
"ടാ നീ നാട്ടീന്ന് കയറിയപ്പോള്‍ പറഞ്ഞു എല്ലാം ഇവിടെ റെഡിയാണെന്ന് ..ഇവിടെ എത്തിയപ്പോള്‍ കൈമലത്തി കാണിക്കുന്നോ?നിന്നെയൊക്കെ ഓരോന്ന് ഏൽപിച്ച നേരത്ത് ....."
ചേച്ചിയുടെ ഭർത്താവ് വർഗീസളിയൻ കലിപ്പിലാണ് .പണ്ടേ മുൻകോപി..ഇതിപ്പോ കാര്യം ഒരൽപം ഗൌരവം ഉള്ളതാകുമ്പോള്‍ പറയാനില്ല
ഇളയ പെങ്ങൾ അമ്മുകുട്ടിയെ കെട്ടിച്ചു വിട്ടപ്പോ ഓർത്തില്ല ..ഇടയ്ക്കിടെ സ്റ്റേറ്റ് വിട്ട് അവളുടെ വീട്ടില്‍ ചെല്ലേണ്ടി വരുമെന്ന്
പിറന്നാൾ മുതല്‍ മരണം വരെയുള്ള കേസില്‍ നാട്ടില്‍ നിന്ന് വണ്ടി കയറണം ...അല്ലെങ്കി പിന്നെ കരച്ചിലായി മൂക്ക് പിഴിച്ചിലായി
റോയിച്ചൻ തലയില്‍ കൈവെച്ചിരുന്നു
നടുവത്തെ പെങ്ങളുടെ ഭർത്താവ് റോയിച്ചൻ്റെ ഇരുപ്പ് കണ്ട് ജെയിംസൂട്ടി ആശ്വസിപ്പിച്ചു .
".അളിയന്‍ വിഷമിക്കാതിരി ...തൽക്കാലത്തേക്ക് ഞാന്‍ ഒന്നു ഒപ്പിച്ചിട്ടുണ്ട്....വർഗീസളിയനെ ഇതില്‍ ഒതുക്കാം...."
ബാഗില്‍ മുണ്ടും പൊതിഞ്ഞ് ഒരു പൊതി പുറത്തു എടുത്തു
സാക്ഷാല്‍ ബ്ളാക്ക് ലേബൽ...
സാക്ഷാല്‍ ബ്ളാക്ക് ലേബൽ...
ഇതെങ്കിലിത്...
ഇലക്ഷന്‍ കാരണം എല്ലാം അവധി
കുടുംബം കൂടെ ഉള്ളതിനാല്‍ വേറേ സ്റ്റേറ്റിൽ ചെന്ന് ഇതും തിരക്കി നടക്കാനൊക്കുമോ?
ഹോട്ടലില്‍ മുറി എടുത്ത് ഒന്നു ഫ്രെഷായി കല്ല്യാണം കൂടാന്‍ നിൽക്കുമ്പോഴാ പണിമുടക്ക് പോലെ വർഗീസളിയൻ ..
സാധനം കിട്ടിയില്ലെങ്കില്‍ ഇപ്പോള്‍ മടങ്ങി പോകും എന്ന് അളിയൻ്റെ വക ഭീഷണി ....
പറഞ്ഞിട്ടു കാര്യം ഇല്ല ...
പറഞ്ഞിട്ടു കാര്യം ഇല്ല ...
തന്റെ മൂത്ത പെങ്ങൾക്ക് പള്ളിയില്‍ നിന്നും പോരാൻ നേരം ഇല്ല ...വർഗീസളിയൻ്റെ കാര്യം പോലും നോക്കാന്‍ സമയം വേണ്ടേ ?
അളിയൻ്റെ മുന്നില്‍ പൊതി വെച്ചപ്പോ മിഠായി കണ്ട കുട്ടിയെ പോലെ ഒരു വളിഞ്ഞ ചിരി
അല്ലെങ്കിലും ഇത് കഴിക്കാന്‍ പോകും നേരം എല്ലാവർക്കും ഒരേ ഭാവമാണ് ..ഒരമ്മ പെറ്റ പോലെ
കഴിച്ചു കഴിഞ്ഞു പിന്നീട് പല അവതാരമെടുക്കും.....
പാമ്പും പഴുതാരയും ആമയും മുയലും ഒക്കെ ആയി
പാമ്പും പഴുതാരയും ആമയും മുയലും ഒക്കെ ആയി
ഇപ്പോള്‍ ചിലര്‍ ലുട്ടാപ്പിയും സ്പൈഡർമാനുമൊക്കെയാവുന്നു എന്നും കേൾക്കുന്നു
പെണ്ണുങ്ങള്‍ ഒക്കെ അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ് .ആ തക്കത്തിന് ദാഹം തീർക്കാം
ബാക്കി അമ്മുവിൻ്റെ കെട്ടിയവൻ നോക്കികൊള്ളും അവനെന്തെങ്കിലും കരുതിക്കാണും
പച്ച വെള്ളം മോന്തുന്ന പോലെയാണ് വർഗീസളിയൻ........
"എന്റെ കർത്താവേ..പറ്റായാൽ എങ്ങനെ കൊണ്ട് പോകും ബന്ധുവീട്ടിൽ ....?"
കുപ്പി കാലി ആയിട്ടില്ല ...കൂട്ടിന് വേറെ രണ്ട് ബന്ധുക്കളുണ്ട് ..
ഒന്നും നോക്കിയില്ല അളിയന്‍ അകത്ത് കയറ്റിയ വെള്ളം പുറത്തു കളയാൻ പോയ തക്കത്തിന് റോയിച്ചൻ കുറച്ച് എടുത്ത് പെപ്സി കുപ്പിയില്‍ ചേര്‍ത്തൊഴിച്ചു
കുപ്പി ഭദ്രമായി തന്റെ മുറിയില്‍ ബാഗില്‍ കൊണ്ട് ചെന്നു വെച്ചു .
ഒന്നും നോക്കിയില്ല അളിയന്‍ അകത്ത് കയറ്റിയ വെള്ളം പുറത്തു കളയാൻ പോയ തക്കത്തിന് റോയിച്ചൻ കുറച്ച് എടുത്ത് പെപ്സി കുപ്പിയില്‍ ചേര്‍ത്തൊഴിച്ചു
കുപ്പി ഭദ്രമായി തന്റെ മുറിയില്‍ ബാഗില്‍ കൊണ്ട് ചെന്നു വെച്ചു .
ചുണ്ടുകള്‍ നനച്ച സന്തോഷത്തോടെ വർഗീസളിയനും ബാക്കി എല്ലാവരും കല്യാണം കൂടി ...
കല്യാണം കഴിഞ്ഞു മടങ്ങി വന്നപ്പോള്‍ ആൺപ്രജകൾ പുറത്തു കറങ്ങാനിറങ്ങി..
കറക്കം കഴിഞ്ഞു തിരിച്ചു ഹോട്ടലില്‍ എത്തിയപ്പോള്‍ ആകെ ബഹളം ...
പോലീസ് എത്തിയിരിക്കുന്നു ...
എല്ലാവരുടെയും കുടുംബവുമുണ്ട്
പോലീസ് എത്തിയിരിക്കുന്നു ...
എല്ലാവരുടെയും കുടുംബവുമുണ്ട്
"ജെയിംസളിയാ.....പണിയായോ?"
റോയിച്ചൻ ചെവിയില്‍ ചോദിച്ചു
ഒന്നാമതായി എല്ലാവരും ഒന്ന് മിനുങ്ങി നിൽപ്പാണ് ...പിന്നെ അതും പോരാഞ്ഞ് എല്ലാവരുടേയും ഭാര്യമാരും അവിടെ ഹാജര്‍
റോയിച്ചൻ്റെ കഴിച്ച പറ്റ് എല്ലാം പെട്ടെന്ന് ഇറങ്ങി പോയി
ഭാര്യ ആലീസ് ചുരിദാറും അടിപാവാടയും ഇട്ട് ആൾക്കൂട്ടത്തിനൊത്ത നടുക്ക് ഉണ്ട് ..
മുടി ഭദ്രകാളി കണക്കേ,..
മുടി ഭദ്രകാളി കണക്കേ,..
റോയിച്ചനെ കണ്ടതും ഓടി വന്നു കഴുത്തില്‍ കൂടി കൈയ്യുമിട്ട് കവിളില്‍ ഒരൊറ്റ കടിയും പിന്നെ ഒരൊറ്റ തള്ളലും
"എന്റെ റോയിച്ചായാ
എനിക്കിപ്പോ രണ്ടിന് പോണം " എന്നും പറഞ്ഞ് നെഞ്ചത്തടിച്ച് ഒരു നിലവിളിയും
"എന്റെ റോയിച്ചായാ
എനിക്കിപ്പോ രണ്ടിന് പോണം " എന്നും പറഞ്ഞ് നെഞ്ചത്തടിച്ച് ഒരു നിലവിളിയും
ഹോ......
ഹോട്ടലിലെ ഒരു മലയാളി ജീവനക്കാരൻ റോയിച്ചനെ വിളിച്ചു ചെവിയില്‍ പറഞ്ഞു
"സാറേ സാറിന്റെ ഭാര്യ കഴിക്കണ ടീമാണെങ്കി ഇച്ചിരി രഹസ്യമായിട്ടൊക്കെ വേണ്ടേ?
ഇതിപ്പോ താഴെയുള്ള റസ്റ്ററൻ്റ് മൊത്തം ശർദ്ദിച്ചു.. വേഗം പിടിച്ചോണ്ട് പോയില്ലെങ്കി ഇവിടമിപ്പോ നാറ്റിക്കും"
ഇതിപ്പോ താഴെയുള്ള റസ്റ്ററൻ്റ് മൊത്തം ശർദ്ദിച്ചു.. വേഗം പിടിച്ചോണ്ട് പോയില്ലെങ്കി ഇവിടമിപ്പോ നാറ്റിക്കും"
"ബാഗിലെ പെപ്സി.."
റോയിച്ചൻ അറിയാതെ പറഞ്ഞുപോയി
ദയനീയമായി റോയിച്ചൻ ജെയിംസളിയനെ നോക്കി ....
ജെയിംസ് വർഗീസളിയനെ നോക്കി ...
വർഗീസളിയൻ ആദ്യം മേലോട്ട് നോക്കി പിന്നീട് താഴെ നോക്കി എന്നിട്ട് പറഞ്ഞു
ജെയിംസ് വർഗീസളിയനെ നോക്കി ...
വർഗീസളിയൻ ആദ്യം മേലോട്ട് നോക്കി പിന്നീട് താഴെ നോക്കി എന്നിട്ട് പറഞ്ഞു
"ഇതാ ഞാന്‍ എപ്പോഴും പറയാറുള്ളത് നീ ഉണ്ണുമ്പോ ഭാര്യയെ ഊട്ടണം
നീ കുടിക്കുമ്പോ ഭാര്യയെ കുടിപ്പിക്കണം എന്നാല്‍ പിന്നെ ഇത് വല്ലതും കാണണോ
ഇതൊക്കെ നിങ്ങളുടെ പെങ്ങളോട് പറഞ്ഞാല്‍ മനസ്സിലാവില്ല ...നിങ്ങളെങ്കിലും കേൾക്ക് എന്റെ പിള്ളേരെ...അല്ല പിന്നെ ....""
നീ കുടിക്കുമ്പോ ഭാര്യയെ കുടിപ്പിക്കണം എന്നാല്‍ പിന്നെ ഇത് വല്ലതും കാണണോ
ഇതൊക്കെ നിങ്ങളുടെ പെങ്ങളോട് പറഞ്ഞാല്‍ മനസ്സിലാവില്ല ...നിങ്ങളെങ്കിലും കേൾക്ക് എന്റെ പിള്ളേരെ...അല്ല പിന്നെ ....""
ഇത് പറഞ്ഞ് വർഗീസളിയൻ കലിപ്പിച്ച് നടന്നു പോയി
അന്തം വിട്ട കണക്ക് റോയിച്ചനും ജെയിംസ്കുട്ടിയും...
അന്തം വിട്ട കണക്ക് റോയിച്ചനും ജെയിംസ്കുട്ടിയും...
by: Shabna Shabna Felix
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക