Slider

ഓഖിയുടെ ഓർമ്മപ്പെടുത്തൽ

0


ഒരു കാറ്റ് കനത്തിൽ വീശിയപ്പോൾ
തകർന്നില്ലേ നിൻ ജാതിമത സ്പർദ്ധകൾ
തീർന്നില്ലേ നിന്റെ ശുദ്ധാശുദ്ധങ്ങൾ 
താഴ്ന്നില്ലേ വെട്ടാനുയർത്തിയ നിൻകരങ്ങൾ
നാളെ വീണ്ടും നീ മറക്കും
ഈ കൊടുങ്കാറ്റും മഴയും പ്രളയവും
വീണ്ടുമിറങ്ങില്ലേ കത്തിയുമായ് നീ
വെട്ടി സമമാക്കാൻ നിൻ കണക്കുകൾ
നാളെ വീണ്ടും നീ മറന്നിരിക്കും
ക്യാമ്പിൽ നിന്നെയൂട്ടിയ കൈകളെ
വീണ്ടുമവയെ നീ തരം തിരിക്കും
ജാതിയും മതവും വർണ്ണഭേദങ്ങളും നോക്കി.
നാളെ നീ വീണ്ടും മറക്കും
കാറ്റിൽ നിൻ വീടിനെ കാത്ത മരങ്ങളെ
വീണ്ടും വാളെടുക്കില്ലേ മുറിക്കാൻ
നിനക്കായ് സ്വപ്നസൌധങ്ങൾ ഉയർത്തുവാൻ
നാളെ നീ വീണ്ടും മറക്കും നിന്നെ
ജീവിതത്തിലേക്കുയർത്തിയ കാക്കിയെ
പ്രതിഷേധത്തിൽ ചങ്കൂറ്റത്തിൻ
കല്ലെറിയുമവരേ നിൻ ശക്തി കാട്ടാൻ
നാളെ നീ വീണ്ടും മറക്കും
ഇന്ന് പ്രകൃതി കാട്ടിയ വികൃതികൾ
ഉണരില്ല നീയപ്പോഴും കരുതലെടുക്കാൻ
വരാനിരിക്കുന്ന ദുരന്തങ്ങൾക്കൊക്കെയും
മണ്ണിനും പെണ്ണിനും രാഷ്ട്രീയപോരാളികൾക്കുമായ്
തമ്മിൽ പൊരുതുമ്പോളോർക്കുക ‎
പ്രകൃതിക്ക് തകർക്കാനാവത്തതായ്
സ്നേഹവും വിശ്വാസവും മാത്രമീഭൂവിൽ
ഗിരി ബി. വാരിയർ
04 December '17
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo