Slider

മോഹം..

0
Image may contain: 1 person, beard

മഴവില്ല് കണ്ടാണവൾ മോഹിച്ചത്.
മഴയായ് ഞാൻ വന്നപ്പോൾ പിന്നെന്തേ പെണ്ണെ
നീ മറഞ്ഞു നിന്നത് ?
മറക്കുട വച്ചെന്നെ തടഞ്ഞത് ?
വഴി തെറ്റിയവനുള്ളൊരിടിവാൾ-
കൊണ്ടെന്റെ നെഞ്ചകം തകർന്നപ്പോഴും
നിൻ പുഞ്ചിരിയുണ്ടായിരുന്നവിടെ. മായാതെ!
വേർപ്പെട്ടൂ കീഴേക്കു വീഴുമ്പോഴും
വിറയലല്ല. വെമ്പലായിരുന്നു.
നിന്നെ പുല്കുവാനുള്ള വെമ്പൽ.
തിരിച്ചു പോകാനാവില്ല പെണ്ണേ..
ഞാനിനിയിവിടെയിരിക്കാം. നിൻ കാലടിയിൽ..
ചെറുനനവായ്.. ചിലപ്പോഴൊരു കുളിരായ്..

By: 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo