Slider

അവളുടെ ഫോൺ

0
Image may contain: 1 person, selfie, beard and closeup
ഓഫീസിലെ തിരക്കിനിടയിലാണ് അവളുടെ ഫോൺ വന്നത് ...
റിങ് മുഴുവിക്കാൻ നിന്നില്ല ഫോൺ കട്ട് ചെയ്‌തു പോക്കറ്റിലിട്ടു ...
ഫോൺ പോക്കറ്റിലിട്ടു പോക്കറ്റിൽ നിന്നും കൈ പുറത്തെത്തിയപ്പോഴേക്കും രണ്ടാമത്തെ ബെൽ മുഴങ്ങി ..
ശൊ ഈ പെണ്ണ് ...
ഹെലോ എന്തെടി ...
ജയേട്ടാ ...
ഉം പറ ...
അതെ ...
എന്റെ അഞ്ജു നീ കാര്യം വേഗം പറ എനിക്കു പിടിപ്പതു പണി ണ്ടു ...
ജയേട്ടാ വരുമ്പോ കുറച്ചു പച്ച മാങ്ങയും ഒരു പാർസൽ മസാലദോശയും വാങ്ങിയിട്ടു വരോ ...
എന്തെടി എന്റെ അമ്മായിയപ്പൻ കെട്ടിയെടു ത്തോ....
ശൊ പൊ ജയേട്ടാ ...
പിന്നെ ഇപ്പൊ എന്തിനാ പച്ച മാങ്ങയും മസാല ദോശയും ...
എനിക്ക് തിന്നാൻ ...
നീ ഒന്നു പോയെ ...
ഫോൺ കട്ട് ചെയ്തു ഞാൻ ഓഫീസിലെ ഫയലുകൾ പരതികൊണ്ടിരുന്നു ...
അവൾ വീണ്ടും ഫോണിൽ മണി മുഴക്കി കൊണ്ടിരുന്നു ...
അടിക്കടിയുള്ള ഫോൺ ബെൽ കേട്ടപ്പോൾ റിൻസി കാര്യം തിരക്കി ...
ആരാ സാറെ പഴയ കാമുകിയാ ...
എന്റെ റിൻസി ഒന്നും പറയണ്ട ഒരു കല്യാണം കഴിച്ച മനുഷ്യനെ ഇങ്ങനെ ബുദ്ധിമുട്ടിക്കാവോ ...
എന്താ ഈ മാസം പട്ടുസാരിയാ ...
അതാണെങ്കിൽ കുഴപ്പോലെ ഇതിപ്പോ പച്ച മാങ്ങ വേണന്നു..
എന്ത് വേണമെന്നു റിൻസി അത്ഭുതത്തോടെ എന്നെ നോക്കി ....
ഞാൻ ഫയൽ മറിച്ചുകൊണ്ടു പറഞ്ഞു ...
പച്ച മാങ്ങയും ഒരു പാർസൽ മസാലദോശയും വേണത്രെ ...
ഇതു കേട്ടതും റിൻസി ക്യാബിൽ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങി പോയി... ശെടാ ഒരാൾക്ക് പച്ച മാങ്ങാ വേണമെന്നു പറയുന്നത് ഇത്രക്കു കോമഡിയാണൊ ...
അഹ് എന്തേലും ആട്ടെ ഞാൻ അതു ഫയൽ നോക്കികൊണ്ടിരുന്നു ....
കൺഗ്രാജുലേഷൻ ജയകൃഷ്ണൻ
ങേ ഞാൻ വെട്ടിത്തിരിഞ്ഞു നോക്കി ....സൂപ്രണ്ട് റോസ് മേരി മേഡം മുൻപിൽ ...
എന്താ മേടം ....
കൺഗ്രാജുലേഷൻ " ഇതും പറഞ്ഞു മേടവും ചിരിച്ചു
കൊണ്ട് അവരുടെ ക്യാബിനിലേക്കു പോയി ...
ഞാൻ ഇതെവിടുന്നു ഇപ്പൊ ഒരു കൺഗ്രാജുലേഷൻ "
അതിനു ഞാൻ ഇന്നലെ സബ്‌മിറ്റ് ചെയ്‌ത ഫയൽ മൊത്തം ഇൻകറക്ട് ആയിരുന്നല്ലോ പിന്നെ ഇങ്ങനെ ആലോചിച്ചു നിൽക്കുമ്പോൾ റിൻസി രേഖ നിമ്മി എന്നിവർ ക്യാബിനിലേക്കു വന്നു ...
കൺഗ്രാജുലേഷൻ മൂന്ന് പേരും ഒറ്റ ശ്വാസത്തിൽ പറഞ്ഞു ...
ഏയ്‌ ഇതെന്താ കൺഗ്രാറ്സും മറ്റും ...
കൊച്ചു കള്ളാ പെട്ടെന്ന് ഒപ്പിച്ചു കളഞ്ഞല്ലോ ഇത് പറഞ്ഞു പ്രവീണും നിർമലും വേണുച്ചേട്ടനും കയറി വന്നു ...
മാഷേ ചെലവ് വേണട്ടോ
ഇതും പറഞ്ഞു രേഖയും നിമ്മിയും റിൻസിയും അവരുടെ ക്യാബിനിലേക്കു പോയി ...
അപ്പൊ വൈകീട്ട് കുപ്പി പൊട്ടിക്കുകയല്ലേ പ്രവീൺ പുറത്തു തട്ടിക്കൊണ്ടു ചോദിച്ചു ...
കുപ്പിയോ ?
ഞാൻ ആശ്വര്യം പ്രകടിപ്പിച്ചു .
എന്റെ പൊന്നു മോനെ നീ ഉരുണ്ടു കളിക്കില്ലേ ഞങ്ങളിന്നു അടിച്ചിട്ടേ പോകുന്നുള്ളൂ വേണുവേട്ടൻ തുറന്നടിച്ചു ....
ഇത് പറഞ്ഞു അവർ പോയി..
ഈശ്വര ഇവർക്കെല്ലാം ഇതെന്തുപറ്റി ഒന്നും മനസിലാകുന്നില്ല ...
ഫോൺ എടുത്തു റിൻസിയെ ഡയൽ ചെയ്‌തു ...
റിൻസി ഒന്നു വന്നേ ..
റിൻസി ക്യാബിനിലേക്കു വന്നു ...
എന്താ മാഷെ ചിലവിനുള്ള ക്യാഷ് തരാനാണോ ...
ചിലവ്‌ കുപ്പി കൺഗ്രാജുലേഷൻ എന്റെ പൊന്നു റിൻസി നിങ്ങൾക്കൊക്കെ എന്താ പറ്റിയെ എനിക്കൊന്നും മനസിലാകുന്നില്ല ...
എന്റെ മാഷേ സ്വന്തം ഭാര്യ പ്രെഗ്നന്റ് ആയന്നറിഞ്ഞപ്പോ ഉള്ള റിലേ കൂടി പോയോ ....
ങേ എന്റെ ഭാര്യയോ .ഇതെപ്പോ ...
സാറല്ലേ പറഞ്ഞെ വൈഫിനു പച്ച മാങ്ങയും മറ്റും വേണെന്നു ...
ഉം അതു പറഞ്ഞു ...
എന്റെ സാറെ സാറിതു ഏതു ലോകത്താ ജീവിക്കണേ ഒരു പെണ്ണിന് വിശേഷമുണ്ടെന്നു അറിയുമ്പോഴാല്ലേ പച്ചമാങ്ങയും മറ്റും അവൾ ആവശ്യപ്പെടണേ ....
ഇതു റിൻസി പറയുമ്പോൾ കല്യാണം കഴിക്കാത്ത റിൻസിയിലേ
മാതൃത്വം എനിക്കു ദർശിക്കാൻ സാധിച്ചു ...
അതെ എന്റെ ഭാര്യ പ്രസവിക്കുവാൻ പോകുന്നു ..
ഞാൻ ഒരച്ഛനാവാൻ പോകുന്നു ...
ഞാൻ വേഗം പോക്കറ്റിൽ നിന്നും ഫോണെടുത്തു അഞ്ജുവിനെ വിളിച്ചു ...
അഞ്ജു ..
എന്താ ജയേട്ടാ ...
എന്റെ മോളു പ്രേഗ്നെണ്ട് ആണോടി ...
തെല്ലു നാണത്തോടെ അഞ്ജുവിന്റെ ഒരു മൂളൽ ...
ഉം ഏട്ടാ ...
നീ എന്നിട്ടെന്താ മോളെ ഏട്ടനോട് ഇതു പറയാതിരുന്നേ ...
ഞാൻ നേരത്തെ വിളിച്ചില്ലേ ഏട്ടാ അപ്പൊ ഏട്ടൻ തിരക്കാണ് എന്ന് പറഞ്ഞില്ലേ ..
അതിനു മോളെ നീ പച്ചമാങ്ങാ മസാലദോശ എന്നൊക്കെ പറഞ്ഞാൽ ഈ ഏട്ടന് മനസിലാവോടി ...
പിന്നെ ...
നീ പറയണ്ടേ നമുക്കൊരു കുഞ്ഞുണ്ടാവാൻ പോകുന്നു എന്നു ...
ഏട്ടനെപ്പോഴാ വരണേ ...
ഉം നേരത്തെ വരാം മോളെ ഏട്ടൻ എന്റെ മോളു പറഞ്ഞതൊക്കെ കൊണ്ടരാട്ടോ പിന്നെ മോളെ സൂക്ഷിക്കണേ ....
ഉം ..
ശരി മോളെ ഞാൻ നേരത്തെ എത്താമെ ...
ഉം എങ്കി വാച്ചോട്ട ..
ശരി ...
ആണുങ്ങൾ എങ്ങനെയാണ് ജീവിതത്തിന്റെ ചരട് വലിച്ചു തുടങ്ങിയാൽ ചിലതൊക്കെ അങ്ങു മറക്കും അതു പക്ഷെ ദേ ഇതു പോലെ പൊട്ടിയൊഴുകാൻ വേണ്ടിയാണെന്നു മാത്രം ...
Aneesh. p. t
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo