Slider

ഇര (മിനിക്കഥ)

0
Image may contain: 1 person, smiling, indoor

അവൾ അവൻ്റെ കണ്ണുകളിലേക്ക് നോക്കി..
അവിടെയവൾ കണ്ടു പ്രണയത്തിൻ്റെ അലയാഴി..
ആ അലയാഴിയിലെ ഓരോ തിരമാലയും തൻ്റെ ഹൃദയത്തിലേക്ക് അടിച്ചു കയറുകയാണെന്ന് അവൾക്ക് തോന്നി..
''ഇതാണ് ഞാൻ തേടിയ പ്രണയം..''
അവളുടെ മനസ്സ് മന്ത്രിച്ചു..
അവളവൻ്റെ തോളിലേക്ക് ചാഞ്ഞപ്പോൾ അവനവളെ മാറോട് ചേർത്തുകൊണ്ട് അകത്തേക്ക് കയറി..
അവൻ്റെ പ്രണയച്ചൂടേറ്റ് ഒരു മഞ്ഞു തുള്ളി പോലെ അവളുരുകിയപ്പോൾ ക്യാമറക്കണ്ണുകൾ അത് ഒപ്പിയെടുത്തത് അവളറിഞ്ഞതേയില്ല..
പിന്നാലെയെത്തിയ അവൻ്റെ കൂട്ടുകാരും അവൾക്ക് പ്രണയം പകർന്നപ്പോൾ ഒന്നു നിലവിളിക്കാൻ പോലും അവൾക്കായില്ല..
അടുത്ത ദിവസം മുതൽ അവൾക്കൊരു പുതിയ പേര് ചാർത്തിക്കിട്ടി.. ഇര..
പിന്നെ അവൾ പോലും അവളുടെ യഥാർത്ഥ പേര് മറന്നേ പോയി..
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo