പ്രണയവും ഞാനും
യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ട ആ രാത്രിയിൽ
യുദ്ധത്തടവുകാരായി
പിടിക്കപ്പെട്ട ആ രാത്രിയിൽ
അത് വസന്തകാലത്തെ
ഏഴാമത്തെ രാത്രിയായിരുന്നു
ഞാൻ നിരക്ഷരനും
മനുഷ്യരുടെ ഭാഷ
അറിയാത്തവനുമായിരുന്നു
ഏഴാമത്തെ രാത്രിയായിരുന്നു
ഞാൻ നിരക്ഷരനും
മനുഷ്യരുടെ ഭാഷ
അറിയാത്തവനുമായിരുന്നു
നോക്കൂ പ്രണയം
എത്ര വിചിത്രമായാണ്
അതിന്റെ ആഹാരം
സമ്പാദിക്കുന്നത്
എത്ര വിചിത്രമായാണ്
അതിന്റെ ആഹാരം
സമ്പാദിക്കുന്നത്
ഏകാകിയായൊരു യുവാവ്
ഹൃദയത്തിൽ വീണ്ടും
ഏകാകിയാവുക
കാറ്റും, പൂക്കളും, കിളികളും
അത് കണ്ടിരിക്കുക
മേഘങ്ങൾ ആ രഹസ്യമറിയാൻ
മണ്ണിലേക്ക് മുട്ടുകുത്തുക
ഹൃദയത്തിൽ വീണ്ടും
ഏകാകിയാവുക
കാറ്റും, പൂക്കളും, കിളികളും
അത് കണ്ടിരിക്കുക
മേഘങ്ങൾ ആ രഹസ്യമറിയാൻ
മണ്ണിലേക്ക് മുട്ടുകുത്തുക
അതെ, ഏകാന്തതയും
ഹൃദയത്തിന്റെ മധുരവും
എന്നെ അനാഥനാക്കിയപ്പോൾ
അന്നാദ്യമായി
ഒരു പർവ്വതമെന്റെ പേര് ചോദിച്ചുവാങ്ങി
ഹൃദയത്തിന്റെ മധുരവും
എന്നെ അനാഥനാക്കിയപ്പോൾ
അന്നാദ്യമായി
ഒരു പർവ്വതമെന്റെ പേര് ചോദിച്ചുവാങ്ങി
അന്നാദ്യമായി
എന്റെ കൈകൾ
രണ്ട് പക്ഷികളായി
ആകാശത്തേക്കുയർന്നു
എന്റെ കൈകൾ
രണ്ട് പക്ഷികളായി
ആകാശത്തേക്കുയർന്നു
അന്നാദ്യമായി
ബോധത്തിൽ നിന്നും
നാളേക്കുള്ള വിഭവം
ശേഖരിക്കുന്നൊരുറുമ്പ് മരിച്ചുവീണു
ബോധത്തിൽ നിന്നും
നാളേക്കുള്ള വിഭവം
ശേഖരിക്കുന്നൊരുറുമ്പ് മരിച്ചുവീണു
അന്നാദ്യമായി ഞാൻ ജനിച്ചു
നക്ഷത്രങ്ങളുടെ വെളിച്ചവും
കടലിന്റെ അഗാധതയുമായി
പ്രണയവും ഞാനും
യുദ്ധ തടവുകാരായി
പിടിക്കപ്പെട്ട ആ രാത്രിയിൽ
നക്ഷത്രങ്ങളുടെ വെളിച്ചവും
കടലിന്റെ അഗാധതയുമായി
പ്രണയവും ഞാനും
യുദ്ധ തടവുകാരായി
പിടിക്കപ്പെട്ട ആ രാത്രിയിൽ
By Aaga

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക