കുറ്റവാളി ആരെന്ന് തെളിയുന്നു....!
#എന്റെഓപ്പോൾ
ഭാഗം - 29
ഭാഗം - 29
അവളെ പിൻതുടരുമ്പോഴും രക്ഷിക്കണമെന്ന് ചിന്തിക്കുമ്പോഴും എന്റെ മനസ്സ് രണ്ട് തട്ടിലായിരുന്നു.
ഒന്ന്, അവർ പറയുന്നത് ചെയ്‌താൽ കിട്ടുന്ന ഭീമമായ തുകയും സുഖ ജീവിതവും;
രണ്ട് - എന്റെ വളർന്നു വരുന്ന കുഞ്ഞുങ്ങൾക്ക് ഈ അവസ്ഥ വരുന്നതെങ്കിലോ എന്നോർക്കും. അപ്പോൾ തിരിച്ച് ചിന്തിക്കും. എന്തായാലും പിന്തുടരുക തന്നെ ചെയ്യുക. അവൾ എങ്ങനെ പ്രതികരിക്കുന്നു എന്ന് നോക്കിയിട്ട് വേണം ഒരു തീരുമാനമെടുക്കാൻ.
മീനുവും ഞാനും തമ്മിൽ ഏകദേശം 100 മീറ്റർ ദൂരമുണ്ടായിരുന്നു, നല്ല വിലാവുള്ള സുന്ദരമായ രാത്രി. ഇത്രക്കും ശാന്തമായ രാത്രി ഞാൻ കണ്ടിട്ടില്ല.
മീനുവിനെ ഞാൻ പിന്തുടന്നു...
അവൾ ഗന്ധർവ കാവിലെത്തി എന്തൊക്കെയോ പിറു പിറുക്കുന്നുണ്ട്. ഗാഢമായ ഉറക്കത്തിലും അവൾ ബോധമുള്ളൊരു വ്യക്തിയെ പോലെയാണ് നടന്നതും പോയതും. ഗന്ധർവ്വ ഭക്തി കഴിഞ്ഞ് തിരികെ മുറിയിലെത്തിയാലേ സാധാരണ ബോധം വരുകയുള്ളു. എന്തായാലും അവളുടെ ഗന്ധർവ്വ കാവിലെ ഭക്തിയൊക്കെ കഴിഞ്ഞ് തിരികെ നടക്കുന്ന സമയത്ത് വേണം കാര്യങ്ങളൊക്കെ ചെയ്യുവാൻ എന്നാലോചിച്ച് അവിടെ ഒരു ചെടിയുടെ മറവിൽ കാത്തിരുന്നു.
എന്റെ മനസ്സിൽ ഒരു വശത്ത് ഭീമമായ തുകയും സഞ്ചിയിലുള്ള സിറിഞ്ചും മരുന്നും, മറു വശത്ത് സഹതാപവും അലിവും. എന്ത് ചെയ്യണമെന്നറിയാതെ ആശങ്കാകുലനായി ഇരിക്കുമ്പോഴാണ് പെട്ടെന്നാണൊരു കാൽ പെരുമാറ്റം ഞാൻ ശ്രദ്ധിച്ചത്.
ഒരു ഞെട്ടലോടെ ഞാൻ കാൽപ്പെരുമാറ്റം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ ഒരു രൂപം ഗന്ധർവ്വ കാവിന്റെ അടുക്കലേക്ക് പോകുന്നു. ഞാൻ സൂക്ഷിച്ച് നോക്കി.
ഒരാൺ രൂപം... നിലാവിന് നല്ല തെളിമയുണ്ടേലും ആ രൂപം ആരുടേതാണെന്ന് വ്യക്തമല്ലായിരുന്നു. കാരണം ദൂരമൽപ്പം കൂടുതലായിരുന്നു ഷർട്ട് ഇടാത്ത മുണ്ട് മാത്രമുടുത്തൊരു രൂപം.
ആ രൂപം മീനുവിന്റെയടുത്തേക്ക് നീങ്ങുന്നു. ഞാൻ മെല്ലെ ശബ്ദമുണ്ടാക്കാതെ ഇരുന്ന് തന്നെ പിന്തുടർന്നു. അല്‌പം കൂടി അടുത്തെത്തി ഒരു ചെടിയുടെ മറവിലിരുന്ന് നോക്കി അപ്പോഴാണ് ഞാനാ രൂപം കണ്ട് ശരിക്കും ഞെട്ടിയത്....
ആരായിരുന്നു അത് മനോജ് ? ജെറോം ആകാംഷയോടെ ഒരു കുറ്റാന്യോഷകന്റെ അഭിനിവേശത്തോടെ ചോദിച്ചു.
അത് അത് മീനുവിന്റെ മുത്തശ്ശനായിരുന്നു...
എന്ത് ....? മുത്തശ്ശനോ?
അതെ സർ മുത്തശ്ശൻ....!
മുത്തശ്ശൻ മുത്തശ്ശൻ ജെറോം പിറുപിറുത്തു..!
പിന്നീട് അവിടെ എന്ത് സംഭവിച്ചു.
പിന്നീട് നടന്നത് ഒരിക്കലും ആരും വിശ്വസിക്കുകയോ മനസ്സിൽ പോലും ചിന്തിക്കുകയോ ചെയ്യാത്ത ഞാനിത് വരെ കേട്ട് കേൾവി പോലുമില്ലാത്തോരു കാര്യമായിരുന്നു സർ.
ഞാൻ പറയാം.... ആ മനുഷ്യനേയും സ്വപ്നാടനത്തിൽ ഏതോ മായാലോകത്തെന്ന പോലെ നില്ക്കുന്ന മീനുവിനേയും എനിക്ക് ശരിക്കും കാണാമായിരുന്നു.
അവിടെ മുത്തശ്ശനെന്ത് കാര്യമെന്ന് ചിന്തിച്ച് ഞെട്ടി നില്ക്കുമ്പോഴാണ് , ആരും ഒരിക്കലും കേൾക്കുവാനിഷ്ടപ്പെടാത്ത ആ കാര്യം നടന്നത്.
മുത്തശ്ശൻ മീനുവിന്റെ മുഖത്ത് തലോടുകയും അതേ സമയം മീനു മുത്തശ്ശന്റെ മാറിലേക്ക് ചായുകയും ചെയ്‌തു. പിന്നീട് അവിടെ നടന്നത് ഭാര്യാ ഭർത്യ ബന്ധം പോലെയുള്ള ഒന്നായിരുന്നു.
വാട്ട് ...! എന്താണ് മനോജ് ഈ പറയുന്നത്. താങ്കൾ പറയുന്നത് സത്യമാണോ, അതോ ഞങ്ങളെ വിഡ്ഢികളാകുകയാണോ ചെയ്യുന്നത്.
ഒരിക്കലുമല്ല സർ, ഞാൻ പറഞ്ഞത് എന്റെ മക്കളാണേ സത്യം.
എന്നിട്ട് .... പറയൂ.
മീനു ഇതെല്ലാം നടക്കുമ്പോളും സ്വപ്നാടനത്തിലായിരുന്നെന്ന് തോന്നുന്നു. പെട്ടെന്ന് മീനുവിന് ബോധോദയമുണ്ടായെന്ന് തോന്നുന്നു. അവൾ പെട്ടെന്ന് അയാളെ തട്ടി മാറ്റുകയും ആ മുഖത്തേക്ക് നോക്കി ഒരു നിമിഷം ഷോക്കേറ്റ ഒരു വ്യക്തിയെപ്പോലെ മിണ്ടാതിരുന്നു...
എന്നിട്ട് ആകെ പേടിച്ചരണ്ട് ഉറക്കെ കരയുവാൻ തുടങ്ങിയതും, മുത്തശ്ശൻ അവളുടെ വായ പൊത്തി, അളന്നനേരം കുതറുന്നുണ്ടായിരുന്നു. എപ്പോഴോ മുത്തശ്ശന്റെ കയ്യൊന്ന് മാറിയപ്പോൾ മുത്തശ്ശാ എന്നെ വിടൂ എന്നൊരു ശബ്ദം മാത്രം കേട്ടു. പിന്നീട് മുത്തശ്ശന്റെ കൈയിൽ കിടന്ന് മീനു പിടയുന്നത് കാണുവാൻ പറ്റുമായിരുന്നു.
ഞാൻ എന്ത് ചെയ്യണമെന്നറിയാതെ തരിച്ചിരിക്കുവായിരുന്നു. എനിക്കൊന്നും ചെയുവാനാകാത്ത പോലെയൊരു മരവിപ്പ്.
പിന്നെ മീനു സംസാരിച്ചില്ല. അയാൾ അവളുടെ ഊരി മാറ്റിയ വസ്ത്രങ്ങളൊക്കെ ഇടുവിച്ച് മൂക്കിന് താഴെ വിരൽ തൊട്ട് നോക്കി... എന്നിട്ട് അവളേയും പൊക്കി തോളത്തിട്ട് നടന്നു.
അപ്പോൾ താനെന്താണ് പ്രതികരിക്കാഞ്ഞത്, അങ്ങനെയെങ്കിൽ ആ പെൺകുട്ടിയുടെ ജീവൻ രക്ഷിക്കുവാൻ സാധിക്കില്ലായിരുന്നോ? ആനി ചോദിച്ചു.
എനിക്കതിന് പറ്റിയില്ല മാഡം.
"ഉം, സ്വന്തം തടി രക്ഷിക്കാനുള്ള ഒരു മരവിപ്പ് അല്ലേ മനോജ്"
മനോജ് ദയനീയമായി ആനിയെ ഒന്ന് നോക്കി.
"പിന്നെ എന്താണ് മുത്തശ്ശൻ മീനുവിനെ ചെയ്തത്? എബ്രഹാം കോശി ചോദിച്ചു.
മുത്തശ്ശൻ മീനുവിനെ തോളത്തിട്ട് നടന്നതും ഞാനും പിന്നാലെ പിന്തുടർന്നു. മുത്തശ്ശൻ നേരെ കുടുംബ ക്ഷേത്ര കുളത്തിന്റെ ഭാഗത്തേക്കാണ് പോയത്. ഞാൻ നോക്കുമ്പോൾ മീനുവിന്റെ ശരീരം അയാൾ കുളത്തിലേക്ക് ഇടാതെ പടവുകൾ ഇറങ്ങി മുടിയിൽ പിടിച്ച് വലിച്ച് നീന്തി ഒരു മൂലയിൽ കൊണ്ട് ഇട്ടിട്ട് തിരികെ നീന്തി വന്നു. വെള്ളമെല്ലാം തുവർത്തി ഇല്ലത്തേക്ക് പോയി.
ഇതോടെ പറഞ്ഞതും മനോജ് പൊട്ടിക്കരയുവാൻ തുടങ്ങി....
ഒരു അന്യോഷണ കഥയുടെ അവസാനം ഇങ്ങനെയാവുമെന്ന് പ്രതീക്ഷിക്കാതെ ആനിയും ജെറോമും എബ്രഹാം കോശിയും തരിച്ചിരുന്നു...
തുടരും
അടുത്ത ഭാഗത്തോടെ എന്റെ ഓപ്പോൾ അവസാനിക്കുന്നതാണ്
Jijo

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക