
വിചിത്രവും ദൈർഘ്യമേറിയതുമായൊരു സ്വപ്നത്തിന്റെ പിടിയിലമർന്നിരിക്കുകയാണ് ഇന്നത്തെയെന്റെ പ്രഭാതം. എന്നെ കീഴ്‌പ്പെടുത്തിയ മഹത്തായതെന്നു ഞാൻ വിശ്വസിക്കുന്ന ആ സ്വപ്നത്തിനു ധാരാളം സവിശേഷതകളുണ്ടായിരുന്നു എന്നതെന്നെ സംബന്ധിച്ചു പുതിയൊരനുഭവമായിരുന്നു. പകൽകിനാവുകളിലോ, നൈമിഷികമായ മനോസങ്കല്പങ്ങളിലോ എന്റെ സ്വപ്നത്തെയുൾപ്പെടുത്തുന്നത് ഒരുപാട് വേദനകൾ സമ്മാനിക്കുന്നതാകയാൽ പരിശുദ്ധമായ സ്വപ്നമായി ഇതിനെ കാണണമെന്ന് ഞാൻ അപേക്ഷിക്കുന്നു....
'എൻമകജെ' എന്ന നോവലിന്റെ അക്ഷരപ്രകാശങ്ങളിൽ മനസ്സിൽ കിനിഞ്ഞിറങ്ങിയ വേദനയോടെ ഉറങ്ങാൻ കിടന്നയെനിക്കു സമീപം മൂന്നുവയസ്സിന്റെ നിഷ്കളങ്കതയിൽ എന്തോ സ്വപ്നം കണ്ടു പുഞ്ചിരിക്കുന്ന മോളും ഉണ്ടായിരുന്നു... ധനുമാസരാവിന്റെ മഞ്ഞിൽപൊതിഞ്ഞ ആലസ്യത്തിൽ ഉറക്കത്തിന്റെ കാണാക്കയങ്ങളിലെവിടെയോ തലച്ചോറിനെയുപേക്ഷിച്ചു നടന്നു നീങ്ങവെയാണ് സ്വപ്നത്തിന്റെ ഓളപരപ്പിൽ ഞാൻപ്പെട്ടുപോയത്...
സ്വപ്നങ്ങൾ കാണുകയെന്നതിനു ചില നിമിഷങ്ങൾ മാത്രം മതിയെന്ന നിർവചനങ്ങൾ കാറ്റിൽപറത്തിയാണ്‌എന്റെ സ്വപ്നം ചിറകുവിരിച്ചത്. തുടർച്ചയായി കാണുകയും ജീവിതകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ നിലനിൽക്കുകയും ചെയ്യുന്നതരം സ്വപ്നങ്ങളുണ്ടെങ്കിൽ തീർച്ചയായും എന്റെ സ്വപ്നവും അത്തരത്തിലുള്ളതാണ്....
ഉറങ്ങാൻ കിടന്ന സമയമോർമ്മയുണ്ടെങ്കിലും സ്വപ്നത്തിലേക്ക് ക്ഷണിക്കപ്പെട്ടതിന്റെ സമയം ഞാനോർക്കുന്നില്ല...
ക്ഷണിക്കപ്പെട്ടതെന്നു പറഞ്ഞാൽ ഏതോ ഘനഗംഭീരമായ ചരിത്രപുരുഷന്റെ ശബ്ദം എന്നെ പേരെടുത്ത് വിളിക്കുകയും ഒരു യാത്രയ്ക്ക് ക്ഷണിക്കുകയുമായിരുന്നു... കഷണിക്കപ്പെട്ട ശബ്ദത്തിന്റെ ഗാംഭീര്യം എന്നെ ആകർഷിച്ചുവെന്നു പറഞ്ഞാൽ ഞാനൊരു സ്ത്രീയാണെന്നും വ്യക്തിയാണെന്നുമുള്ള വസ്തുത നിങ്ങൾ തൽക്കാലത്തേക്ക് മറക്കേണ്ടിയിരിക്കുന്നു...
കാരണം ഇവിടെ ആ ശബ്ദത്തിനൊപ്പം എന്റെ
മനസ്സ് മാത്രമേ സഞ്ചരിക്കുന്നുള്ളൂ.. കൂടുവിട്ടു പറക്കുന്ന പക്ഷിയെപ്പോലെ, എന്റെ അതേ മുഖവും രൂപവും ആവാഹിച്ചയെന്റെ മനസ്സ് ആ ശബ്ദത്തിനൊപ്പം സഞ്ചരിക്കുകയാണ്..പക്ഷെ അപ്പോഴും ഉണരേണ്ടതിന്റെയോ പിറ്റേദിവസത്തെ അതായത്, ഇന്നത്തെ പ്രഭാതത്തെ പറ്റിയുള്ള ആശങ്കകളോയില്ലാതെയെനിക്ക് ആ ശബ്ദത്തിന്റെ പിറകെ സഞ്ചരിക്കാനായത് കൃത്യസമയത്തേക്ക്, ഫോണിൽ സെറ്റ് ചെയ്തു വെച്ചയലാറാം ആയിരുന്നു...
മനസ്സ് മാത്രമേ സഞ്ചരിക്കുന്നുള്ളൂ.. കൂടുവിട്ടു പറക്കുന്ന പക്ഷിയെപ്പോലെ, എന്റെ അതേ മുഖവും രൂപവും ആവാഹിച്ചയെന്റെ മനസ്സ് ആ ശബ്ദത്തിനൊപ്പം സഞ്ചരിക്കുകയാണ്..പക്ഷെ അപ്പോഴും ഉണരേണ്ടതിന്റെയോ പിറ്റേദിവസത്തെ അതായത്, ഇന്നത്തെ പ്രഭാതത്തെ പറ്റിയുള്ള ആശങ്കകളോയില്ലാതെയെനിക്ക് ആ ശബ്ദത്തിന്റെ പിറകെ സഞ്ചരിക്കാനായത് കൃത്യസമയത്തേക്ക്, ഫോണിൽ സെറ്റ് ചെയ്തു വെച്ചയലാറാം ആയിരുന്നു...
എന്തായാലും
ആ ശബ്ദത്തിന്റെയുറവിടം വലിയൊരു സ്തൂപതിനു മുമ്പിലാണ് എന്നെയെത്തിച്ചത്.. അതികായനായ പുരുഷന്റെ ചരിത്രം മണക്കുന്ന വീരതയ്ക്കുമുമ്പിൽ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു...അതൊരു സ്തൂപമോ സ്‌മൃതിമണ്ഡപമോ എന്നത് വ്യക്തമായ ഓർമ്മ എനിക്കില്ലായിരുന്നു.. എങ്കിലും ആ സ്തൂപത്തിനു താഴെയെഴുതി വെച്ചിരുന്ന ചില വാക്കുകളും അക്കങ്ങളുമിപ്പോഴും ഓർമ്മയുണ്ടെന്നത് അല്പം ആശ്വാസം പകരുന്നു....
ആ ശബ്ദത്തിന്റെയുറവിടം വലിയൊരു സ്തൂപതിനു മുമ്പിലാണ് എന്നെയെത്തിച്ചത്.. അതികായനായ പുരുഷന്റെ ചരിത്രം മണക്കുന്ന വീരതയ്ക്കുമുമ്പിൽ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു...അതൊരു സ്തൂപമോ സ്‌മൃതിമണ്ഡപമോ എന്നത് വ്യക്തമായ ഓർമ്മ എനിക്കില്ലായിരുന്നു.. എങ്കിലും ആ സ്തൂപത്തിനു താഴെയെഴുതി വെച്ചിരുന്ന ചില വാക്കുകളും അക്കങ്ങളുമിപ്പോഴും ഓർമ്മയുണ്ടെന്നത് അല്പം ആശ്വാസം പകരുന്നു....
കേരളവർമ്മ പഴശ്ശിരാജ എന്നെഴുതി വെച്ചിരുന്ന വലിയ കരിങ്കൽ സ്തൂപതിനു അരികിലായി 1753-1805 എന്നീ വർഷങ്ങൾ കൊത്തിവെച്ചിരുന്നു...
ആ കരിങ്കൽ കെട്ടിനു മുകളിൽ നിന്നരുന്ന അതികായനായ പുരുഷനിലേക്ക് കേരളത്തിലെ,മരിച്ചതും ജീവിക്കുന്നതുമായ മുഴുവൻ പുരുഷപ്രജകളുടെയും പൗരുഷത്തെ സന്നിവേശിപ്പിച്ചിരിക്കുന്നുവെന്ന തോന്നൽ എന്റെയുള്ളിൽ മുളച്ചുപൊങ്ങി...
ആ കരിങ്കൽ കെട്ടിനു മുകളിൽ നിന്നരുന്ന അതികായനായ പുരുഷനിലേക്ക് കേരളത്തിലെ,മരിച്ചതും ജീവിക്കുന്നതുമായ മുഴുവൻ പുരുഷപ്രജകളുടെയും പൗരുഷത്തെ സന്നിവേശിപ്പിച്ചിരിക്കുന്നുവെന്ന തോന്നൽ എന്റെയുള്ളിൽ മുളച്ചുപൊങ്ങി...
ഉറയിലിരുന്ന വാളിന്റെ പിടിയിൽ വലത്തുകൈപ്പടമമർത്തി നെഞ്ചുവിരിച്ചു നിന്ന ആ ശിലയുടെ സുന്ദരവദനത്തിൽ കട്ടിമീശ ഇപ്പോഴും ആരെയൊക്കെയോ ഭയപ്പെടുത്തുന്ന കണക്ക് വിറച്ചുകൊണ്ടിരുന്നു.. സ്വപ്നത്തിലാണെന്ന വസ്തുത മറന്നുകൊണ്ട് 1947 ആഗസ്റ്റ്15 നു ശത്രുക്കൾ രാജ്യം വിട്ടിട്ടും മീശവിറപ്പിക്കുന്നതിന്റെ പൊരുൾ ഞാൻ ചോദിച്ചു....
ഉത്തരം കിട്ടുകയും കിട്ടാതിരിക്കുന്നതും എന്റെയാകുലതകളിൽ ഒളിച്ചിരുന്നുവെന്നതാണ് സത്യം... പക്ഷെ കനത്തയിരുട്ടിനെയും നിശബ്ദതയെയും വകഞ്ഞുമാറ്റി എന്നെ ക്ഷണിച്ചുവരുത്തിയ ഗംഭീരശബ്ദം വീണ്ടുമവിടെ മാറ്റൊലി കൊണ്ടൊഴുകി നടന്നു...ഉറക്കെയുള്ള പൊട്ടിച്ചിരി ആകാശത്തിൽ നിന്നും ഉറക്കെയുള്ള ഇടിയുടെ ശബ്ദം പോലെ തോന്നിച്ചു... അന്ധകാരം കട്ടിവിരിച്ച രാത്രിയുടെ ഭയാനകമായ ആ യാമത്തിലും അവിടെയുള്ള കാഴ്ചകൾ വ്യക്തമായി കാണാനായെന്നതും എനിക്ക് അത്ഭുതമായി....
കരിങ്കൽ പ്രതിമയുടെ നാസാദ്വാരങ്ങൾക്കുള്ളിൽ നിന്നും പുറത്തേക്ക് പടർന്ന പുകചുരുളുകൾ ഉരുണ്ടുകൂടി ഒരു ബാലനിലേക്ക് രൂപകൽപന ചെയ്യുന്നത് അത്ഭുതത്തോടെ നോക്കി നിന്നയെനിക്ക് വാക്കുകൾ തൊണ്ടയിൽ തടഞ്ഞു... തുള്ളികളായി നിലത്തേക്ക് പതിച്ച മഞ്ഞുകണികൾക്കൊപ്പം എന്റെ വിയർപ്പുമുണ്ടായിരുന്നുവെന്നത് മരംകൊച്ചുന്ന തണുപ്പിലുമെന്റെ ശരീരം വിറപ്പിച്ച ഭയത്തിന്റെ ഉഷ്ണത്തെ കാണിച്ചു.. ശരീരമില്ലെങ്കിലും എന്റെ രൂപത്തോട് സമാനമായ രൂപം അവിടെയും എന്റെ മനസ്സിനെ പൊതിഞ്ഞു പിടിച്ചിരുന്നുവെന്ന് നിങ്ങൾ ഊഹിക്കണം........
പ്രതിമയുടെ നാസാദ്വാരങ്ങൾ വഴി പുറത്തുകടന്ന ബാലന്റെ രൂപം ഏഴുവയസ്സു തോന്നിച്ചു... ഒരു ബാലന്റെ നിഷ്കളങ്കതക്കപ്പുറം ഒത്ത പുരുഷന്റെ കട്ടിമീശയും ഉറച്ച മാംസപേശികളും എന്റെയുള്ളിലുറങ്ങി കിടന്ന ബഹുമാനത്തിന്റെ ഇഴകൾ കൊണ്ടു പുതപ്പുനെയ്ത് ഫണം വിടർത്തിയ ഭയത്തെ മൂടിയിടുകയും ചെയ്തു...
കരിവീട്ടിയുടേതുപോലെ കറുപ്പു നിറവും ചപ്രതലമുടിയും കുടുക്കുകൾ പൊട്ടിയ ട്രൗസറും നനഞ്ഞു കുതിർന്ന കളിമണ്ണിന്റെ മണവും വിതറിയ നീരസം ഒരു കരിവണ്ടിന്റെ മൂളല്ലെന്നപോലെ എന്നിൽ മടുപ്പുളവാക്കി കൊണ്ടിരുന്നു..... എന്റെ ദുപ്പട്ടയിൽ പൂശിയ ചന്ദനത്തിന്റെ സുഗന്ധമുള്ള സ്പ്രേ മനംപിരട്ടുന്ന ആ സാമിപ്യത്തിൽ നിന്നും ആശ്വാസം പ്രദാനം ചെയ്‌തു... എന്നാലത് മനസ്സിലാക്കിയ ബാലൻ എന്നെയല്പം വെറുപ്പോടെ നോക്കി ഞെറ്റി ചുളിച്ചുവെങ്കിലും അവന്റെ വെറുപ്പ് ഞാൻ വില കൊടുത്തില്ല....
എങ്കിലും സ്വപ്നത്തിന്റെ പ്രഭാവമാണെന്നു മനസ്സിലാക്കാതെ ബാലന്റെയഹങ്കാരത്തിൽ എന്റെ അഹങ്കാരം കൂട്ടിമുട്ടിയ ശബ്ദം ഇടിമുഴക്കം പോലെയെന്നെ ഞെട്ടിച്ചപ്പോൾ, ഞാൻ തന്നെയാണ് ശരിയെന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു..
"വരൂ കുട്ടി നമുക്ക് നടക്കാം..."
കുട്ടിയെന്നോ... ഒരുനിമിഷം ഞാനമ്പരന്നെന്നു പറഞ്ഞാൽ അതിശയോക്തി തോന്നേണ്ട വസ്തുതയില്ല..
എന്റെ പ്രിയപുത്രിയേക്കാൾ വെറും നാലുവയസ്സു മാത്രം മുതിർന്ന ഒരു ബാലൻ എന്നെ കുട്ടിയെന്നു വിളിച്ചതിന്റെയീർഷ്യ വീണ്ടുമെന്റെയഹങ്കാരത്തിൽ കൂട്ടിമുട്ടുകയും ആ ശബ്ദം അവിടമാകെ പ്രതിധ്വനിക്കുകയും ചെയ്തു...
എന്റെ പ്രിയപുത്രിയേക്കാൾ വെറും നാലുവയസ്സു മാത്രം മുതിർന്ന ഒരു ബാലൻ എന്നെ കുട്ടിയെന്നു വിളിച്ചതിന്റെയീർഷ്യ വീണ്ടുമെന്റെയഹങ്കാരത്തിൽ കൂട്ടിമുട്ടുകയും ആ ശബ്ദം അവിടമാകെ പ്രതിധ്വനിക്കുകയും ചെയ്തു...
പക്ഷെ ഇവിടെ ശ്രദ്ധിക്കപ്പെടേണ്ട പ്രധാനവസ്തുത ബാലന്റെ ഘനഗംഭീരമായ ശബ്ദം എന്നെ ക്ഷണിച്ച അതേ ശബ്ദമായിരുന്നുവെന്നതാണ്... കട്ടിമീശയോടൊപ്പം വലിഞ്ഞുമുറുകിയ പേശികളും ഉറച്ച ശബ്ദവും ബഹുമാനത്തിന്റെ പുതപ്പുകൾ നീക്കി ഭയമെന്നിൽ തലപൊക്കി...
എന്തിനെയും സംശയത്തോടെ മാത്രം നോക്കികാണുകയെന്നത് എന്റെ വിചിത്രമായ സ്വഭാവത്തിന്റെ പ്രത്യേകതയായതിനാൽ വീണ്ടും സംശയങ്ങൾ ഉടലെടുക്കുകയും ബാലൻ നൽകിയ സുരക്ഷിതത്വത്തിൽ എന്നിൽ നാമ്പിട്ട സംശയത്തിന്റെ മുളകൾ ഞെട്ടറ്റു വീഴുകയും, അല്പസമയത്തിനുള്ളിൽ പുതിയ ശാഖകൾ കിളിർക്കുകയും വീണ്ടും കൊഴിയുകയുമെന്നത് ഇടവിട്ടുള്ള പ്രക്രിയപോലെ തുടർന്ന് കൊണ്ടിരുന്നു എന്നുപറഞ്ഞാൽ ആ ബാലന്റെ പിറകെ യാത്ര തുടർന്നുവെന്നു തന്നെയാണർത്ഥം....
കുറെ ദൂരം കാടിന്റെ സംഗീതത്തിൽ യാത്ര തുടർന്നു. വലിയൊരു മുളവടി കൊണ്ട് മണ്ണിൽ ഉറക്കെ തട്ടി ഒരേസമയമെനിക്ക് വഴികാട്ടിയും സംരക്ഷകനുമായി ബാലൻ മുമ്പേ നടന്നു... തൊട്ടുപിറകേയനുസരണയുളള കുട്ടിയെപ്പോലെ ഇരുളിന്റെ പിന്നിലെ മൂളലും മുരൾച്ചയും ഭയന്നു ഞാനും അടിവെച്ചു കൊണ്ടിരുന്നു....
കാലിൽ എന്തൊയിഴയുന്ന അനുഭവമുണ്ടായപ്പോൾ വേഗം ബാലന്റെ കൈകളിൽ മുറുക്കെ കടന്നുപിടിച്ചപ്പോൾ പ്രതീക്ഷിച്ചതു സംഭവിച്ചതുപോലെ , സംരക്ഷകനായ ബാലൻ നിൽക്കുകയും നിലത്തിരുന്നു എന്റെ കാലിൽ പറ്റിപ്പിടിച്ചു ചോരകുടിച്ചു വീർത്ത കുളയട്ടയെ കൈകളാൽ പറിച്ചെടുത്തു അടുത്തുള്ള ചെടിയുടെ ഇലയിലേക്ക് വെക്കുകയും ജീവൻ ലഭിച്ച സന്തോഷത്തിലത് ഞൊടിയിടയിൽ അപ്രതീക്ഷമാകുകയും ക്ഷണനേരത്തിൽ കഴിഞ്ഞു....
"നമ്മളെങ്ങോട്ടാ പോകുന്നത്...?"
എന്റെയുള്ളിലെ സംശയം മൂടിപൊക്കി പുറത്തുചാടി..
ചെറിയ ചിരിയോടവൻ മറുപടി നൽകി..
" കുട്ടിക്ക് കാടു കാണണ്ടേ...??"
ഒരു ആദിവാസി ബാലനായിരുന്നിട്ടും തെളിഞ്ഞ അച്ചടിഭാഷയിൽ സംസാരിക്കുന്നത് അവനെപ്രതി എന്റെയുള്ളിലെ ആയിരം സംശയങ്ങളിൽ ഒന്നുമാത്രമായിരുന്നു..
"എനിക്ക് നിന്റെയമ്മയുടെ പ്രായമുണ്ട്..."
എന്നെ കുട്ടിയെന്നു അഭിസംബോധന ചെയ്യുന്നതിൽ തെല്ലീർഷ്യയോടെ ഞാൻ പറഞ്ഞു..
നേരത്തെ കേട്ട ഇടിമുഴക്കം പോലെയുള്ള പൊട്ടിച്ചിരിയോടെ എന്റെ ചോദ്യത്തെയവൻ അവഗണിച്ചു..
"കാട്ടിലേക്ക് പോകുന്നെങ്കിൽ എനിക്ക് വിശക്കുമ്പോളെന്തു ചെയ്യും..."
അതിനെങ്കിലും ഉത്തരം ലഭിക്കുമോയെന്നതായിരുന്നു എന്റെ ചോദ്യത്തിന്റെയുദ്ദേശം...
"വിശപ്പു ശമിപ്പിക്കാനായി ആരും കാടുതേടി പോകില്ല... കുട്ടിടെ വിശപ്പ് സമയം തീർക്കും.. ."
സമയമോ.....??? അപ്പൊ ഈ യാത്ര അവസാനമില്ലാത്തതാകുമോ???
പക്ഷെ ഈ ശബ്ദത്തിനു പിറകെ തലച്ചോറും ദേഹവുമുപേക്ഷിച്ചു ഞാൻ പോരുമ്പോൾ മുതൽ എന്നെ ഭരിച്ചയെന്നിലെ അമ്മമനസ്സിനെ നിയന്ത്രണവിധയമാക്കാൻ എനിക്ക് സാധിച്ചിരുന്നില്ല..
"എന്റെ കുഞ്ഞു ഉറക്കത്തിലുണർന്നു കരഞ്ഞാൽ ഞാനെന്തു ചെയ്യണം.....????"
"കുട്ടിടെ കുഞ്ഞു കരഞ്ഞാൽ ആ നിമിഷം തിരികെ പോകാൻ തക്കവിധം കുട്ടിടെ ബോധമണ്ഡലം സദാ സജ്ജമാണ്.... ഭയപ്പെടേണ്ട വരു..."
എന്റെ അമ്മമനസ്സും സംശയത്തിന്റെ കെട്ടുപാടുകളിൽ നിന്നൊന്നടങ്ങി....
നിശ്ശബ്ദയായി ബാലന്റെ പിറകെ ഞാൻ നടന്നു .... ആർദ്രമായ കാറ്റിന്റെ കണികകളാൽ തണുത്തുവിറച്ചു കൊണ്ടാണ് ഞാൻ നടന്നതെന്ന് പറഞ്ഞാൽ അതിനോടൊപ്പം ചന്ദനമണമുള്ളദുപ്പട്ടയാൽ എന്റെ മുഖം മറച്ചിരുന്നുവെന്നുകൂടി നിങ്ങളറിയണം...കാരണം ആ ബാലന്റെ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിച്ച കളിമണ്ണിന്റെ ഗന്ധം അത്രയ്ക്കും രൂക്ഷമായിരുന്നു...അതെനിക്ക് മനം പിരട്ടലുളവാക്കി..
നിശ്ശബ്ദയായി ബാലന്റെ പിറകെ ഞാൻ നടന്നു .... ആർദ്രമായ കാറ്റിന്റെ കണികകളാൽ തണുത്തുവിറച്ചു കൊണ്ടാണ് ഞാൻ നടന്നതെന്ന് പറഞ്ഞാൽ അതിനോടൊപ്പം ചന്ദനമണമുള്ളദുപ്പട്ടയാൽ എന്റെ മുഖം മറച്ചിരുന്നുവെന്നുകൂടി നിങ്ങളറിയണം...കാരണം ആ ബാലന്റെ ശരീരത്തിൽ നിന്നും പുറത്തേക്ക് വമിച്ച കളിമണ്ണിന്റെ ഗന്ധം അത്രയ്ക്കും രൂക്ഷമായിരുന്നു...അതെനിക്ക് മനം പിരട്ടലുളവാക്കി..
ഒരേ സമയം അവനെന്റെ ബഹുമാനവും സ്നേഹവും വാത്സല്യവും അറപ്പും വെറുപ്പും സംശയവും ഭീതിയും ഏറ്റുവാങ്ങിക്കൊണ്ടിരുന്നുവെന്നതാണ് സത്യം...
ചുറ്റും ഇരുട്ട് മൂടിയ ഉൾക്കാട്ടിൽ ഓരോ കാഴ്ചയുമെനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞുവെന്നത് നിങ്ങളെ പോലെതന്നെ എന്നെയും അത്ഭുതപ്പെടുത്തി...
അല്പസമയത്തിന് ശേഷം,ആരോ പിന്തുടരുന്ന ചിന്തയും ഒരു ദുർഗന്ധവും അതിശക്തമായെന്നെ അലോസരപ്പെടുത്താൻ തുടങ്ങി... വീണ്ടും ബാലന്റെ കരങ്ങളിൽ മുറുക്കെപിടിച്ചുവെങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല...
കാര്യം മനസ്സിലാക്കിയ ബാലൻ ഒരു പ്രത്യേകശബ്ദത്തിൽ ചൂളം വിളിച്ചു.. അനുസരണയുള്ള നായകുട്ടിയെപ്പോൽ ഞങ്ങളെ പിന്തുടർന്ന ജീവിയെന്റെ ദൃഷ്ടിയുടെ പ്രഭാവലയത്തിലേക്ക് നീങ്ങിനിന്നു .. ഭയം മൂലമെന്റെ ഹൃദയധമനികൾ വേഗത്തിൽ രക്തം പമ്പുചെയ്യുകയും പ്രതീകാന്മകമായ തലച്ചോറിലേക്ക് സമസ്‌ത ഞാഡി ഞരമ്പുകളും വലിഞ്ഞുമുറുകകയും ചെയ്തുവെന്നത് ഞാൻ കണ്ടകാഴ്ചയുടെ ഭീകരത വിളിച്ചോതി....
അപ്പോൾ പ്രത്യക്ഷപ്പെട്ട ജീവി ഒത്തയുയരവും വണ്ണവുമുള്ള ഒരു വലിയ കടുവ, എന്റെ നേരെ കൊതിയടക്കി നിക്കുന്ന കാഴ്ചയിൽ സ്ഥലവും കാലവും മറന്ന് ഉറക്കെ നിലവിളിച്ചുകൊണ്ടു ബാലന്റെ, ചെറുതെങ്കിലും ബലിഷ്ഠമായ കരങ്ങളിൽ മുറുക്കെ പിടിച്ചു...
"പേടിക്കണ്ട.. അവൻ കുട്ടിയെ ഉപദ്രവിക്കില്ല...."
എങ്കിലും....??? പക്ഷെയിവിടെയെനിക്ക് എന്നെക്കാൾ ഇത്ര ചെറുതായ ബാലനെ വിശ്വസിക്കുക മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളൂ..എന്നിലെ മാതൃത്വത്തെക്കാൾ എന്നിലെ ശിശു അവിടെ അരങ്ങുതകർക്കുന്നത് നിസ്സഹായയായി നോക്കിനിൽക്കുകയെന്ന ബലഹീനതയിൽ മാറ്റുകൂട്ടിയ അവന്റെയഹങ്കാരം, എന്നിലുളവാക്കിയ നീരസത്തെ പരിഹസിക്കുന്നത് ഞാൻ തളർച്ചയോടെ കണ്ടു...
എഴുവയസ്സിലുപരി എഴുപതിന്റെ തലയെടുപ്പോടെ മുമ്പിൽ ബാലനും നൂറ്റാണ്ടുകളായി ഭക്ഷിച്ച ജീവികളുടെ ഉണങ്ങിപ്പിടിച്ച രക്തത്തിന്റെയും അളിഞ്ഞ മാംസത്തിന്റെയും ദുർഗന്ധം വഹിച്ച ആ മാംസഭോജിയുടെയും നടുവിൽ ഭയത്തിന്റെ ഇഴകളെ മുറുക്കെപിടിച്ചു ഞാൻ നടന്നു...
"ഏനുണ്ടൊരു കാട്..π.. കാടൊരു കാടാണെ.....π..."
അർദ്ധരാത്രിയുടെ കൂരിരുൾ കമ്പടം വകഞ്ഞുമാറ്റി ഒഴുകിപറന്നൊരു ഗാനത്തിന്റെ ശീലുകളെന്റെ കാതിലും പതിച്ചു...
അപ്പോഴാണ് ഞാൻ ചുറ്റും ശ്രദ്ധിക്കുന്നത്. ചെറിയ ചെറിയ കൂരകൾക്ക് നടുവിലാണ് ഞങ്ങളിപ്പോ.. എനിക്ക് അത്ഭുതവും അമ്പരപ്പും അടക്കാനായില്ല.... പൊട്ടിപ്പൊളിഞ്ഞ ഓടുകളുള്ള വീടുകളും, ഷീറ്റ് വലിച്ചുകെട്ടിയ മേൽക്കൂരകളുള്ള വീടുകളും അവിടെ കാണാമായിരുന്നു.. അത്രയും നേരമെന്നെ അലോസരപ്പെടുത്തിയിരുന്ന രണ്ടു ഗന്ധങ്ങളെക്കാളും രൂക്ഷമേറിയതായിരുന്നു അവിടെ തങ്ങി നിന്ന പഴമയുടെയും മനുഷ്യ വിസർജ്ജ്യത്തിന്റെയും ഗന്ധം..
പക്ഷെയെന്റെ മൂക്കിനെക്കാളും കണ്ണുകളായിരുന്നു അവിടെ പ്രവർത്തിച്ചത്.. കാരണം, ഒരു പുരുഷൻ, ചുറ്റും കിലുങ്ങുന്ന മണികൾ കെട്ടിയ ഒരു വാദ്യോപകരണം കൈതണ്ടയിലടിച്ചു പ്രത്യേക തരം ശബ്ദമുണ്ടാക്കുകയും, വേറെയൊരാൾ വീണപോലത്തെ ചെറിയ ഉപകരണത്തിൽ ശ്രുതിമീട്ടുകയും നേരത്തെ കേട്ട പാട്ടിന്റെയീരടികൾ ഒരു സ്ത്രീ പാടുകയും, അവിടെ കൂടിയിരുന്ന സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഇതൊക്കെ ലയിച്ചാസ്വദിക്കുകയുമായിരുന്നു. അവിടിരുന്ന മനുഷ്യരെല്ലാം പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും അവശേഷിപ്പുകൾ പേറിയിരുന്നു..
നീല നിറത്തിലെ ഷീറ്റ് വലിച്ചുകെട്ടിയ ആ സഭയിൽ ആഞ്ഞുവീശിയ ചൂടുകാറ്റിൽ നിന്നും രക്ഷപ്പെടാനായി ആ ജനകൂട്ടത്തിൽ നിന്നു ഞാൻ പുറത്തു കടന്നു..പക്ഷെ മാംസഭോജിയുടെ ക്രൂരമായ നോട്ടം നേരിടാനാകാതെ ഞാൻ വീണ്ടും അകത്തേക്ക് കയറുകയും ബാലന്റെ സമീപത്തു തന്നെ ഇരിക്കുകയും ചെയ്തു...
നീല നിറത്തിലെ ഷീറ്റ് വലിച്ചുകെട്ടിയ ആ സഭയിൽ ആഞ്ഞുവീശിയ ചൂടുകാറ്റിൽ നിന്നും രക്ഷപ്പെടാനായി ആ ജനകൂട്ടത്തിൽ നിന്നു ഞാൻ പുറത്തു കടന്നു..പക്ഷെ മാംസഭോജിയുടെ ക്രൂരമായ നോട്ടം നേരിടാനാകാതെ ഞാൻ വീണ്ടും അകത്തേക്ക് കയറുകയും ബാലന്റെ സമീപത്തു തന്നെ ഇരിക്കുകയും ചെയ്തു...
വീണ്ടുമെന്റെ കണ്ണുകളവിടമാകെ അരിച്ചുപെറുക്കി ... ഒരു കറുത്തിരുണ്ട കുഞ്ഞു അമ്മയുടെ അമ്മിഞ്ഞയിൽ ജീവജലം തിരയുന്നതിന്റെ തിരക്കിനിടയിലും എന്നെ നോക്കി പുഞ്ചിരിച്ചു.. കുഞ്ഞുങ്ങൾ ഒരു ദൗർബല്യമായതിനാൽ എന്റെ കഥകളിലെങ്ങും ഒരു കുഞ്ഞിനെകാണാം.. അറിഞ്ഞോ അറിയാതെയോ കടന്നുവരുന്ന കുഞ്ഞുങ്ങൾ അനുവാദത്തിനു കാത്തുനിൽക്കാതെ ഇപ്പൊ എന്റെ സ്വപ്നത്തിലും കയറിക്കൂടി അവരുടെ സ്ഥാനമുറപ്പിച്ചിരിക്കുന്നു... എന്നിൽ വീണ്ടും വാത്സല്യത്തിന്റെ തിരയിളക്കം അനിയന്ത്രിതമായ വിധത്തിൽ അനുഭവപ്പെട്ടു..
കളിമണ്ണിന്റെ മണമുള്ള ആ കുഞ്ഞിനെ അതിന്റെയമ്മയുടെ മടിയിൽ നിന്നെടുത്തതിൽ ഒട്ടും ദേഷ്യം തോന്നാതെ പല്ലില്ലാത്ത മോണകാട്ടി വീണ്ടും ചിരിച്ചു.. അവനെയെടുത്തു മെല്ലെയെന്റെ ചുണ്ടുകളോട് ചേർത്തുമ്മ വെച്ചപ്പോൾ കളിമണ്ണിന്റെ ഗന്ധത്തിനു പകരമെനിക്ക് അനുഭവപ്പെട്ടത് ഉണങ്ങിപ്പിടിച്ച മുലപ്പാലിന്റെ ഗന്ധമായിരുന്നു...അതിനെ തിരികെ അമ്മയുടെ മടിയിൽ കിടത്തിയപ്പോൾ തെല്ലാശ്വാസം തോന്നിയത് അല്പം അഹങ്കാരം എന്നിൽ നിന്നൊഴിഞ്ഞതിനാലാകാം എന്ന് ഇപ്പോൾ തോന്നുന്നു...
വീണ്ടുമെന്റെ കണ്ണുകൾ പരിസരം വീക്ഷിക്കാൻ തുടങ്ങി... പൊട്ടിപൊളിഞ്ഞതും പഴയതുമായ വീടുകൾ.. പത്തു പന്ത്രണ്ടു വീടുകൾക്ക് ഒരു പൊതുകിണർ... കിണറിനു സമീപം കെട്ടികിടക്കുന്ന മലിനജലം.. ഞങ്ങളിരുന്നതിനു സമീപത്തായി കൂട്ടിയിട്ടിരുന്ന പപ്പായ.. കാടും പടലയും വളർന്ന അവിടങ്ങളിൽ പാമ്പ് വായ പിളർത്തുന്നതിന്റെ ഗന്ധവും സീൽക്കാരവും ഉയർന്നു കേട്ടു.. പരസ്പരം ഇഴകിച്ചേർന്ന കാട്ടുവള്ളികൾ ഇണചേരുന്ന സർപ്പങ്ങൾ പോലെ പ്രണയപരവശതയോടെ വൃക്ഷങ്ങളെ ആലിംഗനം ചെയ്ത് ചുറ്റിപിണർന്ന് കയറിപോയിരുന്നു..
പതിയെ പതിയെ ചുറ്റുമുള്ള കാഴ്ചകളിൽ നിന്നും ആ പാട്ടിന്റെ വരികളിലേക്ക്, അതിന്റെ താളാന്മതയിലേക്ക് എന്റെ മനസ്സ് അകർഷിക്കപ്പെട്ടു... അവരിലൊരാളായി ഞാനും മാറുകയായിരുന്നു..
പെട്ടന്നാണ് എന്റെ കുഞ്ഞിന്റെ ശബ്ദമെന്റെ ബോധമണ്ഡലത്തെ വിളിച്ചുണർത്തിയത്.. അമ്മയെന്ന വികാരത്തെയടക്കി നിർത്താൻ തക്കവിധം ശക്തമല്ലല്ലോ കുഞ്ഞുങ്ങളുടെ കരച്ചിൽ.. പിന്നിട്ട ദൂരമത്രയും താണ്ടി തിരികെയെന്റെ കുഞ്ഞിന്റെ സമീപത്തേക്ക് മടങ്ങിയെത്തുമ്പോൾ സ്വപ്നത്തിന്റെ കെട്ടുപാടുകളിൽ നിന്നും ഞാൻ മോചിതയായിരുന്നുവെന്നതിനപ്പുറം അത്രയും നേരമെന്നെ ഭരിച്ച ബാലന്റെ അനുവാദത്തിന് കാത്തുനിക്കാതെ ഞാൻ ഭയമില്ലാതെ മടങ്ങിയെന്നുകൂടി നിങ്ങൾ അറിയണം..
മോൾടെ സമീപം അവളെ ചേർത്തുപിടിച്ചു കിടക്കുമ്പോൾ, എപ്പോഴോ ഉറക്കമെന്നേ പുണർന്നു... ബോധമനസ്സിനും ഉപബോധമനസ്സിനുമിടയിൽ എവിടെയോവെച്ചു ഒരു ശബ്ദവും ക്ഷണിക്കാതെ തന്നെ ബാലന്റെ സമീപം സംഗീതമാസ്വദിക്കുന്ന ഞാൻ തന്നെയായി വീണ്ടും മടങ്ങിയെത്തി എന്നതിലാണ് തുടർച്ചയായി കാണുന്ന പ്രത്യേകത എൻെറ സ്വപ്നത്തിനുണ്ടെന്നു ഞാനും തിരിച്ചറിഞ്ഞത്...ഇത്ര വേഗത്തിൽ ഇത്രയേറെ ദൂരം യാതൊരു ഭയവും കൂടാതെ യാത്ര ചെയ്തുവെന്നത് ഞാനൊരു ധീരയായത് കൊണ്ടല്ല.... മറിച്ച്, അവിടെന്തോ സംഭവിക്കാൻ പോകുന്നുവെന്ന തോന്നലുള്ളത് കൊണ്ടുകൂടിയായിരുന്നു... അതിന്റെയാകാംഷ എന്നെ മടങ്ങിപ്പോകാൻ പ്രേരിപ്പിച്ചു എന്നതാണ് സത്യം
മടങ്ങിയെത്തിയ ഞാൻ നേരത്തെ ഇരുന്നത് പോലെ ബാലന്റെ സമീപത്തിരുന്നു...ഞാൻ പോയതോ തിരികേവന്നതോ ബാലൻ ശ്രദ്ധിച്ചില്ല എന്നതാണോ, തിരികെ വരുമെന്ന് അറിയാവുന്നത് കൊണ്ടോ, പ്രത്യേകിച്ചു ഭവഭേദമൊന്നിമില്ലാതെ ആ ഗാനമാസ്വദിക്കുകയായിരുന്നു.. പക്ഷേ മാംസഭോജി എന്റെനേരെ നോക്കി ഒന്നമർത്തി മൂളുകമാത്രം ചെയ്തു..
പെട്ടന്നാണ് ചൂടുകാറ്റു വീശിയത്.. പക്ഷെ ആ കാറ്റിനൊപ്പം പുകയുടെയും ചാരത്തിന്റെയും അനുഭവം തോന്നിയത് യാദൃശ്ചികമാകുമെന്നാണ് കരുതിയത്.. എന്നാൽ അവിടിരുന്ന കറുത്ത മനുഷ്യരെല്ലാവരും കാറ്റിനൊപ്പം വിതറിയ ചാരത്തിലും പുകയിലും ആശങ്കയോടെ എഴുന്നേൽക്കുകയും എനിക്ക് മനസ്സിലാകാത്ത എന്തൊക്കെയോ ഭാഷകളിൽ പരസ്പരം പിറുപിറുക്കുകയും ചെയ്തു..
എന്തോ അരുതാത്തതു സംഭവിക്കുന്നത് പോലെ.. ആകാംക്ഷയെക്കാൾ ഉൽക്കണ്ഠ എന്നെ അടക്കിവാണു....ആ ആൾക്കൂട്ടം ഒന്നിളകിയിരിക്കുന്നു.. ഒരു കാറ്റിനിത്ര പ്രഭാവമോ.. ഇവിടെന്താ സംഭവിക്കുന്നത്.. പെട്ടന്നാണ് അവിടേക്ക് ഓടിവന്ന കുറെയേറെ മൃഗങ്ങൾക്കൊപ്പം ചൂടുകാറ്റും പൊടിപടങ്ങളും അത്രയും നേരത്തെ അവരുടെ സംശയം ഏകദേശ ധാരണയ്ക്ക് വഴിമാറിയത്.. ഞാനൊഴികെ അവിടിരുന്ന ആളുകൾക്കും മാംസഭോജിയ്ക്കും കാരണം മനസ്സിലായി എന്നത് അവരുടെ മുഖത്തു നിന്നും വായിച്ചെടുക്കാൻ അനായാസേന കഴിഞ്ഞു...
പെട്ടന്നാണ് ബാലൻ എന്റെ കൈകളിൽ മുറുക്കെപിടിച്ചു കൊണ്ടു കാറ്റിനു എതിർദിശയിൽ ഓടിയത്...വേഗത്തിൽ ഓടുമ്പോൾ കല്ലിലും മുള്ളിലും തട്ടി പാദങ്ങൾ മുറിപ്പെടുകയും എനിക്ക് ശ്വാസതടസ്സം നേരിടുകയും ചെയ്തു... ലക്ഷ്യത്തോടടുക്കുംതോറും കാറ്റിന്റെ ചൂട് കൂടി വരികയായിരുന്നു... ഞാൻ ബാലന്റെ കൈകൾ വിടുവിച്ചു..
"നിൽക്ക്..!! എങ്ങോട്ടാ പോകുന്നത്?"
എന്റെ വിസമ്മതം ബാലനെ ചൊടിപ്പിച്ചു..
"കുട്ടി വേഗം വരു.."
"ഇല്ല... വരില്ല.. എന്തിനെന്നറിയതെ ഞാനെവിടേയ്ക്കുമില്ല.." എന്റെയുറച്ച തീരുമാനം ബാലനെയമ്പരിപ്പിച്ചു..
"ഇതൊരു നിയോഗമാണ്... എവിടിപ്പോ എല്ലാം എരിഞ്ഞു തീരും.. അതിനുമുമ്പെ കുറേപേരെ രക്ഷിക്കാനുണ്ട്..... കുറച്ചു മുമ്പ് കുട്ടികളോടുള്ള സ്നേഹത്തെ പറ്റി സ്വയം പ്രശംസിക്കുന്നുണ്ടായിരുന്നല്ലോ ... അതുപോലെ ഒരുപാട് കുട്ടികൾ കാടിനകത്തുണ്ട് .. അതിൽ കുട്ടിടെ കുഞ്ഞുമുണ്ടെങ്കിലോ...??"
പൂർണ്ണമായും കാര്യം മനസ്സിലായ എനിക്ക് കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നതും എന്റെയുള്ളിലെ വികാരവിസ്ഫോടനം അണപൊട്ടിയൊഴുകുന്നതും അറിയാൻ കഴിഞ്ഞു..എന്നെയുണർത്തിയത് ബാലന്റെ ശബ്ദമായിരുന്നു...
"മണ്ണായി പിറന്നു, മണ്ണിൽ ജീവിച്ചാലും, അവസാനം മണ്ണോട് ചേർന്നാലും തീരില്ല കുട്ടിടെയഹങ്കാരം.. കുട്ടിടെ കുഴപ്പമല്ല.. വെച്ചുകെട്ടി തരം തിരിക്കുന്ന സംസ്കാരബോധത്തിന്റെ മുനയോടിയാത്ത അഹങ്കാരമാണ് കുട്ടിടെ ചിന്തകളെ ഭരിക്കുന്നത്.. ലോലമായ മനസ്സ് കീഴ്പ്പെടുത്തുക എളുപ്പമാണ്. അതുകൊണ്ടാണ് ദൂരങ്ങൾ താണ്ടി കുട്ടിയെ തേടി ഞാനെത്തിയത്...എനിക്ക് കുട്ടിടെ സഹായം വേണം.. എന്റെയൊപ്പം വരൂ.. വിലയേറിയ ഒരുപാട് സൃഷ്ടികൾ ആ തീച്ചൂളയിൽ അമരുകയാണ്.. മനുഷ്യനെക്കാൾ വിലയേറിയ കുറെ സൃഷ്ടികൾ....പരിസ്ഥിതി ഒരു പ്രശ്നമല്ല.. ഇത്തരം നൊമ്പരങ്ങൾ ഏറ്റുവാങ്ങി കഴിയുന്നവരാണ് ഇവിടുത്തെ ജനത.. അരപട്ടിണിയും മാറാരോഗങ്ങളും ഭരിക്കുന്ന കാടറിയുന്ന കാട്ടുമക്കൾ..അവഗണിക്കപ്പെടുന്നവന്റെ വേദന ആർക്കുമറിയില്ല. അതിനൊരിക്കൽ അവഗണിക്കപ്പെടണം.. ഉണ്ണാനില്ലാത്തവന്റെയും ഉടുക്കാനില്ലാത്തവന്റെയും നൊമ്പരം അറിയണം. മൂന്നുനേരം ഭക്ഷണം കിട്ടുകയും പട്ടുമെത്തയിൽ ഉറങ്ങുകയും, സുഖലോലുപതയിൽ മതിമറക്കുകയും ചെയ്യുമ്പോൾ ഇതൊക്കെ കാണാതെ പോകുക സ്വാഭാവികം.. പരിസ്ഥിതിയുടെ കാവൽക്കാരായ ഇവരെക്കുറിച്ച് വേണ്ട.. ഇനിവരുന്ന തലമുറയ്ക്ക് എന്താണ് കുട്ടിയുൾപ്പെടുന്ന സമൂഹം ബാക്കിവെക്കുന്നത്...?? "
ഒരുനിമിഷം ചിന്തിക്കാനൊവസരം ബാലൻ തന്നു...
ശരിയാണ്.. കാടുനശിക്കുമ്പോൾ നാട് നശിക്കുന്നു. ഭൂമിയുടെ ശ്വാസകോശങ്ങൾക്ക് തീപിടിക്കുന്നു..
ഉള്ളറകളിൽ തിളച്ചുമറിയുന്ന ലാവയിൽ നിന്നഗ്നി പടർന്നു സമസ്ഥജീവജാലങ്ങളും വെന്തുരുകും. അതിൽ ഞാനോ ,ഊറ്റം കൊള്ളുന്ന എന്റെ സംസ്കാരമോ വേർതിരിവുകളില്ലാതെ വെണ്ണീറാകും.. ഇവിടെയൊരു അപ്രസക്തമായ ജന്മം തീരുന്നതിനോടൊപ്പം പ്രസക്തമായ പലതിനും ജീവൻ വെപ്പിക്കാൻ എന്തുകൊണ്ട് എനിക്കാവില്ല.. കൂടുവിട്ടൊഴിഞ്ഞ അഹങ്കാരത്തിൽ തിരിച്ചറിവുകൾ സ്വാഭാവികം മാത്രമാണ്... ചിന്തകൾ ശുദ്ധമാവണമെങ്കിൽ ഞാനെന്ന പിറവിയുടെ പൊരുളറിയണം.. നിയോഗമറിയണം.. വെറുമൊരു മനോസങ്കല്പത്തിനുമപ്പുറം ഇതൊരു യാത്രയാണ്.. സ്വയമറിയാനും അറിയിക്കാനും...
ഉള്ളറകളിൽ തിളച്ചുമറിയുന്ന ലാവയിൽ നിന്നഗ്നി പടർന്നു സമസ്ഥജീവജാലങ്ങളും വെന്തുരുകും. അതിൽ ഞാനോ ,ഊറ്റം കൊള്ളുന്ന എന്റെ സംസ്കാരമോ വേർതിരിവുകളില്ലാതെ വെണ്ണീറാകും.. ഇവിടെയൊരു അപ്രസക്തമായ ജന്മം തീരുന്നതിനോടൊപ്പം പ്രസക്തമായ പലതിനും ജീവൻ വെപ്പിക്കാൻ എന്തുകൊണ്ട് എനിക്കാവില്ല.. കൂടുവിട്ടൊഴിഞ്ഞ അഹങ്കാരത്തിൽ തിരിച്ചറിവുകൾ സ്വാഭാവികം മാത്രമാണ്... ചിന്തകൾ ശുദ്ധമാവണമെങ്കിൽ ഞാനെന്ന പിറവിയുടെ പൊരുളറിയണം.. നിയോഗമറിയണം.. വെറുമൊരു മനോസങ്കല്പത്തിനുമപ്പുറം ഇതൊരു യാത്രയാണ്.. സ്വയമറിയാനും അറിയിക്കാനും...
ഇത്തവണ ഞാൻ കേട്ടത് ഇടിമുഴങ്ങുന്ന ശബ്ദമല്ല.. വിനയം കൂട്ടിമുട്ടിയ സംഗീതമായിരുന്നു....എനിക്ക് പുതിയൊരു ഊർജ്ജം വന്നതുപോലെ.. തികച്ചും മാറിയെന്നു പറഞ്ഞാൽ , ഞാൻ ചെറുതായി എന്നുതന്നെയാണ് അർത്ഥം..ഒരാളുടെ വാക്കുകളിൽ തിരിച്ചറിവുണ്ടാകണമെങ്കിൽ ആ വാക്കുകൾക്ക് നമ്മളെ സ്വാധീനിക്കാനുള്ള കഴിവ് തീർച്ചയായുംഉണ്ടാകണം...ബാലന്റേത് പോലെ..
"നിൽക്ക്.. ഞാനും വരുന്നു... "
ബാലനെ പിന്തുടരുകയായിരുന്നു എന്റെ തീരുമാനം...അതിൽ ബാലന്റെ സന്തോഷം കാണാൻ കഴിഞ്ഞു... ഞാൻ ബാലന്റെയൊപ്പം ഓടുകയായിരുന്നു. വഴികാട്ടാനോ, അപകടത്തിന്റെ ഭീകരത തടയാനോ, ആ മാംസഭോജി ഞങ്ങൾക്ക് മുമ്പേ ഓടി..
ലക്ഷ്യത്തോട് അടുക്കുന്തോറും പാതിവെന്ത മാംസത്തിന്റെയും കത്തിക്കരിഞ്ഞ തടികളുടെയും ചുട്ട മണ്ണിന്റെയും മണം കൂടി വന്നു.. മരച്ചില്ലകൾ ഒടിയുന്നതിന്റെയും പ്രാണരക്ഷാർത്ഥം നിലവിളിക്കുന്ന പേരറിയാത്തതും അറിയുന്നതുമായ ജീവികളുടെ കരച്ചിലുകളും കാതിൽ തറച്ചു....
ആളിപടരുന്ന അഗ്നിയ്ക്കു സമീപമെത്തിച്ചേർന്നതും ഞങ്ങൾ നിന്നു..പുറകിൽ കേട്ട അനേകം ജീവികളുടെ ശബ്ദം തിരിഞ്ഞു നോക്കാനെന്നെ പ്രേരിപ്പിച്ചു..... മാനും പുലിയും സിംഹവും മുയലും കാട്ടുപോത്തും നീർനായയും കഴുതപ്പുലികളും ചെന്നായയും കുറുക്കനും മലയണ്ണാനും കുരങ്ങും കാണ്ടാമൃഗവും ആനയും കരിമ്പുലിയും കരടിയും എന്നുവേണ്ട സകല ജന്തുവർഗ്ഗങ്ങളും ഞങ്ങളുടെ പിറകെയുണ്ട്.. എല്ലാവരും പരസ്പരാശ്രിതരായ പരിസ്ഥിതിയുടെ നൂലിഴകളിൽ ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന തിരിച്ചറിവിലാണ് ഇവിടെ ജീവിക്കുന്നത് എന്നെനിക്ക് തോന്നി.. എണ്ണം പറഞ്ഞ യോഗ്യതകളെക്കാൾ, സംസ്കാരബോധത്തെക്കാൾ വിവരവും തിരിച്ചറിവും നേടിയ
ആ മൃഗങ്ങൾക്കൊപ്പം എണ്ണകറുപ്പിന്റെ നിറമുള്ള, ഞാൻ നേരത്തെകണ്ട, എനിക്ക് കാട്ടുസംഗീതം കൊണ്ടു വിരുന്നൂട്ടിയ മനുഷ്യരെന്നു വിളിക്കപ്പെടാവുന്ന കാട്ടുമക്കളും ഉണ്ടായിരുന്നു..
ആ മൃഗങ്ങൾക്കൊപ്പം എണ്ണകറുപ്പിന്റെ നിറമുള്ള, ഞാൻ നേരത്തെകണ്ട, എനിക്ക് കാട്ടുസംഗീതം കൊണ്ടു വിരുന്നൂട്ടിയ മനുഷ്യരെന്നു വിളിക്കപ്പെടാവുന്ന കാട്ടുമക്കളും ഉണ്ടായിരുന്നു..
പെട്ടന്നാണ് ബാലൻ തുകൽ പാളകളും വള്ളിയുമായി വന്നത്..ജംഗിൾ ബുക്ക് സിനിമയിൽ മൗഗ്ലി നിർമ്മിച്ചത് പോലുള്ള പാളയും വള്ളിയും എന്തിനാണെന്ന് എനിക്ക് മനസ്സിലായി...
"വേഗവട്ടെ.... സമയതിനാണ് വില.. ഒരു നിമിഷത്തെ ചിന്തയോ അങ്കലാപ്പോ നശിപ്പിക്കുന്നത് തിരിച്ചെടുക്കാനാകാത്ത വിലപിടിപ്പുള്ള പലതുമാണ്.. പിറവിയുടെ രഹസ്യമാണ് ഇവിടെ സംരക്ഷിക്കപ്പെടേണ്ടത്...ഓരോ ചുവടും കരുതലോടെ വേണം..."
ബാലന്റെ വാക്കുകളിൽ ഒളിപ്പിച്ചുവെച്ച സന്ദേശം എനിക്കുള്ള സൂചനയായിരുന്നു.. ഭാരിച്ച ഉത്തരവാദിത്വം എന്റെ സിരകളെ ചൂടുപിടിപ്പിച്ചു.. എനിക്ക് ചെയ്യാനുള്ളത് ചെയ്തേ തീരൂ.. വിജയമോ പരാജയമോ അല്ല... പ്രവൃത്തിയാണ് പ്രധാനം...
ഓരോ തുകൽ ബാഗുകളും ഓരോരുത്തരെയും ഏല്പിച്ചു.... പക്ഷെ എനിക്കും മാംസഭോജിക്കും ബാലനും മാത്രം തുകൽ ബാഗ് ഇല്ലായിരുന്നു.. പകരം വലിയൊരു കവുങ്ങിൻപാള ആയിരുന്നു എന്നെയേല്പിച്ചത്.. അതെന്തിനാണെന്നും എന്റെ ജോലിയെന്താണെന്നും ഞാൻ മനസ്സിലാക്കി.. ഓരോ നിമിഷത്തിന്റെയും വില ഞാനും കൂടിയുൾപ്പെടുന്ന നിലനിൽപ്പിന്റെ പ്രശ്നമാണെന്ന് എനിക്ക് തിരിച്ചറിവുണ്ടായി.. എനിക്കപ്പോൾ പ്രവർത്തി തുടങ്ങേണ്ടുന്നതിനെപ്പറ്റി തിടുക്കമായിരുന്നു മനസ്സു നിറയെ.. ഹൃദയമിടിപ്പുയരുകയും വിയർപ്പുതുള്ളികൾ എന്നെ കീഴടക്കുകയും ചെയ്തു...
ബാക്കി ജന്തുക്കൾ അടുത്തുള്ള കാട്ടരുവിലേക്ക് ഓടിയപ്പോൾ ഞാനും ബാലനും മാംസഭോജിയും ആളിപടരുന്ന അഗ്നിയുടെ നടുവിലേക്ക് പാഞ്ഞു .. മരണഭയമോ, കാത്തിരിക്കുന്ന, സ്നേഹിക്കുന്ന കണ്ണുകളെ കുറിച്ചുള്ള ആകുലതകളോ എന്നെയലട്ടിയില്ല..എനിക്കപ്പോൾ എന്നിൽ നിക്ഷിപ്തമായ കർത്തവ്യം മാത്രമായിരുന്നു വലുത്...
വിഴുങ്ങാൻ തയ്യാറായി, ആയിരം വായ തുറന്നുനിന്ന ആ ഭീകരരൂപിയായി മാറിയ അഗ്നിയുടെ മാറുപ്പിളർന്നു ഞങ്ങൾ ചുട്ടുപഴുത്ത മണ്ണിലേക്ക് പ്രവേശിച്ചു...പാതിവെന്ത ശരീരങ്ങളും, പൂർണ്ണമായും കത്തികരിയാത്ത കുറെ ചെടികളും മാംസഭോജി കടിച്ചുപിടിച്ചുനിന്ന പാളയിലേക്ക് ഞാൻ വെച്ചുകൊടുത്തു.. ക്ഷണനേരത്തിൽ ആ മൃഗം അത് ബാലന് സമീപത്തെത്തിച്ചു... അങ്ങിനെ ഒരു നിമിഷം പോലും കളയാനില്ലാതെ ഞങ്ങൾ ഒരേമനസ്സോടെ പ്രവർത്തിച്ചു.. മൃഗങ്ങൾ തീയണച്ചു.. പരിക്കേറ്റ മൃഗങ്ങളെ ഞങ്ങൾ രക്ഷപ്പെടുത്തി.. ബാലൻ പരിക്കേറ്റവയ്‌ക്ക് എന്തൊക്കെയോ കാട്ടുചെടികൾ ചേർത്ത മരുന്നു വെച്ചുകെട്ടി.... ഈ വലിയ പ്രശ്നത്തിന്റെയുത്തരം എന്നെപ്പോലുള്ള, ഞാനും ഉൾപ്പെടുന്ന മനുഷ്യവർഗ്ഗത്തിന്റെ സ്വാർത്ഥതയുടെ ബലിഷ്ഠമായ കരങ്ങളിലാണെന്നു അറിയാവുന്നതിനാൽ നിശബ്ദത പാലിച്ചു...
എത്രനേരം ജോലിചെയ്തെന്നോ എത്ര ജീവികളെ രക്ഷപ്പെടുത്തിയെന്നോ അറിയില്ല.. എന്റെ കർത്തവ്യം അവിടെ തീർന്നുവെന്നു ഞാൻ മനസ്സിലാക്കി.. പക്ഷെ എന്റെയുത്തരവാദിത്വം അവിടെ തുടങ്ങുകയാണെന്നും ഞാനറിഞ്ഞു...
എല്ലാവർക്കും അവരവരുടെ ജോലിയുടെ സംതൃപ്തിയേക്കാൾ , കൂട്ടായ്മയുടെ വിജയമായി തോന്നി..പക്ഷെ എന്തുകൊണ്ടോ നശിക്കപ്പെട്ട ജീവികളിലും ചെടികളിലും എന്റെ മനസ്സ് ഉടക്കിനിന്നു.. പുതിയ നാമ്പുകൾ തളിരിടാൻ, പുതിയ ആവാസവ്യവസ്ഥിതി സൃഷ്ടിക്കാൻ ആകാശത്തു നിന്നും വൃഷ്ടിയുണ്ടാകാതെ രക്ഷയില്ല... ഒരു മഴയ്ക്ക് വേണ്ടി ഞാൻ പ്രാർത്ഥിച്ചു....
കടമകൾ പൂർത്തിയാക്കപ്പെടാനുള്ളതല്ല, അത് തുടരാനുള്ളതാണ്... മരണം വരെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തുടരാനുള്ളത്...
കടമകൾ പൂർത്തിയാക്കപ്പെടാനുള്ളതല്ല, അത് തുടരാനുള്ളതാണ്... മരണം വരെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് തുടരാനുള്ളത്...
തിരികെ നടക്കുമ്പോൾ എന്റെയുള്ളിൽ വിതറിയ വെളിച്ചം, ബാലനെയും മാംസഭോജിയെയും, അസംഖ്യമായ ജീവിവർഗ്ഗങ്ങളുടെയും കളിമണ്ണിന്റെയും ഒക്കെ പ്രതിയുണ്ടായ ബഹുമാനം മാത്രമായിരുന്നു.. എന്റെ വലതുകൈ മാരകമായി പൊള്ളലേറ്റെങ്കിലും ബാലന്റെ പച്ചമരുന്നു ചികിത്സയിൽ സുഖം പ്രാപിച്ചു...ഞങ്ങൾ തിരികെ നടന്നു.. എന്റെ കാലിൽ പറ്റിപിടിച്ചിരുന്നു ചോരകുടിച്ചു വീർത്ത കുളയട്ട അപ്പോഴും ആ ഇലയിൽ ഇരിക്കുന്നുണ്ടായിരുന്നു.. അതൊന്നു തൊഴുതുവോ..??...
ചേർത്തുവെക്കലുകൾ, കൂട്ടിച്ചേർക്കലുകൾ, വേർപെടൽ, ഇതൊക്കെയാണ് ജീവിതം.. ഇവിടെ ഞങ്ങൾ മൂന്നുപേരും പിരിയുകയാണ്..ഒരു യാത്രമൊഴിയുടെ പോലും ആവശ്യമില്ലാതെ....
ബാലൻ മുമ്പോട്ട് വന്നു എന്റെകൈകളിൽ രണ്ടു കുന്നിക്കുരു വെച്ചുതന്നു...
"ഇനിയുള്ള കുട്ടി ഇതാണ്.. കാലം കൊരുത്ത മറുപടിയാണ് ഇത്.. കഴിയുമെങ്കിൽ നിന്റെ അക്ഷരങ്ങളിലൂടെ ഈ അനുഭവം പങ്കുവെക്കുക.. ഒരു പ്രതിജ്ഞയ്ക്ക് കൈകൾ കൂപ്പുക. നിന്നെ സൃഷ്ടിച്ച, നിന്നെ ഊട്ടുന്ന, നിന്നെ ഉറക്കുന്ന നിന്റേത് കൂടിയായ പ്രകൃതിക്ക് ഒരു കൈത്താങ്ങ്.. തലമുറകൾക്കൊരു നീക്കിയിരുപ്പ്.. ചിലത് നിയോഗമാണ്.. സ്വയമറിയുക.. ചിന്തിക്കുക.. പ്രവർത്തിക്കുക..മറ്റുള്ളവരെ അറിയിക്കുക.... "
ഇനി കാണുമോയെന്നു പോലും ഉറപ്പില്ല.. പക്ഷെ കാണണമെന്ന് അതിയായി ആഗ്രഹിച്ചത് എന്റെ ഹൃദയമായിരുന്നു...ശേഷം ബാലൻ കേരളവർമ്മ പഴശ്ശിരാജയുടെ നാസാദ്വാരങ്ങൾ തുളച്ചു പുകചുരുളുകളായി മടങ്ങി.
അപ്പോൾ കേരളവർമ്മ പഴശ്ശിരാജ എന്ന അതിമാനുഷികന്റെ ധീരതയ്ക്ക് മുമ്പിൽ എന്റെ ചൂട് കണ്ണീർ അഭിഷേകം ചെയ്തു..
അപ്പോൾ കേരളവർമ്മ പഴശ്ശിരാജ എന്ന അതിമാനുഷികന്റെ ധീരതയ്ക്ക് മുമ്പിൽ എന്റെ ചൂട് കണ്ണീർ അഭിഷേകം ചെയ്തു..
മാംസഭോജിഎന്റെ സമീപത്തെത്തി രണ്ടു നീളൻ രോമം എനിക്ക് സമ്മാനിച്ചു... മുട്ടുകുത്തിയിരുന്നു ആ ജീവിയുടെ കഴുത്തിൽ കെട്ടിപിടിച്ചു ഉമ്മവെക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നെന്നു തോന്നുന്നു.. ഒരു നേർത്ത നിശ്വാസത്തോടെ മാംസഭോജി കാടിന്റെ പച്ചപ്പിലെവിടെയോ നടന്നു നീങ്ങി...അപ്പോൾ ഇരുളിന്റെ കരിമ്പടങ്ങൾ, നേർത്ത പ്രകാശരശ്മികൾക്ക് സ്ഥലം മാറികൊടുക്കാൻ തുടങ്ങിയിരുന്നു..
ഞാൻ തിരികെ നടന്നു താൽകാലികമായി ഉപേക്ഷിച്ചിട്ട എന്റെ ശരീരത്തിലേക്ക് കയറി..അതുവരെ സംഭവിച്ചതിൽ യാതൊരു പങ്കുമില്ലാത്തത് പോലെ നിദ്രയെന്നെ പുൽകി.. ബോധമനസ്സിൽ നിന്നും അബോധമനസ്സിലേക്ക് പൂർണ്ണമായും ഞാൻ സഞ്ചരിച്ചു കഴിഞ്ഞിരുന്നു....അല്പസമയത്തിനു ശേഷം തലേദിവസം സെറ്റ് ചെയ്തു വെച്ചയലാറാം എന്നെ വിളിച്ചുണർത്തി.... പതുക്കെ കണ്ണുകൾ തുറന്ന എനിക്ക്, വലതുകൈ പൊള്ളിയത് പോലെ അസഹനീയമായ നീറ്റലും വേദനയുമുണ്ടാകുകയും, കുറേദൂരം നടന്നത് പോലെ ക്ഷീണം അനുഭവപ്പെടുകയും ചെയ്തു...അലാറാം ഓഫ് ചെയ്തുകൊണ്ട് ഞാൻ വീണ്ടും ധനുമാസകുളിരിന്റെ അകമ്പടിയോടെ ഉറക്കത്തിലേക്ക് വീണു...പക്ഷേ ചുരുട്ടിപിടിച്ചയെന്റെ കൈകളിൽ രണ്ടു കുന്നിക്കുരുവും കടുവയു�
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക