Slider

കല്ല്യാണം

0
Image may contain: 1 person, smiling, selfie and closeup

നാദസ്വരം മുറുകി താലികെട്ടാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ
കല്ല്യാണ പന്തലിലേക്ക് കടന്നു വന്നു കുറെ കാക്കി വേഷക്കാർ
''നിർത്തൂ.... " ആ അലർച്ചകേട്ട് കൂടി നിന്നവരെല്ലാം തിരിഞ്ഞു നോക്കി.
നാദസ്വരം നിലച്ചു ആയിരങ്ങൾ നിരന്ന ആ ഹാൾ നിശബ്ദമായി
ഹാളിനു പുറത്ത് നിരത്തി നിർത്തിയിരിക്കുന്ന അനേകം ഓട്ടോറിക്ഷകൾ
കാക്കി ഷർട്ടിട്ട ഒരുവൻ മുന്നോട്ട് വന്നു
"ഇവൾ എന്റെ പെണ്ണാണ് ഞങ്ങൾ വർഷങ്ങളായി പ്രണയത്തിലാണ് അവളുടെ സമ്മതമില്ലാതെയാണ് ഈ കല്യാണം നടത്തുന്നത്. "
അണിയിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുണ്ടായിരുന്ന താലി എന്റെ കൈയ്യിൽ ഇരുന്ന് വിറച്ചു.
അച്ഛൻ നഷ്ടമായ കുറവറിയിക്കാതെ വളർത്തി കൊണ്ടുവന്ന ആ അമ്മ മകളുടെ മുഖത്തേയ്ക്കും
മരുഭൂമിയിൽ കിടന്ന് കഷ്ടപ്പെട്ട് സമ്പാദ്യവുമായി വന്ന് പെങ്ങൾക്ക് നല്ല ജീവിതം ഉണ്ടാകുന്നത് കാണാൻ കൊതിച്ചു നിന്ന മകനെയും നോക്കി.
"ശരിയാണോ മോളെ ഇവൻ പറയുന്നത് "
സ്വന്തം അനിയത്തിയോട് യാചനയുടെ സ്വരമായിരുന്നു ആ സഹോദരന്റെ ചോദ്യത്തിൽ.
അല്ല ചേട്ടാ ഇയ്യാളെ എനിക്കറിയില്ല
എന്നുള്ള മറുപടി അവൻ പ്രതീക്ഷിച്ചിട്ടുണ്ടാകും.
"അതെ... ഞങ്ങൾ തമ്മിൽ പ്രണയത്തിലാണ് "
അവളുടെ മറുപടി കേട്ട് കൂടിയിരുന്നവർ മൂക്കത്ത് വിരൽ വച്ചു
ഇൻഞ്ചിനീയറിംഗ് പഠിക്കുന്ന പെണ്ണ് ഓട്ടോ ഡ്രൈവറോടൊപ്പം പോകണമെന്ന് പറയുന്നു.
ജാതി വേറെ...മതം വേറെ...
എന്റെ കൈയ്യിലിരുന്ന താലി തറയിൽ വീണു
കൂടെ ഉണ്ടായിരുന്നവരാരോ എന്റെ കൈയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു അന്നേരം.
തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ആരോ വിളിച്ചു പറഞ്ഞ് അപ്പോഴേക്കും പോലീസുകാരുമെത്തി.
"ഓട്ടോക്കാർ ഇവരെല്ലാം കടപ്പുറത്ത് ഉള്ളവരാണ് പെൺകുട്ടി അവന്റെ കൂടെ പോകണമെന്ന് പറയുമ്പോൾ എതിർക്കാൻ പ്രയാസമാണ്
എങ്കിലും കല്ല്യാണത്തിന് താങ്കൾ തയ്യാറാണെങ്കിൽ ഞങ്ങൾ പ്രൊട്ടക്ഷൻ തരാം എന്തു പറയുന്നു... "
ഇൻസ്പെക്ടറുടെ ചോദ്യം എന്റെ മുഖത്ത് നോക്കി നിർത്തി
"വേണ്ട..എനിക്കിനി ഈ കല്യാണം വേണ്ട" എന്ന് പറഞ്ഞ് ഞാൻ പുറത്തിറങ്ങുമ്പോൾ
"നീ എന്തിനാ ഇത് ഇന്നലെ വരെ ഒളിച്ചു വച്ചു നേരത്തെ പറഞ്ഞു കൂടായിരുന്നോ.... "
പെങ്ങളെ കെട്ടിക്കാൻ നൂറ്റിയൊന്ന് പവനുണ്ടാക്കിയെടുക്കാൻ മരുഭൂമിയിൽ വെയിൽ കൊണ്ടവന്റ് ദയനീയ ശബ്ദം അകത്ത് നിന്ന് ഞാൻ കേട്ടു.
"ശരി ഇനി എന്തു ചെയ്യണം ഇൻസ്പെക്ടർ അവനോട് ചോദിച്ചു "
"ശരി സാർ അവൾ അവൾക്കിഷ്ടമുള്ള ആളിന്റെ കൂടെ പൊയ്ക്കോട്ടെ പക്ഷേ അവസാനമായി വീട്ടിലൊന്ന് വന്ന് തളർന്ന് കിടക്കുന്ന മുത്തശ്ശിയെ കണ്ട് അനുഗ്രഹം വാങ്ങി പോകാൻ പറയണം സാർ" എന്നുള്ള അവന്റെ മറുപടിയിൽ
"ശരി അതിനായി ഞങ്ങളും നിങ്ങളുടെ കൂടെ വീട്ടിലേയ്ക്ക് വരുന്നു എന്ന എസ് ഐ യുടെ വാക്കുകളും കൂടെ കേട്ടപ്പോൾ
"വാ മോനെ പോകാം "എന്ന് പറഞ്ഞ് അച്ഛൻ എന്റെ കൈയ്യും പിടിച്ച് ആ പോലീസ് സ്റ്റേഷന്റെ പടികളിറങ്ങി.
"അടുത്ത ദിവസം പത്രത്തിലാണ് ഞാൻ വായിച്ചറിഞ്ഞത് കല്ല്യാണദിവസം കാമുകനോടൊപ്പം പോകാൻ പദ്ധതിയിട്ടവളെ... സഹോദരൻ വീട്ടിൽ കൊണ്ടുപോയി ആഭരണങ്ങളെല്ലാം അഴിച്ച് വാങ്ങി ഓട്ടോ ഡ്രൈവർ കാമുകനെ കൊണ്ട് ഒരു ചുരിദാർ വാങ്ങിപ്പിച്ച് അതും ഉടുത്തവളെ പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ അവന്റെ കൂടെ ഇറക്കിവിട്ടെന്ന്."
"കൊള്ളാം കൊച്ചിന് പറഞ്ഞ് കൊടുക്കുന്ന കഥ നോക്ക്.... "
മീൻ വെട്ടിക്കൊണ്ടിരുന്നവൾ കണ്ണുരുട്ടി കാട്ടികൊണ്ട് എന്നെ പേടിപ്പിച്ചു.
"അച്ഛൻ പറയച്ഛാ... എന്നിട്ടെന്തായി
പിന്നെ അവരെ എവിടെ വച്ചെങ്കിലും കണ്ടോ.... "
മടിയിലിരുന്ന അഞ്ചു വയസ്സുകാരി കൊഞ്ചി ചോദിച്ചു കൊണ്ട് കഥ കേൾക്കാൻ പാകത്തിൽ ഇരുന്നു.
"ഉവ്വ്... കണ്ടു...
ആറു വർഷങ്ങൾക്ക് ശേഷം കുറച്ച് മുൻപെ ഞാനവളെ കണ്ടു
അവളുടെ കൈയ്യിൽ നിന്നും വാങ്ങിയ മീനാണ് അമ്മ ഇപ്പോൾ വെട്ടി കൊണ്ടിരിക്കുന്നത്...."
മീൻ വെട്ടൽ നിർത്തി അവൾ എന്റെ മുഖത്തേയ്ക്ക് നോക്കി എന്റെ മൗനം കണ്ടതു കൊണ്ടായിരിക്കാം
കുഞ്ഞുമോൾ എന്റെ കവിളിലൊരുമ്മയും തന്നിട്ട് ചോദിച്ചു.
അപ്പൊ അവര് മീൻ വിൽക്കുകയാണോ അച്ഛാ....
ജെ.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo