അഥര്‍വ്വം -ഭാഗം 2
പിറ്റേന്ന് കാലത്ത്
തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയിലൂടെ ജീവന്‍റെ ജീപ്പ് വന്നുനിന്നു .ജീവനെ കണ്ടതും സബ് ഇന്‍സ്പെക്ടര്‍ മാധവന്‍ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു
“വരൂ സാര്‍ “ മാധവന്‍ ജീവന് ആളുകളെ നീക്കി വഴിയൊരുക്കി.മാധവന്‍ ജീവനെ മരിച്ചുകിടക്കുന്ന അജയന്‍റെ അടുത്തേക്ക് കൊണ്ടുപോയി.ജീവന്‍ കട്ടിലില്‍ മരിച്ചുകിടക്കുന്ന അജയന്‍റെ അടുത്തേക്ക് നടന്നു
“
കൊലപാതകം ആണെന്ന് പറയാന്‍ കാരണം ? “ ജീവന്‍ അജയന്‍റെ ശരീരത്തില്‍ നോക്കികൊണ്ട് മാധവനോട് ചോദിച്ചു

“സാര്‍ ഇത് കണ്ടോ ?“ മാധവന്‍ അജയന്‍റെ കാലുകള്‍ കാണിച്ചുകൊണ്ട് ചോദിച്ചു
ജീവന്‍ മാധവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.അജയന്‍റെ രണ്ട് കാലിന്റെയും ഉപ്പൂറ്റി മുതല്‍ കാലിന്‍റെ മുട്ടുവരെ രക്തം കട്ടപിടിച്ച പോലെ ചുവന്നിരിക്കുന്നു .
ജീവന് മാധവന്‍ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി.അജയന്‍റെ രണ്ട് കാലിന്റെയും ഉപ്പൂറ്റി മുതല്‍ കാലിന്‍റെ മുട്ടുവരെ രക്തം കട്ടപിടിച്ച പോലെ ചുവന്നിരിക്കുന്നു .
“കണ്ടോ സാര്‍ രക്തം കട്ടപിടിച്ച പോലെയില്ലേ ഈ നിറം ? ഈ മുഴച്ചുനില്‍ക്കുന്ന ഞെരമ്പുകള്‍ കണ്ടോ ..വളരെ വികൃതമായരിക്കുന്നു അല്ലേ സാര്‍ ? “
ജീവന്‍ കുറച്ചൂടെ അജയന്‍റെ കാലുകള്‍ക്ക് അരികലെക്ക് നിന്നു സൂക്ഷമമായി അജയന്‍റെ കാലുകളിലേക്ക് നോക്കി
ജീവന് കുറച്ചൂടെ അജയന്‍റെ കാലുകള്‍ക്ക് അരികലെക്ക് നിന്നു സൂക്ഷമമായി അജയന്‍റെ കാലുകളിലേക്ക് നോക്കി
“അജയന്‍റെ മാതാപിതാക്കള്‍ പറയുന്നത് ഇന്നലെ വരെയും അവന്‍റെ കാലുകളില്‍ ഇങ്ങനെയൊന്ന് കണ്ടട്ടില്ല എന്നാണ് “
“പക്ഷേ എവിടെയും ക്ഷതം സംഭവിച്ചതായ പാടുകളൊന്നും കാണുന്നില്ലല്ലോ മാധവന്‍ ..പോരാത്തതിന് ബ്ലീഡിംഗ് നടന്നതായി തോന്നുന്നുമില്ല ..പിന്നെ എങ്ങനെ ഇതൊരു കൊലപാതകം ആണെന്ന് അവര്‍ പറയപ്പെടുന്നു ..സ്വാഭാവിക മരണം ആയിക്കൂടെ ? “
“അജയന്‍റെ അച്ഛനും അമ്മയും അവരുടെ ബന്ധുവീട്ടില്‍ പോയിരിക്കുകയായിരുന്നു ഇന്നലെ ..ഇന്നു കാലത്താണ് തിരിച്ചു വന്നത് ..അപ്പോഴാണ് മരിച്ചു കിടക്കുന്ന അജയനെ കണ്ടത് “
“മം ..അവരെവിടെ അവരെയൊന്നു വിളിച്ചേ “ കരഞ്ഞുമടുത്ത കണ്ണുകളുടെ അകമ്പടിയോടെ അജയന്‍റെ അച്ഛനെ ജീവന്‍റെ അടുത്തേക്ക് വന്നു
“അജയന്‍റെ അച്ഛന്‍ അല്ലേ “ അയാള്‍ അതെയെന്ന് തലയാട്ടി
“ഇതൊരു കൊലപാതകം ആണെന്ന് സംശയിക്കാന്‍ കാരണം ? “ ജീവന്‍ അയാളോട് ചോദിച്ചു . കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ സംസാരിക്കാന്‍ തുടങ്ങി
“സാര്‍ എന്‍റെ മോന്‍റെ കാലുകള്‍ കണ്ടോ..ചുവന്ന് പഴുത്ത് വികൃതമായി ഇരിക്കുന്നത് കണ്ടോ ?ചൊറി പിടിച്ചതിനെക്കാള്‍ വികൃതമായിരിക്കുന്നു അതും ഒറ്റദിവസം കൊണ്ട് .. ഒറ്റ മകനാ സാറെ അവന്‍ ഞങ്ങള്‍ക്ക് ..അവന്‍റെ ശരീരത്തിലെ ഓരോ കാക്കപുള്ളിയും ഞങ്ങള്‍ക്ക് കൃത്യമായി ആറിയാം ..ഇന്നലെ വരെ അവന്‍റെ കാലുകള്‍ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നു ..പിന്നെ പെട്ടന്ന്‍ എങ്ങനെയാ സാറെ .. അവന് എന്തോ സംഭവിച്ചിട്ടുണ്ട് സാറെ ..എന്‍റെ മനസ്സ് അങ്ങനെയാണ് പറയുന്നത് “ വളരെ സങ്കടപ്പെട്ടാണ് അയാള്‍ അത് പറഞ്ഞു തീര്‍ത്തത്
“മം ..ശരിയായ മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ പറയാന്‍ കഴിയുള്ളൂ ..അതുവന്നിട്ടെ കൊലപാതകം ആണോ സ്വാഭാവിക മരണമാണോ എന്നൊക്കെ പറയാന്‍ കഴിയുള്ളൂ “ അജയന്‍റെ അച്ഛന്റെ തോളില്‍ തട്ടിയിട്ട് ജീവന്‍ പറഞ്ഞു
പെട്ടെന്നാണ് ജീവന്‍റെ കണ്ണില്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത്.ജീവന്‍ വീണ്ടും അജയന്‍റെ കാലുകളുടെ അടുത്തേക്ക് വന്നു.
“മാധവന്‍ സാര്‍ ഇത് കണ്ടോ ? “ അജയന്‍റെ കാലിന്‍റെ വിരലുകള്‍ക്കിടയില്‍ നിന്ന് ചെറിയൊരു ഇല എടുത്തുകൊണ്ട് ജീവന്‍ മാധവനോട് ചോദിച്ചു.മാധവന്‍ ജീവനെ നോക്കിയതല്ലാതെ മറുപടി പറഞ്ഞില്ല
“അജയന്‍ സാധാരണ ഷൂ ആണോ ചെരിപ്പാണോ ധരിക്കാറുള്ളത് ? “ ജീവന്‍ അജയന്‍റെ അച്ഛനോട് ചോദിച്ചു
“
അങ്ങനെയൊന്നുമില്ല സാറെ ..രണ്ടും ധരിക്കാറുണ്ട് ..ഇന്നലെ പുറത്തുപോകാന്‍ ഷൂ ആണ് ഇട്ടിരുന്നത് ..എന്താണ് സാറെ കാര്യം “
“
അങ്ങനെയൊന്നുമില്ല സാറെ ..രണ്ടും ധരിക്കാറുണ്ട് ..ഇന്നലെ പുറത്തുപോകാന്‍ ഷൂ ആണ് ഇട്ടിരുന്നത് ..എന്താണ് സാറെ കാര്യം “
“ഒന്നുമില്ല ..അജയന്‍റെ പാദങ്ങളില്‍ ഒരുപാട് മണ്ണുണ്ട് “ അജയന്റെ കാല്‍പാദങ്ങളില്‍ നിന്നു മണ്ണ് കൈകൊണ്ട് തോണ്ടിയെടുത്ത് ജീവന്‍ പറഞ്ഞു
“അതും നല്ല കറുത്ത വെള്ളത്തിന്‍റെ നനവുള്ള മണ്ണ് “ ജീവന്‍ എന്താണ് പറഞ്ഞുവരുന്നതെന്ന് മനസ്സിലാകാതെ മാധവനും അജയന്‍റെ അച്ഛനും ജീവനെ നോക്കി നിന്നു
“പാദങ്ങളില്‍ ചേരിപ്പോ ഷൂസോ ധരിക്കാതെ അജയന്‍ എവിടെയോ പോയിരുന്നു ..ഒരു പക്ഷെ ഏതെങ്കിലും തരത്തിലുള്ള വിഷം തീണ്ടിയതാകാം മരണകാരണം ..അതിന്‍റെ റീയാക്ഷന്‍ ആവാം കാലിലെ രക്തം കട്ടപിടിച്ച ഈ ചുവന്ന നിറവും മുഴച്ചുനില്‍ക്കുന്ന ഞെരമ്പുകളും ..എന്തായാലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വരട്ടെ ..എന്നിട്ടേ എന്തെങ്കിലും പറയാന്‍ കഴിയുള്ളൂ “ ജീവന്‍ തുടര്‍ന്നു
“മാധവന്‍ സാര്‍ ഫോര്‍മാലിറ്റി കഴിഞ്ഞാല്‍ ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനു അയക്കാം “
“ശരി സാര്‍ “
ജീവന്‍ തിരിച്ചു നടക്കുന്നതിനിടയിലാണ് വീണ്ടും ഒരു കാര്യം ജീവന്‍റെ കണ്ണില്‍പ്പെട്ടത്.അജയന്‍റെ ഷര്‍ട്ടിന്റെ ബട്ടന്‍സിനോട് ചേര്‍ന്ന് മുല്ലപ്പൂവിന്റെ ഒരിതള്‍ പറ്റിച്ചേര്‍ന്നു കിടക്കുന്നു .ജീവന്‍ പതിയെ ആ പൂവിതള്‍ കൈയ്യിലേക്ക് എടുത്തു കണ്ണുകളുടെ അടുത്തേയ്ക്ക് കൈക്കൊണ്ട് വന്ന ശേഷം മാധവനെ നോക്കികൊണ്ട് പറഞ്ഞു
“മുല്ലപ്പൂവോ ? “
-------------------------------
മരിച്ചുകിടക്കുന്ന അജയന്‍റെ ഫോട്ടോഗ്രാഫ് പരിശോധിക്കുകയായിരുന്ന ജീവന്‍റെ അടുത്തേയ്ക്ക് മാധവന്‍ വന്നു
-------------------------------
മരിച്ചുകിടക്കുന്ന അജയന്‍റെ ഫോട്ടോഗ്രാഫ് പരിശോധിക്കുകയായിരുന്ന ജീവന്‍റെ അടുത്തേയ്ക്ക് മാധവന്‍ വന്നു
“സാര്‍ പോസ്റ്റ്‌മോര്‍ട്ടം കിട്ടിയിട്ടുണ്ട് “ കൈയ്യിലെ ഫയല്‍ ജീവന് നീട്ടികൊണ്ട് മാധവന്‍ സാര്‍ പറഞ്ഞു .റിപ്പോര്‍ട്ട് തുറന്നു നോക്കി ജീവന്‍ ആദ്യം നോക്കിയത് മരണകാരണം എന്താണെന്നാണ്
“മരണകാരണം രക്തധമനികളില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് തലച്ചോറില്‍ ഉണ്ടായ സ്ട്രോക്ക് “ ജീവന്‍ പേനകൊണ്ട് അത്രയും ഭാഗം അടിവരയിട്ടുകൊണ്ട് പറഞ്ഞു
“മരണകാരണം സ്ട്രോക്കോ ? “ജീവന്‍ പറഞ്ഞത് വിശ്വസിക്കാനാകാതെ മാധവന്‍ ചോദിച്ചു
“അതെ മാധവന്‍ സാര്‍ ..തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചതാണ് സ്ട്രോക്ക് ഉണ്ടാകുവാന്‍ കാരണമായതത്രേ “
“അപ്പൊ ഇതൊരു സ്വാഭാവിക മരണമാണോ ? അങ്ങനെയെങ്കില്‍ കാലിലെ ഈ നിറം എന്താണ് ? “
“ഇരുകാലുകളിലെ രക്തധമനികളില്‍ രക്തം കട്ടപിടിച്ചെന്നും മൊത്തമായി നിശ്ചലമായി എന്നുമാണ് ഇതിലെഴുതിയിരിക്കുന്നത് ..പക്ഷെ ഇതെങ്ങനെ കട്ടപ്പിടിച്ചു എന്നതിനെ പറ്റി എവിടെയും പറയുന്നില്ല “
“എങ്ങനെ രക്തം കട്ടപിടിച്ചു എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാതെ നമുക്ക് ഇതൊരു സ്വാഭാവിക മരണമായി കേസ് ക്ലോസ് ചെയ്യുവാന്‍ ആവുമോ സാര്‍ “
“അതെ മാധവന്‍ റിപ്പോര്‍ട്ടിന് ക്ലാരിറ്റിയില്ല ..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറെ ഒന്ന് പോയി കാണാം കൂടുതലായി അറിയാന്‍ അതെ ഇനി വഴിയുള്ളൂ..ഒരു പക്ഷേ ഡോക്ടര്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കിലോ ? “
------------------------------------
അജയന്‍റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആഷികിനെ കാണാനായി ജീവന്‍ ആശുപത്രിയിലെത്തി
------------------------------------
അജയന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ ആഷികിനെ കാണാനായി ജീവന്‍ ആശുപത്രിയിലെത്തി
“ഡോക്ടര്‍ ആഷികിന്റെ റൂം എവിടെയാ “ അവിടെ കണ്ടൊരു നേഴ്സിനോടായി ജീവന്‍ ചോദിച്ചു.അവര്‍ ജീവന്‍റെ കൂടെവന്ന്‍ ഡോക്ടര്‍ ആഷികിന്റെ റൂം കാണിച്ചുകൊടുത്തു
“ഡോക്ടര്‍ ആഷിക് ഞാന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍ ..ഡോക്ടര്‍ ഇന്നലെ നടത്തിയ അജയന്‍റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയിരുന്നു അതില്‍ പോലീസിന് ചെറിയ സംശയങ്ങളുണ്ട് “
“യെസ് ജീവന്‍ ചോദിച്ചോള്ളൂ എന്താണ് സംശയം “
“ഡോക്ടര്‍ മരണകാരണം രക്തധമനികളില്‍ രക്തം കട്ടപ്പിടിച്ചെന്നും രണ്ടുകാലുകളിലെ ധമനികള്‍ നിശ്ചലമായി എന്നും എഴുതിയതായി കണ്ടു ..അത് എങ്ങനെ സംഭവിച്ചു എന്നതിനെ പറ്റിയൊന്നും കണ്ടില്ല ..ഡോക്ടര്‍ ഈ ഫോട്ടോ ഒന്നു നോക്കൂ “ ജീവന്‍ അജയന്‍റെ ഫോട്ടോഗ്രാഫാസ് ഡോക്ടറെ കാണിച്ചുകൊണ്ട് പറഞ്ഞു
“കണ്ടോ ..കാലുകളിലെ ഈ ചുവന്ന നിറം കണ്ടോ ഡോക്ടര്‍ ? “ അജയന്‍റെ കാലുകള്‍ കാണിച്ചുകൊണ്ട് ജീവന്‍ ഡോക്ടറോട് പറഞ്ഞു
“മിസ്റ്റര്‍ ജീവന്‍ ഇത് അല്പം സ്‌ട്രെയിഞ്ച് ആയൊരു കേസ് ആയിരുന്നു..എന്‍റെ സര്‍വീസില്‍ ഇങ്ങനെയൊരു കേസ് ആദ്യമായിട്ടാണ് ..പോസ്റ്റ്‌മോര്‍ട്ടത്തിനു ഞങ്ങള്‍ക്ക് ഈ ബോഡി ലഭിക്കുമ്പോള്‍ തന്നെ കാലുകളിലെ ദശ അഴുകിയ പോലെ ആയിരുന്നു..ഞെരമ്പുകള്‍ വളരെ വീര്‍ത്ത് മുഴച്ച പോലെ ആയിരുന്നു “
“അത് ഞാനും ശ്രദ്ധിച്ചിരുന്നു വെരിക്കൊസ് വെയിന്‍ പോലെ അല്ലേ ഡോക്ടര്‍ ? “
“നൊ മിസ്റ്റര്‍ ജീവന്‍ ..അതിനെക്കാള്‍ ഒരുപാട് കഷ്ടമായിരുന്നു അയാളുടെ ഞെരമ്പുകള്‍ ..സാധാരണ ഉയര്‍ന്ന നിരക്കിലുള്ള രക്തസമ്മര്‍ദ്ദം ഉണ്ടാവുമ്പോള്‍ അല്ലെങ്കില്‍ കൊളസ്ട്രോള്‍ കൂടി ഞെരമ്പുകളില്‍ ഫാറ്റ് വന്ന് അടിയുംബോഴാണ് സ്ട്രോക്ക് സംഭവിക്കുന്നത് എന്നാല്‍ അജയന്‍റെ കേസില്‍ അങ്ങനെയൊന്നും നടന്നതായി കാണുന്നില്ല..അജയന്‍റെ കാലുകളിലെ ഏതാണ്ട് ഉപ്പുറ്റി മുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗത്ത് ബ്ലഡ് ക്ലോട്ടായിരിക്കുകയാണ് ..സാധാരണ ഗതിയില്‍ കാലിന്റെ ഭാഗം തളരുകയോ കാലിന് സ്വാധീനം നഷപ്പെടുകയോ ചെയ്യുന്നതായി കാണാറുണ്ട് എന്നാല്‍ ഈ കേസില്‍ അടിയന്തിരമായി ഒരു സര്‍ജറി ചെയ്താല്‍ പോലും രക്ഷപ്പെടാന്‍ ആകാത്ത രീതിയുള്ള ബ്ലഡ് ക്ലോട്ട് എന്നുതന്നെ നിസംശയം പറയാം..പക്ഷേ രക്തത്തില്‍ അത് എങ്ങനെ ഫോം ആയെന്ന് മാത്രം പിടിയില്ല “
“ഏതെങ്കിലും തരത്തിലുള്ള വിഷം അകത്ത് ചെന്നിട്ടായിരിക്കുമോ ഡോക്ടര്‍ ?“
“ഇല്ല ജീവന്‍ ..അങ്ങനെയാണെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്ന സമയത്ത് അറിയാനാകും ജീവന്‍ .. അജയന്‍ മദ്യപിച്ചതായി മനസ്സിലാക്കിയിരുന്നു അതല്ലാതെ മറ്റൊരു വിഷമോ അജയന്‍റെ ശരീരത്തില്‍ ഉണ്ടായിരുന്നില്ല..എന്നിരുന്നാലും എന്തോ അസ്വാഭാവികത അജയന്‍റെ മരണത്തില്‍ എനിക്ക് തോന്നിയിരുന്നു “
“സ്വാഭാവിക മരണത്തിലെ അസ്വാഭാവികതകള്‍ അല്ലേ ഡോക്ടര്‍ “ ജീവന്‍ മേശപ്പുറത്ത് വെച്ച ഫോട്ടോയും റിപ്പോര്‍ട്ടും കൈയ്യിലെടുത്ത് കൊണ്ട് ഡോക്ടറോട് ചോദിച്ചു
“താങ്ക്സ് ഡോക്ടര്‍ “
---------------------------------
ഇടതുര്‍ന്ന് നില്‍ക്കുന്ന റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ അയാള്‍ പതിയെ നടന്നു .അയാളുടെ കൈയ്യിലുണ്ടായിരുന്ന പക്ഷി കരച്ചില്‍ പോലെ തോന്നിക്കുന്ന രീതിയില്‍ ശബ്ദിക്കുന്നുണ്ട് പക്ഷെ അയാളുടെ കൈകളുടെ പിടിത്തം അത്രയ്ക്കും ശക്തമായതിനാല്‍ പക്ഷിക്ക് അനങ്ങാന്‍ പോലും സാധ്യമായിരുന്നില്ല .വീടിന് അകത്ത് കയറിയ ശേഷം അയാള്‍ ആ പക്ഷിയെ ഒരു ചിരട്ടയ്ക്കുള്ളിലാക്കി ചിരട്ടയുടെ വായ ചുവന്ന തുണികൊണ്ട് മുടിയ ശേഷം അതിനുമുകളില്‍ മറ്റൊരു ചിരട്ട വെച്ച് കറുത്ത നൂല്‍കൊണ്ട് ചിരട്ടകള്‍ അകലാതിരിക്കാന്‍ കെട്ടി വീടിന് പിറകിലേയ്ക്ക് നടന്നു.മണ്ണില്‍ എന്തോ തിരയും പോലെ നോക്കിയശേഷം വെട്ടുക്കത്തി കൊണ്ട് അയാളൊരു കുഴികുഴിച്ച്, കൈയ്യിലുണ്ടായിരുന്ന പക്ഷിയെ അടച്ചുവെച്ച ചിരട്ട ആ കുഴിയില്‍ ഇറക്കിവെച്ച് ആ കുഴി അയാള്‍ മണ്ണുകൊണ്ട് മൂടി.അതിനുശേഷം വെട്ടുക്കത്തി കൊണ്ട് മറ്റൊരിടത്ത് കുഴിച്ചശേഷം അതില്‍ നിന്നൊരു ചിരട്ട പുറത്തേയ്ക്ക് എടുത്ത് വീടിനകത്തേയ്ക്ക് നടന്നു.ചിരട്ടയുടെ മുകളിലായി ചുറ്റിയിരുന്ന നൂല്‍ പതിയെ അഴിച്ചുകൊണ്ട് അത് തുറന്നു.ജീര്‍ണിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന ഒരു പക്ഷി ആയിരുന്നു ആ ചിരട്ടയ്ക്കുള്ളില്‍ ഉണ്ടായിരുന്നത്.അതിന്‍റെ തൂവലുകളും തോലും കൈകൊണ്ട് വലിച്ചെടുത്ത് അതിന്‍റെ എല്ലുകളിലെ ദശ നീക്കി വൃത്തിയാക്കി എല്ലുകള്‍ മാത്രം പെറുക്കിയെടുത്തു .

കുരുത്തോലകള്‍ കൊണ്ട് അലങ്കരിച്ച പന്തങ്ങള്‍ക്കും വിളക്കുകള്‍ക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികള്‍ ഉണ്ടാക്കിയ ശേഷം അതിന് നടുവിലായി അയാള്‍ ഗുരുതിപന്തം വെച്ചു .ഗുരുതിപന്തത്തെ തെങ്ങിന്‍ പൂക്കുലകള്‍ കൊണ്ടും മാലകള്‍കൊണ്ടും അലങ്കരിച്ച് അതിനോരത്തായി കുമ്പളങ്ങകള്‍ വെച്ചു.മന്ത്രം ചൊല്ലി പക്ഷിയുടെ എല്ലുകൊണ്ട് ഗുരുതി നടത്തിയ ശേഷം ഇയ്യം തകടില്‍ അയാള്‍ എന്തോ എഴുതി ഒരു മണ്‍കുടത്തിലെയ്ക്ക് ഇട്ടു .അതിന് മുകളിലായി ഒരു കവറില്‍ ഉണ്ടായിരുന്ന മണ്ണെടുത്ത് ആ കുടത്തിലെയ്ക്ക് ഇട്ടശേഷം ചുവന്ന തുണികൊണ്ട് ആ കുടം മൂടി അയാള്‍ നടന്നു കൂമന്‍ പാറയിലേക്ക്.ഇരുട്ടില്‍നിന്ന് പ്രത്യക്ഷപ്പെട്ട ഒരു കറുത്ത പൂച്ച അയാളെ അനുഗമിച്ചുകൊണ്ട് അയാളുടെ പിന്നിലായി നടന്നു
(തുടരും)
Lijin

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക