവാണെങ്കിൽ.. ഈശ്വരാ . എങ്ങിനെ തരണം ചെയ്യും ?
പത്തു മിനിറ്റിന്റെ നീണ്ട മൗനത്തെ മുറിച്ചു കൊണ്ട് വാതിൽ തുറന്നു പോലീസുകാരൻ വിളിച്ചു.. “വരൂ “
ബാബുവിന്റെ അച്ഛനെ താഴെ നിന്നുമെഴുനേൽക്കാൻ സഹായിച്ചു. അയാളുടെ കൈകൾ മൃത തുല്യം.
അത് ബാബുവായിരിക്കില്ല.. അയാളെ ഒന്നാശ്വസിപ്പിക്കാൻ തോന്നിയെങ്കിലും വാക്കുക്കൾ തൊണ്ടയിൽ കുടുങ്ങി.
വിറയ്ക്കുന്ന കാലുകളോടെ അകത്തേക്ക് കയറി..
വിറയ്ക്കുന്ന കാലുകളോടെ അകത്തേക്ക് കയറി..
അകത്തെ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ മുങ്ങി കുളിച്ചു കിടക്കുന്ന നീണ്ട ഇടനാഴി !എന്തിനാണ് മോർച്ചറികൾക്കു മൗനത്തിന്റെ ഇത്ര നീണ്ട ഇടനാഴികൾ..?
“ഒന്ന് വേഗം നടക്കൂ.. “മുന്നിൽ പോവുന്ന പോലീസുകാരൻ ഇടക്ക് തിരിഞ്ഞു നോക്കി
ബാബുവിന്റെ അച്ഛൻ എന്റെ കൈകളിൽ നിന്നും പിടുത്തം വിട്ടു.. ആശ്രയം വിട്ട കരങ്ങളിലേക്ക് തണുപ്പ് മൊട്ടു സൂചി പോലെ കുത്തി കയറി.
നടക്കും തോറും തണുപ്പ് ആവേശത്തോടെ കെട്ടി പുണരുന്നു.
കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ നിഖിൽ പതിയെ നടപ്പു പിറകിലോട്ടാക്കി..
കൈകൾ നെഞ്ചോട് ചേർത്ത് പിടിച്ചു മുന്നോട്ടു നടക്കുമ്പോൾ നിഖിൽ പതിയെ നടപ്പു പിറകിലോട്ടാക്കി..
ഇപ്പോൾ പോലീസുകാരന് പിന്നിൽ ബാബുവിന്റെ അച്ഛനാണ്..
നടുവിൽ ഞാൻ..
നടുവിൽ ഞാൻ..
ഏറ്റം പിന്നിൽ നിഖിൽ.
ഇടനാഴിക്ക് അറ്റം കണ്ടു തുടങ്ങി. പോലീസുകാരൻ നടപ്പവസാനിച്ചു. അയാൾക്ക് മുന്നിൽ ദൂരെ വെള്ള വിരിച്ച ഒരു മേശ..
ആ വിരിപ്പിനുള്ളിൽ…
" അത് അവനായിരിക്കുമോ ..?" ഏതോ ഒരിരുണ്ട ഗുഹയിൽ നിന്നെന്ന പോലെ നിഖിലിന്റെ ശബ്ദം ചെവിക്കരികിൽ മുഴങ്ങി. അപ്രതീക്ഷിതമായതു കൊണ്ട് നടുങ്ങി വിറച്ചു...
പേടിപ്പെടുത്തുന്ന ആ നടുക്കത്തിലും ഞാൻ തിരിച്ചറിഞ്ഞു, ഒടുവിൽ ഞങ്ങൾക്കിടയിലെ മൗനം മുറിഞ്ഞിരിക്കുന്നു …
അത് അവനായിരിക്കുമോ.. ?
പത്രത്തിൽ കണ്ട അജ്ഞാത ശരീരത്തിന്റെ വിവരങ്ങൾ വിളിച്ചു പറഞ്ഞത് ബാബുവിന്റെ അനിയനായിരുന്നു .
“ബേബിച്ചാ ,വായിച്ചിട്ടു ബാബുട്ടനെ പോലെ തോന്നുന്നു.”
പത്രം അവന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി നോക്കി. അഞ്ചടി ആറിഞ്ചു പൊക്കം. ഇരുനിറം . ചുരുണ്ട മുടി .ധരിച്ചിരുന്ന വസ്ത്രം പച്ച ഷർട്ടും കറുത്ത പാന്റ്‌സും ..
പത്രം അവന്റെ കൈയിൽ നിന്നും തട്ടിപ്പറിച്ചു വാങ്ങി നോക്കി. അഞ്ചടി ആറിഞ്ചു പൊക്കം. ഇരുനിറം . ചുരുണ്ട മുടി .ധരിച്ചിരുന്ന വസ്ത്രം പച്ച ഷർട്ടും കറുത്ത പാന്റ്‌സും ..
തണുപ്പ് അതിക്രമിച്ച് രക്തം ഉറഞ്ഞ് കൂടി..
"വേഗം നോക്കൂ " പോലീസുകാരൻ വെള്ളവിരി വലിച്ചുനീക്കി.
ഹൃദയം നിലച്ചു............................
...................................
....................................
...................................
....................................
ആ പച്ച ഷര്ട്ട് ...............
കഴിഞ്ഞ ഓണത്തിന് അവന് ഞാൻ വാങ്ങി കൊടുത്തതാണ്.. ** Sanee Marie John
കഴിഞ്ഞ ഓണത്തിന് അവന് ഞാൻ വാങ്ങി കൊടുത്തതാണ്.. ** Sanee Marie John
നന്നായിട്ടുണ്ട്.. ഈ സാഹചര്യത്തെ നേരിടാൻ ഒരു കുടുംബത്തിന്റെ മാനസികാവസ്ഥ അതി മനോഹരമായി താങ്കളുടെ തൂലികയിലൂടെ ഞങ്ങൾക്ക് അറിയുവാൻ സാധിച്ചു...
ReplyDelete