''ഡാ...നീയെന്നോട് പലതവണ പറഞ്ഞിട്ടില്ലേ...
എനിക്കു നിന്നെ ഇഷ്ടമാണെന്ന്...?''
എനിക്കു നിന്നെ ഇഷ്ടമാണെന്ന്...?''
''ഉം..''
''അപ്പൊ... നിനക്കെന്നോട് പ്രണയമാണോ...?''
''അല്ല...''
''പിന്നെ...?''
''നിന്നോടുള്ള എന്റെ ഇഷ്ടത്തിനെ പ്രണയമെന്ന പേരിട്ട് വിളിക്കാന്‍ പറ്റില്ല...''
''ഓകെ... അങ്ങനെയാണാല്‍ വെറും ഒരു സൗഹൃദത്തിന്റെ പുറത്തുള്ള ഒരിഷ്ടമാണോ...??''
''......''
''എന്താ... മറുപടിയില്ലേ...?''
''ഇല്ല...''
''കാരണം...?''
''ചിലയിഷ്ടങ്ങള്‍ അങ്ങനാണ്... നിര്‍വ്വചിക്കാന്‍ കഴിയില്ല...''
''എന്നുവെച്ചാല്‍...?''
''എന്നുവെച്ചാല്‍... ഉണ്ട... നീയൊന്നു പോയേ...??
ഓരോന്ന് ചോദിച്ച് മനുഷ്യനെ വട്ടാക്കുന്നേ...''
ഓരോന്ന് ചോദിച്ച് മനുഷ്യനെ വട്ടാക്കുന്നേ...''
''.....''
''എന്താ നിന്റെ നാവിറങ്ങിപ്പോയോ...?''
''അതല്ല....''
''ഏതല്ലെന്ന്...?''
''ഡാ... നമ്മള് തമ്മില്‍ ഒരുപാട് നാളത്തെ പരിചയമുണ്ട്... അങ്ങോട്ടും ഇങ്ങോട്ടും പരസ്പരം അടുത്തറിയുന്നവര്‍...'''
''ഉം... അതെ... അതിന്...''
''ഇതുവരെ ഒരിക്കല്‍ പോലും നിനക്കെന്നോട് പ്രണയം തോന്നിയിട്ടില്ലേ...?? സത്യം പറയ്...?''
''സത്യം പറഞ്ഞാല്‍ നിന്നോടെനിക്ക് പ്രണയമില്ല... പക്ഷേ ചില സമയങ്ങളില്‍ നീയെന്റെ പ്രണയിനിയാവുന്നു...
ചില നേരങ്ങളില്‍ എനിക്കില്ലാതെ പോയ എന്റെ കൂടപ്പിറപ്പാവുന്നു...
ചില സമയങ്ങളില്‍ എന്നെ താരാട്ടുന്ന എന്റെ ഉമ്മയാവുന്നു...
അതിന്റെയൊക്കെ പുറത്ത് എനിക്കു ആത്മവിശ്വാസം പകര്‍ന്നു തരുന്ന എന്റെയുള്ളിലെ ശക്തിയാവുന്നു...''

''അങ്ങിനെയാണേല്‍ ഞാനില്ലാതായാല്‍ നീ സങ്കടപ്പെടേണ്ടി വരില്ലേ...?''
''വരും... അതുറപ്പല്ലേ...??''
''എന്റെ നഷ്ടം നികത്താന്‍ നീ ഏതുവഴി തിരഞ്ഞെടുക്കും...?''
''......''
''മറുപടിയില്ലേ....?'''
''ഇല്ല....''
''എന്തുകൊണ്ട്...?''
''നിന്റെ നഷ്ടം നികത്താന്‍ നിനക്ക് മാത്രേ കഴിയൂ...
നീയല്ലാതെ മറ്റേതു വഴി തിരഞ്ഞെടുത്താലും നിനക്ക് പകരമാവില്ല...
എന്റെ മരണം വരെ നീ എനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഞാനെന്തു വഴിയും തിരഞ്ഞെടുക്കും...
പക്ഷേ...!!''
നീയല്ലാതെ മറ്റേതു വഴി തിരഞ്ഞെടുത്താലും നിനക്ക് പകരമാവില്ല...
എന്റെ മരണം വരെ നീ എനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഞാനെന്തു വഴിയും തിരഞ്ഞെടുക്കും...
പക്ഷേ...!!''
''പക്ഷേ...?''
'' നിനക്ക് പകരം നീ മാത്രം...!!!
നികത്താന്‍ പറ്റാത്ത നഷ്ടം...!!''
നികത്താന്‍ പറ്റാത്ത നഷ്ടം...!!''
അവനോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍ അറിയാതെ ഞാനൊന്നു കൂടി ചോദിച്ചു...
''ഞാന്‍ നിനക്കാരാണ്...?''
''എല്ലാം...''
ഒറ്റവാക്കില്‍ പറഞ്ഞ ആ ഉത്തരത്തില്‍ നിന്നു തന്നെ ഞാന്‍ തൃപ്തയായി...
നിറഞ്ഞ കണ്ണുകളിലെ തിളക്കം അവനെ കാണിക്കാതിരിക്കാനാവും മഴത്തുള്ളികള്‍ എന്റെ കണ്ണുകളെ നനച്ചത്...!!

നനിനക്ക് പകരം നീ മാത്രം.
ReplyDeleteനികത്താന്‍ പറ്റാത്ത നഷ്ടം..നന്നായിട്ടുണ്ട്..ആശംസകൾ