Slider

ഒരു തായ് വാൻ കഥ

0
'' ഒരു തായ് വാൻ കഥ,
================
മംഗളം, മനോരമ, കൗമുദി മാതൃഭൂമിയേ
,,
ഗേറ്റിൽ നിന്ന് ആ നീട്ടിയുളള വോയ്സ് മെസ്സേജ് കേട്ട് ഞാൻ ഭാര്യയോട് ചോദിച്ചു,
ആരാടി അത്,?
''ഇന്നലെ വരെ മീൻ കച്ചോടം ചെയ്തോണ്ടിരുന്നവനാ, ഇന്നു മുതൽ പത്ര വിതരണം ഏറ്റെടുത്തതാ,''
''_അയല .ചാള .മത്തി .കിളി മീനേയ്, ! ആ ശൈലിയിൽ വിളിച്ച് പറയുന്നതാ!''!
ഉമ്മറത്തിരുന്ന് ഞാൻ പത്രത്തിലേക്ക് കണ്ണോടിച്ചു,
''എടി 'ജി എസ് ടി വരുന്നൂന്ന്,
''അതയോ, ഞാനൊന്ന് മേല് കഴുകട്ടെ നിങ്ങള് പോയി ഒരു ചിക്കൻ വാങ്ങീട്ട് വാ, !!
';അതെന്തിനാടി പെട്ടന്നൊരു ചിക്കൻ കറി,
!
'നിങ്ങളല്ലേ പറഞ്ഞത് ജി എസ് ടി വരുവാന്ന്, വരുന്നതാരായാലും എന്തേലും കഴിക്കാൻ കൊടുക്കണ്ടേ മനുഷ്യാ, !!
'എടീ, ജി എസ് ടീന്ന് പറഞ്ഞാൽ വീട്ടിലേക്ക് വരുന്ന വിരുന്നുകാരനല്ല, നമ്മുടെ
വരുമാനത്തിലേക്ക് വരുന്ന തീവ്രവാദിയാന്ന്, അതായത് നി കുതി,!!!
'' അയ്യടാ ! ഞാൻ കുതിക്കില്ല, നിങ്ങളങ്ങ് കുതി, !!
''ഹോ, ഞാൻ ദേഷ്യത്തിൽ മറ്റൊരു വാർത്ത വായിച്ചു,
''അപകടത്തിൽ മരിച്ച ജയന്റെ മ്യതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി, !
''ദൈവമേ, എന്റെ ചെറുപ്പത്തിൽ മരിച്ച ജയന്റെ ഡെഡ്ബോഡി ഇന്നാണോ അവർ ഏറ്റുവാങ്ങുന്നത്, ! എന്നാ ബന്ധുക്കളാ സമ്മതിക്കണം , അവരെ !!
''ഹൊ, !എടി ബുദ്ധൂസേ മരമാക്രി, സിനിമാ നടൻ ജയനല്ല, ഗൾഫിൽ അപകടത്തിൽ മരിച്ച കൊല്ലം കാരൻ ഏതോ ജയനാ, !!
''അതുശരി, !
''എന്താടി അപ്പുറത്തെ വീട്ടീന്ന് ഒരു ശബ്ദം ,ക്രിസ്തുമസ് പ്രമാണിച്ച് പടക്കം പൊട്ടിക്കുന്നതാണോ, ?
''അതെയതെ, ക്രിസ്തുമസ് പരീക്ഷയുടെ പ്രോഗ്രസ് കാർഡ് കണ്ട് ആ രമണൻ മകന്റെ കരണത്ത് പടക്കം പൊട്ടിക്കുന്നതാ, ! കരണം പുകഞ്ഞ ചെറുക്കൻ താരകം നോക്കി കാണുകയാ !!
';''താരകം തന്നെ നോക്കി ആട്ടിടയൻ നടന്നു,!! ഞാൻ അവസരോചിതമായി ഒരു മൂളിപ്പാട്ട് പാടി,!!
''അതേയ് ചേട്ടാ ,നമ്മുടെ അപ്രത്തെ രമണീടെ മകളെ കെട്ടിച്ചയച്ച വീട്ടില് ഒന്നുമില്ലെന്ന്, !!
'നേരോ, ?
അതേന്ന്,
അപ്പോ ചെറുക്കൻ ഓട്ടോ മൊബൈൽ എഞ്ചിനീയറാണെന്ന് പറഞ്ഞല്ലേ കല്ല്യാണം നടത്തിയത്, !?
''അതെ, പക്ഷേ കല്ല്യാണം കഴിഞ്ഞപ്പോഴല്ലേ മനസ്സിലായത്,!
എന്തോന്ന്, ?
''_ഓട്ടോ റിക്ഷയിൽ മൊബൈൽ കൊണ്ടു നടന്ന് വില്ക്കുന്ന പണിയാ ,അയിനാണ് ഓട്ടോമൊബൈൽ എന്ന് പറഞ്ഞത്, !''
ഹഹഹഹ അതു ശരി, കല്ല്യാണം കഴിക്കാൻ വേണ്ടീട്ട് ജനം നടത്തുന്ന ഓരോ തരികിടകളേയ് !!!!
''അപ്പോൾ എന്നെ കെട്ടാൻ വന്നപ്പോൾ നിങ്ങൾ പറഞ്ഞ തരികിടയോ ?
''എന്തോന്ന്, എന്നാ തരികിട പറഞ്ഞെന്നാ നീ പറയണെ, !!
''നിങ്ങളെന്താ ബ്രോക്കറിനോട് പറഞ്ഞ് വിട്ടത്, ചെറുക്കന് തായ് വാനിൽ ജോലിയാണെന്ന്,
കെട്ട് കഴിഞ്ഞപ്പോഴല്ലേ എനിക്കും എന്റെ വീട്ടുകാർക്കും മനസ്സിലായത്,!!
''എന്ത് മനസിലായി ??
'' ക്യഷി ആപ്പീസിലെ തൈ കൾ വാനിൽ കൊണ്ടു നടന്ന് വില്ക്കുന്ന പണിയാണെന്ന്, !!
''ഞാൻ ബ്രോക്കറോട് പറഞ്ഞതും തൈവാനിൽ ജോലിയാണെന്നാടീ, !!
'ഉവ്വ് ഉവ്വേ, !!
ഞാൻ തലകുനിച്ചിരുന്നു ചിരിച്ചപ്പോൾ മുറ്റത്തൊരു കരച്ചിൽ,
ആരാടി അത്, ??
അവളോടി മുറ്റത്തേക്ക് ,
എന്നിട്ട് ഞാൻ കേൾക്കാ തക്കവണ്ണം വിളിച്ചു പറഞ്ഞു, !
''_'തൈ യ്യാ, !ഈ മരത്തിലുണ്ടായ നിങ്ങടെ ഇളയ തൈ =====''
സ്കൂൾ വിട്ട് വരുന്ന വഴി വീണ് കാലുളുക്കി,
!!ഞാനോടി പുറത്തേക്ക് ഇളയ തൈയ്യേ വാരിയെടുത്തു, !
===========
ഷൗക്കത്ത് മൈതീൻ ,(N R City.)
കുവൈത്ത്
''
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo