Slider

VCD Player

0
Image may contain: 1 person, selfie, beard and closeup

ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന കാലഘട്ടത്തിലാണ്
vcd പ്ലയെർ ജനങ്ങൾക്കിടയിൽ തരംഗമാകുന്നത് ...
vcd ശരിക്കും ഒരു പുതുജീവൻ തന്നെ ആളുകൾക്ക് നൽകിയിരുന്നു ..
അങ്ങനെയിരിക്കെ എന്റെ വല്യച്ഛന്റെ വീട്ടിലും വാങ്ങി ഒരു vcd പ്ലയെർ ..
എന്തു പറയാനാ ഞങ്ങൾ പിള്ളേർക്കെല്ലാം സിനിമയുടെ ഒരു വസന്ത കാലമായിരുന്നു അത് ...
അങ്ങനെ എന്റെ വല്യച്ഛന്റെ വീട് ചെറിയൊരു സിനിമ തിയറ്റർ ആയെന്നു തന്നെ പറയാം ...
ഒരു ദിവസം ആറു സിനിമ വരെ ഓടിയ ദിനങ്ങൾ ...
ചുറ്റു വട്ടത്തുള്ള വീടുകളിലെ എല്ലാവരും സിനിമ കാണാനെത്തും....
അങ്ങനെ ആകെ ബഹളമാണ് എന്നും ...
അങ്ങനെയിരിക്കെ ഒരെടക്കു ജയൻ സിനിമകളുടെ ഒരു തരംഗം വന്നു ...
വന്നു വന്നു കടകളിൽ ജയന്റെ സിനിമയുടെ ഡിസ്ക് തന്നെ കിട്ടാതായി ..
അന്നു ഒരു സിനിമയുടെ ഡിസ്ക്കിനു ഇരുപതു രൂപയാണ് വില ...
കൂടുതൽ ഓട്ടമുള്ള ഡിസ്ക്കിനു മുപ്പതു രൂപ വരെ കടക്കാർ ഈടാക്കിയിരുന്നു ...
അങ്ങനെ ഞങ്ങൾ പിള്ളേരെല്ലാം ഇരട്ടി പൈസ കൊടുത്തു ജയന്റെ മൂർഖൻ എന്ന സിനിമ ഒരുവിധം ഒപ്പിച്ചെടുത്തു ... ജയന്റെ ഫാൻസെല്ലാം പണിക്കു പോയതിനാൽ വൈകീട്ടു ഏഴു മണിക്കാണ് ഷോ ടൈം ...
പെണ്ണുങ്ങളും ആണുങ്ങളും കുട്ടികളും ഉൾപ്പെടുന്ന ഫാൻസെല്ലാം കറക്റ്റ് ഏഴു മണിക്കു തന്നെ സീറ്റുറപ്പിച്ചു ..
അങ്ങനെ മൂർഖൻ പേര് ടീവിയിൽ തെളിഞ്ഞു ..
കൈയ്യടി കൊണ്ടും വിസലടി കൊണ്ടും ഞങ്ങൾ ജയനെ വരവേറ്റു ...
പടം തുടങ്ങി അഞ്ചു മിനുട്ടു കഴിഞ്ഞപ്പോൾ ജയന്റെ തീറു ഇടിയും ഡയലോഗുമായി ഞങ്ങൾ ആവേശത്തിലായി ...
ഒരു പത്തു മിനിറ്റും കൂടി കഴിഞ്ഞപ്പോളല്ലേ കഥ മാറിയത് ...സത്താറിന്റെ രംഗ പ്രവേശം ...
സത്താറു വന്നു നിന്ന ക്ഷണനേരം കൊണ്ടു തന്നെ ഒരു ബലാത്സംഗം അങ്ങു നടത്തി ...
വല്യച്ഛൻ റിമോട്ട് കൊണ്ടു സത്താറിന്റെ സാഹസം ഓടിച്ചു കളഞ്ഞു ...
പെണ്ണുങ്ങൾക്കിടയിൽ നിന്നും ചെറിയ കുശുകുശുക്കൽ ഉയർന്നു ...സത്താറിന്റെ പ്രവൃത്തി എന്തോ അവർക്കിഷ്ട്ടപെട്ടില്ല ...
സത്താറു പോയി ഒരഞ്ചു മിനുട്ടു തികഞ്ഞില്ല ബാലൻ കെ നായരെത്തി ...പ്രേക്ഷകർക്ക് നെഞ്ചിടിപ്പു കൂടി ...ഞങ്ങൾ ഉദ്ദേശിച്ച പോലെ പുള്ളിം നടത്തി ഒരു ബലാത്സംഗം ...
പെൺ പ്രേക്ഷകരെല്ലാം സീറ്റിൽ നിന്നും പൊങ്ങി സ്ഥലം വിട്ടു ...
പടം വീണ്ടും തുടർന്നു ഞങ്ങൾ കുട്ടികൾക്ക് പേടിയായി ജയനെ കണ്ടു കൊതി തീർന്നില്ല അപ്പോഴേക്കും സത്താറും ബാലനും ഞങ്ങളെ നാണം കെടുത്തി ...
പടം പിന്നെയും തുടർന്നു
അങ്ങനെ അതും സംഭവിച്ചു മൂന്നാമത്തെ ബലാത്സംഗത്തിന് ബാലൻ കെ നായരു അടുപ്പു കൂട്ടി ...
പക്ഷെ ഇത്തവണ വല്യച്ഛൻ അടങ്ങിയിരുന്നില്ല റിമോട്ടെടുത്തു stop ബട്ടൺ അമർത്തി ഡിസ്ക് പുറത്തെടുത്തു കവറിലിടാൻ നിന്നില്ല ഡിസ്ക് വല്യച്ഛൻ പുറത്തേക്കെറിഞ്ഞു ...അങ്ങനെ ജയന്റെ മൂർഖൻ വായുവിലൂടെ പറന്നു ചെന്നു വീണത് ചാണകക്കുഴിയിൽ ..
എല്ലാവരും നിരാശരായി പിരിഞ്ഞു ...അങ്ങനെ അവസാനം ജയന്റെ മൂർഖൻ ചാണകക്കുഴിയിലായി ...
പിറ്റേദിവസം ഞാൻ ഉണർന്നപ്പോ കണ്ട കാഴ്ച ...
ഒമ്പതു മണിയായിട്ടും കിടക്ക പായയിൽ നിന്നും എണിക്കാത്ത വല്യച്ഛന്റെ രണ്ടു മക്കളും അതിരാവിലെ ചാണകക്കുഴിയുടെ അടുത്തു നിന്നും ഒടുക്കാത്ത പല്ലുതേപ്പ് .
രണ്ടിന്റേം കണ്ണു ചാണകക്കുഴിയുടെ ഉള്ളു സ്കാൻ ചെയ്യുന്നുണ്ട് ...പാല് വാങ്ങാൻ തൊഴുത്തിലെത്തുന്ന സകലവന്മാരുടെയും കണ്ണു ചാണകകുഴിക്കുള്ളിൽ തന്നെ ...എന്തായാലും എനിക്കൊരു കാര്യം പിടികിട്ടി ജയന്റെ മൂർഖൻ ചാണകക്കുഴിയിൽ നിന്നും രാത്രിക്കു രാത്രി തന്നെ ആരോ ചൂണ്ടിയിരിക്കുന്നു ...
ഏതായാലും ശരി ആരൊക്കെയോ കുഴിയിൽ ശരിക്കും മുങ്ങിത്തപ്പിയട്ടുമുണ്ട് ...
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo