ഇത് ഞങ്ങളുടെ കഥ(ഭാഗം 15 )
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷
ഇന്ന് നമുക്ക് വധൂവരൻമാരുടെ അടുത്തേക്ക് പോകാം. അവർ എണീറ്റോ എന്ന് നോക്കാം...
പുതിയ ഒരു ജീവിതത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള അവരുടെ ആദ്യത്തെ പകൽ...
രമ അന്നും പതിവുപോലെ രാവിലെ അഞ്ചു മണിക്കുതന്നെ ഉണർന്നു. എങ്കിലും കുറച്ചു സമയംകൂടി അവിടെ.... തന്റെ ജീവിതം പങ്കാളിയുടെ അരികിലായി ചേർന്ന് കിടന്നു..
ജീവിതത്തിന്റെ കാണാപ്പുറങ്ങളിലൂടെ അവർ ഒരുമിച്ചു യാത്രചെയ്തു... സ്നേഹത്തിൽ ചാലിച്ച ചായക്കൂട്ടുകളാൽ പല വർണ്ണങ്ങൾ വാരി വിതറി ഒരു സഞ്ചാരം..
നീരജിനെ വിളിച്ചുണർത്താതെ രമ എഴുന്നേറ്റു. തന്റെ അഴിഞ്ഞുലഞ്ഞ കേശഭാരം ഒതുക്കി കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് അവൾ അവളെതന്നെ നോക്കി ചിരിച്ചുകൊണ്ട് മൗനമായി എന്തോ മൊഴിഞ്ഞു.
ഇനി ഈ ദിവസം എങ്ങനെ തുടങ്ങണം എന്ന ഒരു ആശങ്കയായിരുന്നു. എങ്കിലും സ്വന്തമായി എടുത്ത ചില തീരുമാനങ്ങളും വല്ല്യമ്മയുടെ ഉപദേശങ്ങളും അവളുടെ തുണയായി എത്തി.
നേരെ ബാത്ത്റൂമിൽ പോയി പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് മറ്റൊരു സാരിയും നെറ്റിയിൽ സിന്ദൂരവും നനഞ്ഞ മുടിയിഴകൾക്കിടയിൽ ഒരു ഈരിഴത്തോർത്തും ചുറ്റിക്കെട്ടി തന്റെ ഭർത്താവിനുവേണ്ടി പ്രാർത്ഥിച്ച് അദ്ദേഹം കെട്ടിയ താലി ഇരു കണ്ണുകളിലും ചേർത്തു ചുംബിച്ച് ഒരിക്കൽ കൂടി അദ്ദേഹത്തെ സ്നേഹപൂർവ്വം വീക്ഷിച്ച് ഈ ഭാഗ്യം തനിക്ക് നൽകിയ സർവ്വേശ്വരനോട് നന്ദി പറഞ്ഞുകൊണ്ട് അവൾ റൂമിനു പുറത്തിറങ്ങി.
എം.എസ്. സുബ്ബലക്ഷ്മിയുടെ സുപ്രഭാതം പൂജാമുറിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.
നീരജിന്റെ അമ്മ എഴുന്നേറ്റു എന്ന് സാരം.
അവൾ പൂജാ മുറിയുടെ മുന്നിൽ ചെന്ന് തൊഴുതു വണങ്ങി കിച്ചണിലേക്കു തന്നെ പോയി...
അവിടെ സേതുലക്ഷ്മി പ്രാതൽ തയ്യാറാക്കുന്ന തിരക്കിലായിരുന്നു.
അതിനിടയിലാണ് മുറിയുടെ വാതിലിനരികിലായി തന്റെ അനുവാദത്തിനായി കാത്തു നില്ക്കുന്നതുപോലെ രമയെ കണ്ടത്..
അതിനിടയിലാണ് മുറിയുടെ വാതിലിനരികിലായി തന്റെ അനുവാദത്തിനായി കാത്തു നില്ക്കുന്നതുപോലെ രമയെ കണ്ടത്..
'മോള് ഇത്ര വേഗം എണീറ്റ് കുളിയും കഴിഞ്ഞോ..?'
രമ മറുപടി ഒന്നും പറയാതെ ഒന്നു ചിരിച്ചു...
'കുറച്ചു കൂടി കഴിഞ്ഞ് എണീറ്റാമതിയായിരുന്നു.. ഞാൻ എന്നും അഞ്ച് മണിക്ക് എണീക്കും.. സൂര്യൻ ഉദിക്കുന്നതിനു മുമ്പ് സ്ത്രീകൾ കുളി കഴിഞ്ഞു അടുപ്പിൽ തീ കത്തിക്കണം എന്ന് പണ്ട് അമ്മ പഠിപ്പിച്ചതാ... അത് പിന്നെ ശീലമായി... പിന്നെ കിടന്നാലും ഉറക്കം വരില്ല. ..എന്ന് കരുതി മോള് എഴുന്നേൽക്കണം എന്നൊന്നും ഇല്ലാട്ടോ..'
'സാരല്ല്യ അമ്മെ... എനിക്കും അത് ശീലമാണ്... ആദ്യമൊക്കെ ടൈം പീസിൽ അലാം വെക്കും.... പിന്നെ അതില്ലെങ്കിലും എണീക്കും. '
'നല്ലതാ.. നേരത്തെ എണീറ്റാൽ ശരീരത്തിന് നല്ല ഉന്മേഷം കിട്ടും...'
'അമ്മ എന്താ ഉണ്ടാക്കുന്നത്...?'
'കുട്ടന് കൂടുതൽ ഇഷ്ടം വെള്ളേപ്പോം ദോശയുമാണ്.. അതുകൊണ്ട് അവനുള്ളപ്പോൾ അതാണ് സ്ഥിരം.. ഇന്ന് അപ്പം തന്നെയാണ്..'
'ഞാൻ ഉണ്ടാക്കണോ അമ്മെ...?'
'മോൾക്ക് അറിയോ ഇതൊക്കെ..?'
'ഒരുവിധം എല്ലാം ഞാനും പഠിച്ചിട്ടുണ്ട്... വല്ല്യമ്മ പഠിപ്പിച്ചതാ.. പിന്നെ ചിലതൊക്കെ ടീവിയിൽ നിന്നും കണ്ടു പഠിച്ചു..'
'നന്നായി... എന്റെ മോന്റെ ഭാഗ്യം... ഹോട്ടൽ ഭക്ഷണം കഴിച്ച് അവന്റെ വയറ് കേടാക്കണ്ടല്ലോ ഇനി മുതൽ. .'
രമ ആ കിച്ചൻ നല്ലപോലെ നോക്കി കണ്ടു. വളരെ അടുക്കും ചിട്ടയുമായി ഒരുക്കിയ വൃത്തിയുള്ള അടുക്കള..
'മോള് തൽക്കാലം ഒന്നും ചെയ്യേണ്ട.. എനിക്ക് ചെയ്യാനുള്ളതേ ഉള്ളൂ.. പിന്നെ ആറുമണി ആവുമ്പോ ലീല വരും. .ഇവിടെ അടുക്കളയിൽ എന്നെ സഹായിക്കാൻ...മോള് ഒരു കാര്യം ചെയ്യ്... ആ ഫ്രിഡ്ജിൽ പാല് ഇരിപ്പുണ്ട്... അതെടുത്ത് കുറച്ചു കാപ്പി ഉണ്ടാക്ക്... അച്ഛനും മോനും കാപ്പിയാ കൂടുതൽ ഇഷ്ടം...'
രമ അവിടെയുള്ള ഫ്രിഡ്ജിൽ നിന്നും ഒരു പേക്കറ്റ് പാലെടുത്തു വന്നു. ..
'കാപ്പി ഉണ്ടാക്കിയിട്ടാവട്ടെ ആദ്യത്തെ തുടക്കം. ..'
സന്തോഷത്തോടെ തന്നെ രമ കാപ്പി തയ്യാറാക്കി..
'രണ്ടു കപ്പ് കാപ്പി പകർന്നു വെച്ചോ.. എന്നിട്ട് മോളും കുടിച്ചൊ...'
'അമ്മയ്ക്ക് വേണ്ടെ...?'
'ഞാൻ അല്പം ചൂടാറിയിട്ടേ കുടിക്കൂ..'
ഒരു കപ്പ് കാപ്പി രമയുടെ കൈകളിൽ കൊടുത്തുകൊണ്ട് സേതുലക്ഷ്മി പറഞ്ഞു...
'ദാ.... ഇത് മോന് കൊണ്ടു കൊടുക്ക്..'
രമ അതുവാങ്ങി നീരജിന്റെ അടുത്തേക്ക് പോയി...
നീരജ് അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു. .
പുറത്ത് മഞ്ഞും അകത്ത് ഏസിയും നീരജിനെ "ഗ" പോലെ കിടക്കാൻ പ്രേരിതനാക്കി..
ആ കിടപ്പുകണ്ട് രമയ്ക്ക് ഉള്ളിൽ ചിരി വന്നു.
നീരജിന്റെ ശരീരത്തിലെ പുതപ്പ് മുഖത്തുനിന്ന് അല്പം താഴേക്ക് നീക്കി അവൾ അയാളെ തൊട്ടു വിളിച്ചു..
'എണീക്ക്...സാ....'
ശ്ശൊ..... സാറൊ.. സ്വന്തം ഭർത്താവിനെ എങ്ങനെയാണ് സാറ് എന്ന് വിളിക്കുക..
അവൾ കട്ടിലിൽ നീരജിനരികിലായി ഇരുന്നു.
ഇനി എന്താ വിളിക്കുക... നീരജ് എന്ന് വിളിക്കുന്നത് ശരിയില്ല.. അതിലൊരു ബഹുമാനം ഇല്ല... നീരജേട്ടൻ...
ഓ.. എന്തോ ഒരകൽച്ച പോലെ...
ചേട്ടൻ മാത്രമായാലോ...?
ഏയ്.... അത് എന്തോപോലെ... ഒരു പഴഞ്ചൻ....
പിന്നെ എന്താ വിളിക്കുക...
ഇനി അമ്മ വിളിക്കുമ്പോലെ ആയാലോ....
കുട്ടൻ.... യെസ്.... അതുമതി.....
കുട്ടേട്ടൻ....
ഒരു തമാശയും ഒരു അറ്റാച്ച്മെന്റുമൊക്കെ ഫീൽ ചെയ്യുന്നുണ്ട്...
ഒരു തമാശയും ഒരു അറ്റാച്ച്മെന്റുമൊക്കെ ഫീൽ ചെയ്യുന്നുണ്ട്...
രമ എഴുന്നേറ്റു...
'കു..ട്ടേട്ടാ.... എണീക്ക്..'
'കുട്ടേട്ടാ...'
'ഉം.....'
ശബ്ദം കേട്ട് നീരജ് ഒന്നു കൂടി തിരിഞ്ഞു കിടന്നു. ..
രമ വീണ്ടും വിളിച്ചു...
അപ്പോഴാണ് നീരജ് ആ ശബ്ദം ശരിക്കും ശ്രവിച്ചത്..
അയാൾ കൈകൾ ഉയർത്തി ഒരു കോട്ടുവാ വിട്ട് രമയെ നോക്കി..
അതുതമൂറുന്ന മിഴികളോടെ അയാൾ രമയെ വീണ്ടും വീണ്ടും നോക്കി...
നാണത്താൽ അവളുടെ മുഖം താഴ്ന്നു...
നാണത്താൽ അവളുടെ മുഖം താഴ്ന്നു...
ചിരിച്ചുകൊണ്ട് അവളെ കൂടുതൽ അടുത്തേക്ക് ചേർത്തു പിടിച്ച് അയാൾ ചോദിച്ചു....
'എന്താ വിളിച്ചത്...?'
'അല്പം ലജ്ജയോടെ അവൾ മറുപടി പറഞ്ഞു..
'കുട്ടേട്ടൻ..'
'ആരാ... ആ പേര് പറഞ്ഞത്....?
'അമ്മ പറയുന്നത് കേട്ടതാ....'
'അമ്മ പറയുന്നത് കേട്ടതാ....'
'കൊള്ളാം.... കേൾക്കാൻ ഒരു സുഖമൊക്കെയുണ്ട്... പക്ഷേ പബ്ലിക് ആക്കേണ്ട....'
ചിരിച്ചുകൊണ്ട് അവൾ സമ്മതിച്ചു. ..
'ദാ.... കാപ്പി... അമ്മ തന്നയച്ചതാ...'
നീരജ് അതു വാങ്ങി... കുടിക്കുന്നതിനു മുമ്പ് അവൾ പറഞ്ഞു..
'പിന്നെ... ഈ ശീലം അത്ര നല്ലതൊന്നുമല്ല ട്ടോ..'
'എന്ത്.... ബെഡ് കോഫിയോ... അത് ഇവിടെ വരുമ്പൊ മാത്രമേ ഉള്ളൂ..'
'അതല്ല... രാവിലെ പല്ലു തേക്കാതെയുള്ള ഈ കാപ്പികുടി... പിന്നെ അമ്മ തന്നതുകൊണ്ട് ഞാൻ കൊണ്ടുവന്നൂന്നേ ഉള്ളൂ....'
എങ്കിൽ നിർത്തിയേക്കാം.... എന്ന് ഞാൻ പറയുമെന്ന് കരുതേണ്ട... കാരണം അതെന്റെ അമ്മച്ചിക്ക് വിഷമമാവും...'
അയാൾ രമയുടെ കൈകൾ തന്റെ കൈവെള്ളയിൽ ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു. ....
'നമുക്കത് പതുക്കെ നിർത്താം.... പോരെ...'
'ഉം... ഞാൻ പറഞ്ഞൂന്നെ ഉള്ളൂ.. വല്ല്യമ്മ പറഞ്ഞിട്ടുണ്ട് ഇവിടത്തെ രീതികൾ എല്ലാം കണ്ടു ശീലിക്കണം എന്ന്... എന്നാലും പെട്ടെന്ന് ഞാൻ അത് മറന്നു...'
'അത് സാരമില്ല... എല്ലാം ശരിയായിക്കൊള്ളും... പിന്നെ എന്തൊക്കെ ട്രെയിനിംഗ് തന്നു വല്ല്യമ്മ... ?'
'ഒന്നൂല്ല്യ... വല്ല്യമ്മയ്ക്ക് എന്നെ വല്ല്യ ഇഷ്ടാ. .... അതാണ്....'
'തന്നെ ആർക്കാ ഇഷ്ടാവാത്തത്...?'
'അതെ... മതീട്ടൊ... നേരം കുറെയായി. എണീക്ക്... നമുക്ക് ഒന്ന് അമ്പലത്തിൽ പോകാം... വടക്കുന്നാഥനെ തൊഴുവാൻ... ഇന്ന് നമ്മൾ ഒരുമിച്ചു പോകാമെന്ന് ഞാൻ വഴിപാട് നേർന്നിരുന്നു...''
'അതിനെന്താ..പോകാലോ... '
* **** * *
* **** * *
ശ്രീ വടക്കുന്നാഥന്റെ നടയിൽ കിഴക്കേ നടയിൽ ഒരു വശത്തായി കാർ പാർക്ക് ചെയ്ത് അവർ രണ്ടുപേരും കിഴക്കേ വാതിലിലൂടെ അകത്തേക്ക് കടന്നു..
അവർക്കു മുൻപിലായും പുറകിലായും വേറേയും ഭക്തർ ക്ഷേത്രത്തിൽ വന്നുകൊണ്ടിരുന്നു...
കിഴക്കേ ഭാഗത്തുനിന്നും പടിഞ്ഞാറെ നടയുടെ അടുത്തെത്താറായപ്പോൾ ആ വശത്തുനിന്നായി ഒരു യുവതി അകത്തേക്ക് കടന്നു.
നല്ല പരിചയം തോന്നിയതിനാൽ നീരജ് വീണ്ടും നോക്കി..
ഈ സമയത്ത് ആ യുവതിയും നീരജിനെ ശ്രദ്ധിച്ചു...
ഓ....രേഷ്മ...
അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു...
അവളും. ..... നീരജ് ഘോഷ്....!
അവർ പരസ്പരം ചിരിച്ചു.
നീരജിന്റെ അരികിലായി എത്തിയപ്പോൾ രേഷ്മ നീരജിനോടായി ചോദിച്ചു. ..
'ഓർമ്മയുണ്ടോ....?'
'പിന്നെ ഇല്ലാതെ... എന്താ ഈ വഴിക്കൊക്കെ... ഭക്തിമാർഗ്ഗം സ്വീകരിച്ചോ...?'
'അങ്ങനെ ഒന്നും ഇല്ല... എന്നാലും ഇടയ്ക്കിടെ വരും.. ഒരു ധൈര്യത്തിന്..'
'അതെന്താ.... പഴയ ധൈര്യമൊക്കെ പോയൊ..?'
'ആ... ഇപ്പോഴത്തെ പ്രൊഫഷൺ അങ്ങനെയല്ലെ...'
'ആ.... ഞാനറിഞ്ഞു... ഇപ്പോൾ അശ്വിനിയിലെ പേരെടുത്ത ഗൈനക്കോളജിസ്റ്റാണെന്ന്..'
രമ ഇതിനിടയിൽ രണ്ടു പേരുടേയും സംഭാഷണം ശ്രവിച്ച് മൗനമായി നിന്നു..
'രേഷ്മ..... ഇതാണ് രമ.... എന്റെ വൈഫ്... രമെ... ഇത് രേഷ്മ.... ഡോക്ടറാണ്.... ഞങ്ങൾ ഒരേ കോളേജിൽ പഠിച്ചിരുന്നതാണ്... ശ്രീ കേരളവർമ്മ കോളേജിൽ.... എന്റെ ജൂനിയർ ആയിരുന്നു. '
അവർ രണ്ടു യുവതികളും പരസ്പരം ഹസ്തദാനം ചെയ്തു....
'വിവരങ്ങൾ ഒക്കെ ഞാൻ ടീവിയിൽ കണ്ട് അറിഞ്ഞു... Congrats...'
'Thanks...'
രമ ചിരിച്ചുകൊണ്ട് പറഞ്ഞു...
.
'രമ എന്താ ചെയ്യുന്നത്....?'
.
'രമ എന്താ ചെയ്യുന്നത്....?'
'ഞാൻ ഡാൻസ് ടീച്ചറാണ്....'
'ഓ.... നൈസ്... ഒരു നർത്തകിയാണെന്ന് രൂപംകൊണ്ടു തന്നെ അറിയാം...'
അവർ ചിരിച്ചു....
'രേഷ്മയുടെ ഹസ്ബന്റ്....?'
'ഞാൻ.... വിവാഹം കഴിച്ചിട്ടില്ല....'
'നീരജ് ആശ്ചര്യത്തോടെ രേഷ്മയെ നോക്കി..
രേഷ്മ പറഞ്ഞു....
'നീരജ്.... You are lucky.... she is looking very beautiful.... congrats once again...'
നീരജ് ഒന്നും പറഞ്ഞില്ല...
'ശരി.... കാണാം....'
രേഷ്മ യാത്ര പറഞ്ഞ് വേഗം വച്ചുതുടങ്ങി....
നീരജും രമയും അപ്പോഴും അവിടെതന്നെ നിന്ന് രേഷ്മയെ നോക്കുകയായിരുന്നു.
(തുടരും.. അഭിപ്രായം പറയണം. ..നന്ദി )
***മണികണ്ഠൻ അണക്കത്തിൽ***

Nice story. Waiting for nxt part
ReplyDelete