
നീരജിന്റെ ഫ്ലാറ്റിലേക്ക് വീണ്ടും. ...
കലാക്ഷേത്രയുടെ നമ്പർ കണ്ടതോടെ വളരെ ആവേശപൂർവ്വം നീരജ് ഫോണെടുത്തു.
'ഹലോ...'
'ഹലോ... രവി മാഷല്ലേ....?'
'അല്ല... ഞാൻ നീരജാണ്...'
'ഓ.. സോറി.... സാർ. നമ്പർ തെറ്റി വിളിച്ചു പോയതാണ്... സോറി. '
'Its all right. ... സാരമില്ല. . Excuse me can I speak miss Rema Nambeesan..?'
'Sure sir... പേരെന്താ പറഞ്ഞത്? '
'ഞാൻ നീരജ്. ..ഇന്നലെ വിളിച്ചിരുന്നു. ..'
'ആ... ഞാൻ ഓർക്കുന്നു. .. ഞാൻ പറയാം. . Please hold on the line..'
'Ok... thank u..'
ഹൃദയമിടിപ്പോടെ അയാൾ കാത്തിരുന്നു.
അല്പം കഴിഞ്ഞ് മറുതലക്കൽ നിന്നും ഒരു സ്ത്രീ ശബ്ദം...
'ഹലോ... ആരാണ് സംസാരിക്കുന്നത്..'
'ഹലോ... രമയാണോ...?'
'അതേലോ.... എനിക്ക് മനസ്സിലായില്ല കേട്ടോ... ആരാണെന്ന് പറഞ്ഞാൽ നന്നായിരുന്നു. .'
'ഞാൻ നീരജ്. .. നീരജ് ഘോഷ്. .'
'പേര്... ഇവിടെ പറയുന്നത് കേട്ടു. പക്ഷേ എനിക്ക് ആ പേരിൽ ഒരാളെ മുമ്പ് പരിചയം ഉള്ളതായി ഓർമ്മ വരുന്നില്ല. .. വിരോധമില്ലെങ്കിൽ ഒന്നു introduce ചെയ്യാമോ..?'
'ഓ... സോറി... ഞാൻ മറന്നുപോയി. നമ്മൾ തമ്മിൽ പരിചയമുണ്ട്. പക്ഷേ അന്ന് ഞാൻ എന്റെ പേര് പറഞ്ഞില്ല എന്ന് തോന്നുന്നു. കുറച്ചു നാൾ മുമ്പ് കുട്ടി എന്റെ ഫ്ലാറ്റിലേക്ക് വന്നിട്ടുണ്ട്. ..'
'ഫ്ലാറ്റിലേക്കോ.... എന്തിന്..?'
'അതെ.... ഒരു ദിവസം രാത്രി. .. കഴിഞ്ഞ വർഷം ന്യൂ ഇയറിന്റെ തലേന്ന്.. അതായത് 2016 ഡിസംബർ 31 ന് രാത്രി... ഒരു കാറിൽ ലിഫ്റ്റ് ചോദിച്ചു വന്നില്ലെ.. ഓർക്കുന്നോ...?'
'ഓ... സോറി.. സാർ. ... extremely sorry... ഞാൻ നല്ലപോലെ ഓർക്കുന്നു... അന്ന് പേര് പറഞ്ഞിരുന്നില്ലല്ലോ.... അതാ.. സോറി...'
അത്രയും കേട്ടതോടെ നീരജ് ഒരു ദീർഘ നിശ്വാസമുതിർത്തു...
ഈശ്വരാ... അത് രമ തന്നെ ആണല്ലോ..
ഈശ്വരാ... അത് രമ തന്നെ ആണല്ലോ..
അയാൾ മനസ്സിൽ വടക്കുന്നാഥനെ വിളിച്ചു.
'സാർ ഇപ്പോൾ എവിടെയാണ്. ..?'
'ഞാൻ ഫ്ലാറ്റിൽ നിന്നാണ് സംസാരിക്കുന്നത്..'
'ഓ... അന്ന് എനിക്ക് പറയാതെ പോരേണ്ടതായി വന്നു. അന്ന് ഞാൻ ആകെ upset ആയിരുന്നു. അതുകൊണ്ടാണ് പറയാതെ പോന്നത്...'
'ഓ.. അത് സാരമില്ല. ..'
'ഞാൻ രാവിലെ സാറിനെ നോക്കി. പക്ഷേ സാറ് എണീറ്റിരുന്നില്ല. അതാ പറയാതിരുന്നത്..."
'അതു പോകട്ടെ....leave it... എനിക്ക് മറ്റൊരു കാര്യം പറയാനുണ്ട്...'
'എന്താദ്.. പറഞ്ഞോളൂ....'
'അല്ല.... അതിപ്പൊ. .. ഇങ്ങനെ പറയാൻ പറ്റില്ല...'
'പിന്നെ....'
'If u don't mind. .. എനിക്ക് ഒന്നു കാണാൻ പറ്റുമോ..?'
'എന്നെയോ....'
'ആ.... രമയെ....'
'കാണാം. .. ഞാൻ ഇവിടെ ഉണ്ടാകും...'
'എപ്പോഴാണ് ക്ലാസ് കഴിയുക..?'
'വൈകിട്ട് 6.30 ന്. .'
'ഓകെ. .. ഞാൻ ആ സമയത്ത് വരാം. ..'
'ശരി.... വെക്കട്ടെ. ...'
'അല്ല... രമയുടെ മൊബൈൽ നമ്പർ ഒന്നു തരാമോ... ഞാൻ അവിടെ എത്തുമ്പോൾ വിളിക്കാം...'
'മൊബൈൽ നമ്പർ. ..... അത് വേണോ...? ഞാൻ ആർക്കും എന്റെ പേർസണൽ നമ്പർ കൊടുക്കാറില്ല...'
'രമയ്ക്ക് എന്നെ വിശ്വാസമില്ലാതെയാണോ.?'
'ഏയ്... അതല്ല. ... സാറിനേപ്പോലൊരാളെ വിശ്വസിച്ചില്ലെങ്കിൽ പിന്നെ ഞാൻ ആരെ വിശ്വസിക്കാനാണ്..? നമ്പർ പറയാം നോട്ട് ചെയ്തോളൂ...'
രമ നമ്പർ പറഞ്ഞു കൊടുത്തു.
നീരജ് വേഗം തന്നെ അത് സേവ് ചെയ്തു.
'Ok Rema... thanks. ..'
'Ok... sir.. welcome. .. c u..'
'C u.. buy..'
രമ ഫോൺ വെച്ചു. ....
നീരജ് ആ സോഫയിൽ ഒന്ന് അമർന്നിരുന്നു..
അയാൾ വിയർത്തിരുന്നു..
ഒരു നിമിഷം അയാൾ ഏതോ ലോകത്തേക്ക് പറന്നുയർന്നു...
അവിടെ അയാൾ അതുവരെ തേടി നടന്ന ആ വിടർന്ന കണ്ണുകൾ അയാൾ കണ്ടു. ആ കണ്ണുകൾ അയാളെ മാടി വിളിക്കുന്നതുപോലെ...
പെട്ടെന്ന് മൊബൈൽ വീണ്ടും റിംഗ് ചെയ്തു.
അയാൾ വീണ്ടും തിരിച്ചെത്തി നമ്പർ നോക്കി. ..
ഓ... അച്ചനാണല്ലോ....
'എന്താ അച്ഛാ...?'
'അല്ല നീ ഇറങ്ങിയോ എന്നറിയാൻ വിളിച്ചതാ... സമയം പത്തു മണി ആയി...'
'സോറി അച്ഛാ... ഞാൻ ഇപ്പോൾ എത്തും. ..
'ഉം.... ശരി ശരി... ഈയിടെ ആയിട്ട് നിനക്ക് എന്തോ പറ്റിയിട്ടുണ്ട്. ...'
'ഒന്നുമില്ല അച്ഛാ.. ഞാൻ വേഗം വരാം. .. എണീക്കാൻ വൈകിപ്പോയി. ... അതാണ്. ..'
'ആ... തിരക്കുപിടിച്ച് സ്പീഡിൽ ഒന്നും ഡ്രൈവ് ചെയ്യേണ്ട... പതുക്കെ വന്നാമതി....'
'ശരി...'
ഞാൻ ഇപ്പോഴും കൊച്ചു കുട്ടിയാണ് എന്നാ അച്ഛന്റെ വിചാരം. ...
അയാൾ പതിവിലും ഉത്സാഹത്തോടെ അന്ന് യാത്രയായി പുറപ്പെട്ടു...
പതിവില്ലാത്തവണ്ണം ലൗ സോങ്സ് മാത്രം സെലക്ട് ചെയ്തു അയാൾ യാത്രയിൽ പ്ലേ ചെയ്തു. ..
മുഖത്ത് സന്തോഷവും ചുണ്ടിൽ ചിരിയുമായി..
മുഖത്ത് സന്തോഷവും ചുണ്ടിൽ ചിരിയുമായി..
അങ്ങനെ സ്വയം മനോരാജ്യത്തിൽ മുഴുകി അയാൾ ഷോറുമിലെത്തി.
എങ്ങനെ എങ്കിലും ആറുമണിയായാൽ മതിയായിരുന്നു എന്നതായിരുന്നു നീരജിന്റെ മനസ്സിൽ. ..
നാലു മണി കഴിഞ്ഞ് നീരജ് തന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിലേക്ക് പോകാനുണ്ടെന്ന് പറഞ്ഞു അച്ഛനോട് സമ്മതം വാങ്ങി.
എന്തുകൊണ്ടോ അച്ഛൻ മറുത്തൊന്നും പറഞ്ഞതുമില്ല...
കൃത്യം 6.15 നു തന്നെ നീരജ് കലാക്ഷേത്രയുടെ സമീപമെത്തി...
അവിടെ എത്തിയ ഉടനെ രമയെ വിളിക്കാമെന്നു കരുതി അയാൾ മൊബൈൽ എടുത്തു.
പക്ഷേ
ഇത്ര വേഗം വന്നു എന്ന് രമ അറിയേണ്ട.
ഇത്ര വേഗം വന്നു എന്ന് രമ അറിയേണ്ട.
അയാൾ കുറച്ചു നേരം കാർ ഒരു സൈഡിൽ പാർക്ക് ചെയ്തു. ...
6.30 ആയപ്പോൾ അയാൾ രമയെ വിളിച്ചു. ..
'ഞാൻ ദാ ഇറങ്ങായി...'
അയാൾ കാർ സ്റ്റാർട്ടാക്കി കലാക്ഷേത്രയുടെ കുറച്ചു കൂടി അരികിലേക്ക് വന്ന് അവിടെ രമയെ നോക്കി ഇരുന്നു...
അല്പം കഴിഞ്ഞ് ആ ഗേറ്റ് തുറന്ന് അതാ രമ...
അവളെ കണ്ടതും അയാൾ അറിയാതെ ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് കാറിനു വെളിയിൽ വന്നു.
താൻ ഇത്രയും നാൾ തേടി നടന്ന തന്റെ. .......
അയാൾ അവളെ മതിവരുവോളം ഇമ ചിമ്മാതെ നോക്കി നിന്നു..
വെളുത്തു മെലിഞ്ഞ് ഒരു സുന്ദരി. അതാ തന്റെ കൺമുന്നിൽ. ..മഞ്ഞയിൽ കറുത്ത പുള്ളികളോടു കൂടിയ ബോർഡറുള്ള സാരിയും അതിനു മേച്ച് ചെയ്യുന്ന ബ്ലൗസും. മുടി ചീകി ഒതുക്കി പുറകിലേക്ക്. .. കൈയിൽ ഒരു ചെറിയ ബാഗുമായി ഒരു കൈകൊണ്ട് സാരിയുടെ തലഭാഗം പിടിച്ചുകൊണ്ട് അവൾ അരികിലേക്കെത്തി....അടുത്തു വരുന്തോറും അയാൾ മറ്റേതോ ലോകത്ത് പോയതുപോലെ...
ഹൊ... ഇത്രയും ഭംഗിയുള്ള പെൺകുട്ടികളുണ്ടോ...
അയാൾ അറിയാതെ മന്ത്രിച്ചു....
'ഹലോ.....'
അവൾ അടുത്തെത്തിയത് ഒരു നിമിഷം അയാൾ മറന്നു...
'ഹലോ....'
'കുറെ സമയായോ വന്നിട്ട്..?'
'ഇല്ല. ഞാൻ ജസ്റ്റ് എത്തിയതേ ഉള്ളൂ... രമയുടെ വീട് എവിടെയാണ്..?'
'ഇവിടെ നിന്ന് രണ്ടു കിലോമീറ്റർ ദൂരമുണ്ട്. ഞാൻ ഇവിടെ നിന്ന് ഓട്ടോയിൽ ആണ് പോകാറുള്ളത്. വേറൊരു ടീച്ചർ കൂടി ഉണ്ട്. ഞങ്ങൾ ഒരുമിച്ചാണ് പോകാറുള്ളത്. ഇന്ന് ടീച്ചർ കുറച്ചു നേരത്തെ ഇറങ്ങി. സാറ് വരും എന്ന് പറഞ്ഞതുകൊണ്ട് ഞാൻ പോയില്ല. .'
'അപ്പോൾ ഞാൻ വരുമെന്നു പ്രതീക്ഷിച്ചിരുന്നു അല്ലേ...'
'ഉം...'
'ഞാൻ ഡ്രോപ് ചെയ്യാം ഇന്ന്. .. വീട്ടിലേക്ക്. .. വിരോധമുണ്ടോ..'
'ഏയ് ഇല്ല.... ഇവിടെ വരെ വന്നതല്ലെ. എന്റെ വീട്ടിലേക്ക് ക്ഷണിക്കണമെന്ന് ഞാൻ മുമ്പേ കരുതിയിരുന്നു.
'അപ്പോൾ എന്റെ കൂടെ വരാൻ ഭയമില്ലെ. .?'
'എന്തിന്... ഇത് പകലല്ലെ സാർ.. ഒരു രാത്രി കൂടെ വന്നതല്ലെ ഞാൻ. അതുകൊണ്ട് എനിക്ക് ഭയമില്ല. '
'എങ്കിൽ വാ... ഇവിടെ നിന്ന് ഒരു സീൻ ഉണ്ടാക്കി തന്റെ ഇമേജ് കളയേണ്ട. നമുക്ക് യാത്രയിൽ സംസാരിച്ചു പോകാം...'
'ഉം...'
നീരജ് ഡോർ തുറന്നു.
'ഞാൻ ബാക്കിൽ കയറിക്കൊള്ളാം സർ..'
'എന്താ ഫ്രണ്ടിൽ ഇരിക്കുവാൻ ഭയമാണോ..'
'അതല്ല സാർ....'
'ശരി... ഞാൻ നിർബന്ധിക്കുന്നില്ല...'
രമ ബാക്ക് സീറ്റിൽ കയറി ഇരുന്നു.
കാർ നീങ്ങുന്നതിനിടയിൽ നീരജ് ചോദിച്ചു. .
'ഞാൻ ചോദിക്കാൻ മറന്നു.... അന്ന് സത്യത്തിൽ എന്താണ് സംഭവിച്ചത്. ..? വിരോധമില്ലെങ്കിൽ എന്നോട് പറയാം...'
'ഇല്ല... ഞാൻ പറയാം....'
(തുടരും.. അഭിപ്രായം പറയണം
കേട്ടോ. ..നന്ദി )
കേട്ടോ. ..നന്ദി )
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക